ഹരികുമാർ, സി.വി.രാമൻപിള്ള, ഇ.വി.കൃഷ്ണപിള്ള, അടൂർ ഭാസി എന്നിവരുടെ പാരമ്പര്യത്തിന്റെ കണ്ണി


ടി.രാമാനന്ദകുമാര്‍

ബി.ഹരികുമാർ സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണനുമൊത്ത്, ബി.ഹരികുമാർ അമ്മാവൻ അടൂർ ഭാസിക്കൊപ്പം

തിരുവനന്തപുരം: സി.വി.രാമൻപിള്ള, ഇ.വി.കൃഷ്ണപിള്ള, അടൂർ ഭാസി തുടങ്ങി മലയാളസാഹിത്യത്തിലെയും സിനിമയിലെയും തിളക്കമുള്ള പേരുകളുടെ പിന്തുടർച്ചാവകാശിയായിരുന്നു വ്യാഴാഴ്ച അന്തരിച്ച ബി.ഹരികുമാർ. സി.വി.യുടെ മകൾ മഹേശ്വരി അമ്മയുടെയും ഹാസസാഹിത്യകാരൻ ഇ.വി.കൃഷ്ണപിള്ളയുടെയും മൂത്ത മകൾ ഓമനക്കുട്ടിയമ്മയുടെ രണ്ടാമത്തെ മകനായി ഹരികുമാർ ജനിച്ചു.

അമ്മാവനായ അടൂർ ഭാസിയുടെ അഭിനയപാരമ്പര്യം കണ്ടു വളർന്ന ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്. എഴുത്തിലും അഭിനയത്തിലും ഈ പാരമ്പര്യത്തിന്റെ തിളക്കമുള്ള കണ്ണിയാകാൻ അദ്ദേഹത്തിനു കഴിഞ്ഞു.

പന്തളം എൻ.എസ്.എസ്. കോളേജിൽനിന്ന്‌ സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ഹരികുമാർ, സതേൺസ്റ്റാർ, സ്ക്രീൻ തുടങ്ങിയ ഇംഗ്ലീഷ് സിനിമാ പ്രസിദ്ധീകരണങ്ങളുടെ ചെന്നൈ സിറ്റി ലേഖകനായിരുന്നു. സിനിമയോടും അഭിനയത്തോടുമുള്ള അടുപ്പമായിരുന്നു സിനിമാരംഗത്തെ പത്രപ്രവർത്തനത്തിന് അദ്ദേഹത്തിനു പ്രേരകമായത്. പിന്നീട് സിൻഡിക്കേറ്റ് ബാങ്കിൽ ജോലിനേടിയ അദ്ദേഹം പബ്ലിക് റിലേഷൻസ്‌ ഓഫീസറായാണ് വിരമിച്ചത്. 1996-ൽ സർവീസിൽനിന്നു വിരമിച്ച ശേഷം മുഴുവൻ സമയവും കലാസാഹിത്യ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചു.

അടൂർ ഭാസി സിനിമയിൽ തിളങ്ങിനിന്ന കാലത്ത് അദ്ദേഹത്തിന്റെ തണലിൽ അഭിനയത്തിനുള്ള അവസരം തേടാൻ ഹരികുമാർ ശ്രമിച്ചിരുന്നില്ല. പകരം ദൂരദർശനിലെ സീരിയലുകളിലൂടെ സ്വന്തം പ്രതിഭ ഉറപ്പിക്കാനാണ് ശ്രമിച്ചത്. ശബ്ദത്തിലും രൂപത്തിലും അടൂർ ഭാസിയോടുള്ള സാദൃശ്യം അദ്ദേഹത്തെ മിനിസ്‌ക്രീനിലെ അറിയപ്പെടുന്ന അഭിനേതാവാക്കി.

മലയാറ്റൂർ രാമകൃഷ്ണന്റെ ‘ഡോ. വേഴാമ്പൽ’ എന്ന സീരിയലിൽ വ്യത്യസ്തമായ മുഴുവൻസമയ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്. മൂന്നു വർഷം മുൻപ് അഭിനയിച്ച ‘മർമര’മായിരുന്നു അവസാനത്തെ സീരിയൽ.

എഴുത്തിലും തന്റേതായ സ്വത്വം ഉറപ്പിക്കാൻ ഹരികുമാറിനു കഴിഞ്ഞു. 25-ലേറെ നോവലുകളും 50-ഓളം കഥാസമാഹാരങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. വ്യത്യസ്തമായ പ്രമേയങ്ങളായിരുന്നു എഴുത്തിൽ അവലംബിച്ചത്.

നിരവധി ടെലിഫിലിമുകൾ, സീരിയലുകൾ എന്നിവയ്ക്ക് ആ കഥകൾ പ്രമേയമായി.

ഇ.വി.യുടെയും അടൂർ ഭാസിയുടെയും ഹാസപാരമ്പര്യം ഹരികുമാറിന്റെ കഥകളിലും നർമത്തിന്റെ ചാരുതയണിയിച്ചിട്ടുണ്ട്. എല്ലാ എഴുത്തുകാരുമായും ബന്ധം നിലനിർത്താനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറായി വിരമിച്ച രവീന്ദ്രൻ നായർ മൂത്ത സഹോദരനാണ്.

Content Highlights: Harikumar writer actor demise, Adoor Bhasi, EV krishna Pilla cv raman pilla


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented