റുവിൻ, ഗൗതം വാസുദേവ് മേനോൻ | photo: special arrangements
വേറിട്ടൊരു ക്യാമ്പസ് പ്രണയകഥയുമായി എത്തിയ ചിത്രമാണ് 'ലവ്ഫുള്ളി യുവേഴ്‌സ് വേദ'. രജിഷ വിജയന്‍, വെങ്കിടേഷ്, ശ്രീനാഥ് ഭാസി, ഗൗതം വാസുദേവ് മേനോന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കാത്തിരിപ്പും പ്രണയവും ക്യാമ്പസ് രാഷ്ട്രീയവുമൊക്കെ സംഗീതത്തിന്റെ മേമ്പൊടിയോടെ പറഞ്ഞുപോകുന്ന ചിത്രം ഒരു കൂട്ടം പുതുമുഖങ്ങളുടെ സ്വപ്‌നത്തിന്റെ സാക്ഷാത്കാരം കൂടിയായിരുന്നു. നവാഗതരായ സംവിധായകനും നിര്‍മാതാവും, പുതുമുഖങ്ങളായ കുറച്ച് താരങ്ങളുമൊക്കെ ചേര്‍ന്നാണ് 'ലവ്ഫുള്ളി യുവേഴ്‌സ് വേദ'യെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്.
സംവിധായകന്റെ മനസില്‍ 'ലവ്ഫുള്ളി യുവേഴ്‌സ് വേദ'യെന്ന സിനിമ ഉണ്ടായത് മുതല്‍ ഒപ്പം നിന്നയാളുകളാണ് നിര്‍മാതാക്കളായ രാധാകൃഷ്ണന്‍ കല്ലായിലും റുവിന്‍ വിശ്വവും. വ്യത്യസ്തമായൊരു ക്യാമ്പസ് രാഷ്ട്രീയം പറയുന്ന ചിത്രത്തില്‍ റുവിന്‍ വിശ്വം ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തിലൂടെ സിനിമയിലേയ്ക്ക് അഭിനേതാവെന്ന രീതിയില്‍ കൂടി തുടക്കം കുറിച്ച റുവിന്‍ തന്റെ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ടകോമിനോട് പങ്കുവെക്കുന്നു.
12 വര്‍ഷം ഒരു നിര്‍മാതാവിനെ തേടി അലഞ്ഞുവെന്ന് അറിഞ്ഞപ്പോള്‍ വിഷമം തോന്നി
ഞാനും രാധാകൃഷ്ണന്‍ ചേട്ടനും ചേര്‍ന്നാണ് 'ലവ്ഫുള്ളി യുവേഴ്‌സ് വേദ' നിര്‍മിച്ചിരിക്കുന്നത്. അദ്ദേഹവുമായി ചേര്‍ന്ന് ആര്‍ 2 ബില്‍ഡേഴ്‌സ് എന്ന കമ്പനി നടത്തി വരികയാണ്. കൊടുങ്ങല്ലൂരില്‍ ഒരു ഫ്‌ളാറ്റിന്റെ വര്‍ക്ക് നടക്കുന്നതിനിടയിലാണ് ഇതിനായി പരസ്യം ചെയ്യാനായി സംവിധായകനായ പ്രഗേഷ് സുകുമാരന്‍ എത്തുന്നത്. പുള്ളിയുടെ സിനിമ മോഹം ഞങ്ങളറിഞ്ഞു. 12 വര്‍ഷമായി ഒരു നിര്‍മാതാവിനെ അന്വേഷിച്ച് നടക്കുകയായിരുന്നു പ്രഗേഷ് സുകുമാരന്‍. അത് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് വിഷമമായി. അങ്ങനെ ഒരു സഹായം എന്ന നിലയിലാണ് സിനിമ നിര്‍മിക്കാം എന്ന് തീരുമാനിച്ചത്.
.jpg?$p=1990e2a&&q=0.8)
സിനിമ നിര്‍മിക്കുക എന്നത് എന്റെ ആഗ്രഹത്തിലേ ഇല്ലാത്ത കാര്യമായിരുന്നു. അപ്രതീക്ഷിതമായി ഇതിലേയ്ക്ക് വന്നുചേര്‍ന്നതാണ്. പഠിക്കുന്ന സമയത്ത് നാടകവും മൂകാഭിനയവും ഒക്കെ ചെയ്യുമായിരുന്നു. പിന്നീട് അതില്‍ നിന്നും വിട്ട് പോയി. അഭിനയത്തെപ്പറ്റി പിന്നീട് ചിന്തിച്ചിട്ടില്ലായിരുന്നു. വേദയില്‍ ചെറിയൊരു വേഷമുണ്ട്, ചെയ്യണം എന്ന് സംവിധായകന്‍ നിര്‍ബന്ധിച്ചു. അങ്ങനെയാണ് അഭിനയിക്കാം എന്ന് തീരുമാനിച്ചത്. ചെറിയ കഥാപാത്രമായിരുന്നു, സിനിമയായി വന്നപ്പോള്‍ അത് വലിയതായി മാറി.
.png?$p=24a34d7&&q=0.8)
വേദ ചെയ്യാമെന്ന് ഏല്‍ക്കുന്ന കേള്‍ക്കുന്ന സമയത്ത് കഥയ്ക്ക് ഞങ്ങള്‍ പ്രാധാന്യം കൊടുത്തിരുന്നില്ല. പ്രഗേഷ് എല്ലാ കാര്യങ്ങളും നോക്കിക്കോളാം എന്ന് പറഞ്ഞതുകൊണ്ടാണ് നിര്‍മാണത്തിലേയ്ക്ക എത്തിയത്. വേദയുടെ കഥ കേള്‍ക്കുമ്പോള്‍ തന്നെ അറിയാമായിരുന്നു ജനങ്ങള്‍ ഏറ്റെടുക്കുമെന്ന്. സഖാക്കന്മാരുടെ കഥകളൊക്കെ ഇതുവരെ ജനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. യഥാര്‍ഥ സംഭവവുമായി സിനിമയ്ക്ക് യാതൊരു ബന്ധവുമില്ല. സിനിമയിലേത് പോലൊരു സഖാവ് ഷൂട്ട് ചെയ്ത കോളേജില്‍ ഉണ്ടായിരുന്നു എന്നു മാത്രം. കഥയുമായി യാതൊരു ബന്ധവുമില്ല. സിനിമയിലെ നായകന്റെ പേരിലുള്ള ഒരു സഖാവ് കോളേജില്‍ പഠിച്ചിരുന്നു എന്ന് ചിലര്‍ പറഞ്ഞ് അറിഞ്ഞു.
വേദ ജനങ്ങള്‍ ഏറ്റെടുക്കുമെന്ന് പറഞ്ഞ ശ്രീനിയേട്ടന്‍
ശ്രീനിവാസന്‍ ചേട്ടനോട് വേദയുടെ കഥ പറഞ്ഞിരുന്നു. സൗഹൃദത്തിന്റെ പേരില്‍ ഒരു ഉപദേശം ചോദിക്കാന്‍ പോയതാണ്. ഈ കഥയില്‍ നല്ലൊരു സന്ദേശമുണ്ടെന്ന് ശ്രീനിച്ചേട്ടന്‍ പറഞ്ഞു. സിനിമയിലെ രാഷ്ട്രീയക്കാര്‍ സുഹൃത്തുക്കളാണ്. മറ്റൊരു സിനിമയിലും ഇത് കാണാനാകില്ല. ഇക്കാര്യം കൊണ്ട് തന്നെ സിനിമ ജനങ്ങള്‍ ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ രാഷ്ടീയ സിനിമ പോലെയും ആയിരുന്നെങ്കില്‍ വേദ ശ്രദ്ധിക്കെപ്പടാതെ പോയേനെ.
.png?$p=f2212e3&&q=0.8)
സിനിമ കാണാത്തവരോട് എനിക്ക് പറയാനുള്ളത് പുതിയ തലമുറയില്‍ ഉള്ളവര്‍ക്കും പഴയ തലമുറയില്‍ ഉള്ളവര്‍ക്കുമുള്ള സന്ദേശം ചിത്രത്തിലുണ്ട്. പ്രകൃതിയെ സംരക്ഷിക്കാന്‍ വേണ്ടി പോരാടുന്ന കുട്ടികളുടെ കഥയാണ് ചിത്രം. സഖാവാണ് മുന്നില്‍ നിന്ന് നയിക്കുന്നത്. ഇവിടുത്തെ സഖാക്കള്‍ക്ക് ഒരു പ്രചോദനം കൂടിയാണ് ലവ്ഫുള്ളി യുവേഴ്‌സ് വേദ. സിനിമ കണ്ട് പ്രേക്ഷകര്‍ വിലയിരുത്തണം എന്നാണ് അഭ്യര്‍ത്ഥന.
എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച ചിത്രം
പഴയ കാലഘട്ടത്തിലേയ്ക്ക് കഥയെ കൊണ്ട് പോയതിനാല്‍ ബജറ്റ് പ്രതീക്ഷിച്ചതിലുമധികം കൂടിയിട്ടുണ്ട്. 67 ദിവസമാണ് ആകെ ഷൂട്ട് നടന്നത്. പഴയ കാലത്തെ വസ്ത്രം, വണ്ടികള്‍ ഒക്കെ ഉണ്ടാക്കുന്നത് ചെലവ് കൂട്ടിയിരുന്നു. വസ്ത്രത്തിന്റെ കാര്യം ഒക്കെ കോസ്റ്റിയൂം ഡിസൈനര്‍ അരുണ്‍ മനോഹര്‍ നന്നായി ചെയ്തിട്ടുണ്ട്.
രജിഷ, വെങ്കിടേഷ് തുടങ്ങി നിരവധി താരങ്ങളെ നിര്‍ദ്ദേശിച്ചത് ഡി.ഒ.പിയാണ്. ഞങ്ങളുടെ കൂട്ടായ ശ്രമമാണ് ചിത്രം. എല്ലാവരും ഒരുപോലെ നിന്നു. മറ്റ് സിനിമകളില്‍ നിന്ന് വേദയെ വ്യത്യസ്തമാക്കുന്നത് ഇതാണ്. ഗൗതം വാസുദേവ് മേനോന് ചിത്രത്തില്‍ കുറച്ച് സീനുകളേ ഉള്ളൂവെങ്കിലും നല്ല ഡെപ്ത്ത് ഉള്ള കഥാപാത്രമാണ്. രാജകുടുംബത്തിലെ ആളെയാണ് അവതരിപ്പിക്കേണ്ടത്. ഈ കഥാപാത്രത്തിനായി സംവിധായകന്റെ മനസില്‍ വന്നത് ഗൗതം വാസുദേവ് മേനോനെയായിരുന്നു. കഥ ആദ്യം കേട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന് ഓക്കെയായിരുന്നു.
.jpg?$p=a80322e&&q=0.8)
എല്ലാ ആര്‍ട്ടിസ്റ്റുകളും നല്ല പെരുമാറ്റമായിരുന്നു സെറ്റില്‍. അഭിനയത്തിലും നിര്‍മാണത്തിലും നവാഗതനായ എന്നോട് മുന്‍പരിചയം ഉള്ളത് പോലെയാണ് ഭാസി അടക്കമുള്ള ആര്‍ട്ടിസ്റ്റുകള്‍ പെരുമാറിയത്. ശ്രീനാഥ് ഭാസി വൈകി വരുന്നയാളാണെന്ന് പൊതുവെ പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ ഈ സിനിമയില്‍ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ആദ്യം വേറൊരു ഷൂട്ട് കാരണം അല്‍പം വൈകിയതൊഴിച്ചാല്‍ ഭാസി 10 ദിവസവും ലൊക്കേഷനില്‍ തന്നെയായിരുന്നു. ഷൂട്ടിന്റെ എല്ലാ ദിവസവും രസകരമായിരുന്നു. ക്ലാസും എക്‌സാമും നടക്കുന്ന സമയത്തായിരുന്നു കോളേജിലെ ഷൂട്ട്. പക്ഷേ പരസ്പരം ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല.
ഒരു സഖാവിന്റെ പോരാട്ടം
വലിയ പടങ്ങള്‍ കാണാനായാണ് ആളുകള്‍ ഇപ്പോള്‍ തിയേറ്ററിലേയ്ക്ക് എത്തുന്നത്. ഈ സമീപനം പാടില്ലെന്നാണ് എനിക്ക് പ്രേക്ഷകരോട് പറയാനുള്ളത്. വേദ കണ്ടിറങ്ങുന്നവര്‍ നല്ല അഭിപ്രായമാണ് പറയുന്നത്. സിനിമ കാണുന്നവര്‍ പറയുന്ന നല്ല വാക്കുകളാണ് കൂടുതല്‍ ആളുകളെ തിയേറ്ററിലേയ്ക്ക് എത്തിക്കുന്നത്. എത്രയൊക്കെ പ്രമോഷന്‍ നടത്തിയാലും മൗത്ത് പബ്ലിസിറ്റി കൊണ്ടേ ആളുകള്‍ തിയേറ്ററിലെത്തുകയുള്ളു. പ്രകൃതിയെ നശിപ്പിക്കുന്നവര്‍ക്കെതിരെ സഖാവ് നടത്തുന്ന പോരാട്ടമാണ് ചിത്രം.
.png?$p=b15303e&&q=0.8)
വേദയ്ക്ക് നേരെയും നെഗറ്റീവ് റിവ്യൂ ക്യാമ്പെയ്ന്‍ നടന്നിരുന്നു. സിനിമയെക്കുറിച്ച് മാത്രമല്ല ഇവര്‍ പറയുന്നത്. 90 കാലഘട്ടത്തില്‍ ഇങ്ങനത്തെ കോളേജ് ഉണ്ടാകുമോ, ഇങ്ങനെയുള്ള അധ്യാപകരും കുട്ടികളും ഉണ്ടാകുമോ എന്നൊക്കെയാണ് ഇവര്‍ ചോദിക്കുന്നത്. പണ്ടത്തെ അധ്യാപകരെയും കുട്ടികളെയും അവഹേളിക്കുന്നത് പോലെയാണ് ഇത് കേട്ടപ്പോള്‍ എനിക്ക് തോന്നിയത്. അന്നത്തെക്കാലത്ത് കോളേജ് വിദ്യാര്‍ഥികള്‍ സംരക്ഷിച്ച മരങ്ങളൊക്കെയാണ് ഇന്ന് നമ്മള്‍ കാണുന്നത്. കാലഘട്ടത്തെ കളിയാക്കേണ്ട കാര്യമില്ല.
ഒരു ദിവസം ഒന്‍പതോളം ചിത്രങ്ങള്‍ ഇറങ്ങുന്നത് വെല്ലുവിളി
ഒരുപാട് സിനിമകള്‍ ഒരുമിച്ച് റിലീസ് ചെയ്യുന്നത് എന്നെപ്പോലെയുള്ള പുതിയ നിര്‍മാതാക്കള്‍ക്ക് വെല്ലുവിളിയാണ്. പഴയ നിര്‍മാതാക്കള്‍ക്ക് ഈ സാഹചര്യം കൈകാര്യം ചെയ്യാനുള്ള വഴി അറിയാമായിരിക്കും. എന്നാല്‍ ഞങ്ങളെപ്പോലെയുള്ള പുതിയ നിര്‍മാതാക്കള്‍ക്ക് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയാണ്. ഒരു ദിവസം തന്നെ ഒന്‍പത് ചിത്രങ്ങള്‍ റിലീസായ ദിവസമുണ്ട്. ഇതിന് ഒരു പരിഹാരം വേണമെന്നാണ് തോന്നുന്നത്. ഭാവിയില്‍ എന്തെങ്കിലും മാര്‍ഗം കണ്ടെത്തുമെന്നാണ് പ്രതീക്ഷ.
Content Highlights: lovefully yours veda movie producer and actor ruvin vishwam interview
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..