നെപ്പോളിയന്‍, ജി.വി പ്രകാശ്; ഇവരുടെ ആദ്യഹോളിവുഡ് ചിത്രത്തിന് പിന്നിലെ മലയാളി ഇതാ


രഞ്ജന കെ

കൈബ ഫിലിംസിന്റെ ഹോളിവുഡ് പ്രൊഡക്ഷനുകളെക്കുറിച്ച് നിർമാതാക്കളിലൊരാളായ ജി.ബി തിമോത്യൂസ് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

-

ലയാളികളുടെ സ്വന്തം 'മുണ്ടക്കൽ ശേഖരൻ' നെപ്പോളിയൻ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. അമേരിക്കൻ പ്രൊഡക്ഷൻ കമ്പനിയായ കൈബ ഫിലിംസ് നിർമ്മിക്കുന്ന നെപ്പോളിയന്റെ അരങ്ങേറ്റചിത്രം 'ഡെവിൾസ് നൈറ്റ്: ഡോൺ ഓഫ് ദ നൈൻ റൂഷ്' ഇക്കഴിഞ്ഞ ജൂൺ 23ന് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തിരുന്നു. മിഷിഗണിലെ ഡെറ്റ്രോയ്റ്റ് നഗരത്തിന്റെ മുൻകാല ചരിത്രവും മിത്തുകളും കോർത്തിണക്കിക്കൊണ്ടുള്ള ചിത്രം ഇതിനോടകം അമേരിക്കൻ നാടുകളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ജി.വി പ്രകാശ്കുമാർ ചിത്രം അണിയറയിൽ ഒരുങ്ങുകയുമാണ്. കൈബ ഫിലിംസിന്റെ ഹോളിവുഡ് പ്രൊഡക്ഷനുകളെക്കുറിച്ച് നിർമ്മാതാക്കളിലൊരാളായ ജി.ബി തിമോത്യൂസ് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

ടെൽ ഗണേഷ്, ജി.ബി തിമോത്യൂസ് എന്നിവർ ചേർന്ന് 2017ലാണ് കൈബ ഫിലിംസ് മിഷിഗണിൽ സ്ഥാപിച്ചത്. അമേരിക്കൻ മലയാളിയായ തിമോത്യൂസും തമിഴ്നാട്ടിലെ മദ്രാസ് സ്വദേശിയായ ടെൽ ഗണേഷും സിനിമകൾക്കായി ഒന്നിക്കുകയായിരുന്നു. ഈ കൂട്ടായ്മയിൽ പിറന്നത് നാല് സിനിമകൾ. 'ഡെവിൾസ് നൈറ്റ്; ഡോൺ ഓഫ് ദ നൈൻ റൂഷ്', സെലിബ്രിറ്റി ക്രഷ്, ട്രാപ്പ് സ്റ്റോറി, ക്രിസ്തുമസ് കൂപ്പൺ എന്നിവയാണ് ആ ചിത്രങ്ങൾ. ചില റോക്ക് മ്യൂസിക് വീഡിയോകൾ വേറെയും. കേരളത്തിൽ തിരുവനന്തപുരമാണ് തിമോത്തിയൂസിന്റെ ജന്മദേശമെങ്കിലും വർഷങ്ങളായി അമേരിക്കയിലാണ്.

'ഡെവിൾസ് നൈറ്റ്: ഡോൺ ഓഫ് ദ നൈൻ റൂഷ്'; മലയാളികളുടെ മുണ്ടയ്ക്കൽ ശേഖരനും

കുമരേശൻ ദുരൈസാമി എന്ന നെപ്പോളിയൻ ആദ്യമായി ഹോളിവുഡിൽ അഭിനയിക്കുന്ന ചിത്രമാണ് 'ഡെവിൾസ് നൈറ്റ്: ഡോൺ ഓഫ് ദ നൈൻ റൂഷ്'. ചിത്രത്തിന്റെ നിർമാതാവ് ടെൽ ഗണേഷും നെപ്പോളിയനും വളരെക്കാലമായി അടുത്ത സുഹൃത്തുക്കളാണ്. അവർ ഒരേ നാട്ടുകാരുമാണ്. തമിഴ്നാട്ടിലെ തിരുച്ചിരപ്പള്ളി ആണ് ഇരുവരുടെയും സ്വദേശം. നെപ്പോളിയനിലെ നടനെ വളരെയധികം ആരാധിക്കുന്ന ഗണേഷ് അദ്ദേഹത്തെ ഹോളിവുഡിലേക്ക് ക്ഷണിക്കുകയായിരുന്നു. ദേവാസുരത്തിലൂടെയും രാവണപ്രഭുവിലൂടെയുമെല്ലാം മലയാളികൾക്കിടയിലും സുപരിചിതനായ 'വില്ലനാ'ണല്ലോ അദ്ദേഹം.

nepolian
ടെല്‍ ഗണേഷ്, നെപ്പോളിയന്‍, ജി ബി തിമോത്തിയൂസ് എന്നിവര്‍

സാം ലോഗൻ ഖലേഗി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതൊരു ക്രൈംത്രില്ലറാണ്. നഗരത്തിലെ അതിപ്രധാനമായ ഒരു സീരിയൽ കില്ലിങ് ഓപ്പറേഷൻ കേസ് അന്വേഷിക്കുന്ന ഇതിലെ പ്രധാന കഥാപാത്രമായ പോലീസ് ഓഫീസർ ഒരു സ്ത്രീയാണ്. അവർ മിലിട്ടറിയിൽ നിന്നും വിരമിച്ച് പോലീസ് വകുപ്പിൽ ചേർന്ന ഉദ്യോഗസ്ഥയാണ്. നൈൻ റൂഷ് എന്ന മിഷിഗണിന്റെ പൗരാണിക സങ്കൽപത്തിലെ നിഗൂഢമായ ഒരു ജീവിയെച്ചുറ്റിപ്പറ്റിയാണ് നഗരത്തിലെ പ്രധാന കുറ്റകൃത്യങ്ങൾ മുഴുവൻ നടക്കുന്നത്. 300 വർഷങ്ങൾ പഴക്കമുള്ള നിഗൂഢ ചരിത്രമാണ് മിഷിഗണിന് റൂഷ് എന്ന ജീവിയെപ്പറ്റി പറയാനുള്ളത്. ചരിത്രത്തിലെ ഈ ഏട് ഉപയോഗിച്ചിട്ടുള്ള ആദ്യചിത്രവും ഡെവിൾസ് നൈറ്റ് തന്നെയാണ്.

ആധുനിക കാലത്തെ കഥാസന്ദർഭങ്ങളിൽ റൂഷ് എന്ന അമാനുഷിക ജീവിയുടെ കടന്നുകയറ്റവും കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ ത്രില്ലർ മുമ്പോട്ടു പോകുന്നത്. ഡെറ്റ്രോയിറ്റ് നഗരത്തിലെ പൗരാണിക മ്യൂസിയത്തിലെ പരിപാലകന്റെ വേഷത്തിലാണ് നെപ്പോളിയൻ എത്തുന്നത്. ലോകപ്രശസ്തനായ അമേരിക്കൻ റാപ്പർ എമിനമ്മിന്റെ സഹോദരൻ നാഥൻ കെയ്ൻ മാതേഴ്സ് ചിത്രത്തിലൂടെ അഭിനയത്തിൽ ചുവടുറപ്പിക്കുന്നുണ്ട്. കേസന്വേഷണത്തിൽ പങ്കാളിയായ ഡിറ്റക്ടീവിന്റെ വേഷത്തിലാണ് നാഥൻ എത്തുന്നത്. ജെസി ജെൻസൺ, ഗ്രോവർ മാക്കാന്റ്സ്, കെന്യ റെയ്നോൾഡ്സ്, സ്വിഫ്രറ്റി മാക്വേ, സംവിധായകൻ സാം ലോഗൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

nepolian
ടെല്‍ ഗണേഷ് ജി വി പ്രകാശ് കുമാറിനൊപ്പം

മോട്ടോർകാർ കമ്പനികളുടെ ഉത്ഭവകേന്ദ്രമെന്ന നിലയിൽ പേരുകേട്ട ഡെറ്റ്രോയ്റ്റ് നഗരത്തിന്റെ മുൻകാലചരിത്രം ചിത്രത്തിലൂടെ വരച്ചുകാട്ടുന്നുണ്ട്. ഒരുപക്ഷേ മിഷിഗൺ-ഡെറ്റ്രോയ്റ്റ് ചരിത്രവും നഗരത്തിന്റെ സാമ്പത്തികപരമായ തിരിച്ചുവരവും ഇന്ത്യാക്കാർക്കു മുമ്പിലെത്തുന്ന ആദ്യ ദൃശ്യാനുഭവമായിരിക്കും ഈ ചിത്രം. യു എസ് സാമ്പത്തികവ്യവസ്ഥയുടെ ചരിത്രം പരിശോധിച്ചാൽ മിഷിഗണിലെ ഈ നഗരത്തിനും വലിയ പങ്കുതന്നെയുണ്ടെന്ന് കാണാം. 70കളുടെ അവസാനവും എൺപതുകളിലും സാമ്പത്തികപരമായി വളരെ പിന്നോക്കം പോയ നഗരത്തിന്റെ തിരിച്ചുവരവും ചിത്രത്തിൽ അങ്ങിങ്ങായി പറഞ്ഞുപോകുന്നുണ്ട്.

ദക്ഷിണ അമേരിക്കയിലും കാനഡയിലും നിറഞ്ഞ സദസ്സിൽ പ്രീമിയർ ഷോകൾ പ്രദർശിപ്പിച്ചിരുന്നുവെന്നും തിമോത്തിയൂസ് പറയുന്നു. ഛായാഗ്രഹണവും ശബ്ദമിശ്രണവുമാണ് പ്രേക്ഷകരെ സിനിമയിലേക്കടുപ്പിച്ചതെന്ന് കരുതുന്നു. ഇപ്പോൾ ആമസോണിലും ചിത്രം ലഭ്യമാണ്. പ്രദേശം അനുസരിച്ച് ഡബ്ബ് ചെയ്ത വേർഷനുകളും സബ്ടൈറ്റിലുകളും നൽകിയിട്ടുണ്ട്.

വിശ്വപ്രസിദ്ധ സംവിധായകൻ സ്റ്റീവൻ സ്പീൽബർഗിന്റെ സംവിധാനസഹായി ഒലിവർ റോബിൻസ് ഒരുക്കുന്ന ചിത്രമാണ് സെലിബ്രിറ്റി ക്രഷ്. സ്പീൽബർഗിന്റെ പോൾട്ടർഗീസ്റ്റ്(1982) എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിട്ടുള്ള റോബിൻസിലെ സംവിധാന പ്രതിഭയെ സ്പീൽബർഗ് തന്നെയാണ് കണ്ടെത്തിയതും വളർത്തിയെടുത്തതും. മെയ് 26നാണ് ചിത്രം ആമസോണിൽ റിലീസ് ചെയ്തത്. റോബിൻസിനൊപ്പം അലീസ ഷ്നെയ്‌ഡർ, മെലീസ മാക്നെർണെ, ജൊനാഥൻ ഡാനിയൽ ലീ, എഡ്ഡി ക്രെയ്ഗ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. 91 മിനിട്ടാണ് ദൈർഖ്യം. മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ബജറ്റിലാണ് ചിത്രത്തിന്റെ നിർമ്മാണം.

ക്രിസ്മസ് കൂപ്പൺ, ട്രാപ്പ് സിറ്റി

ക്രിസ്മസ് കൂപ്പൺ മധുരമായ ഒരു പ്രണയകഥയാണ് പറയുന്നത്. ഡാനിയൽ നൂഡ്സെൻ ആണ് സംവിധായകൻ. നെപ്പോളിയൻ അഭിനയിച്ചിട്ടുണ്ട്. റിക്കി ബർചൽ സംവിധാനം ചെയ്യുന്ന ട്രാപ്പ് സിറ്റിയിലാണ് എ.ആർ റഹ്മാന്റെ അനന്തിരവനും പ്രശസ്ത സംഗീതസംവിധായകനുമായ ജി.വി പ്രകാശ് കുമാർ അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യഹോളിവുഡ് ചിത്രമാണിത്. റാപ്പർമാരുടെ ജീവിതം പ്രതിപാദിക്കുന്ന ചിത്രത്തിൽ ബ്രാന്റൺ ജാക്സണൊപ്പമാണ് ജി.വി പ്രകാശ് എത്തുന്നത്. ഷൂട്ടിങ് പൂർത്തീകരിച്ച ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. 2021ലായിരിക്കും റിലീസ്. കൂടാതെ ലിയാം നീസൺ അഭിനയിക്കുന്ന ദ മാർക്സ്മാൻ എന്ന പുതിയ ആക്ഷൻ ത്രില്ലർ ചിത്രം 2021 ൽ ഇന്ത്യയിലെത്തിക്കുന്നുണ്ട്. സെലിബ്രിറ്റി ഫിലിംസുമായി ചേർന്നാണ് വിതരണം.

കോവിഡ് 19 ഉം അമേരിക്കയും; ഹോം തിയേറ്റർ സംസ്കാരവും

ഡിജിറ്റൽ യുഗത്തെ വളരെമുമ്പേ തന്നെ സ്വാഗതം ചെയ്ത് കഴിഞ്ഞ നാടാണ് അമേരിക്ക. കോവിഡ് വ്യാപനത്തിനു മുമ്പു തന്നെ ഹോം തീയേറ്ററുകളിൽ സിനിമ കാണുന്ന ഒരു സംസ്കാരം ഇവിടെ രൂപപ്പെട്ടു വന്നിരുന്നു. അതിനാൽ തന്നെ ഡിജിറ്റൽ റിലീസ് കൊണ്ട് സാരമായ മാറ്റമൊന്നും പ്രൊഡക്ഷൻ ലാഭക്കണക്കുകളിൽ വരുത്താനായിട്ടില്ല. ബിസിനസ് മോഡലുകളിൽ എന്നും മാറ്റമുണ്ടായിക്കൊണ്ടിരിക്കുകയാണല്ലോ. അതിനൊപ്പം തന്നെയാണ് കമ്പനിയും മുമ്പോട്ടു പോകുന്നത്.

സിനിമകളുടെ വിതരണം എന്നത് ശ്രമകരമായ അമേരിക്കയിൽ കൈബ ഫിലിംസിന്റെ ഇതുവരെയുള്ള നാലു സിനിമകളുടെയും വിതരണം ഏറ്റെടുക്കാൻ കമ്പനികൾ മുമ്പോട്ടു വന്നുവെന്നതു തന്നെ വലിയ കാര്യമാണ്. ഇംഗ്ലീഷ് ഭാഷയിലെന്നല്ല, ആഗോളതലത്തിൽ പ്രൊഡക്ഷനുകൾ ഏറ്റെടുക്കാനും വ്യാപിപ്പിക്കാനും സജ്ജമാണ് കൈബ ഫിലിംസ്. കോവിഡ് 19ന്റെ വ്യാപനം മൂലമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ പ്രീമിയറുകൾ മുടങ്ങിപ്പോയതും സിനിമകൾ ഓൺലൈനിൽ റിലീസ് ചെയ്യേണ്ടി വന്നതും.

Content Highlights :geebee thimotheose interview nepolean and g v prakash kumar first hollywood movies kyyba films

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented