ണ്ടര മാസത്തെ അടച്ചിടല്‍ അവസാനിക്കുമ്പോള്‍ സിനിമാമേഖലയിലും നിലവിലുള്ള രീതികളില്‍ മാറ്റം വരുമോ എന്ന് ഉറ്റുനോക്കുകയാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍. സിനിമാചിത്രീകരണത്തിനും പ്രദര്‍ശനത്തിനുമൊക്കെ നിയന്ത്രണങ്ങള്‍ വരുമ്പോള്‍ അതിനനുസരിച്ച് എന്തൊക്കെ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് ആലോചിക്കുന്നുണ്ട് പലരും. ഇതിനൊപ്പമാണ് ഇനി നിര്‍മാണച്ചെലവ് ചുരുക്കണമെന്നുള്ള ആവശ്യവും ഉയരുന്നത്. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ അമ്പത് ശതമാനം പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ടുകഴിഞ്ഞു. വലിയ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുമോ എന്നതാണ് ഇനിയുള്ള ചോദ്യം.

മാെത്തം ചെലവിന്റെ ഇരട്ടി പ്രതിഫലം

മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ അഭിനയിക്കുന്ന മിക്ക സിനിമകളിലും ഏറ്റവും കൂടുതല്‍ തുക മുടക്കേണ്ടി വരുന്നത് അവരുടെ പ്രതിഫലത്തിനുതന്നെയാണ്. 2019-ല്‍ ഇറങ്ങിയ ചിത്രങ്ങളില്‍ വെറും ഒമ്പതെണ്ണം മാത്രമേ സാമ്പത്തികലാഭം ഉണ്ടാക്കിയുള്ളൂ എന്നറിയുമ്പോഴാണ് നിര്‍മാതാക്കള്‍ താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിന്റെ പ്രസക്തി കൂടുന്നത്.

sureshപ്രതിഫലം കുറയ്ക്കുന്നതിനെക്കുറിച്ച് താരങ്ങളുമായി ചര്‍ച്ചചെയ്യാന്‍ ഒരുങ്ങുകയാണെന്ന് നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പറയുന്നു. ''ഇനി സിനിമയുടെ നിര്‍മാണച്ചെലവ് കുറയ്ക്കുന്നതിനെക്കുറിച്ച് തീരുമാനങ്ങള്‍ ഉണ്ടാവണം. അതുവന്നില്ലെങ്കില്‍ സിനിമ മുന്നോട്ടുപോവാന്‍ വലിയ ബുദ്ധിമുട്ടാണ്. അത് താരങ്ങള്‍ക്കും അറിയാം. ഇപ്പോള്‍ താരങ്ങളും ടെക്നീഷ്യന്‍മാരും നിര്‍മാതാക്കളുടെകൂടെ ചേര്‍ന്ന് സിനിമയെടുത്തിട്ട് അതിന്റെ ഷെയറുകൂടെ വാങ്ങിക്കുന്ന പതിവുണ്ട്. ചിലര്‍ ഓവര്‍സീസ് റേറ്റ് വാങ്ങിക്കാറുണ്ട്. ഇതൊക്കെ മാറ്റണം. എല്ലാത്തിനും ഒരു വ്യവസ്ഥയും അച്ചടക്കവുമൊക്കെ ഉണ്ടാവണം.ഇവിടെ കാശു മുടക്കുന്നവന് യാതൊരു വിലയുമില്ല. ഒരു പടത്തില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ നിര്‍മാതാവ് ആരാണെന്നുപോലും അറിയാത്ത താരങ്ങളുണ്ട്. ഞങ്ങളൊക്കെ മൂന്നരക്കോടി രൂപയില്‍ പടം തീര്‍ക്കണം എന്നാവശ്യപ്പെട്ടൊരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ നിര്‍മാണച്ചെലവ് 85 കോടി രൂപയിലെത്തിയിരിക്കുന്നു.

ഗള്‍ഫില്‍നിന്നും അമേരിക്കയില്‍നിന്നുമൊക്കെ നല്ല ആവേശവുമായി വരുന്ന കുറെപ്പേരായിരുന്നു ഈയടുത്തകാലത്ത് സിനിമയില്‍ പണം മുടക്കിയിരുന്നത്. ഇനിയാരു വരും, എത്ര പേര്‍ വരും എന്നതിലൊക്കെ ആശങ്കയുണ്ട്.'' സിനിമ ഡിജിറ്റലായപ്പോള്‍ ചെലവ് കുറയുമെന്നായിരുന്നു നിര്‍മാതാക്കളുടെ പ്രതീക്ഷ. പക്ഷേ അതോടെ ചെലവ് നാലിരട്ടിയായി. മുപ്പതും നാല്‍പ്പതും ദിവസംകൊണ്ട് തീര്‍ത്തിരുന്ന പടങ്ങളുടെ ഷൂട്ടിങ് നൂറുദിവസത്തിന് മുകളിലെത്തി. അതിനനുസരിച്ച് ചെലവും വര്‍ധിച്ചു. ഇതെല്ലാം തങ്ങളെ പ്രതിസന്ധിയിലാക്കിയെന്നാണ് നിര്‍മാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.

എതിര്‍പ്പില്ലാതെ താരങ്ങള്‍

മലയാളത്തിലെ പ്രമുഖതാരങ്ങള്‍ക്കെല്ലാം സ്വന്തമായി നിര്‍മാണക്കമ്പനികളുണ്ട്. അതുകൊണ്ടുതന്നെ നിര്‍മാണച്ചെലവ് കുറയ്ക്കുന്ന കാര്യത്തില്‍ അവരും സഹകരിക്കുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ. പക്ഷേ, പ്രതിഫലം കുറയ്ക്കുന്ന കാര്യത്തില്‍ എന്ത് നിലപാട് എടുക്കുമെന്ന് ആശങ്കയുമുണ്ട്. എന്നാല്‍ ഇതൊരു വലിയ പ്രശ്നമായി മാറാനിടയില്ലെന്ന് നടനും അമ്മയുടെ ട്രഷററുമായ ജഗദീഷ് പറയുന്നു:

jagadish''ആദ്യം പ്രോജക്ടുകള്‍ നടക്കട്ടെ. അതിനനുസരിച്ച് എന്തുവിട്ടുവീഴ്ചയ്ക്കും അഭിനേതാക്കള്‍ തയ്യാറാവും. ലാഭം സിനിമയ്ക്കകത്തൊരു പ്രധാനകാര്യമാണ്. വരുമാനം കുറയുമ്പോള്‍ ലാഭവും കുറയും. അങ്ങനെയൊരു സാഹചര്യം വരുമ്പോള്‍ അതിനനുസരിച്ചുള്ള വിട്ടുവീഴ്ച എല്ലാവരും ചെയ്യണം. അതിനകത്ത് വലിയ തര്‍ക്കത്തിന് പ്രസക്തിയില്ല. യഥാര്‍ഥത്തില്‍ എല്ലാവരും തയ്യാറാണ്. എങ്ങനെയെങ്കിലും വീണ്ടും സിനിമ തുടങ്ങട്ടെ എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.''

നടനും സംവിധായകനുമായ ഹരിശ്രീ അശോകനും ഈ നിലപാടിനോട് യോജിക്കുന്നു.''സിനിമയെ ബാധിക്കുന്ന കാര്യങ്ങളുണ്ടെങ്കില്‍ എല്ലാവരും കൂടിയിരുന്ന് ചര്‍ച്ച ചെയ്യണം. നിര്‍മാതാവും നടനും സംവിധായകനും ടെക്നീഷ്യന്‍മാരുമെല്ലാം ഇരുന്ന് ചര്‍ച്ചചെയ്ത് നമുക്ക് എവിടെയൊക്കെ സിനിമയെ രക്ഷിക്കാന്‍ പറ്റുമെന്ന് ആലോചിക്കണം. ഞാന്‍ സംവിധാനം ചെയ്ത സിനിമയില്‍ നന്നായി ചെലവുചുരുക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

harisreeഎനിക്ക് പരിചയമുള്ള ലൊക്കേഷനുകള്‍ ഞാന്‍ സൗജന്യമായാണ് സംഘടിപ്പിച്ചത്. നിര്‍മാതാവ് ഇല്ലെങ്കില്‍ സിനിമയില്ല എന്നറിഞ്ഞുപെരുമാറിയാല്‍ അദ്ദേഹത്തെ സംരക്ഷിക്കേണ്ടത് കൂടെയുള്ള എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് മനസ്സിലാവും. ഒരു നിര്‍മാതാവ് എനിക്ക് ഇത്ര പൈസയേ തരാന്‍ പറ്റൂ എന്ന് പറഞ്ഞാല്‍ എനിക്കതുമതി എന്ന് ഞാന്‍ പറയാറുണ്ട്. അതുപോലെയായിരിക്കും എല്ലാവരും എന്നാണ് എന്റെ വിശ്വാസം.'' -അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഇനിയുണ്ടാവില്ലേ ബിഗ് ബജറ്റ് ചിത്രങ്ങള്‍

താരങ്ങള്‍ നിര്‍മാതാക്കളായ വലിയ ബജറ്റിലുള്ള ആറ് മലയാള ചിത്രങ്ങള്‍ പുതിയ സാഹചര്യത്തില്‍ ഉപേക്ഷിക്കപ്പെടുകയോ മാറ്റിവെക്കുകയോ ചെയ്തിട്ടുണ്ട്. ബിഗ് ബജറ്റിലുണ്ടാക്കിയ ഒട്ടേറെ സിനിമകള്‍ റിലീസ് ചെയ്യാന്‍ പറ്റാതെ പെട്ടിയിലുമിരിക്കുന്നു. ഇനി ആളുകള്‍ തിയേറ്ററിലേക്ക് എന്നൊഴുകിയെത്തുമെന്നുള്ള ആശങ്ക സിനിമാരംഗത്ത് പരക്കെയുണ്ട്. ഈ സാഹചര്യത്തില്‍ ഇനി വലിയ ബജറ്റിലുള്ള സിനിമകള്‍ തത്കാലത്തേക്കെങ്കിലും ഉണ്ടാവില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. ജി.

സുരേഷ് കുമാറും ഇതേ അഭിപ്രായംതന്നെ പങ്കുവെക്കുന്നു. ''കുറച്ചുകാലത്തേക്ക് ബിഗ് ബജറ്റ് സിനിമകള്‍ ഉണ്ടാവുമോ എന്ന് സംശയമാണ്. ആഗോള മാര്‍ക്കറ്റ് തകര്‍ന്നിരിക്കുകയാണ്. 'മരക്കാര്‍-അറബിക്കടലിന്റെ സിംഹം' എന്ന സിനിമ ലോകം മുഴുവന്‍ റിലീസ് ചെയ്യാനാവുമെന്ന പ്രതീക്ഷയിലുണ്ടാക്കിയതാണ്. ഇനിയെല്ലാം മാറി റിലീസ് ചെയ്യാന്‍ കാത്തിരിക്കണം. അതുകൊണ്ട് ഉടനെത്തന്നെ ഇതുപോലെ മറ്റൊരു സിനിമയ്ക്ക് വേണ്ടി പണം നിക്ഷേപിക്കാന്‍ ആരും തയ്യാറാവില്ല. വലിയ പടം എന്നുപറഞ്ഞു തുടങ്ങിയാലും ബജറ്റ് വെട്ടിക്കുറച്ച് താഴേക്ക് കൊണ്ടുവരാനാണ് എല്ലാവരും ശ്രമിക്കുന്നത്''.

താരങ്ങള്‍ക്കൊപ്പം സംവിധായകരുടെയും മറ്റ് സാങ്കേതിക പ്രവര്‍ത്തകരുടെയും പ്രതിഫലത്തിലും പിടിവീഴാന്‍ ഇടയുണ്ട്. പുതിയ സംവിധായകര്‍പോലും വലിയ പ്രതിഫലമാണ് ചോദിക്കുന്നതെന്ന് നിര്‍മാതാക്കള്‍ പരാതി ഉന്നയിച്ചുകഴിഞ്ഞു.

''കുറച്ചുമുന്നേ ഒരു ചെറിയ പടം നന്നായി ഓടി. പുതിയ സംവിധായകന്റെ സിനിമയായിരുന്നു അത്. അടുത്ത പടത്തിന് അയാള്‍ ഒരു നിര്‍മാതാവിനോട് ചോദിച്ചത് 60 ലക്ഷം രൂപയാണ്. പ്രിയദര്‍ശനെപ്പോലുള്ള സീനിയര്‍ സംവിധായകന്‍ 'ഒപ്പം' എന്ന സിനിമ ചെയ്യാന്‍ പോലും അത്രയേ വാങ്ങിച്ചുള്ളൂ. കാലം മാറി എന്നുപറഞ്ഞിട്ട് കാര്യമില്ല. ഇവിടെ പ്രേക്ഷകരുടെ എണ്ണം കൂടിയിട്ടില്ല. ടിക്കറ്റ് നിരക്ക് മാത്രമേ വര്‍ധിച്ചിട്ടുള്ളൂ. 'ആറാംതമ്പുരാന്‍' ഇറങ്ങുമ്പോള്‍ ടിക്കറ്റിന് ഏറ്റവും കൂടിയ ചാര്‍ജ് 25 രൂപയായിരുന്നു. ഇന്നത് 200 രൂപയായിരിക്കുന്നു.സിനിമാനിര്‍മാണച്ചെലവ് 2005-നുശേഷം വല്ലാതെ കൂടിയിട്ടുണ്ട്.

പണ്ട് എല്ലാ സംവിധായകര്‍ക്കും നിര്‍മാതാക്കളോട് കടപ്പാടുണ്ടായിരുന്നു. പുതിയ കാലത്ത് അതൊന്നുമില്ല. എങ്ങനെയെങ്കിലും ഒരു പ്രോജക്ടുണ്ടാക്കുക മാത്രമാണ് ലക്ഷ്യം. സിനിമയെടുത്ത് പെരുവഴിയിലായ എത്രയോ നിര്‍മാതാക്കള്‍ ഞങ്ങളുടെ അടുത്തുവന്ന് കരയാറുണ്ട്. ആത്മഹത്യയുടെ വക്കില്‍ എത്തിയവരും വീടില്ലാതെ പോയവരും തെരുവില്‍ അലയുന്നവരുമുണ്ട്. പലപ്പോഴും ഒരു സിനിമയോടെ അതിന്റെ നിര്‍മാതാവ് അപ്രത്യക്ഷനാവുകയാണ്. അവരുടെയൊന്നും അവസ്ഥ ആരും ഓര്‍ക്കുന്നുപോലുമില്ല'' -ജി. സുരേഷ് കുമാര്‍ ഓര്‍മിപ്പിക്കുന്നു.

mamthaപക്ഷേ, നിശ്ചിത തുക എന്നൊരു സങ്കല്പം താരങ്ങളുടെ പ്രതിഫലത്തിന് ഇല്ലെന്നതാണ് യാഥാര്‍ഥ്യം. ഒരു സിനിമ വിജയിച്ചാല്‍ തൊട്ടുപിന്നാലെ അഭിനയിക്കുന്ന ചിത്രത്തിന്റെ പ്രതിഫലം വര്‍ധിപ്പിക്കാന്‍ ആ നടന്‍മാത്രം തീരുമാനിച്ചാല്‍ മതി. താരമൂല്യമാണ് പ്രതിഫലം നിശ്ചയിക്കുന്നതെന്ന് ചുരുക്കം. ഇങ്ങനെയാവുമ്പോള്‍ നിര്‍മാതാക്കളുടെ കടുംപിടുത്തം വിജയിക്കുമോ എന്ന് കണ്ടറിയണം.ഈ സാഹചര്യത്തില്‍ നടി മംമ്തയുടെ അഭിപ്രായമാണ് ശ്രദ്ധേയമാവുന്നത്.''അഭിനേതാക്കളൊന്നും മുന്‍കൂട്ടി പ്രതിഫലം വാങ്ങിക്കാതെ ഒരു സിനിമയെടുക്കണം. അതില്‍ അഭിനയിക്കാന്‍ ഞാന്‍ തയ്യാറാണ്. സിനിമ നിര്‍മിച്ച് പ്രദര്‍ശിപ്പിച്ചശേഷം ലാഭം ഉണ്ടായാല്‍ മാത്രം ആ തുക അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പങ്കിട്ടെടുക്കണം. ഈ പ്രതിസന്ധി മറികടക്കാന്‍ ഇതൊക്കെയേ വഴിയുള്ളൂ.'' -ഈ അഭിപ്രായം എത്രപേര്‍ കേള്‍ക്കാന്‍ തയ്യാറാവുന്നു എന്നിടത്താണ് മലയാള സിനിമയുടെ ഭാവി.

unnikrishnanവിട്ടുവീഴ്ച വേണ്ടിവരും-ബി. ഉണ്ണികൃഷ്ണന്‍

പ്രതിഫലക്കാര്യത്തില്‍ ഇനി തീരുമാനം എടുക്കേണ്ടത് അമ്മയാണ്. നിര്‍മാതാക്കള്‍ ഞങ്ങള്‍ക്ക് നല്‍കിയ കത്ത് ചര്‍ച്ചചെയ്ത് അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. എല്ലാ സഹകരണവും വേണമെന്നാണ് അവരിപ്പോള്‍ എഴുതിയിരിക്കുന്നത്. സത്യത്തില്‍ നമുക്ക് സഹകരിക്കുന്നതിന് ഒരു പ്രശ്നവുമില്ല. അവര്‍ പറയുന്ന നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്ത് വേണ്ടപോലെ കൈകാര്യം ചെയ്യുക എന്നതേയുള്ളൂ. ഉയര്‍ന്ന പ്രതിഫലം കിട്ടുന്നവരുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടിവരും. അതൊക്കെ സാധിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ തന്നെയാണ്.

എല്ലാ മേഖലയിലെയുംപോലെ സിനിമയിലും ഒരുപാട് മാറ്റങ്ങള്‍ കോവിഡാനന്തരകാലത്ത് സംഭവിക്കും.അതിന്റെ ആദ്യപടിയാണോ താരങ്ങള്‍ ശമ്പളം കുറയ്ക്കണം എന്ന ആവശ്യം

Content Highlights : Malayala cinema post lockdown covid