പാംഗ്രോവ് ഹോട്ടലില്‍ നിന്ന് മരണത്തിലേക്ക് നടന്നു കയറിയ ജയന്‍


ശരത് ചന്ദ്രൻ

ജയന്റെ 42-ാം ചരമവാർഷികമാണ് ഇന്ന്. 1980 നവംബർ 16- ന് ­ചെന്നൈയിലായിരുന്നു മരണം. ജയന്റെ ­അവസാന നിമിഷങ്ങൾ സുഹൃത്തും സിനിമാകഥാകൃത്തുമായ ശരത് ചന്ദ്രൻ ഓർക്കുന്നു

ജയൻ| Photo: Mathrubhumi Archives

ജയന്റെ 42-ാം ചരമവാർഷികമാണ് ഇന്ന്. 1980 നവംബർ 16- ന് ­ചെന്നൈയിലായിരുന്നു മരണം. ജയന്റെ ­അവസാന നിമിഷങ്ങൾ സുഹൃത്തും സിനിമാകഥാകൃത്തുമായ ശരത് ചന്ദ്രൻ ഓർക്കുന്നു

ജയന്‍ കുറേക്കാലം കൂടി ജീവിച്ചിരിക്കേണ്ടതായിരുന്നു. ജോലിയോടുള്ള ആത്മാര്‍പ്പണമാണ് അദ്ദേഹത്തെ മരണത്തിലേക്കു നയിച്ചത്. കാന്തവലയം സിനിമയുടെ രചനാവേളയിലാണ് ജയനുമായി പരിചയപ്പെടുന്നത്. കോളിളക്കം സിനിമയോടെ കൂടുതല്‍ അടുത്തു. ചെന്നൈയിലെ കനത്ത ഒരു മഴക്കാലത്താണ് ജയന്റെ മരണം.അക്കാലത്ത് മലയാളികളായ സിനിമ താരങ്ങളുടെ പ്രധാന വാസസ്ഥലം ജെമിനിയിലെ പാംഗ്രോവ് ഹോട്ടലായിരുന്നു. ജയനും അവിടെയായിരുന്നു താമസം. ജീവിതത്തിന്റെ ക്ലൈമാക്‌സിലേക്കു ഇറങ്ങിപ്പോയതും പാംഗ്രോവിലെ 407-ാം നമ്പര്‍ മുറിയില്‍ നിന്നാണ്.

കോളിളക്കത്തിന്റെ അവസാന രംഗങ്ങള്‍ ചിത്രീകരിക്കാന്‍ രാവിലെ ഏഴിന് എല്ലാവരും ഷോളവാരത്തെ എയര്‍ സ്ട്രിപ്പിലെത്താനായിരുന്നു തീരുമാനമെങ്കിലും മഴ കാരണം നീണ്ടു. ഒമ്പതുമണിയോടെ മഴയൊന്നു കുറഞ്ഞതോടെ ജയന്‍ സ്വന്തം ഫിയറ്റ് കാറില്‍ ലൊക്കേഷനിലേക്ക് തിരിച്ചു. തൊട്ടുപിന്നാലെ ഞാനും ബാലന്‍ കെ.നായരും മറ്റൊരു കാറില്‍. പത്തരയോടെ ഷോളവാരത്തെത്തി. ക്ലൈമാക്‌സിലെ സംഘട്ടനരംഗങ്ങള്‍ ഷോളാവാരം തടാകത്തിനു സമീപത്തും ഹെലികോപ്റ്റര്‍ രംഗങ്ങള്‍ എയര്‍സ്ട്രിപ്പിലും ചിത്രീകരിക്കാനായിരുന്നു സംവിധായകന്‍ പി.എന്‍.സുന്ദരവും നിര്‍മാതാവ് സി.വി. ഹരിഹരനും തീരുമാനിച്ചിരുന്നത്.

ലൊക്കേഷനിലെത്തിയ ജയന്‍ ഗസ്റ്റ് ഹൗസില്‍ എത്തി. 'ഞാനും ഒന്നും കഴിച്ചില്ല' എന്നുപറഞ്ഞ് വന്നു. എന്റെ ഭക്ഷണപ്പൊതി ജയനുനീട്ടി. കഴിക്കുന്നതിനിടെ കുറച്ചുനേരം സംസാരിച്ച് ധൃതിയില്‍ ചിത്രീകരണ സ്ഥലത്തേക്കുപോയി. സത്യത്തില്‍ കോളിളക്കത്തിന്റെ തിരക്കഥയില്‍ ക്ലൈമാക്‌സ് രംഗത്തില്‍ ഹെലികോപ്റ്റര്‍ സംഘട്ടനം ഉണ്ടായിരുന്നില്ല.

വ്യത്യസ്തമായ ക്ലൈമാക്‌സ് വേണമെന്ന അഭിപ്രായം വന്നപ്പോഴാണ് ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. സുകുമാരന്‍ ഓടിച്ചു വരുന്ന ബൈക്കിന്റെപിന്നില്‍ കയറി നിന്ന് ജയന്‍ ഹെലികോപ്റ്ററിന്റെ ലാന്‍ഡിങ് ലെഗ്ഗില്‍ പിടിച്ചു കയറുന്നതാണ് രംഗം. കുഴപ്പമൊന്നുമില്ലാതെ ഈ രംഗം പകര്‍ത്തി. സംവിധായകനും തൃപ്തനായിരുന്നു.

എന്നാല്‍ ജയന് തന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നു തോന്നി. ഒരു ടേക്കുകൂടി എടുക്കാന്‍ അദ്ദേഹം സംവിധായകനോട് ആവശ്യപ്പെട്ടു. എന്നാല്‍ റീ ടേക്കില്‍ ഹെലിക്കോപ്റ്റര്‍ നിയന്ത്രണം വിട്ടു. അതിന്റെ ഗതി മാറി മൈതാനത്തിലേക്കുവീണു. വീണ്ടും പൊങ്ങി കുറെ അകലത്തെത്തി നിലംപതിച്ചു. ഒടിഞ്ഞപങ്ക ജയന്റെ തലയില്‍ അടിച്ചു. രക്തം ധാരയായി ഒഴുകി. ജയന്‍ തല പൊത്തി പിടിച്ചുകൊണ്ട് ആശുപത്രിയിലേക്കു പോകാമെന്ന് പറഞ്ഞു. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് കല്ലിയൂര്‍ ശശി ജയനെയും കൊണ്ടുപോയി. കോപ്റ്ററിന്റെ അടുത്തായി വീണ ബാലന്‍.കെ. നായരെയും കൊണ്ട് ഞങ്ങള്‍ വിജയ ആശുപത്രിയിലേക്കു വിട്ടു. സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലാണ് ജയനെ എത്തിച്ചത്. കനത്തമഴ കാരണം റോഡില്‍ വെള്ളം കെട്ടി നിന്നിരുന്നതിനാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ഏറെവൈകി. മരണം ജയനെ കവര്‍ന്നെടുത്തു.

Content Highlights: Jayan death anniversary helicopter accident kolilakkam film Balan K Nayar jayan films


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented