കേരളത്തിലും ശ്രദ്ധ നേടി വിക്രാന്ത് റോണ, മികവിനുപിന്നിൽ ഈ ഡബ്ബിങ് ഡയറക്ടർമാരും


അരുണിന്റെയും അജിത്തിന്റെയും മേൽനോട്ടത്തിലാണ് വിക്രാന്ത് റോണയുടെ മലയാളം ഡബ്ബിങ് പതിപ്പ് പുറത്ത് വന്നത്.  

വിക്രാന്ത് റോണയുടെ ഡബ്ബിങ് ഡയറക്ടർമാരായ അരുണും അജിത്തും

വിക്രാന്ത് റോണ എന്ന പാൻ ഇന്ത്യൻ ചിത്രം പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാകുകയാണ്. ജൂലൈ 28 നു തീയേറ്ററുകളിൽ എത്തിയ ചിത്രം ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിൽ ആണ് പുറത്തിറങ്ങിയത്. മലയാളം മൊഴിമാറ്റമാണ് കേരളത്തിൽ എത്തിയതെങ്കിലും അത് പുലർത്തിയ ക്വാളിറ്റി ഏറെ എടുത്തു പറയേണ്ട ഒന്നാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ചിത്രം മലയാളത്തിൽ എത്തിക്കുന്നതിലും
അതിന്റെ അണിയറ പ്രവർത്തനങ്ങളിലും പ്രധാന പങ്കുവഹിച്ചത് ചിത്രത്തിന്റെ മലയാളം ഡബ്ബിങ് ഡയറക്ടർമാരായ ആയ അരുൺ സി എസും അജിത്ത് കുമാറുമാണ്.

അരുണിന്റെയും അജിത്തിന്റെയും മേൽനോട്ടത്തിലാണ് വിക്രാന്ത് റോണയുടെ മലയാളം ഡബ്ബിങ് പതിപ്പ് പുറത്ത് വന്നത്. കെ.ജി.എഫ് എന്ന ചിത്രത്തിന്റെ മലയാളം പതിപ്പിൽ യാഷിന്റെ റോക്കി ഭായിക്ക് വേണ്ടി ശബ്ദം നൽകിയത് അരുണാണ്. ബാഹുബലി സീരീസ് ചിത്രങ്ങളുടെ മലയാളം പതിപ്പുകളിളുടെയും അരുണിന്റെ ശബ്ദം നമുക്ക് പരിചിതമാണ്. ദുൽഖർ ചിത്രം ഹേയ് സിനാമിക അടക്കം നിരവധി സിനിമകളിൽ ഡബ്ബിങ് ആർടിസ്റ്റ് ആയി പ്രവർത്തിച്ചു പരിചയമുള്ള ഒരാളാണ് അജിത്ത്.

നടൻ കിച്ച സുദീപുമായി അടുത്ത ഹൃദയ ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട് ഇരുവരും. ഇവരുടെ ഡബ്ബിങ് ഡയറക്ഷനിലും മലയാള പതിപ്പിന്റെ സാങ്കേതിക മേന്മയിലും ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ കിച്ച സുദീപും വളരെയധികം സന്തോഷം പ്രകടിപ്പിച്ചിരുന്നു. വി എഫ് എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രം പൂർണമായും 3 ഡി യിലാണ് ചിത്രീകരിച്ചത്. അനൂപ് ഭണ്ഡാരിയാണ് ചിത്രത്തിന്റെ സംവിധായകൻ

കേരളത്തിൽ ദുൽഖർ സൽമാന്റെ വേ ഫാറർ ഫിലിംസ് ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്. കെ.ജി.എഫിനും ആർ.ആർ.ആറിനും വിക്രത്തിനും ശേഷം വിക്രാന്ത് റോണയും കേരള ബോക്സ്‌ ഓഫീസിൽ വിസ്മയങ്ങൾ സൃഷ്ടിക്കുകയാണ്. മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രമിപ്പോൾ.

Content Highlights: Vikrant Rona Malayalam Dubbing Directors, Arun And Ajith, Kiccha Sudeep

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022

Most Commented