ആദ്യം സിനിമാ മാർക്കറ്റിങ്, ഇപ്പോൾ നിർമാതാവ്; പുതുവഴികൾ തേടി സംഗീത


സന്ദീപ് സുധാകർ

ബ്രാൻഡ് കമ്യൂണിക്കേഷൻ, സിനിമ മാർക്കറ്റിങ്, സെലിബ്രിറ്റി കമ്യൂണിക്കേഷൻ എന്നിങ്ങനെയുള്ള വിവിധ മേഖലകളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് സംഗീതയുടെ സ്റ്റോറീസ് സോഷ്യൽ കമ്പനി.

ഡോ. സംഗീതാ ജനചന്ദ്രൻ | ഫോട്ടോ: www.instagram.com/sangeetha_janachandran/

കോർപ്പറേറ്റ് കമ്യൂണിക്കേഷനിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. സംഗീതാ ജനചന്ദ്രൻ ഇപ്പോൾ ഒരു സ്വപ്നസാക്ഷാത്കാര വഴിയിലാണ്. ചലച്ചിത്രപ്രവർത്തകരായ നിതേഷ് തിവാരി, അശ്വനി അയ്യർ തിവാരി എന്നിവരുടെ എർത്ത് സ്കൈപിച്ചേഴ്‌സും സംഗീതയുടെ മാർക്കറ്റിങ് കമ്പനിയായ സ്റ്റോറീസ് സോഷ്യലും ചേർന്ന് ഒരു മലയാള സിനിമ നിർമിക്കുന്നു.

2019-ൽ ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ പിഎച്ച്.ഡി ചെയ്യുമ്പോഴാണ് സംഗീത, സിനിമാ മാർക്കറ്റിങ് രംഗത്തേക്ക് കാലെടുത്തുവെയ്ക്കുന്നത്. മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ ഒടിയന്റെ മാർക്കറ്റിങ്ങിലൂടെയായിരുന്നു അത്. എവല്യൂഷൻ ഓഫ് കമ്യൂണിക്കേഷൻ ഇൻ ദ ഏജ് ഓഫ് സോഷ്യൽ മീഡിയ, എ കേസ് സ്റ്റഡി ഓഫ് കേരള എന്ന വിഷയത്തിലായിരുന്നു പിഎച്ച്.ഡി. കേരളത്തിലേക്ക് പ്രവർത്തനമേഖല മാറ്റുന്നതിന് മുൻപ് ബെംഗളൂരു, ദുബായ് എന്നിവിടങ്ങളിലും കമ്യൂണിക്കേഷൻ മേഖലയിൽ സംഗീത പ്രവർത്തിച്ചു.

ബ്രാൻഡ് കമ്യൂണിക്കേഷൻ, സിനിമ മാർക്കറ്റിങ്, സെലിബ്രിറ്റി കമ്യൂണിക്കേഷൻ എന്നിങ്ങനെയുള്ള വിവിധ മേഖലകളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് സംഗീതയുടെ സ്റ്റോറീസ് സോഷ്യൽ കമ്പനി. തുടക്കത്തിൽ ഒരുപാട് വെല്ലുവിളികൾ ഉണ്ടായിരുന്നു. എസ്. ക്യൂബ് ഫിലിംസ്, ബോബി സഞ്ജയ്, ഭരദ്വാജ് രംഗൻ, എസ്.ആർ. പ്രഭു, ലീന മണിമേഖല തുടങ്ങിയവരിൽനിന്ന് ലഭിച്ച പ്രോത്സാഹനം തുടർന്നുള്ള യാത്രയ്ക്ക് ഇന്ധനമേകി. ഇപ്പോൾ ഡിജിറ്റൽ മാർക്കറ്റിങ്ങിൽ തുടങ്ങി ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾക്ക് സിനിമകൾ വിൽക്കുന്ന പിച്ചിങ് വരെ സ്റ്റോറീസ് സോഷ്യൽ കൈകാര്യം ചെയ്യുന്നുണ്ട്.

പുതുതായി എന്തുചെയ്യാൻ കഴിയുമെന്ന് എപ്പോഴും ചിന്തിക്കാറുണ്ട്. സിനിമയിലെ സർവമേഖലകളിലേയും കലാകാരന്മാരെ മാനേജ് ചെയ്യുന്ന ടാലന്റ്‌ മാനേജ്‌മെന്റ് മേഖലയിലും കടന്നുചെന്നു. അശ്വനി അയ്യർ തിവാരിയെ മുംബൈയിലെ സംവിധായകനായ മനോജ് പിള്ള വഴിയാണ് സംഗീത പരിചയപ്പെട്ടത്. ‘ഒരുത്തി’ എന്ന സിനിമയുടെ ഹിന്ദി റീമേക്കിനായിരുന്നു അത്. എന്നാൽ, റീമേക്ക് തീരുമാനം മാറ്റി മലയാളത്തിൽ ഒരു സിനിമ നിർമിക്കാൻ തീരുമാനിച്ചു.

ഉയരെ, നായാട്ട്, വൈറസ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ആർക്കറിയാം, ഒരുത്തി, പുഴു എന്നിങ്ങനെ വിവിധ ജനപ്രിയ ചിത്രങ്ങളോടൊപ്പം സംഗീത പ്രവർത്തിച്ചു. താനൂർ കുന്നുംപുറം സ്വദേശിനിയായ സംഗീതയുടെ അച്ഛൻ റിട്ടയേർഡ് അധ്യാപകനും പൊതുപ്രവർത്തകനുമായ കെ. ജനചന്ദ്രനാണ്. മുൻ മുൻസിപ്പൽ കൗൺസിലറും റിട്ടയേർഡ് അധ്യാപികയുമായ ഗിരിജയാണ് അമ്മ. പതിനൊന്നു വയസ്സുകാരൻ അയാൻ മകനും ചാന്ദ്‌നി ജനചന്ദ്രൻ അനിയത്തിയുമാണ്.

കോർപ്പറേറ്റ് കമ്യൂണിക്കേഷൻ ആൻഡ് പി.ആർ. മേഖലയിൽ പതിനാറുവർഷമായി സംഗീത ജോലിചെയ്യുന്നു. സ്വന്തമായി ഏറ്റെടുത്ത ആദ്യത്തെ പ്രോജക്ട് പാർവതി തിരുവോത്ത് പ്രധാന വേഷത്തിലെത്തിയ ‘ഉയരെ’ എന്ന സിനിമയുടെ മാർക്കറ്റിങ്ങാണ്.

Content Highlights: dr sangeetha janachandran, stories social new movie, ashwiny iyer tiwari


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented