ഗോപിക രമേഷ്| Photo: https:||www.instagram.com|p|CS7ImPpJz5p|
നടിമാരുടെ ഫോട്ടോഷൂട്ടില്‍ സദാചാര പോലീസിങ് നടത്തുന്ന കാലമാണിത്. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഈ കലാപരിപാടി ചില പ്രമുഖ ചാനലുകളും ഏറ്റെടുത്തത് ഈയിടെ ചര്‍ച്ചയായിരുന്നു.വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള ഈ കടന്നുകയറ്റങ്ങളെക്കുറിച്ച് പുതുതലമുറ എങ്ങിനെ ചിന്തിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ നടി ഗോപിക രമേഷ് സംസാരിക്കുന്നു.
ഒരു ചാനല്‍ പരിപാടിയില്‍ ഗോപികയുടെ പേരെടുത്ത് പരാമര്‍ശിക്കുകയുണ്ടായി, ഇത്തരം വിമര്‍ശനങ്ങളെ എങ്ങിനെ കാണുന്നു?
ആ പരിപാടിയ്ക്ക് ഇനിയും അധികം റീച്ച് ലഭിക്കേണ്ടെന്ന് കരുതിയാണ് പ്രതികരിക്കാതിരുന്നത്. പക്ഷേ വിമര്‍ശനങ്ങളുമായി ഒട്ടനവധിയാളുകള്‍ രംഗത്ത് വന്നതോടെ വലിയ ചര്‍ച്ചയായി മാറി. എന്ത് ധരിക്കണം എന്നത് വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. വസ്ത്രസ്വാതന്ത്ര്യത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായ കാലത്താണ് നമ്മളിപ്പോള്‍ ജീവിക്കുന്നത്. എന്നിട്ടും ഒരു പൊതുവേദിയിലിരുന്ന് ഇത്തരത്തില്‍ സംസാരിച്ചത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ടിവി പോലൊരു മാധ്യമം ഒട്ടനവധിയാളുകള്‍ കാണുന്നതാണ്. എന്തും വിളിച്ചു പറയാം എന്ന ചിന്താഗതി തികച്ചും മോശമാണ്. പറഞ്ഞതിലെ അബദ്ധം അവര്‍ ഇപ്പോള്‍ തിരിച്ചറിയുന്നുവെന്നാണ് കരുതുന്നത്.
വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ തോന്നാറുണ്ടോ?
വിമര്‍ശനങ്ങളെ ഗൗനിക്കാറേയില്ല. ആദ്യ കാലത്ത് ഞാന്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ വരുന്ന കമന്റുകളും സന്ദേശങ്ങളുമെല്ലാം ഞാന്‍ വായിച്ചു നോക്കാറുണ്ടായിരുന്നു. പിന്നീട് ഞാനത് നിര്‍ത്തി. വിമര്‍ശനം ഏത് അധിക്ഷേപം ഏത് എന്നറിയാത്തവര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് പറയുന്നത് അഭിപ്രായ സ്വാതന്ത്ര്യമാണ് എന്ന് ധരിക്കുന്നവരാണിക്കൂട്ടര്‍. അവരെ തിരുത്തുന്നത് എളുപ്പമല്ല. കണ്ട് ശീലമില്ലാത്ത കാര്യങ്ങള്‍, ആദ്യമായി കാണുമ്പോള്‍ ചിലര്‍ മുറുക്കും. കാലം കടന്നുപോകുമ്പോള്‍ അത് നോര്‍മലൈസ് ചെയ്യപ്പെടും. ഞാന്‍ എപ്പോഴും ചിന്തിക്കുന്ന കാര്യമാണത്. എട്ടാം ക്ലാസുവരെ ഞാന്‍ ജീവിച്ചതും പഠിച്ചതുമെല്ലാം ഡല്‍ഹിയിലും ചെന്നൈയിലുമായിരുന്നു. അവിടുത്തെ ജീവിതരീതികളാണ് ഞാന്‍ ശീലിച്ചത്. നാട്ടില്‍ വന്നപ്പോള്‍ അത് ചെയ്യാന്‍ പാടില്ല, ഇതു ചെയ്യാന്‍ പാടില്ല എന്ന കമന്റുകള്‍ ഞാന്‍ കേട്ടിരുന്നു. ഒരു കള്‍ച്ചറല്‍ ഷോക്ക് എന്ന് പറയില്ലേ അതായിരുന്നു അനുഭവം. എവിടെയാണെങ്കിലും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ നമ്മള്‍ ആഗ്രഹിക്കുന്ന പോലെ ജീവിക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് ചെവികൊടുത്താല്‍ മുന്നോട്ട് പോകാന്‍ സാധിക്കുകയില്ല. മറ്റൊരാളുടെ ഇഷ്ടങ്ങളെയും താല്‍പര്യങ്ങളെയും ബഹുമാനിക്കുക എന്നതാണ് പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണം.
പുതിയ സിനിമകള്‍?
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം വാങ്ക് എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. പിന്നീട് മലയാളത്തില്‍ ഫോര്‍ എന്ന സിനിമ ചെയ്തു. അത് റിലീസായിട്ടില്ല. തമിഴില്‍ ആമസോണ്‍ പ്രൈമിന് വേണ്ടിയൊരു വെബ് സീരീസ് ചെയ്തു.
ഫാഷന്‍ സിഡൈനിങ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ഞാന്‍. കൊല്ലത്താണ് പഠിക്കുന്നത്. സിനിമയും ഫാഷന്‍ ഡിസൈനിങും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് ആഗ്രഹം. എന്തിന് മുന്‍തൂക്കം നല്‍കണമെന്ന് കാര്യത്തില്‍ ഇപ്പോള്‍ ആശയകുഴപ്പത്തിലാണ്.
Content Highlights: Gopika Ramesh actress on photoshoot


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..