ഓർമയാകുന്നത് ശാരദയ്ക്ക് ശബ്ദമായവൾ


കൊച്ചിൻ അമ്മിണി, ശാരദ

കൊല്ലം: നടി ശാരദയുടെ മലയാള കഥാപാത്രങ്ങളിൽ മിക്കവയും പ്രേക്ഷകർ കേട്ടത് കൊച്ചിൻ അമ്മിണിയുടെ ശബ്ദത്തിലൂടെയാണ്. ശാരദയുടെ ആദ്യമലയാളചിത്രമായ ഇണപ്രാവിൽ തുടങ്ങി, ചുരുക്കം സിനിമകളിലൊഴിച്ച് നീണ്ട 13 വർഷം ശബ്ദം നൽകിയത് അമ്മിണിയാണ്. അടിമകൾ എന്ന ചിത്രത്തിൽ ശബ്ദം നൽകിയതിനൊപ്പം ശാരദയുടെ അമ്മയയി അവർ അഭിനയിക്കുകയും ചെയ്തു. ഉദയ സ്റ്റുഡിയോയും കുഞ്ചാക്കോയുമാണ് കൊച്ചിൻ അമ്മിണിക്ക് ഡബ്ബിങ്ങിന് അവസരം നൽകിയത്.

1951-ൽ ‘ജീവിതനൗക’യിലൂടെ ഡബ്ബിങ്ങിലേക്കെത്തിയെങ്കിലും 1965-ൽ പുറത്തിറങ്ങിയ ഇണപ്രാവുകൾമുതലാണ് തിരക്കുള്ള ഡബ്ബിങ് ആർട്ടിസ്റ്റാകുന്നത്. പൂർണിമ ജയറാമിന് ആദ്യചിത്രമായ മഞ്ഞിൽവിരിഞ്ഞ പൂക്കളിൽ ശബ്ദം നൽകിയതും അമ്മിണിതന്നെ. സച്ചു, കുശലകുമാരി, രാജശ്രീ, വിജയനിർമല, ഉഷാകുമാരി, സാധന, ബി.എസ്.സരോജ, കെ.ആർ.വിജയ, ദേവിക, വിജയശ്രീ തുടങ്ങിയ നടിമാർക്കെല്ലാം അവർ ശബ്ദം നൽകി. എന്നാൽ പല സിനിമകളിലും ഡബ്ബിങ് ആർട്ടിസ്റ്റുകളുടെ പേരുനൽകുമ്പോൾ തന്റെ പേര് ഒഴിവാക്കിയിരുന്നെന്ന് അവർ പറഞ്ഞിട്ടുണ്ട്. തന്റെ ശബ്ദത്തിന്റെ ഉടമ കൊച്ചിൻ അമ്മിണിയാണെന്ന് ശാരദ അറിഞ്ഞത് എത്രയോ വർഷങ്ങൾക്കുശേഷമാണ്. ഉദയ സ്റ്റുഡിയോയിൽ 12 വർഷത്തിലധികം കൊച്ചിൻ അമ്മിണി ഡബ്ബ് ചെയ്തു.

1966-ൽ പുറത്തിറങ്ങിയ 'തിലോത്തമ' എന്ന ചിത്രത്തിൽ ശാരദയ്ക്ക് ഡബ്ബ് ചെയ്യാൻ മദ്രാസിലേക്ക് പോകേണ്ടിവന്നു. പിന്നീട് മൂന്നുവർഷം അവിടെ. ആർ.കെ.ശേഖറിന്റെ പാട്ടുകൾക്ക് കോറസ് പാടിയതും ആ കാലത്താണ്.

Also Read

ഗായികയും നടിയുമായ കൊച്ചിൻ അമ്മിണി അന്തരിച്ചു

പാട്ടുപഠിച്ചത് യേശുദാസിനൊപ്പം

അവർ അടുത്തടുത്തിരുന്നാണ് പാട്ടുപഠിച്ചത്. ഗാനഗന്ധർവ്വൻ യേശുദാസും കൊച്ചിൻ അമ്മിണിയും. ഇരുവരും ബന്ധുക്കളായിരുന്നു, സഹപാഠികളും.

കണ്ണുതുറക്കാത്ത ദൈവങ്ങളേ...

ചിരിക്കാനറിയാത്ത കരയാനറിയാത്ത

കളിമൺ പ്രതിമകളേ... ഈ ഗാനം മലയാളികൾ ആദ്യം കേൾക്കുന്നത് കൊച്ചിൻ അമ്മിണിയുടെ ശബ്ദത്തിലാണ്. അഗ്നിപുത്രി എന്ന നാടകത്തിനുവേണ്ടി വയലാർ എഴുതിയ ഗാനം പാടിയത് അമ്മിണിയാണ്. സിനിമയായപ്പോൾ പാടാൻ അവസരം നൽകിയതുമില്ല.

പി.ജെ.ആന്റണിയുടെ നാടകങ്ങളിലാണ് പാടി അഭിനയിച്ചത്. ദക്ഷിണാമൂർത്തിയുടെയും ശിഷ്യയായി. 1967-ൽ പുറത്തിറങ്ങിയ ഇന്ദുലേഖ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ രണ്ടുപാട്ടുകൾ പാടാനായി. എം.എസ്.ബാബുരാജ്, ജി.ദേവരാജൻ, എം.കെ.അർജുനൻ, കണ്ണൂർ രാജൻ എന്നിവർ ചിട്ടപ്പെടുത്തിയ ഒട്ടേറെ സിനിമാ-നാടക ഗാനങ്ങളും പാടി. ഡബ്ബിങ് ആർട്ടിസ്റ്റായിരുന്ന അത്രയും കാലംതന്നെ ആകാശവാണിയിലും ഗായികയായിരുന്നു. ഇതിനിടെ കഥാപ്രസംഗവും പരീക്ഷിച്ചു. ആദ്യകഥ തുമ്പോലാർച്ച കൊല്ലം ശാരദാമഠത്തിലാണ് അവതരിപ്പിച്ചത്.

കെ.പി.എ.സി.യിൽനിന്ന് പോയശേഷമാണ് ഒ.മാധവന്റെ കാളിദാസകലാകേന്ദ്രത്തിൽ എത്തുന്നത്. കലാനിലയം കൃഷ്ണൻ നായരുടെ കലാനിലയം, ആലപ്പി തിയേറ്റേഴ്സ്, കാഞ്ഞിരപ്പള്ളി അമല, കൊല്ലം യവന, കൊല്ലം ഐശ്വര്യ, കൊല്ലം തൂലിക, കൊല്ലം ദൃശ്യകല, യൂണിവേഴ്‌സൽ, ഓച്ചിറ തൂലിക, തിരുവനന്തപുരം അതുല്യ, ആറ്റിങ്ങൽ ദേശാഭിമാനി, കലാഭവൻ തുടങ്ങിയ ട്രൂപ്പുകളിലായി നൂറിലധികം നാടകങ്ങളിൽ നടിയായും ഗായികയായും തിളങ്ങി. ഡോക്ടർ, നീലവിരിയിട്ട ജാലകം, പാവം പൂക്കുട്ടി, മരപ്പാവകൾ തുടങ്ങിയ സീരിയലുകളിലും ഒട്ടേറെ ടെലിഫിലിമുകളിലും അഭിനയിച്ചു.

Content Highlights: Cochin Ammini, sarada , KJ Yesudas, Manjil Virinja Pookal, Poornima, Dubbing artist


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented