'ഓരോ സിനിമയും ഓരോ കഥയാണ്, ഗില ഐലന്‍ഡ് പറയാനാഗ്രഹിക്കുന്നതും വ്യത്യസ്തമായ കഥയാണ്'


ഡോ.മനു കൃഷ്ണന്‍ / സ്വീറ്റി കാവ്

അവരെ ലീഡ് ചെയ്യുന്ന, ഏറെ ഉത്തരവാദിത്വമുള്ള ഒരു പൊസിഷനില്‍ ഇരിക്കുമ്പോള്‍ ആ ഫീല്‍ഡിനെ കുറിച്ച് നന്നായി അറിഞ്ഞിരിക്കണം. ഓരോ ആഴ്ചിലേയും മീറ്റിങ്ങിന് വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കുകയും ബ്രദറുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഗില ഐലന്‍ഡിലെ ഓരോ ക്യാരക്ടേഴ്‌സിനേയും കൃത്യമായി ചെയ്‌തെടുക്കാന്‍ സാധിച്ചത്. വൈബ്രന്റ് ആയ എന്‍ജിനീയര്‍മാരുടെ ടീമിനൊപ്പം പ്രവര്‍ത്തിച്ചത് എനിക്ക് അത്തരത്തിലുള്ള ഒരു സ്‌ക്രിപ്റ്റ് എഴുതാൻ ഏരെ സഹായിച്ചു

INTERVIEW

ഡോക്ടർ മനു കൃഷ്ണൻ | Image designed by Roopesh K.

'ഗില ഐലന്‍ഡ്' തികച്ചും സാങ്കല്‍പികമായ ഒരു കഥയാണ്. പക്ഷെ ആധുനികജീവിതത്തിന്റെ കാഴ്ചപ്പാടുകളും അനുഭവങ്ങളും ഗില ഐലന്‍ഡില്‍ ഇഴപിരിഞ്ഞു കിടക്കുന്നു. റിലീസിന് തയ്യാറായിരിക്കുന്ന ഗില ഐലന്‍ഡിലൂടെ പ്രധാനമായും മൂന്ന് സന്ദേശങ്ങലളാണ് പങ്കുവെക്കാനാഗ്രഹിക്കുന്നതെന്ന് സിനിമയുടെ സംവിധായകനായ മനു കൃഷ്ണ എന്ന ഡോക്ടര്‍ മനു കൃഷ്ണന്‍ പറയുന്നു. സിനിമയ്ക്ക് വേണ്ടി പേരല്‍പം പരിഷ്‌കരിച്ചെങ്കിലും കുട്ടിക്കാലം മുതലുണ്ടായിരുന്ന ഡോക്ടര്‍ മോഹവും അതിലൂടെ എത്തിച്ചേര്‍ന്ന ആതുരസേവനവുമാണ് ജീവിതത്തില്‍ ഏറ്റവും പ്രധാനമെന്ന് ഡോ. മനു കൃഷ്ണന്‍ കൂട്ടിച്ചേര്‍ക്കുന്നു. ദുബായ് ആസ്റ്റര്‍ മിംസില്‍ നെഫ്രോളജിസ്റ്റായി പ്രവര്‍ത്തിച്ചുവരുന്ന ഇദ്ദേഹം തന്നെയാണ് ഗില ഐലന്‍ഡിന്റെ തിരക്കഥാരചനയും സംഗീതസംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. നേരത്തെ തന്നെ റിലീസായ ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ സ്വീകാര്യത നേടിയിരുന്നു. കൂടാതെ ചിത്രത്തിലെ ഗാനങ്ങള്‍ തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയ്തിരുന്നു. സിനിമയുടെ തിരക്കഥാരചന, സംവിധായകനായി മാറേണ്ടി വന്ന സാഹചര്യം എന്നിവയ്‌ക്കൊപ്പം മറ്റുവിശേഷങ്ങളും ഡോക്ടര്‍ മനു കൃഷ്ണന്‍ പങ്കുവെക്കുന്നു.

തിരക്കേറിയ ഡോക്ടര്‍, അതിനിടയില്‍ കൈവിടാതെ സിനിമാമോഹവും. എന്തുകൊണ്ട് ആദ്യസിനിമ ഒരു ടെക്‌നോ ത്രില്ലറാവാമെന്ന തീരുമാനത്തിലെത്തി?ഗില ഐലന്‍ഡ് എന്ന സിനിമ ഒരു ടെക്‌നോ ത്രില്ലറാണെങ്കിലും ഒരു സാധാരണക്കാരന്റെ ജീവിതത്തില്‍ സംഭവിക്കാവുന്നവ സാഹചര്യങ്ങളെല്ലാം തന്നെ ഉള്‍ക്കൊള്ളുന്നുണ്ട്. കോമഡിയാകട്ടെ, പ്രണയമാകട്ടെ അല്ലെങ്കില്‍ നാടകീയനിമിഷങ്ങളാകട്ടെ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനാവുന്ന എല്ലാ മോമെന്റ്‌സും സിനിമയിലുണ്ട്. ഒരു കോമിക്കല്‍ ഡ്രാമയുടേയും റൊമാന്റിക് ത്രില്ലറുടേയും എലമെന്റ്‌സ് ഗില ഐലന്‍ഡില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. തികച്ചും സാങ്കല്‍പികമായ ഒരു കഥയാണ് ഈ സിനിമയെന്ന് എടുത്തുപറയേണ്ടതുണ്ട്. എങ്കിലും ടെക്‌നോളജിയുടെ സ്വാധീനം ഏറെയുള്ള ഒരു കാലത്ത് ജീവിക്കുന്ന നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തോട് ഈ സിനിമയുടെ പശ്ചാത്തലം അടുത്തുനില്‍ക്കുന്നുണ്ട്.

ടെക്‌നോളജിയുടെ അഡിക്ഷന്‍ ഉണ്ടാക്കുന്ന നെഗറ്റീവ് ഇംപാക്ടുകളാണല്ലോ ഗില ഐലന്‍ഡിന്റെ ത്രെഡ്. ഗില ഐലന്‍ഡിന്റെ തിരക്കഥ തയ്യാറാക്കുമ്പോള്‍ ഇതിന്റെ വിവിധ വശങ്ങളെ കുറിച്ച് പഠിച്ചിട്ടുമുണ്ടാവണം. എത്തരത്തിലായിരുന്നു തിരക്കഥാരചന?

ഗില ഐലന്‍ഡ് എഴുതുന്നതിന് മുമ്പ് മൂന്ന് സ്‌ക്രിപ്റ്റ് എഴുതിയിട്ടുണ്ടായിരുന്നു. അന്ന് ഗില ഐലന്‍ഡ് എന്ന ത്രെഡ് മനസിലുണ്ടായിരുന്നില്ല. അന്ന് പൂര്‍ത്തിയാക്കിയ സ്‌ക്രിപ്റ്റുകളുമായി പ്രൊഡ്യൂസേഴ്‌സ്, ആക്ടേഴ്‌സ്, ഡയറക്ടേഴ്‌സ് അങ്ങനെ പലരേയും സമീപിക്കുകയും ചെയ്തിരുന്നു. ചിലര്‍ക്ക് സ്‌ക്രിപ്റ്റ് ഇഷ്ടമാവുകയും ചെയ്തു. പക്ഷെ എന്തുകൊണ്ടോ ആ സിനിമകള്‍ നടന്നില്ല. അതിനിടെയാണ് ദുബായിലെ ആസ്റ്റര്‍ മിംസിലേക്ക് മാറേണ്ടി വന്നത്. അക്കാലത്താണ് കോവിഡ് വ്യാപിക്കാന്‍ തുടങ്ങിയത്. ഞങ്ങളുടെ ബാച്ചിലെ നാല് ഡോക്ടേഴ്‌സിന് കോവിഡ് വന്നു. അന്ന് കോവിഡ് ബാധിതര്‍ക്ക് ഏറെ റെസ്ട്രിക്ഷന്‍സ് ഉണ്ടായിരുന്നല്ലോ. കോവിഡ് മാറിയ ശേഷം രണ്ടാഴ്ചക്കാലം ഐസൊലേഷനില്‍ കഴിയേണ്ടതുണ്ടായിരുന്നു. ആ സമയത്താണ് ഗില ഐലന്‍ഡ് എന്ന കഥ മനസിലേക്ക് വരുന്നത്. എനിക്ക് ഡയറക്ട് ചെയ്യാന്‍ പറ്റുന്ന ഒരു സ്‌ക്രിപ്റ്റായിരിക്കണമെന്നും മെഡിസിന്‍ റിലേറ്റഡ് ആയിരിക്കരുതെന്നും സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ത്തന്നെ തീരുമാനിച്ചിരുന്നു.

ഐടി മേഖല ബേസ് ചെയ്തായിരുന്നു എഴുത്ത്. പോസ്റ്റ് ഗ്രാജുവേഷന്‍ കഴിഞ്ഞ സമയത്താണ് ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന എന്റെ ബ്രദറും ആളുടെ മൂന്നുനാല് സുഹൃത്തുക്കളും ചേര്‍ന്ന് ഐടിയും മെഡിസിനും കൂടി റിലേറ്റഡായ ഒരു സോഫ്റ്റ് വെയര്‍ ചെയ്യുന്ന കമ്പനി കൊച്ചിയില്‍ ആരംഭിച്ചു. ഡോക്ടര്‍മാരുടെ ജോലി എളുപ്പത്തിലാക്കുകയും രോഗികള്‍ക്ക് കൃത്യമായ മരുന്ന് ലഭ്യമാക്കുകയും ചെയ്യുക എന്നതായിരുന്നു കമ്പനിയുടെ ലക്ഷ്യം. ഐടി മേഖലയുമായി ഒരു ബന്ധവുമില്ലാതിരുന്ന എന്നെയാണ് അതിന്റെ ഡയറക്ടറാക്കിയത്. ആ ടീമിലുണ്ടായിരുന്നവരെല്ലാം തന്നെ ഹൈലി ക്വാളിഫൈഡായിട്ടുള്ള ഐടി എന്‍ജിനീയേഴ്‌സ് ആയിരുന്നു. അവരെ ലീഡ് ചെയ്യുന്ന, ഏറെ ഉത്തരവാദിത്വമുള്ള ഒരു പൊസിഷനില്‍ ഇരിക്കുമ്പോള്‍ ആ ഫീല്‍ഡിനെ കുറിച്ച് നന്നായി അറിഞ്ഞിരിക്കണം. ഓരോ ആഴ്ചിലേയും മീറ്റിങ്ങിന് വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കുകയും ബ്രദറുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഗില ഐലന്‍ഡിലെ ഓരോ ക്യാരക്ടേഴ്‌സിനേയും കൃത്യമായി ചെയ്‌തെടുക്കാന്‍ സാധിച്ചത്. വൈബ്രന്റ് ആയ എന്‍ജിനീയര്‍മാരുടെ ടീമിനൊപ്പം പ്രവര്‍ത്തിച്ചത് എനിക്ക് അത്തരത്തിലുള്ള ഒരു സ്‌ക്രിപ്റ്റ് എഴുതാൻ ഏരെ സഹായിച്ചു.

എന്താണ് ഗില ഐലന്‍ഡ് എന്ന സിനിമ പ്രേക്ഷകനോട് പറയാന്‍ ആഗ്രഹിക്കുന്നത്?

ഓരോ സിനിമയും ഓരോ കഥയാണ്. അതൊരു ഓര്‍മപ്പെടുത്തലോ സന്ദേശമോ ആണ്. അങ്ങനെയാകുമ്പോഴാണല്ലോ ഒരു സിനിമ കലാസൃഷ്ടിയെന്ന നിലയില്‍ സാമൂഹികപ്രാധാന്യം അര്‍ഹിക്കുന്നത്. ഗില ഐലന്‍ഡിലൂടെ പ്രധാനമായും മൂന്ന് സന്ദേശങ്ങളാണ് ഞാന്‍ മുന്നോട്ടുവെക്കാനാഗ്രഹിക്കുന്നത്. പളപ്പോഴും നമ്മുടെ ജീവിതത്തില്‍ ലക്ഷ്യങ്ങള്‍ മാത്രമേ ഉണ്ടാകാറുള്ളൂ. അത് എങ്ങനെ പൂര്‍ത്തീകരിക്കണമെന്നോ അതിനായി എത്രത്തോളം കഠിനാധാവാനം വേണ്ടി വരുമെന്നോ ഉള്ള കാര്യങ്ങള്‍ നമ്മള്‍ പലപ്പോളും പ്ലാന്‍ ചെയ്യാറില്ല. ഒരു സ്റ്റാര്‍ട്ടിങ് പോയന്റിനൊപ്പം ഫിനിഷിങ് പോയന്റ് കൂടി കാണാന്‍ കഴിയുന്നവര്‍ക്ക് വിജയം എപ്പോഴും ഉറപ്പായിരിക്കും. അത്തരത്തില്‍ ടാര്‍ഗറ്റ്‌സ് വെച്ച് മുന്നോട്ടുനീങ്ങുന്ന ഒരു ക്യാരക്ടര്‍ ഗില ഐലന്‍ഡിലുണ്ട്. ആ ഒരു മെസേജാണ് സിനിമയുടെ ആദ്യ ട്രെയിലറില്‍ കാണിച്ചിരിക്കുന്നത്.

ഇപ്പോഴത്തെ യുവതലമുറയില്‍ കണ്ടുവരുന്ന പ്രധാന പ്രശ്‌നമാണ് ഡിപ്രഷന്‍. അതിന്റെ പ്രധാനകാരണം എക്‌സ്‌പെക്ടേഷനാണ്. പ്രതീക്ഷകള്‍ക്കൊത്ത് കാര്യങ്ങള്‍ നടക്കാതെയാകുമ്പോള്‍ നമ്മള്‍ ഡിപ്രസ്ഡ് ആവും. ഗില ഐലന്‍ഡിലെ പല കഥാപാത്രങ്ങളും ഒന്നും എക്‌സ്‌പെക്ട് ചെയ്യാതെയാണ് മുന്നോട്ടുപോകുന്നത്. അവര്‍ എല്ലാം തന്നെ അക്‌സപ്റ്റ് ചെയ്യുന്നുമുണ്ട്. അമിതപ്രതീക്ഷകളാണ് പലപ്പോഴും നിരാശ സൃഷ്ടിക്കുന്നത്. ഫെയിലേഴ്‌സ് ആര്‍ ഓള്‍വേയ്‌സ് ഡ്രസ് റിഹേഴ്‌സല്‍ ഫോര്‍ സക്‌സസ് എന്നാണല്ലോ. അപ്പോള്‍ പരാജയത്തില്‍ നിരാശപ്പെടേണ്ട ആവശ്യമില്ലല്ലോ. ക്ഷമയോടെ അമിതപ്രതീക്ഷയില്ലാതെ കാത്തിരിക്കുക, വരുന്ന നല്ലതിനെ സ്വീകരിക്കാനും അംഗീകരിക്കാനും ശീലിക്കുക. അപ്പോള്‍ നമുക്ക് അധികം നിരാശയുണ്ടാവില്ല. നമ്മുടെ ഏത് ആക്ഷനും ഒരു റിയാക്ഷന്‍ ഉണ്ടായിരിക്കും. അതൊരു ബൂമറാങ് പോലെയാണ്. നമ്മുടെ പ്രവൃത്തികള്‍ തീര്‍ച്ചയായും പ്രതിപ്രവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അത് പ്രകൃതിയുടെ നിയമമാണ്. പ്രതീക്ഷിക്കാത്ത തരത്തിലായിരിക്കും പലപ്പോഴും അത് സംഭവിക്കുന്നത്. ഈ മൂന്ന് കാര്യങ്ങളാണ് ഗില ഐലന്‍ഡ് ഹൈലറ്റ് ചെയ്യാനുദ്ദേശിക്കുന്നത്.

സിനിമയിലെ ഗാനങ്ങളെല്ലാം തന്നെ നേരത്തെ റിലീസാവുകയും സ്വീകാര്യത നേടുകയും ചെയ്തു. സിനിമയുടെ സംഗീതസംവിധായകന്റെ റോള്‍ കൂടി ഏറ്റെടുക്കാമെന്ന തീരുമാനം നേരത്തെ തന്നെ ഉണ്ടായിരുന്നോ?

ഡയറക്ടറുടെ റോള്‍ ഒരിക്കലും ഞാന്‍ ചിന്തിച്ചിട്ടുള്ള കാര്യമായിരുന്നില്ല. പക്ഷെ മ്യൂസിക് ഡയറക്ഷന്‍ ഞാന്‍ നേരത്തെ തന്നെ ചെയ്യുന്ന കാര്യമാണ്. എനിക്കൊരു ബെസ്റ്റ് ഫ്രണ്ടുണ്ട്, ക്രിസ്പിന്‍. എനിക്കൊരു പുതിയ ട്യൂണ്‍ കിട്ടുമ്പോള്‍ ഞാനും ക്രിസ്പിനും കൂടി അതിന്റെ കറക്ഷന്‍സ് എല്ലാം ചെയ്‌തെടുക്കാറുണ്ട്. അങ്ങനെ ചെറിയ ചെറിയ പാട്ടുകളുണ്ടാക്കുന്ന പതിവുണ്ട്. ആ പാട്ടുകള്‍ ഉപയോഗിക്കാവുന്ന വിധത്തില്‍ സ്‌ക്രിപ്റ്റ് ചെയ്യാന്‍ പറ്റുമോയെന്ന് ആലോചിച്ചു. സുഹൃത്തായ ഗിരീഷുമൊത്ത് തയ്യാറാക്കിയ അത്തരം പദ്ധതികള്‍ പക്ഷെ വര്‍ക്ക് ഔട്ട് ആയില്ല. ഗില ഐലന്‍ഡ് ചെയ്യുന്നതിന് മുമ്പ് ഡയറക്ടറാകാനുള്ള ഒരുക്കത്തിന്റെ ഭാഗമായി ഒരു ആല്‍ബം ചെയ്തു നോക്കി. പ്രമോദ് കെ. പിള്ള (ക്യാമറാമാന്‍), ഷമീര്‍ മുഹമ്മദ് (എഡിറ്റര്‍) മോഹന്‍ദാസ് (ആര്‍ട്ട് ഡയറക്ടര്‍) തുടങ്ങി മിടുക്കരായ ഒരുസംഘം സിനിമാസുഹൃത്തുക്കള്‍ ആ ആല്‍ബത്തില്‍ എനിക്കൊപ്പം പ്രവര്‍ത്തിച്ചു. അതൊരു നല്ല അനുഭവമായി. ഈ മൂന്നുപേരുമാണ് സിനിമ സംവിധാനം ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് എന്നിലുണ്ടാക്കിയത്.

സിനിമയുടെ എല്ലാ മേഖലയിലും പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നല്ലോ. അത്തരത്തിലൊരു തീരുമാനത്തിലെത്തിയതെങ്ങനെ?

ഒരു സിനിമ തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന മാനദണ്ഡമെന്തെന്ന് ചോദിച്ചാല്‍ ഹിറ്റായ സിനിമയില്‍ അഭിനയിച്ച ഒരു നടനോ നടിയോ ആവട്ടെ ഭൂരിഭാഗം പേരുടേയും മറുപടി അതിന്റെ ഡയറക്ടര്‍ ആരാണെന്ന് നോക്കും അല്ലെങ്കില്‍ പ്രൊഡക്ഷന്‍ കമ്പനി ഏതാണെന്ന് നോക്കും എന്നായിരിക്കും. ഒരു പുതിയ സംവിധായകന് ഒരു എസ്റ്റാബ്ലിഷ്ഡ് ആയ ആര്ട്ടിസ്റ്റ് ഡേറ്റ് തരാന്‍ സാധ്യത കുറവായിരിക്കും. അത് ഞാന്‍ നേരത്തെ തന്നെ മനസിലാക്കിയ കാര്യമാണ്. അതുമാത്രമല്ല ഞാന്‍ ഒരു സിനിമ ചെയ്യാന്‍ ഞാന്‍ തന്നെ പത്ത് വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു. അതാലോചിച്ചപ്പോള്‍ സിനിമയിലേക്ക് വരാനുള്ള അവസരത്തിനായി വെയ്റ്റ് ചെയ്യുന്ന ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കാമെന്ന തീരുമാനത്തിലെത്തി. ഏകദേശം അമ്പതോളം പുതുമുഖങ്ങള്‍ ഗില ഐലന്‍ഡില്‍ അഭിനയിച്ചിട്ടുണ്ട്. കൂടെ ഇന്ദ്രന്‍സ് ചേട്ടനും കൈലാഷും അവരുടെ തിരക്കുകള്‍ക്കിടയിലും ഈ സിനിമയുമായി സഹകരിച്ചു. പിന്നെ നിമിന്‍ കാസിനും ഇതിലൊരു നല്ല റോളിലെത്തിയിട്ടുണ്ട്.

സിനിമാമേഖലയില്‍ തുടരാനാണോ താത്പര്യം / സംഗീതസംവിധാനത്തിലോ തിരക്കഥാരചനയിലോ മറ്റൊരവസരം വരികയാണെങ്കില്‍ സ്വീകരിക്കാന്‍ താത്പര്യമുണ്ടോ?

ഏറ്റവും മോഹിച്ച് തന്നെയാണ് ഞാനൊരു ഡോക്ടറായത്. മൂന്ന് വയസ് മുതല്‍ തന്നെ ഡോക്ടറാകണമെന്ന് പറയുമായിരുന്നെന്ന് അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. ഞാന്‍ പഠിക്കുന്ന കാലത്ത് ഞങ്ങളുടെ ഗ്രാമത്തില്‍ ടൗണിലെ കുട്ടികളെ പോലെയുള്ള പഠനസൗകര്യങ്ങള്‍ കുറവായിരുന്നു. എങ്കിലും ആഗ്രഹിച്ച പോലെ ഡോക്ടറാവാന്‍ കഴിഞ്ഞു. സിനിമയോടും അതുപോലെ തന്നെ ഇഷ്ടമാണ്. നല്ല സന്ദേശങ്ങള്‍ പകരുന്ന സ്‌ക്രിപ്റ്റുകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. എന്റെ അഭിപ്രായത്തില്‍ സ്‌ക്രിപ്റ്റ് എഴുതുന്ന ആള്‍ക്കാണ് അത് വിഷ്വലൈസ് ചെയ്യാന്‍ കൂടുതല്‍ എളുപ്പമെന്ന് തോന്നുന്നു. ഒന്ന് രണ്ട് സ്‌ക്രിപ്റ്റുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. മമ്മൂക്കയേയും സുരേഷ് ഗോപിയേയും വെച്ച് ചെയ്യാന്‍ പറ്റുന്ന ഒരു സ്‌ക്രിപ്റ്റ് എഴുതി വെച്ചിട്ടുണ്ട്. അത് നടക്കുമോന്നറിയില്ല. പക്ഷെ അതിനായുള്ള കാത്തിരിപ്പ് കൂടിയുണ്ട്.

ഡോക്ടര്‍ മനു കൃഷ്ണന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം

Content Highlights: Interview, Dr. Manu Krishnan, Manu Krishna, Gila Island Movie, Gila Island Movie Songs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented