ഡോമിൻ. ഡി സിൽവ, സ്റ്റാർ എന്ന ചിത്രത്തിൽ പൃഥ്വിയും ജോജുവും
ആശങ്കയും അതിലേറെ ആകാംക്ഷയോടുമാണ് കോവിഡ് ലോക്ഡൗണിന് ശേഷം ഇന്ന് കേരളത്തിലെ തീയേറ്ററുകള്‍ തുറന്നത്. കോവിഡ് മാനദണ്ഡങ്ങളോടെ തീയേറ്റര്‍ വീണ്ടും തുറക്കുമ്പോള്‍ ഡോമിന്. ഡി സില്‍വ സംവിധാനം ചെയ്ത 'സ്റ്റാര്‍'ആണ് പ്രേക്ഷകരെ കാത്തിരിക്കുന്ന ആദ്യ മലയാള ചിത്രം. 29നാണ് സ്റ്റാര്‍ തീയേറ്ററുകളിലെത്തുന്നത്. ജോജു ജോര്‍ജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. കോവിഡ് മാനദണ്ഡങ്ങളോടെ തീയേറ്ററിലെത്തുന്ന സ്റ്റാറിന്റെ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുകയാണ് സംവിധായകന് ഡോമിന് ഡിസില്‍വ.
സ്റ്റാര്‍ ബെസ്റ്റ് ഓഫ് മിത്ത്സ്
ഒരു സൈക്കളോജിക്കല്‍ മിസ്റ്ററി ത്രില്ലറാണ് സ്റ്റാര്‍. ഒരു ടാഗ് ലൈനായി ബെസ്റ്റ് ഓഫ് മിത്ത്സ് എന്ന് പറയാം. നമ്മള് ജീവിക്കുന്നത് നിരവധി മിത്തുകളുടേയും വിശ്വാസങ്ങളുടേയെല്ലാം കാഴ്ചപ്പാടുകളുടേയും പുറത്താണ്. അത്തരം കാര്യങ്ങളെല്ലാം കോര്‍ത്തിണക്കി കൊണ്ടുള്ളതാണ് സ്റ്റാര്‍. ചിത്രത്തില്‍ ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാം എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ജോജു ജോര്‍ജ്ജും ഷീലു എബ്രഹാമും ഭാര്യ ഭര്ത്താക്കന്മാരായിട്ടാണ് പ്രേക്ഷകര്‍ക്കുമുന്നിലെത്തുന്നത്. അതിഥിതാരമായി പൃഥ്വിരാജും ഉണ്ട്. അതിഥി താരമായിട്ടാണെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് പൃഥ്വിരാജ് കൈകാര്യം ചെയ്യുന്നത്. ഭാര്യാ ഭര്ത്താക്കന്മാര്ക്കിടയില് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ഒരു കഥാപാത്രമാണ് പൃഥ്വിരാജിന്റേത്. ആദ്യ സിനിമയായിരുന്നു പൈപ്പിന് ചുവട്ടിലെ പ്രണയം. എന്നാല്‍ അതിനെക്കാള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് ഉറപ്പുള്ള ചിത്രമാണ് സ്റ്റാര്‍. സ്റ്റാര്‍ എന്ന ചിത്രത്തിന്റെ കഥ തന്നെയാണ് അതിന്റെ കാരണം. ജനങ്ങള്‍ സിനിമ എങ്ങനെ സ്വീകരിക്കുമെന്ന ആകാംക്ഷയുണ്ട്.
ചിത്രീകരണം കോവിഡിനിടയില്‍
കോവിഡ് കാലത്താണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കോവിഡ് ഒന്നാം തരംഗത്തിന് ശേഷമാണ് ചിത്രീകരിച്ചത്. ഷൂട്ടിങ് കഴിഞ്ഞപ്പോഴേക്കും രണ്ടാം തരംഗമെത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു ചിത്രീകരണമെല്ലാം പൂര്‍ത്തിയാക്കിയത്. കോവിഡിനെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളെല്ലാം സിനിമയുടെ ഷൂട്ടിങില്‍ വ്യത്യസ്ത അനുഭവമായിരുന്നു. പുറത്തിറങ്ങാന്‍ പറ്റാതെയും കൂട്ടംകൂടാതെയുമൊക്കെയായിരുന്നു ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
അതിഥി താരമായി പൃഥ്വിരാജ്
ചിത്രത്തില്‍ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് പൃഥിരാജ് കൈകാര്യം ചെയ്യുന്നത്. ഒരു എക്സ്റ്റന്‍ഡഡ് കാമിയോ എന്ന് പറയാം. അതിഥി താരമാണെങ്കിലും ചിത്രത്തിലെ പ്രധാന ഭാഗങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് പൃഥിരാജിന്റെ കഥാപാത്രമാണ്.
സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ആശങ്ക
കോവിഡിനിടയില്‍ തീയേറ്റര്‍ തുറന്ന് ആദ്യമെത്തുന്ന മലയാള ചിത്രമാണ് സ്റ്റാര്‍. അപ്പോള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളില്‍ ആശങ്കയുണ്ട്. രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്കാണ് തീയേറ്ററില്‍ പ്രവേശനമുള്ളൂ. അത് ഒരു ആശങ്ക തന്നെയാണ്. കാരണം എല്ലാവര്ക്കും രണ്ട് ഡോസ് വാക്സിന് ലഭ്യമായിട്ടില്ല. മിക്ക ആള്‍ക്കാര്‍ക്കും ഒന്നാം ഡോസ് വാക്സിനൊക്കെയാണ് ലഭിച്ചിട്ടുള്ളത്. രണ്ട് ഡോസ് വാക്സിന് നിര്‍ബന്ധമാക്കുന്നത് പിന്‍വലിക്കണമെന്നാണ് ഞങ്ങളുടെയൊക്കെ ആവശ്യം. ഹോട്ടലുകളിലും ബാറുകളിലുമെല്ലാം രണ്ട് ഡോസ് വാക്സിന് എടുത്തവര്ക്കാണല്ലോ പ്രവേശനം എന്ന് പറഞ്ഞത്. പക്ഷേ അങ്ങനെയൊന്നുമല്ല നടക്കുന്നത്. ബാറിനെക്കാളും ഹോട്ടലുകളെക്കാളും സുരക്ഷിതമാണ് തീയേറ്ററുകള്‍ എന്ന് പറയാം. അയല്‍ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങളില്‍ വലിയ ഇളവ് നല്‍കുന്നുണ്ട്. വന്‍ മുതല്‍ മുടക്കിലാണ് എല്ലാ സിനിമകളും ചെയ്യുന്നത്. അത് തീയേറ്ററുകള്‍ക്ക് വേണ്ടി ഹോള്‍ഡ് ചെയ്യുന്നത് ഭയങ്കര റിസ്ക്കാണ്.
സിനിമയെ പ്രേക്ഷകര്‍ ചേര്‍ത്തുപിടിക്കും
സിനിമക്ക് വലിയ പ്രേക്ഷകരാണ് ഉള്ളത്. അതുകൊണ്ട് തന്നെ ജനങ്ങള്‍ തീയേറ്ററിലേക്ക് എത്തുമെന്ന് ഉറപ്പാണ്. സ്റ്റാര്‍ തീയേറ്ററിലെത്തുമ്പോള്‍ ഒരുപാട് പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ലോകത്ത് എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സിനിമയെ എന്നും ചേര്‍ത്ത് നിര്‍ത്തുന്നവരാണ് ലോകജനത. വാര്‍ത്താ ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും വളരെ സജീവമാണ് കേരളത്തില്‍. അവിടെ പക്ഷേ അച്ചടിമാധ്യമങ്ങളുടെ എഡിഷനുകളില്‍ കാര്യമായ വലിയ വ്യത്യാസമൊന്നും വരുന്നില്ല. അതുപോലെ തന്നെയാണ് സിനിമയുടെ കാര്യത്തിലും. ഒ ടി ടി പ്ലാറ്റ് ഫോമുകള്‍ വന്നാലും തീയേറ്ററിലെ സിനിമ എക്സ്പീരിയന്‍സ് വ്യത്യസ്തമാണ്. അത് ആസ്വദിക്കാന്‍ പ്രേക്ഷകര്‍ തീര്‍ച്ചയായും തീയേറ്ററിലെത്തും. ഒ ടി ടി പ്ലാറ്റ്ഫോമുകളിലും തീയേറ്ററിലും പ്രേക്ഷകര്‍ക്ക് ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണ് സ്റ്റാർ
തീയേറ്ററുകള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കണം
തീയേറ്ററുകളെല്ലാം ഇത്രയും നാള് അടച്ചിട്ടിരിക്കുകയായിരുന്നു. വളരെ ദുരിതത്തിലാണ് മിക്ക തീയേറ്റര്‍ ഉടമകളും. വൈദ്യുതി ചാര്‍ജും നികുതിയിളവുകളും സര്‍ക്കാര്‍ പിന്തുണയും നല്‍കണം.
content highlights : Director Domin D silva interview Star movie starring Prithviraj Joju Sheelu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..