സിനിമയുടെ പ്രേക്ഷകസ്വീകാര്യതയെ കുറിച്ച് ബോധ്യമുണ്ടായിരുന്നു, ആരാണ് വിനോദ് /വിനീത് കുമാര്‍ INTERVIEW


അഞ്ജന രാമത്ത്‌

Interview

Vineeth Kumar

തിളങ്ങുന്ന കണ്ണുകളും ഓമനത്തം നിറഞ്ഞ മുഖവുമായി വിനീത് കുമാര്‍ മലയാളസിനിമയുടെ അരങ്ങില്‍ കയറിട്ട് ഒരുപാട് നാളായി. നിരവധി സിനിമകളില്‍ ബാലതാരവും പിന്നീട് നായകനുമായി പ്രേക്ഷപ്രീതി നേടാനും വിനീതിന് കഴിഞ്ഞു. അഭിനയത്തില്‍ നിന്ന് ബ്രേക്കെടുത്ത വിനീത് പിന്നീട് മലയാള സിനിമയിലേക്ക് പ്രവേശിച്ചത് സംവിധായകനായാണ്. ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രമായ 'അയാള്‍ ഞാനല്ല' എന്ന ആദ്യ ചിത്രത്തിലൂടെ മോശമല്ലാത്ത സംവിധായകനാണ് താനെന്ന് തെളിയിച്ച വിനീത്. ഡിയര്‍ ഫ്രണ്ടിലൂടെ രണ്ടാമത് എത്തുന്നത് തന്റെ സംവിധാന മികവ് രാകി മിനുക്കിയാണ്.'ഡിയര്‍ ഫ്രണ്ട്' എന്ന തന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെയ്ക്കുകയാണ് വീനീത് കുമാര്‍.

പ്രേക്ഷകര്‍ സിനിമയെ എങ്ങനെ സ്വീകരിക്കുമെന്ന് ആദ്യമേ അറിയാമായിരുന്നു

ചിത്രത്തിന്റെ ഐഡിയ മുതല്‍ തിരക്കഥ, ഷൂട്ടിങ്ങ് അങ്ങനെ എല്ലാ ഘട്ടങ്ങളിലും ഈ സിനിമ എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. സിനിമയെ പ്രേക്ഷകര്‍ എങ്ങനെ വിലയിരുത്തുമെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു.എന്നാല്‍ ഒരു വിഭാഗത്തിന് ഈ സിനിമ കുറച്ചു കൂടെ ഇഷ്ടമാവുമെന്ന് ഉറപ്പായിരുന്നു.ഈ സിനിമ തിയറ്ററില്‍ ഇറങ്ങിയപ്പോള്‍ എഴുത്തുകാരും സംവിധായകരമായുള്ള ആളുകള്‍ എന്നെ വിളിച്ചിരുന്നു. അതേ പോലെ തന്നെ ഇഷ്ടപ്പെടാത്ത പ്രേക്ഷകരെ ഒരു തരത്തിലും നമുക്ക് കുറ്റപ്പെടുത്താനാവില്ല കണ്ടു ശീലിച്ച സ്ഥിരം മാതൃകയില്‍ നിന്ന് ഒരു മാറിയാണ് ഈ സിനിമയുടെ പ്ലോട്ട്.

ഷൈജു ഖാലിദും സമീര്‍ താഹിറും പ്രൊഡക്ഷനില്‍ ഉണ്ടായിരുന്നത് കൊണ്ടാണ് ഡിയര്‍ ഫ്രണ്ട് ഞാന്‍ മനസ്സില്‍ കണ്ട രീതിയില്‍ തന്നെ പുറത്തിറക്കാന്‍ പറ്റിയത്. എനിക്കറിയില്ല പ്രൊഡക്ഷന്‍ ചെയ്യുന്ന എത്ര പേര്‍ക്ക് ഇത് കൃത്യമായി കണക്റ്റ് ചെയ്യാന്‍ പറ്റുമെന്ന്.

ഒരു ചെറുകഥ വായിക്കുന്നത് പോലെയാണ് ഈ സിനിമ. അതില്‍ കാഴ്ച്ചക്കാരന് ചിന്തിക്കാനായൊരു ഇടം ബാക്കിയാക്കിയാണ് ചിത്രം അവസാനിക്കുന്നത്. വിനോദിനെ തേടി പോവുന്ന മൂന്ന് സുഹൃത്തുകളോടൊപ്പം ഒരാള്‍ പ്രേക്ഷകന്‍ കൂടിയായി മാറുന്നു. സുഹൃത്തുക്കള്‍ ഉണ്ടാവുന്ന വേദനയും ആധിയും പ്രേക്ഷന്റേത് കൂടിയായി മാറണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്

ഒടിടി പ്ലാറ്റ്‌ഫോമുകളില്ലായിരുന്നെങ്കില്‍ ഇത് ഇഷ്ടപ്പെടുന്ന പ്രേക്ഷര്‍ക്ക് മുന്നിലേക്ക് ഈ ചിത്രം എത്താന്‍ ഇനിയും വൈകിയേനെ. ചിത്രം ജൂണില്‍ തിയ്യറ്റര്‍ റിലീസായി ജൂലായിലേക്ക് എത്തുമ്പോഴേക്കും ഉണ്ടായ മാറ്റം വളരെ വലുതാണ്. ഈ ചിത്രം ഇഷ്ടപ്പെടുന്ന നിരവധി പേര്‍ ഇക്കാലയളവില്‍ ബന്ധപ്പെട്ടിരുന്നു. അതെല്ലാം വളരെ സന്തോഷം നല്‍കുന്ന കാര്യങ്ങളാണ്.

കാസ്റ്റിങ്ങ്

ഇത് വിനോദിന്റെ മാത്രം കഥയല്ല, ശ്യാം, സജിത്ത്, അര്‍ജുന്‍ ജന്നത്ത് അങ്ങനെ എല്ലാവരുടെയും കൂടിയുള്ള കഥയാണ്. വിനോദിനാല്‍ ബാധിക്കപ്പെട്ട സൗഹൃദ വലയത്തിന്റെ കഥയാണിത്.

കാസ്റ്റിങ്ങ് വേറെ ഒരാള്‍ ചെയ്താല്‍ വര്‍ക്കാവില്ലെന്ന് അവര്‍ ചെയ്ത് കാണാത്തത് കൊണ്ട് നമുക്ക് തോന്നുന്നതാണ്. ടൊവിനോയ്ക്ക് പകരം വേറെയൊരാള്‍ ഇത് ചെയ്തിരുന്നെങ്കില്‍ വേറെ തരത്തിലുമെന്നേയുള്ളു. കഥാപാത്രങ്ങള്‍ക്ക് എഴുത്തിന്റെ ഘട്ടത്തില്‍ തന്നെ പൂര്‍ണ്ണത വരുന്നുണ്ട്. സംവിധായകന്‍ എന്ന നിലയക്ക് ഞാന്‍ കണ്‍സീവ് ചെയ്തിട്ടുള്ള കഥാപാത്രത്തിലേക്ക് ഒരു നടനെ പ്ലേസ് ചെയ്യുകയായിരുന്നു.

ശ്യാം എന്ന ക്യാരക്ടറിന് വേണ്ടി ബേസിലിനെ പരീഗണിക്കാമെന്ന നിര്‍ദേശം ഗ്രൂപ്പില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ എഴുതി വന്നപ്പോള്‍ ആ ക്യാരക്ടറിന് എന്റെ മനസില്‍ കണ്ട രൂപം ബേസിലിന്റെ അല്ലായിരുന്നു. പിന്നീട് സജിത്തെന്ന കഥാപാത്രത്തിനായി ബേസിലിനെ സമീപിക്കുകയായിരുന്നു. ജന്നത്തിനെ പോലൊരു സുഹൃത്ത് നമ്മുടെ ലൈഫിലും ആവശ്യമാണെന്ന തരത്തില്‍ നിരവധി എഴുത്തുകള്‍ വരാറുണ്ട് അതെല്ലാം സന്തോഷിപ്പിക്കുന്നതാണ്

ടൊവിനോ എങ്ങനെയായിരിക്കും ഈ കഥാപാത്രത്തെ സ്‌ക്രീനിലേക്ക് എത്തിക്കുയെന്ന് ഞാന്‍ ആലോചിച്ചിരുന്നു. ഡയലോഗുകള്‍ക്കിടയിലുള്ള ഇമോഷന്‍സിന് നല്‍കുന്ന സമയം എനിക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് ടൊവിനോയോട് പറഞ്ഞിരുന്നു. അതാണ് ഏറ്റവും പ്രയാസമെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. എന്നെ അത്ഭുതപ്പെടുത്തുന്ന വിധം അസാധ്യമായ രീതിയിലാണ് അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. എല്ലാവരും അസാധ്യമായ രീതിയില്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നിട്ടുണ്ട്.

സ്വാധിനിച്ച സിനിമകള്‍

ഞാന്‍ തുടര്‍ച്ചയായി ഫിലിം ഫെസ്റ്റിവലുകളില്‍ പങ്കെടുക്കുന്ന വ്യക്തിയാണ്. സിനിമയെ വ്യത്യസ്തമായ രീതിയില്‍ എക്‌സ്പിരിമെന്റ് ചെയ്യാനുള്ള ധൈര്യം എനിക്ക് ലഭിച്ചത് അത്തരം ശീലമുള്ളത് കൊണ്ടാണ്.അത്തരം എക്‌സ്‌പോഷര്‍ എനിക്ക് ലഭിച്ചില്ലായിരുന്നുവെങ്കില്‍ ഈ ചിത്രം ഈ രീതിയിലായിരിക്കില്ല മുന്നോട്ട് വരുന്നുണ്ടാവുക.

നിരവധി അതുല്യ സംവിധായകര്‍ എന്നെ സ്വാധിനിച്ചിട്ടുണ്ട്. ഒരുകാലത്ത് ഇറാനിയന്‍ ചിത്രങ്ങള്‍, പിന്നീട് കൊറിയന്‍ ചിത്രങ്ങള്‍ അങ്ങനെ നിരവധി ഇഷ്ടങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒരു മേക്കറിനെയും ഫോളോ ചെയ്തിട്ടില്ല. ഞാന്‍ എന്റെ തിരക്കഥയെയാണ് ഫോളോ ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളത്

കോവിഡ് കാരണം നീണ്ടു പോയ സിനിമ

രണ്ടാമത്തെ സംവിധാനസംരംഭം വൈകിയതും ഈ സിനിമയിലെ വിഷയം സുഹൃത്ത്ബന്ധമായതും ബോധപൂര്‍വ്വമായിരുന്നില്ല. ഞാനും ഫഹദുമൊന്നിച്ചൊരു സിനിമയായിരുന്നു രണ്ടാമത് മനസിലുണ്ടായിരുന്നത്. തിരക്കഥ എഴുതി വന്നപ്പോള്‍ ആ സമയത്ത് ചെയ്യണ്ടതല്ലെന്ന് തോന്നുകയും എക്‌സൈറ്റ്‌മെന്റ് നഷ്ടമാവുകയും ചെയ്തതോടെ ആ പ്രോജക്റ്റ് മാറ്റി വെയ്ക്കുകയായിരുന്നു.

അതിന് ശേഷം വേറെ രണ്ട് സിനിമകളുടെ സ്‌ക്രിപ്റ്റില്‍ വര്‍ക്കുണ്ടായിരുന്നു. ആ സമയത്താണ് ഇതിലെ നടന്‍ കൂടിയായ അര്‍ജുന്‍ലാല്‍ ഈ സിനിമയുടെ സബ്ജക്റ്റുമായി എത്തുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നടന്ന നിരവധി സംഭവങ്ങളും, ബാഗ്ലൂര്‍ ലൈഫും അതില്‍ നിന്ന് അദ്ദേഹം രൂപപ്പെടുത്തിയ ഐഡിയയുമാണ് എന്നോട് അവതരിപ്പിച്ചത്. ഇതിനകത്ത് ഒരു ഉഗ്രന്‍ സിനിമ എനിക്ക് കാണാനാവുന്നുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ചില പൊളിച്ചെഴുത്തുകള്‍ കൂടി ചെയ്താല്‍ നന്നാവുമെന്നും അര്‍ജുനോട് പറഞ്ഞിരുന്നു.

പിന്നീട് കോവിഡ് വന്നു അതിന് ശേഷം നിയന്ത്രണങ്ങള്‍ വന്നു അതു കൊണ്ട് തന്നെ ഷൂട്ടിങ്ങ് രണ്ട് വര്‍ഷത്തിന് ശേഷമാണ് കഴിഞ്ഞത്. അങ്ങനെയാണ് ഈ സിനിമയുണ്ടാവുന്നത്

പാട്ടില്ലെങ്കിലും സംഗീതാത്മകം

പാട്ട് വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ആദ്യത്തെ 40 മിനിറ്റില്‍ ഇവരുടെ സൗഹൃദം വ്യക്തമാക്കാനെല്ലാം ഒരു പാട്ടൊക്കെ വേണമെങ്കില്‍ വയ്ക്കാമായിരുന്നു. എന്നാല്‍ നമ്മള്‍ ആ രീതിയിലല്ല സിനിമയെ കണ്‍സീവ് ചെയ്തിരിക്കുന്നത്. സോങ്ങ് വേണ്ട എന്നാല്‍ സംഗീതാത്മകയിരിക്കണം അതായിരുന്നു ഞങ്ങളുടെ ഐഡിയ. ഒരോ ഇമോഷന്‍സിനെയും സപ്പോര്‍ട്ട് ചെയ്യുന്ന തരത്തിലാണ് പശ്ചാത്തല സംഗീതം സെറ്റ് ചെയ്തിരിക്കുന്നത്.

നഷ്ടപ്പെട്ട സൗഹൃദത്തിന്റെ കഥ

ഇതിന്റെ ക്ലൈമാക്‌സിനെ കുറിച്ച് നിരവധി അഭിപ്രായങ്ങള്‍ വന്നിരുന്നുവെങ്കിലും ഇതിന്റെ ക്ലൈമാക്‌സ് മാറ്റണമെന്ന് ഒരിക്കലും തോന്നിയിരുന്നില്ല. സിനിമയുടെ അവസാനം ബാക്കിയാവുന്നത് തന്നെയാണ് അതിന്റെ ഭംഗി.ഇതിനകത്തെ പ്രോട്ടോഗോണിസ്റ്റ് അഥവാ കേന്ദ്ര കഥാപാത്രം ഈ സൗഹൃദ കൂട്ടായ്മയാണ് അവര്‍ക്ക് നഷ്ടപ്പെട്ട സൗഹൃദത്തിന്റെ കഥയാണ് ഇതില്‍ പറയുന്നത്. ഇത് വിനോദിന്റെ കഥയായിട്ട് ഒരിക്കലും ഞങ്ങള്‍ കണ്‍സീവ് ചെയ്തിട്ടില്ല.

എല്ലാ കഥപാത്രങ്ങളെയും കോര്‍ത്തിണക്കി മുന്നോട്ട് പോവുന്നത് ജന്നത്തിലൂടെയാണ്.എല്ലാവരെയും മനസിലാക്കാനാവുന്ന പ്രൊഫഷണലി സൈക്കോളജിസ്റ്റായ ജന്നത്തിന് ഇമോഷണലി അടുത്തിരിക്കുന്ന ഒരു സുഹൃത്തിനെ മനസ്സിലാക്കാന്‍ പറ്റാതെ പോയതാണ് കഥ. വിനോദിനോട് സോറി പറയുന്ന കൂട്ടുകാര്‍ അവസാനം വിനോദില്‍ നിന്ന് സോറി ലഭിക്കാനായി കാത്ത് നില്‍ക്കുകയാണ്. ഞാനിപ്പോള്‍ പറയുന്നത് സിനിമയുടെ ഒരു ലയര്‍ മാത്രമാണ്. ഇതിന് അപ്പുറത്തേക്ക് കുറേ ലെയറുകള്‍ ഇനിയുമുണ്ട്

പ്രിയപ്പെട്ട സിനിമ

എന്താണോ അപ്പോള്‍ ചെയ്യുന്നത് അത് നൂറ് ശതമാനം ആത്മാര്‍ത്ഥമായി ചെയ്യാനാണ് ശ്രമിക്കുന്ന വ്യക്തിയാണ് ഞാന്‍. ചിലപ്പോള്‍ തെറ്റുകളുണ്ടാവാം സ്വയം പഠിച്ച് മുന്നേറാനാണ് ശ്രമിക്കുന്നത്.

എല്ലാ വര്‍ക്കുകളും പ്രിയപ്പെട്ടതാണ്. ആദ്യ സിനിമ ചെയ്യുമ്പോള്‍ അതായിരുന്നു ഏറ്റവും പ്രിയപ്പെട്ടത്. നമ്മള്‍ കടന്നു പോവുന്ന പ്രഷറും ടെന്‍ഷനും വേറെയാരും അറിയുന്നില്ലല്ലോ. എന്നെ കൊണ്ട് അന്ന് പറ്റുന്ന മാക്‌സിമമാണ് അതില്‍ നല്‍കിയത്. അതു കൊണ്ട് തന്നെ ഒരു പ്രത്യേക വര്‍ക്കിനോട് പ്രത്യേക ഇഷ്ടം അങ്ങനെയില്ല. എല്ലാ വര്‍ക്കുകളും പ്രിയപ്പെട്ടതാണ്.

ഫിലിം മേക്കിങ്ങിലുള്ള താത്പര്യം

അഭിനേതാവായി നില്‍ക്കുമ്പോഴും ഫിലിം മേക്കിങ്ങിലായിരുന്നു എന്റെ ഫോക്കസ്സ്. ഞാന്‍ അറിയാതെ തന്നെ അതിലേക്ക് എത്തിപ്പെട്ടു. പണ്ട് മുതല്‍ തന്നെ ക്യാമറയ്ക്ക് പിന്നിലെ പ്രവര്‍ത്തനങ്ങള്‍ എന്നെ വല്ലാതെ സ്വാധിനിച്ചിരുന്നു. എന്നിരുന്നാലും അഭിനയത്തിന് ഫുള്‍ സ്റ്റോപ്പ് ഇടാന്‍ തീരുമാനിച്ചിട്ടില്ല. ഞാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൈമണ്‍ ഡാനിയേല്‍ റിലീസിന് ഒരുങ്ങുകയാണ്. മികച്ച കഥാപാത്രങ്ങള്‍ തേടി വരുമെന്ന് തന്നെയാണ് വിശ്വാസം

അഭിനേതാവ് സംവിധായകനാവുമ്പോള്‍

സിനിമ സംവിധാനം ഞാന്‍ ഇഷ്ടപ്പെട്ട് ചെയ്യുന്നതാണ്. അത് ചെയ്യാനായി ആര്‍ക്കും എന്നെ നിര്‍ബന്ധിക്കാന്‍ പറ്റില്ല. കാരണം അതെന്‍ പരിധിയിലുള്ളതാണ്. അത് ഏത് രീതിയില്‍ മുന്നോട്ട് കൊണ്ട് പോവണമെന്ന് നിശ്ചയിക്കുന്നത് ഞാനാണ്.എന്നാല്‍ അഭിനയമെന്നത് തീര്‍ത്തും വ്യത്യസ്തമാണ്. സംവിധായകന്റെ ടൂളാണ് ഞാനപ്പോള്‍

സംവിധാനം ചെയ്യുമ്പോള്‍ ഒരു അഭിനേതാവിന് എന്തായിരിക്കും കംഫര്‍ട്ടിബിളായതെന്ന് എനിക്ക് വ്യക്തമായി അറിയാം. ഞാന്‍ നടനാവുമ്പോള്‍ നേരിട്ടിരുന്ന ബുദ്ധിമുട്ടുകള്‍ അവര്‍ക്ക് വരാതെ മുന്നോട്ട് കൊണ്ടുപോവാനായി എനിക്ക് സാധിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. ഒരു ആക്ടര്‍ കംഫര്‍ട്ടിബിളാവുമ്പോളാണ് അവര്‍ക്ക് മികച്ച രീതിയില്‍ അഭിനയിക്കാന്‍ പറ്റുന്നത്.

തിയറ്ററുകളിലേക്ക് ആളുകള്‍ വരും

തിയറ്ററുകളിലേക്ക് ആളുകള്‍ കേറുന്നില്ലെന്ന് നമുക്ക് പറയാനാവില്ല, ജോ ആന്‍ ജോ, ഓപ്പറേഷന്‍ ജാവ, ജാനേമന്‍ തുടങ്ങിയ സിനിമകള്‍ തീയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ ഓടിയതാണ്. ഇതെല്ലാം ചെറിയ ബജറ്റില്‍ പുറത്ത് വന്ന ചിത്രങ്ങളാണെന്ന് ഓര്‍ക്കണം. പട തിയറ്ററില്‍ ഓടാഞ്ഞത് എന്നെ വളരെയധികം വേദനപ്പിച്ചിരുന്നു. ഇത്തരം സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു ക്രൗഡ് തിയറ്ററില്‍ വരുന്നത് കുറഞ്ഞുവെന്നത് ശരിയാണ്. എന്നാലും ഒരു ഭൂരിഭാഗം ജനങ്ങളും തിയറ്ററില്‍ വന്ന് സിനിമ ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്

Content Highlights: Dear Friend Malayalam movie Director Vineeth Kumar Interview

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022

Most Commented