മലയാള സിനിമ തെറി പറയുമ്പോൾ


കെ വിശ്വനാഥ്

യഥാർത്ഥ ജീവിതം സിനിമയിൽ ആവിഷ്‌ക്കരിക്കുമ്പോൾ ഇത്തരം ഡയലക്ട് ഉപയോഗിക്കേണ്ടി വരുമെന്നെല്ലാം സിനിമയുടെ അണിയറപ്രവർത്തകർക്ക് ന്യായീകരണം കണ്ടെത്താം. പക്ഷെ സംസാര ഭാഷയിൽ ഇത്രയ്ക്ക് തെറിവാക്കുകൾ ഉപയോഗിക്കുന്ന ഒരു ജനസമൂഹം കേരളത്തിൽ എവിടെയെങ്കിലും ഉണ്ടോയെന്ന് സംശയിച്ചു പോവുന്നു.

ചുരുളി സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com|vinayforrt|photos

ലയാള സിനിമയിലെ പുതുതലമുറയിലെ ഏറ്റവും പ്രതിഭാധനനായ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും മികച്ച സംവിധായകരുടെ നിരയിലേക്ക് നടന്നു കയറാൻ പ്രാപ്തിയുള്ള പ്രതിഭയെന്ന് അദ്ദേഹം ഇതിനകം തെളിയിച്ചു കഴിഞ്ഞു. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ തുടർച്ചയായി രണ്ടു വർഷം മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയ മറ്റൊരാൾ ഇന്ത്യൻ സിനിമയിലില്ല. പരമ്പരാഗത സിനിമാ സങ്കൽപ്പങ്ങളെ നിരാകരിച്ചു കൊണ്ട് തന്റേതായ ഒരു വഴി വെട്ടിത്തെളിച്ച ലിജോയെ ബുദ്ധിജീവി സിനിമകളുടേയോ ജനപ്രിയ സിനിമകളുടേയോ സമാന്തര സിനിമയുടെയോ വക്താവായി കാണാനാവില്ല. ലിജോ മുൻഗാമികളിലും സമകാലീനരിലും നിന്ന് വേറിട്ട് നിൽക്കുന്നു. ആമേൻ, ഈ മ യൗ, ജെല്ലിക്കട്ട് തുടങ്ങിയ സിനിമകളിലൂടെ മുൻവർഷങ്ങളിൽ നമ്മളെ വിസിമയിപ്പിച്ച ലിജോയുടെ ഏറ്റവും പുതിയ സൃഷ്ടി ചുരുളി അദ്ദേഹത്തിന്റെ കടുത്ത ആരാധകരുടെ പോലും നെറ്റി ചുളിപ്പിക്കുന്നു. രണ്ട് കാര്യങ്ങൾ കൊണ്ടാണ് ചുരുളി വിവാദവിഷയമാവുന്നത്. ഒന്ന് ക്ലൈമാക്‌സിലെ ദുരൂഹത. രണ്ടാമത്തേത് സിനിമയിലെ കഥാപാത്രങ്ങളുടെ സംഭാഷണത്തിൽ നിരന്തരം കയറി വരുന്ന തെറിവാക്കുകൾ.

മാജിക്കൽ റിയലിസമെന്നോ ഫാന്റസിയെന്നോ വിശേഷിപ്പിക്കാവുന്ന രീതിയിലുള്ള ക്ലൈമാക്‌സുകൾ മുമ്പും മലയാള സിനിമ കൈകാര്യം ചെയ്തിട്ടുണ്ട്. മൂന്നു വർഷം മുമ്പ് റിലീസ് ചെയ്ത, ക്യാമറാമാൻ വേണു സംവിധാനം ചെയ്ത കാർബണിന്റെ ക്ലൈമാക്‌സും ഇത്തരത്തിൽ പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. ഏറെ ആകർഷകമായ സീനുകളും വിഷ്വലുകളും നിറഞ്ഞ ചുരുളിയും അത്തരമൊരു ക്ലൈമാക്‌സിലാണ് പര്യവസാനിക്കുന്നത്. 2015-ൽ പുറത്തിറങ്ങിയ ഡബിൾ ബാരൽ എന്ന സിനിമയിൽ ചെയ്തതു പോലെ നിരന്തരം പരീക്ഷണങ്ങൾക്ക് മുതിരുന്ന സംവിധായകനെന്ന നിലയിൽ ലിജോയിൽ നിന്ന് ഇത്തരം ചില കടുംകൈകൾ പ്രേക്ഷകർ പ്രതീക്ഷിച്ചതുമാണ്. അല്ലെങ്കിൽ ഇത്തരം കടുംകൈകളാണ് ലിജോയെ വ്യത്യസ്ഥനാക്കുന്നതത്.

പക്ഷെ , ചുരുളിയിലെ തെറിപ്രയോഗം പലയിടത്തും കടന്നുപോയെന്ന് പറയാതിരിക്കാൻ നിർവാഹമില്ല. സ്ത്രീ, പുരുഷ ലൈംഗികാവയവങ്ങളുടെ പര്യായങ്ങൾ ഉൾപ്പെടെയുള്ള തെറിവാക്കുകൾ അനസ്യൂതം കഥാപാത്രങ്ങളിടെ വായിലൂടെ പ്രവഹിക്കുകയാണ് . ഓരോ രംഗത്തിലും വന്നു പോവുന്ന കഥാപാത്രങ്ങളുടെയെല്ലാം അവസ്ഥ ഇതുതന്നെ. യഥാർത്ഥ ജീവിതം സിനിമയിൽ ആവിഷ്‌ക്കരിക്കുമ്പോൾ ഇത്തരം ഡയലക്ട് ഉപയോഗിക്കേണ്ടി വരുമെന്നെല്ലാം സിനിമയുടെ അണിയറപ്രവർത്തകർക്ക് ന്യായീകരണം കണ്ടെത്താം. പക്ഷെ സംസാര ഭാഷയിൽ ഇത്രയ്ക്ക് തെറിവാക്കുകൾ ഉപയോഗിക്കുന്ന ഒരു ജനസമൂഹം കേരളത്തിൽ എവിടെയെങ്കിലും ഉണ്ടോയെന്ന് സംശയിച്ചു പോവുന്നു. ഈ സിനിമ റിലീസ് ചെയ്തിരിക്കുന്നത് ഒ ടി ടി പ്ലാറ്റ്‌ഫോം വഴിയാണ്. അതുകൊണ്ടു തന്നെ കഥാപാത്രങ്ങളുടെ വായിൽ നിന്ന് പുറപ്പെടുന്ന തെറിവാക്കുകൾ പ്രേക്ഷകന്റെ കർണ്ണങ്ങളിലേക്ക് നിരന്തരം വന്നു തറയ്ക്കുന്നു. മറിച്ച് തിയേറ്ററിലായിരുന്നു ചുരുളി റിലീസ് ചെയ്തിരുന്നതെങ്കിൽ ബീപ് ശബ്ദങ്ങളുടെ ഘോഷയാത്രയായേനേ. ഒ ടി ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്ന സിനിമകൾക്കും തിയേറ്റർ സിനിമകൾക്കെന്ന പോലെ കടുത്ത സെൻസർഷിപ്പ് വേണമെന്ന വാദത്തിന് ആക്കം കൂട്ടുകയാണ് സത്യത്തിൽ ചുരുളി ചെയ്യുന്നത്.

സാധാരണ മനുഷ്യർ പൊതു സമക്ഷം ഉറക്കെ പറയാൻ മടിക്കുന്ന ഇത്തരം വാക്കുകൾ സിനിമയിൽ ഉപയോഗിക്കുന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് വേണമെങ്കിൽ വാദിക്കാം. ചുരുളിക്ക് മുമ്പ് റിലീസായ ചില സിനിമകളിലെ ഇത്തരം പ്രയോഗങ്ങൾ ന്യായീകരിക്കപ്പെട്ടത് ഈയൊരു വാദത്തിൻ പുറത്താണ്. ആ വാദത്തിനോടുള്ള പ്രതികരണമെന്ന നിലയിൽ എന്റെ വ്യക്തിപരമായ അനുഭവം കൂടി ഞാനിവിടെ പരാമർശിക്കാം.

എന്റെ ജീവിതപങ്കാളിയും രണ്ട് മുതിർന്ന ആൺകുട്ടികളും ഉൾപ്പെട്ട കുടുംബം ചുരുളി റിലീസായ രാത്രിയിൽ ഒരുമിച്ചിരുന്നാണ് കണ്ടത്. ലിജോ ജോസ് പെല്ലിശ്ശേരിയെന്ന സംവിധായകനെ കുറിച്ച് നിരന്തരം ഞാൻ പറയുന്ന സ്തുതി വചനങ്ങൾ കേട്ടതു കൊണ്ടുകൂടിയാണ് രാത്രി വൈകിയ വേളയിൽ ഈ സിനിമ കാണുന്നതിനായി എന്റെ പങ്കാളി രാത്രി ഉറക്കമിളച്ച് ഈ സിനിമ കാണാനിരുന്നത്. മനോഹരമായ വിഷ്വലുകൾ നിറഞ്ഞ സിനിമ എല്ലാവരും നന്നായി ആസ്വദിച്ചു. തുടക്കത്തിലേ തന്നെ ഇടക്കിടെ വന്ന തെറിവാക്കുകൾ അവരിൽ പക്ഷെ അസ്വസ്ഥത ഉണ്ടാക്കുന്നതായി അനുഭവപ്പെട്ടിരുന്നു. അവസാന ഘട്ടത്തിലെ സംഭാഷണങ്ങളിൽ തെറി പ്രവാഹം തന്നെ തുടങ്ങിയപ്പോൾ അതിനൊത്ത ഒരു മുട്ടൻ തെറി പറഞ്ഞു കൊണ്ടു തന്നെ അവർ എഴുന്നേറ്റു പോയി. എനിക്കു നേരെ രൂക്ഷമായൊരു നോട്ടവും.

തെറിവാക്കുകൾ നിരന്തരം കേൾക്കുമ്പോൾ ഉയർന്ന ധാർമിക ബോധമായിരുന്നില്ല മറിച്ച് സ്ഥാനത്തും അസ്ഥാനത്തുമുള്ള തെറിപ്രയോഗങ്ങൾ നിനിമയുടെ ഒഴുക്കിനെ നശിപ്പിക്കുന്നതിലുള്ള അസ്വസ്ഥതായിരുന്നു അവരുടെ പ്രതിഷേധത്തിന് കാരണമെന്ന് പിന്നീട് ഞാൻ മനസ്സിലാക്കി. ഇനി മേലാൽ സിനിമയെടുക്കുന്നവരെല്ലാം എന്റെ കുടുംബത്തിന് ആസ്വദിക്കാവുന്ന രീതിയിൽ അത് നിർവഹിക്കണമെന്ന ഫാസിസ്റ്റ് കാഴ്ച്ചപ്പാടല്ല ഈ കുറിപ്പിന് പിന്നിൽ. ചുരുളിയിലേതു പോലെ അസ്വാഭാവികമായരീതിയിൽ തെറി വാക്കുകൾ പ്രവഹിക്കുന്ന സിനിമകളിൽ അസ്വസ്ഥരാക്കുന്ന വലിയൊരു വിഭാഗം കുടുംബങ്ങളുടെ സ്വീകരണ മുറിയിലേക്കാണ് ഒ ടി ടി പ്ലാറ്റ്‌ഫോമുകൾ വഴി സിനിമകൾ കടന്നു ചെല്ലുന്നതെന്നും അത് സിനിമാമേഖലക്ക് പൊതുവേ ഗുണകരമായി തീരില്ലെന്നുമുള്ള ഒരു ഓർമപ്പെടുത്തൽ മാത്രം.

Content Highlights: Churuli movie, abusing words in malayalam movies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented