പ്രേക്ഷകര്‍ കൈയടിച്ച ജോജിയിലെ പശ്ചാത്തല സംഗീതത്തിന് പിന്നില്‍ ഈ അങ്കമാലിക്കാരനാണ്


By അഞ്ജന രാമത്ത്‌

4 min read
Read later
Print
Share

ജോജിയില്‍ പാട്ടില്ലല്ലോ എന്ന സങ്കടമുണ്ടായിരുന്നു എന്നാല്‍ അതിന്റെ പശ്ചാത്തല സംഗീതം ജനങ്ങള്‍ സ്വീകരിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി

Image : Justin Vargheese

ജോജി സിനിമയില്‍ അപ്പന്‍ പനച്ചേല്‍ കുട്ടപ്പന്റെ മരണശേഷം ഫഹദ് ഫാസിലിന്റെ കഥാപാത്രം ഓടി ഒരു കുന്നിന്‍ മുകളിലേക്ക് എത്തുന്ന രംഗമുണ്ട്. ഉഴപ്പനും അലസനുമായ ജോജയില്‍ നിന്ന് തനിക്ക് മുന്നില്‍ തടസ്സം തീര്‍ക്കുന്നവരെ ഒരു പുല്ലിനെ പിഴുതെറിയുന്ന പോലെ കളയുന്ന കുശാഗ്രബുദ്ധിക്കാരന്‍ ജനിക്കുന്നത് അവിടെയാണ്. കഥാപാത്രത്തിന്റെ മാറ്റം കൃത്യമായി കുറിച്ച ആ രംഗം പ്രേക്ഷകനിലേക്ക് ഇലക്രടിക്ക് തരംഗം പോലെ കയറിയിട്ടുണ്ടെങ്കില്‍ അതിന് പ്രധാന കാരണം പശ്ചാത്തല സംഗീതമാണ് കഥാഗതിയില്‍ പ്രധാന സ്ഥാനം തന്നെ പശ്ചാത്തല സംഗീതത്തിന് നല്‍കിയിട്ടുണ്ട്. ഏവരും കൈയടിച്ച് ഏറ്റവാങ്ങിയ ആ സംഗീതത്തിന് പിന്നില്‍ അങ്കമാലിക്കാരന്‍ ജസ്റ്റിന്‍ വര്‍ഗീസാണ്. ആദ്യ ചിത്രം ഞണ്ടുകളുടെ നാട്ടില്‍ തൊട്ട് വ്യത്യസ്തമായ സംഗീത വഴി തേടുകയാണ് ജസ്റ്റിന്‍.

ജോജിയിലേക്ക്

ദിലീഷ് പോത്തന്‍ ശ്യാം പുഷ്‌ക്കരന്‍ എന്നിവരെ എനിക്ക് വളരെ മുന്നേ അറിയാം. ബിജിപാല്‍ ചേട്ടനൊപ്പമാണ് കുറേ നാളുകളായി ഞാന്‍ വര്‍ക്ക് ചെയ്യുന്നത്. അങ്ങനെ ആ പരിചയത്തിലാണ് ജോജിയിലേക്ക് എത്തിയത്. ജോജിയുടെ പശ്ചാത്തല സംഗീതം എല്ലാവരും സ്വീകരിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. മാക്ബത്തില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് ചിത്രം എടുക്കുന്നതെന്ന് ആദ്യമേ പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ ഇതിന്റെ പശ്ചാത്തല സംഗീതത്തിന് ഒരു വെസ്റ്റേണ്‍ ടച്ച് വേണമെന്ന് നിര്‍ദേശം ലഭിച്ചിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമില്‍ ചിത്രം റിലീസ് ചെയ്യുന്നത് കൊണ്ട് തന്നെ എല്ലാ പ്രേക്ഷരെയും കണ്‍വിന്‍സ് ചെയ്യാന്‍ പറ്റുന്ന തരത്തിലാണ് മ്യൂസിക്ക് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഷൂട്ടിന് മുന്‍പ് തന്നെ കുറച്ച് വര്‍ക്ക്‌സ് ചെയ്തു കൊടുത്തിരുന്നു. പിന്നീട് ബാക്കി ചെയ്യുകയായിരുന്നു.

ഇഷ്ട തീം

മെയിന്‍ തീം കംപോസ് ചെയ്ത് കൊടുത്തപ്പോള്‍ തന്നെ ഇത് തുടക്കത്തില്‍ ഇന്റര്‍വെല്ലിലും ക്ലൈമാക്‌സിലും വരുമെന്ന് പറഞ്ഞിരുന്നു. എനിക്ക് മെയിന്‍ തീമാണ് ഏറ്റവും ഇഷ്ടമായത്. പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം മെയിന്‍ തീമിന്റെ ഭാഗങ്ങള്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

എന്റെ വര്‍ക്കിനെ വളരെയധികം ക്രിട്ടിക്കലായി കാണുന്ന ഒരാളാണ് ഞാന്‍. ഇന്‍ര്‍വെല്‍ ഭാഗത്ത് വന്ന മെയിന്‍ പോര്‍ഷനാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്. ആ ഭാഗം വന്നപ്പോള്‍ വളരെയധികം സന്തോഷം തോന്നി.

സംഗീത വഴി

എല്ലാം പഠനങ്ങളും തുടങ്ങിയപ്പോള്‍ തന്നെ നിര്‍ത്തിയിട്ടുണ്ട്( ചിരിക്കുന്നു) ചെറുപ്പത്തില്‍ തന്നെ പാട്ടുകള്‍ ഇഷ്ടമായിരുന്നു. ചെറുതായി പാടുമായിരുന്നു പള്ളി ക്വയറിലും സജീവമായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ സെമിനാരിയില്‍ പോയിരുന്നു. അവിടെ വെച്ചാണ് കീ ബോര്‍ഡെല്ലാം പഠിച്ചത്്. പിന്നീട് അവിടെ എനിക്ക് തുടരാനായില്ല. അവിടം വിട്ട ശേഷം ചെന്നൈയില്‍ സൗണ്ട് എന്‍ജിനീയറിങ്ങ് പഠിക്കാനായി പോയി. തൈക്കുടം ബ്രിഡ്ജിലുണ്ടായിരുന്നവര്‍ എന്റെ സഹപാഠികളായിരുന്നു. അവര്‍ പിന്നീട് ബാന്‍ഡ് രൂപികരിക്കുയും അതില്‍ സജീവമാവുകയും ചെയ്തു. ഞാന്‍ സൗണ്ട് എന്‍ജിനീയറിങ്ങ് മേഖലയില്‍ നിന്ന് മാറി മൃൂസിക്ക് പ്രോഗ്രാമിങ്ങിലോട്ട് കടക്കുകയായിരുന്നു. പിന്നീട് ബിജി ചേട്ടന്റെ അടുത്ത് എത്തി.

സ്വതന്ത്ര സംഗീത സംരംഭങ്ങള്‍ മുന്നോട്ട് വരണം

സ്വന്തത്ര മ്യൂസിക്ക് സംരംഭങ്ങള്‍ സജീവമാവണമെന്നാണ് ആഗ്രഹിക്കുന്നത്. കുറച്ച് കൂടെ സ്വാതന്ത്രം കൂടിയ മേഖലയാണത്. ഒരു സിനിമയുടെ ചട്ടകൂടിനുള്ളില്‍ ഒതുങ്ങാതെ തന്നെ വര്‍ക്ക് ചെയ്യാം. ഒരുപാട് കഴിവുള്ളവര്‍ നമുക്ക് ചുറ്റുമുണ്ട്. എന്നോട് തന്നെ നിരവധി പേര്‍ അവസരം ചോദിച്ച് വിളിക്കാറുണ്ട്. സംഗീതത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ഈ മേഖലയില്‍ സാധ്യതയുണ്ട്

ഇന്‍ഡ്‌പെന്റഡ് മ്യൂസിക്ക് സജീവമാവണം അതിലൂടെ കൂടുതല്‍ പ്രതിഭകള്‍ പുറത്ത് വരണം. ഇപ്പോഴാണെങ്കില്‍ അതിനുള്ള സാധ്യത കൂടുതലാണ്. ലോക്കഡൗണ്‍ കാലത്ത് ഒരു സ്വതന്ത്ര പ്രോജക്റ്റ് ചെയ്യണം എന്ന് കരുതിയതാണ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അത് നടക്കാതെ പോയി. സിനിമയിലേക്ക് വരുമ്പോള്‍ ജനങ്ങള്‍ എല്ലാവരും ശ്രദ്ധിക്കും അങ്ങനെയൊരു കാര്യം കൊണ്ടാണ് എല്ലാവരും സിനിമയിലേക്ക് വരാനായി ആഗ്രഹിക്കുന്നത്. എന്നാണ് ഇപ്പോള്‍ സ്ഥിതി മാറി വരികയാണ്. സാധ്യതകളുടെ വലിയൊരു ലോകം തന്നെ പുറത്തുണ്ട്. ഹരീഷേട്ടന്‍ ഒക്കെ അതിന് ഉദ്ദാഹരണമാണ് സിനിമയില്‍ അദ്ദേഹം ഉണ്ടെങ്കിലും അതിനപ്പുറത്തേക്ക് ജനം ആളെ സ്‌നേഹിക്കുന്നുണ്ട്,അദ്ദേഹത്തിന്റെ വര്‍ക്കുകള്‍ അത്രത്തോളം ശ്രദ്ധേയമാണ്.

പുതുമയുള്ള സംഗീതം വേണം

ഈ ഫീല്‍ഡില്‍ നിലനിന്നുപോവുക എന്നത് അല്‍പ്പം ബുദ്ധിമുട്ടാണ് അത്രത്തോളം പുതിയ ആള്‍ക്കാര്‍ ഈ രംഗത്തേക്ക് വരുന്നുണ്ട്. കോംപറ്റീഷന്‍ നല്ലപോലെയുണ്ട്്. എപ്പോഴും അപ്‌ഡേറ്റഡ് ആയി ഇരിക്കണം. ചെയ്യുന്ന പാട്ടുകളില്‍ ഒരു ആത്മാവുണ്ടാവണം. ആളുകള്‍ക്ക് മടുപ്പുണ്ടാക്കരുത് എന്നാണ് ഞാന്‍ ചിന്തിക്കാറുള്ളത്. എ. ആര്‍ റഹമാന്‍ സാറൊക്കെ വര്‍ഷങ്ങളായി ഈ ഫീല്‍ഡിലുണ്ട് ഇപ്പോളും അദ്ദേഹത്തിന്റെ ആ പാട്ടുകളില്‍ പുതുമയുണ്ട്. സംവിധായകര്‍ക്കും നമ്മളെ വിളിക്കാന്‍ തോന്നണമല്ലോ. അങ്ങനെ തോന്നണമെങ്കില്‍ നമ്മുടെ വര്‍ക്കുകളില്‍ ഫ്രെഷ്‌നെസ്സ് ഉണ്ടാവണം

നമുക്ക് മുന്നേ ഈ ജോലി ചെയതത് വലിയ ലെജന്റുകളാണ്. അവരെ പോലെ മ്യൂസിക്കലി റിച്ച് ആയവ ചെയ്യാന്‍ പറ്റുന്നില്ലല്ലോ എന്നോര്‍ത്ത് എനിക്ക് ഉള്ളില്‍ ചിലപ്പോള്‍ കോംപ്ലക്‌സ് തോന്നാറുണ്ട്.

നല്ല പാട്ടുകളെ ആളുകള്‍ സ്വീകരിക്കും അതുറപ്പാണ്. ആസ്വാദന രീതി എല്ലാം മാറി വന്നുകൊണ്ടിരിക്കുകയാണ്. നമ്മള്‍ ചെയ്യുന്നതില്‍ പുതുമയുണ്ടെങ്കില്‍ ആളുകളെ പിടിച്ചിരുത്താം.


ഈ ഫീല്‍ഡിലേക്ക് എത്താന്‍ കഷ്ടപ്പെട്ടു

ഈ ഫീല്‍ഡില്‍ എത്തിയ ശേഷം കുറച്ച് നാളുകള്‍ കൊണ്ട് കുഴപ്പമില്ലാത്ത ഇടത്ത് എത്താന്‍ പറ്റി. ഈ ഫീല്‍ഡിലേക്ക് എത്താനായി ഞാന്‍ നന്നായി ബുദ്ധിമുട്ടിയിരുന്നു. ഇതിന് മുന്‍പ് കുറെ ജോലികള്‍ ചെയ്തു. സെമിനാരിയില്‍ നിന്നൊക്കെ ഒഴിവായി വന്നതാണല്ലോ. സൗണ്ട് എന്‍ജിനീയറിങ്ങാണ് പഠിച്ചതെങ്കിലും എനിക്ക് അതിലേക്ക് ഉള്‍ക്കൊണ്ട് ചെയ്യാനും പറ്റിയിരുന്നില്ല. ശരിക്കും ഇങ്ങോട്ട് എത്തിപെടാനായിരുന്നു ഞാന്‍ ഏറ്റവും കഷ്ടപ്പെട്ടത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയായിരുന്നു ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ചത്. പിന്നീട് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ചെയ്തു. തൊട്ടപ്പനില്‍ പശ്ചാത്തല സംഗീതം മാത്രമാണ് ചെയ്തത്

കുറച്ച് സമയം കൊണ്ട് തീര്‍ത്ത് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍

ഞാന്‍ ചെയ്ത് എല്ലാ വര്‍ക്കുകളും എനിക്ക് പ്രിയപ്പെട്ടവയാണ്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ പാട്ടുകള്‍ വളരെ കുറച്ച് സമയം കൊണ്ട് ചെയ്തതാണ്. ജാതിക്ക തോട്ടം എന്റെ ഹിറ്റ് പാട്ടുകളില്‍ ഒന്നാണ്. അത് പോലെ പ്രിയപ്പെട്ടതാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലെ വര്‍ക്കും
ജോജിയില്‍ പാട്ടില്ലല്ലോ എന്ന സങ്കടമുണ്ടായിരുന്നു എന്നാല്‍ അതിന്റെ പശ്ചാത്തല സംഗീതം ജനങ്ങള്‍ സ്വീകരിച്ചപ്പോള്‍ വളരെ സന്തോഷം തോന്നിയിരുന്നു

ദിലീഷ് പോത്തന്‍

ജോജിയിലെ വര്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടമായതിന്റെ പ്രധാന പങ്ക് ദിലീഷേട്ടനാണ്. അദ്ദേഹത്തിന് എന്താ വേണ്ടതെന്ന് കൃത്യമായി അറിയാം. വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ എനിക്ക് ലഭിച്ചിരുന്നു. ആ മൃൂസിക്ക് പ്ലേസ് ചെയ്യുന്നതിനെ കുറിച്ചും നല്ല ഐഡിയായിരുന്നു. ബിന്‍സി ഭര്‍ത്താവിനോട് അപ്പന്‍ മരിച്ച് കാണാന്‍ ആഗ്രഹിച്ചിരുന്നില്ലേ എന്ന് ചോദിക്കുമ്പോള്‍ ഒരു കുറ്റബോധത്തിന്റെ ഫീല്‍ വരുന്ന മ്യൂസിക്ക് വേണമെന്നും, ആളുകള്‍ക്കും അത് തോന്നണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യാന്‍ സാധിച്ചത് തന്നെ വലിയ ഭാഗ്യമാണ്.

വിദ്യാ സാഗര്‍ ഫാന്‍
സത്യം പറഞ്ഞാല്‍ ഞാന്‍ കൂടെ വര്‍ക്ക് ചെയ്തവരും ഇപ്പോ ചെയ്യുന്നവരും അങ്ങനെ എല്ലാവരും എന്നെ സ്വാധിനിക്കാറുണ്ട്. എല്ലാത്തില്‍ നിന്നും ഞാന്‍ പ്രചോദനം ഉള്‍ക്കൊള്ളാറുണ്ട്. വിദ്യാ സാഗറാണ് എനിക്ക് പ്രിയ സംഗീത സംവിധായകന്‍

ബിജി ബാല്‍

എനിക്ക് എല്ലാ തരത്തിലും എന്നെ സ്വാധിനിച്ച വ്യക്തിയാണ് ബിജി ചേട്ടന്‍. ആള്‍ വേറെ ലെവലാണ്. വ്യക്തി എന്ന നിലയിലും സംഗീതജ്ഞന്‍ എന്ന നിലയിലും ആളെ എനിക്ക് ഇഷ്ടമാണ്. ഈ ഫീല്‍ഡിലെ എന്റെ ഗുരു എന്ന് വേണമെങ്കില്‍ പറയാം

പുതിയ വര്‍ക്കുകള്‍

അജഗജാന്തരം, സൂപ്പര്‍ ശരണ്യ, ലാല്‍ ജോസ് സാറിന്റെ മ്യാവു എന്നിവയാണ് പുതിയ പ്രോജക്റ്റുകള്‍.

കോപ്പിയടിയോട് ബിഗ് നോ

കോപ്പിയടി സ്വഭാവത്തിനോട് യാതൊരു തരത്തിലും എനിക്ക് യോജിപ്പില്ല. അറിഞ്ഞു കൊണ്ട് കോപ്പി അടിക്കാറുമില്ല. നമ്മള്‍ക്ക് നിരന്തരം പാട്ടുകള്‍ കേള്‍ക്കുമല്ലോ അത് സ്വാധിനീക്കാന്‍ സാധ്യതയേറെയാണ്. പാട്ടുകള്‍ ചെയ്ത് അത് മറ്റ് പാട്ടുകളുമായി സാമ്യമുണ്ടോയെന്ന് നന്നായി നോക്കാറുണ്ട്. എന്റെ കൂടെയുള്ളവരെ കാണിച്ച് കൊടുക്കാറുമുണ്ട്. ആദ്യ സിനിമയിലെ നനവേറെ എന്ന തുടങ്ങുമ്പോളുള്ള ഗാനം ആദ്യം ചെയ്തപ്പോ വിദ്യാസാഗറിന്റെ എതോ ട്യൂണിനോട് സാദ്യശ്യം വന്നു മനസ്സിലായ ഉടന്‍ തന്നെ മാറ്റി.തെറ്റുകള്‍ മനമസിലാക്കിയാല്‍ തിരുത്തി മുന്നോട്ട് പോവാനാണ് ശ്രമിക്കുന്നത്

Content Highlights: Interview with music director justin vargheese joji malyalam movie background music

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Actor Sudheesh
Premium

9 min

ടൈപ്പ് കാസ്റ്റിങ്ങിന്റെ ഭീകരത നേരിട്ടു, അച്ഛന്റെ വാക്കാണ് പിടിച്ചു നിര്‍ത്തിയത് | സുധീഷുമായി അഭിമുഖം

May 27, 2023


Noushad Ibrahim

4 min

സിനിമയില്‍ ശബ്ദം കൊണ്ട്  കരയിപ്പിച്ച 'ബാപ്പ' കോഴിക്കോട്ടുണ്ട്| അഭിമുഖം

May 24, 2023


Nobin Paul
Premium

'കടൽ രം​ഗം പശ്ചാത്തല സം​ഗീതത്തോടെ കണ്ടുകഴിഞ്ഞതും ജൂഡ് കെട്ടിപ്പിടിച്ച് ഒരുമ്മ തന്നു'

May 19, 2023

Most Commented