.
മോഡലിങ്ങിലേയും മലയാള ടെലിവിഷൻ പരമ്പരകളിലേയും മിന്നുന്ന താരമാണ് നലീഫ് ഇന്ന്. പക്ഷേ ഒരുപാട് കനൽവഴികൾ താണ്ടിയിട്ടുണ്ട് ഈ യുവനടൻ. സ്ക്രീനിൽ ഒന്ന് മുഖം കാണിക്കണമെന്ന ആഗ്രഹത്തിൽ ജൂനിയർ ആർട്ടിസ്റ്റായി കൈനോക്കിയിട്ടുണ്ട്. കടുത്ത ബോഡി ഷെയിമിങ്ങിനെ നേരിട്ടു. പക്ഷേ ഇതെല്ലാം താണ്ടി സ്വപ്നങ്ങൾ ഒന്നൊന്നായി വെട്ടിപ്പിടിക്കുകയായിരുന്നു നലീഫ്. മിസ്റ്റർ തമിഴ്നാട്, മിസ്റ്റർ സ്റ്റൈൽ ഐക്കൺ, മാൻ ഓഫ് ദി വേൾഡ് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് തുടങ്ങിയ നേട്ടങ്ങളുണ്ട് ഇന്ന് നലീഫിന്റെ കയ്യിൽ. മോഡലിങ്ങിൽ നിന്ന് മിനിസ്ക്രീൻ വരെയുള്ള തന്റെ യാത്ര മാതൃഭൂമി.കോമിനോട് പങ്കവയ്ക്കുകയാണ് നലീഫ്.
മൂന്ന് വര്‍ഷത്തിലേറെയായി സീരിയല്‍ രംഗത്ത് എത്തിയിട്ട്. വിശ്വസിക്കാനാകുന്നില്ല.
വിശ്വസിക്കാന്‍ പറ്റുന്നില്ല. ഒരുപാട് ആഗ്രഹിച്ച് നേടിയതാണ് ഈ കരിയര്‍. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. മൗനരാഗത്തില്‍ എത്തുന്നതിന് മുന്‍പ് 70 ഓളം ഓഡീഷനുകള്‍ക്ക് പോയിട്ടുണ്ട്. ഒരുപാട് പേര് പറ്റിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 20% ആള്ക്കാര് മാത്രമാണ് ജെനുവിന് ആയിട്ട് ഉള്ളത്. ഓഡിഷനും മറ്റ് ചെലവുകള്‍ക്കുമായി ജുനിയര്‍ ആര്‍ട്ടിസ്റ്റ് ആയി പോയിട്ടുണ്ട്. എല്ലാവരും പിന്തിരിപ്പിക്കാന് ശ്രമിച്ചു. ചെന്നെയില്‍ ഓഡീഷനുപോയി മണിക്കൂറുകള്‍ കാത്തിരുന്നിട്ടുണ്ട്. ഇതിനൊക്കെ അവസാനം ആയിട്ടാണ് ഈ അവസരം വന്നത്. എന്റെ ഹാര്‍ഡ് വര്‍ക്കിനു കിട്ടിയ റിസള്‍ട്ടാണ്. ഡ്രീം കം ട്രൂ എന്ന് തന്നെ പറയാം.
പലരും പറ്റിക്കാന്‍ ശ്രമിച്ചു
5 ലക്ഷം രൂപ തന്നാല്‍ ഷോര്‍ട്ട് ഫിലിമിലും സിനിമയിലും ചാന്‍സ് തരാമെന്ന് പലരും പറഞ്ഞു. ഷൂട്ടൊക്കെ കഴിഞ്ഞ പ്രതിഫലവും 5 ലക്ഷം രൂപയും ചേര്‍ത്ത് തരാമെന്ന് പറഞ്ഞു. അത് കേട്ടപ്പോഴെ മനസ്സിലായി. കാശ് തരാന്‍ ഇല്ല, പ്രതിഫലം വേണ്ട ചാന്‍സ് മാത്രം മതിയെന്നു പറഞ്ഞു.
കേരളത്തില്‍ മുന്‍പ് പല തവണ വന്നിട്ടുണ്ട്
കേരളത്തില്‍ പല തവണ വന്നിട്ടുണ്ട്. എന്റെ നാട് നാഗര്‍കോവില്‍ ആണ്, അപ്പോ മിക്കപ്പോഴും തിരുവനന്തപുരത്ത് വരാറുണ്ടായിരുന്നു. പിന്നെ കോളേജ് സമയത്ത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയൊക്കെ ട്രിവാന്‍ഡ്രത്ത് വന്ന് ഫുഡ് കഴിക്കുമായിരുന്നു. കേരളവുമായി ബന്ധമുണ്ടെന്ന് അന്നേ തോന്നിയിരുന്നു.
ഭാഷ ആയിരുന്നു എന്റെ വില്ലന്‍
എന്നെ സീരിയലിന് വേണ്ടി കാസ്റ്റ് ചെയ്തപ്പോഴെ ഞാന്‍ പ്രൊഡ്യൂസര്‍ ചേട്ടനോട് പറഞ്ഞിരുന്നു ആകെ അറിയുന്ന മലയാളം നിന്റെ സ്ഥലം ഏതാ അത് മാത്രമാണെന്ന്. അത് കോളേജില്‍ ജൂനിയേര്സിനോട് സംസാരിക്കാന്‍ വേണ്ടി പഠിച്ചതാണ്. ഇവിടെ വന്നശേഷം ഞാന്‍ എല്ലാവരും സംസാരിക്കുന്നത് ശ്രദ്ധിക്കാന്‍ തുടങ്ങി. അങ്ങനെ പതിയെ സംസാരിക്കാന്‍ പറ്റുന്ന തരത്തില്‍ മലയാളം പഠിച്ചു.
വീട്ടില്‍ എല്ലാവരും സപ്പോര്‍ട്ട് ആയിരുന്നോ ?
വീട്ടില്‍ ആര്‍ക്കും ഇഷ്ടം ഇല്ലായിരുന്നു.അവര്‍ക്ക് ഞാന്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി ദുബായിലേക്ക് പോകുന്നത് ആയിരുന്നു താല്പര്യം. വീട്ടില്‍ പഠിക്കാന്‍ വേണ്ടി ചെന്നൈയ്ക്ക് പോകണമെന്ന് പറഞ്ഞ് സമ്മതിപ്പിച്ചു. അവിടെ പോയി ചാന്‍സ് തേടി നടക്കുകയായിരുന്നു പ്രധാന ജോലി. അന്നൊക്കെ ക്ലാസിനു പോയി എന്ന് ഉമ്മയെ കാണിക്കാന്‍ വേണ്ടി ഫോട്ടോ എടുത്ത് അയക്കുമായിരുന്നു. പിന്നീട് വീട്ടില്‍ നിന്ന് കാശ് വാങ്ങുന്നത് നിര്‍ത്തി. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിട്ട്, റിയാലിറ്റിഷോയിലൊക്കെ ജോലി ചെയ്ത് ചെലവിനുള്ള കാശ് കണ്ടെത്തി. പിന്നീട് സീരിയല്‍ തുടങ്ങിയപ്പോ വീട്ടില്‍ എല്ലാവര്ക്കും താല്പര്യമായി. വീട്ടില്‍ വാപ്പയാണ് എല്ലാ ദിവസും സീരിയല്‍ കാണുന്നത്. ഇപ്പോ നാട്ടില്‍ ഒക്കെ എന്നെക്കാളും വലിയ സ്റ്റാര്‍ ഇപ്പോ വാപ്പയാണ്.
ബോഡിഷെയിമിങ്ങ് നേരിട്ടിട്ടുണ്ട്
സ്കൂള്‍ സമയത്തൊക്കെ മെലിഞ്ഞ ശരീരം ആണെന്ന് പറഞ്ഞ് എല്ലാവരും കളിയാക്കുമായിരുന്നു. ഒരുപാട് ഭക്ഷണം കഴിക്കുന്നുണ്ടല്ലോ എന്നിട്ടും ശരീരത്തില്‍ ഒന്നും കാണുന്നില്ലല്ലോ,അങ്ങനെയൊക്കെ തമാശ പോലെ പറയുമായിരുന്നു. കേള്ക്കുംമ്പോള് നല്ല വിഷമമാകുമായിരുന്നു. ആദ്യത്തെ പ്രണയംപോലും മെലിഞ്ഞ ശരീരം ആയത്കൊണ്ടാണ് ബ്രേക്കപ്പ് ആയത്. ആസമയത്ത് ആണ് ബോഡിഡെവലപ്പ് ചെയ്യണമെന്ന് തോന്നിയതും ജിമ്മില്‍ ചേരുന്നതും. അവിടെ വച്ചാണ് മിസ്റ്റര്‍ ഇന്ത്യ രാജ്കുമാര് മാസ്റ്റര്‍നെ പരിചയപ്പെടുന്നതും. അദ്ദേഹമാണ് ബോഡി ഡെവലപ്പ് ചെയ്യാന്‍ സഹായിച്ചത്. ഇപ്പോഴും അദ്ദേഹമാണ് എന്റെ കോച്ച്.
മലയാള സിനിമ ഒക്കെ കാണാറുണ്ടോ ?
ഏകദേശം എല്ലാ സിനിമകളും കാണാറുണ്ട്. ഫഹദ് ഫാസിലാണ് ഏറ്റവും ഇഷ്ടപ്പെട്ട നടന്. അദ്ദേഹത്തിന്റെ പ്രസന്റേഷന് ഒക്കെ വളരെയധികം ഇഷ്ടമാണ്.
എക്സ്ട്രാ ബോണസ് ആയി കിട്ടിയ അവാര്‍ഡ്
ബെസ്റ്റ് ന്യൂഫെയ്സ് അവാര്‍ഡ് കിട്ടി. ബെസ്റ്റ് ആക്ടര്‍ നോമിനേഷനും ഉണ്ടായിരുന്നു. ഈ അവാര്‍ഡിന് നന്ദി പറയേണ്ടത് സീരിയല്‍ ഡയറക്ടര്‍ ഹാരിസണ്‍ സാറിന് ആണ്. ചേട്ടനോ അനിയനോ ആയി ഏതെങ്കിലും റോള്‍ ചെയ്യേണ്ട എന്നെ നായകനാക്കിയതിന്. അവാര്‍ഡ് കിട്ടുന്ന സമയത്ത് അവിടെ വച്ച് കമലാഹാസന് സാറിനെ കണ്ടു, അദ്ദേഹം കൈവീശി കാണിച്ചു. അവാര്‍ഡ് കിട്ടിയതിനെക്കാള്‍ സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്.
എന്നെ കൊണ്ട് പറ്റില്ല നിര്‍ത്തണമെന്ന് തോന്നി.
സീരിയല്‍ തുടങ്ങി ആദ്യത്തെ 3 മാസം നല്ല കഷ്ടപ്പാട് ആയിരുന്നു. ഒട്ടും അഭിനയിക്കാനും അറിയില്ല ഭാഷയും അറിയില്ല. ഒരുപാട് നെഗറ്റീവ് കമന്റസ് വന്നു. എന്റെ ടേക്ക് ശരിയാകാത്തത് കൊണ്ട് ഒരുപാട് സമയം നഷ്ടപ്പെടാന്‍ തുടങ്ങി. അപ്പോള്‍ ഞാന്‍ പോയിട്ട് പ്രൊഡ്യൂസറോട് എന്നെ മാറ്റിക്കോളാന്‍ പറഞ്ഞു. പക്ഷേ പുള്ളി സാരമില്ല, നിനക്ക് പറ്റും ഒരു മൂന്ന് മാസമെടുത്ത് ശരിയാക്കാന്‍ പറഞ്ഞു. അടുത്ത 3 മാസം ഞാന്‍ നല്ല എഫേര്‍ട്ട് എടുത്ത് എന്റെ രീതി മാറ്റി. പിന്നീട് എല്ലാവര്ക്കും ഇഷ്ടമായി.
അടുത്ത് ചെയ്യുന്ന കഥാപാത്രം എങ്ങനെയാകണം ?
'കിരണ്‍ ടൈപ്പ്' കഥാപാത്രം വേണ്ട. നെഗറ്റീവ് ഷെയ്ഡ് ഉള്ള, അഭിനയസാധ്യയത ഉള്ള കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ ചെയ്യുന്നതും ഓഫര്‍ വരുന്നതും കിരണ്‍ ടൈപ്പ് കഥാപാത്രമാണ്. അങ്ങനെയല്ലാത്ത ഒരു കഥാപാത്രം വേണം.
ഞാനും കല്യാണിയും ബെസ്റ്റ് ഫ്രെണ്ടസ്
ഐശ്വര്യ (കല്യാണി) എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. ഒരു സീന്‍ പറയുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് ഇരുന്ന് ഡിസ്കസ് ചെയ്യും. എങ്ങനെ അത് കൂടുതല്‍ നന്നായി ചെയ്യാം എന്ന് ചിന്തിക്കും. ഞങ്ങളുടെ എഫര്‍ട്ടാണ് നല്ല കെമിസ്ട്രി ആയി പ്രേക്ഷകര്‍ക്ക് തോന്നുന്നത്.
സിനിമ എന്റെ എക്കാലത്തെയും സ്വപ്നമാണ്.
എല്ലാവരേയും പോലെ സിനിമ തന്നെയാണ് എന്റെയും സ്വപനം. സീരിയല്‍ ഷെഡ്യൂള്‍ നല്ല ടൈറ്റാണ്. സിനിമയക്ക് വേണ്ടത്ര സമയം കൊടുക്കാന്‍ പറ്റുന്നില്ല. എന്നാലും എത്രയും വേഗം ഞാന്‍ സിനിമ ചെയ്യും.
Content Highlights: interview with serial actor naleef gea
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..