അമ്പതുവർഷത്തെ നാടക-സിനിമാ ജീവിതം; എഴുപതാംവയസ്സിൽ നായകവേഷം


കെ.കെ. അജിത് കുമാർ

കോഴിക്കോട് ജയരാജൻ, ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രത്തിൽ കോഴിക്കോട് ജയരാജനും ലീല സാംസണും

‘അമ്പതുവർഷത്തെ നാടക-സിനിമാ ജീവിതം. എഴുപതാംവയസ്സിൽ എന്റെ ആദ്യനായകവേഷം...’’ കോഴിക്കോട്ടുകാരനായ പി.പി. ജയരാജൻ എന്ന മനുഷ്യൻ അഭിനയത്തിനുവേണ്ടി നടന്നുതീർത്ത ദൂരം മുഴുവനുമുണ്ട് അദ്ദേഹത്തിന്റെ ഈ ഫെയ്സ്‌ബുക്ക് കുറിപ്പിൽ. കോഴിക്കോട് ജയരാജൻ എന്ന നടനായി അദ്ദേഹത്തെ നമ്മളറിയും. നാടകങ്ങളിലും സിനിമകളിലും വേഷമിട്ട ഈ മനുഷ്യൻ ജീവിതത്തിലണിഞ്ഞ വേഷങ്ങൾ പലത്.

മമ്മൂട്ടി നായകനായ ‘ഒരു അഭിഭാഷകന്റെ കേസ് ഡയറി’ എന്ന ചിത്രത്തിൽ കള്ളന്റെ വേഷത്തിൽ വെള്ളിത്തിരയിൽ മുഖംകാട്ടിയ ജയരാജൻ ഇപ്പോഴിതാ, എഴുപതാംവയസ്സിൽ നായകനായിരിക്കുന്നു... ആദ്യചിത്രത്തിൽനിന്ന് കാൽനൂറ്റാണ്ട് ദൂരം! ‘ജനനം 1947: പ്രണയം തുടരുന്നു’ എന്ന ചിത്രത്തിൽ ശിവൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. 1947-ൽ ജനിച്ച, 70-ാംവയസ്സിൽ വിവാഹിതനാകുന്നയാളുടെ ജീവിതത്തിലേക്കാണീ ചിത്രം പ്രേക്ഷകരെ ക്ഷണിക്കുന്നത്. അഭിജിത് അശോകൻ സംവിധാനംചെയ്യുന്ന സിനിമയിൽ ശ്രദ്ധേയയായ തെന്നിന്ത്യൻനടിയും നർത്തകിയുമായ ലീലാ സാംസണാണ് നായിക. ‘ഹെലൻ’ എന്ന ചിത്രത്തിലെ പ്രകടനം കണ്ടാണ് പുതിയ സിനിമയിലെ നായകവേഷത്തിലേക്ക് ജയരാജനെ വിളിച്ചതെന്ന് സംവിധായകൻ അഭിജിത് അശോകൻ പറഞ്ഞു. ചമയമില്ലാതെ 70 വയസ്സുള്ള ഒരു നടനെയാണ് തേടിയത്.അത് ജയരാജനിൽ കണ്ടെത്തുകയായിരുന്നു. ചിത്രത്തിന്റെ രചനയും നിർമാണവും നിർവഹിച്ചതും അഭിജിത് അശോകനാണ്. അനു സിത്താര, നോബി, ഇർഷാദ് തുടങ്ങിയവരും സിനിമയിലുണ്ട്. അഭിജിത് അശോകൻ നിർമാണവും രചനയും നിർവഹിച്ച ആദ്യചിത്രമായ ‘കോലുമിഠായി’ക്ക് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാനപുരസ്കാരം ലഭിച്ചിരുന്നു.

50 വർഷമായി അഭിനയരംഗത്തുള്ള ജയരാജൻ ഇരുനൂറോളം നാടകങ്ങളിലും നൂറിലേറെ സിനിമകളിലും വേഷമിട്ടു. കോഴിക്കോട്ടെ കാബറെ നൃത്തവേദികളിൽ ഡ്രമ്മറായും പല ഓർക്കസ്ട്രകളിൽ ജാസ്-ഡ്രം വാദകനായും മാജിക് ട്രൂപ്പുകളിൽ പലപല റോളുകളിലും അദ്ദേഹത്തെ ഈ നഗരം കണ്ടു. മൈം, ടെലിഫിലിമുകൾ, സൗണ്ട് ഇഫക്ട് എന്നിവയിലും മുദ്രപതിപ്പിച്ച ജയരാജൻ എസ്.കെ. പൊറ്റെക്കാട്ടിനെക്കുറിച്ച് ‘എസ്.കെ.യുടെ മണ്ണും മനസ്സും’ എന്ന ഡോക്യുമെന്ററിയൊരുക്കിയിട്ടുണ്ട്. ദൂരദർശനിലാണ് അത് സംപ്രേഷണം ചെയ്തത്.

എന്നും നന്മകൾ, എന്റെ വീട് അപ്പൂന്റേം, കഥാപുരുഷൻ, പാഠം ഒന്ന് ഒരു വിലാപം, മിഴിരണ്ടിലും, അമ്മക്കിളിക്കൂട്, പെരുമഴക്കാലം, നരൻ, വിനോദയാത്ര, മീശമാധവൻ, മുല്ലവള്ളിയും തേന്മാവും, പാലേരിമാണിക്യം, നീലത്താമര, പാപ്പി അപ്പച്ചാ, വൈറസ് എന്നിങ്ങനെ പല സിനിമകളിലും മിന്നിമായുന്ന വേഷങ്ങൾചെയ്ത ജയരാജന് കൂട്ടുകാർക്കിടയിൽ സി.പി. എന്നൊരു വിളിപ്പേരുണ്ട്. ചായപ്പീടിക എന്നതിന്റെ ചുരുക്കമാണത്. മലയാളസിനിമയിൽ ഏറ്റവും കൂടുതൽ ചായയടിച്ചയാൾ ജയരാജനാണെന്നാണ് സുഹൃത്തുക്കളുടെ നിരീക്ഷണം. വേഷങ്ങളെന്തായാലും ജോഷി, സിബിമലയിൽ, സത്യൻ അന്തിക്കാട്, അടൂർഗോപാലകൃഷ്ണൻ, പ്രിയദർശൻ, കമൽ, രഞ്ജിത്, ടി.വി. ചന്ദ്രൻ, വി.കെ. പ്രകാശ്, ലാൽജോസ്, ആഷിഖ് അബു തുടങ്ങിയവരുടെയൊക്കെ സിനിമകളിൽ പ്രവർത്തിച്ചുവെന്നത് വിലയേറിയ അനുഭവമായി കാണുന്നു ഈ നടൻ. പ്രിയദർശന്റെ ‘ഓളവും തീരവും’, ബി. ഉണ്ണികൃഷ്ണന്റെ ‘ക്രിസ്റ്റഫർ’ എന്നിവയുൾപ്പെടെ ആറു ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്.

Content Highlights: kozhikode jayarajan life story, Jananam: 1947 Pranayam Thudarunnnu Leela Samson abhijith asokan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented