ഓസ്‌കറിലെത്തിയ തന്റെ ആദ്യ സിനിമ കാണുന്നതിനും മുന്‍പേ രാഹുല്‍ വിടവാങ്ങി


സ്വന്തം ലേഖകൻ

രാഹുൽ കോലി, ചെല്ലോ ഷോയുടെ പോസ്റ്റർ

അഹമ്മദാബാദ്: താൻ വേഷമിട്ട സിനിമ ‘ഛെല്ലോ ഷോ’യുടെ ആദ്യപ്രദർശനത്തിന് കാത്തുനിൽക്കാതെ രാഹുൽ കോലി അർബുദത്തിനു കീഴടങ്ങി. ‘അവസാനത്തെ പ്രദർശനം’ എന്നാണ് ഛെല്ലോ ഷോ എന്ന ഗുജറാത്തിപദത്തിന് അർഥം.

ഇക്കുറി ഓസ്കർ ചലച്ചിത്രപുരസ്കാരത്തിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക ഫീച്ചർ ചിത്രം. പാ നളിൻ സംവിധാനം ചെയ്ത സിനിമ ഒക്ടോബർ 14-ന് തിയേറ്ററുകളിൽ പ്രദർശിപ്പിക്കാനിരിക്കെയാണ് നടനായ രാഹുൽ കോലി (15) കഴിഞ്ഞദിവസം അഹമ്മദാബാദിലെ ആശുപത്രിയിൽ രക്താർബുദംകാരണം മരിച്ചത്.സിനിമയിലെ ഒമ്പതുകാരനായ നായകൻ സമയിന്റെ സുഹൃത്തിന്റെ വേഷമാണ് രാഹുലിന്. ‘‘ചിത്രത്തിന്റെ ട്രെയിലർ മാത്രമേ രാഹുൽ കണ്ടിരുന്നുള്ളൂ. തിയേറ്ററിൽ കാണാൻ ഉത്സാഹിച്ചിരിക്കുകയായിരുന്നു. സിനിമ ഇറങ്ങിക്കഴിഞ്ഞാൽ ഭാവിതന്നെ മാറുമെന്ന് അവൻ പറഞ്ഞു. അതിനു മുന്നേ അവൻ പോയി...” ഓട്ടോ ഡ്രൈവറായ അച്ഛൻ രാമു കോലി സങ്കടത്തോടെ പറഞ്ഞു. ജാംനഗറിലെ ഹാപ്പ സ്വദേശികളാണ് ഇവർ.

ഈവർഷം ആദ്യമാണ് രാഹുലിന്റെ രോഗം തിരിച്ചറിഞ്ഞത്. ജാംനഗറിലെ ഒരാശുപത്രിയിൽ ആദ്യം ചികിത്സിച്ചു. കഴിഞ്ഞ നാലുമാസമായി അഹമ്മദാബാദിലെ ആശുപത്രിയിലേക്കു മാറ്റി. സിനിമയുടെ പ്രവർത്തകർ എല്ലാ സഹായവും ചെയ്തിരുന്നെന്ന് രാമു പറഞ്ഞു. മുംബൈയിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. ഇതിനിടെ, സ്ഥിതി മോശമായി മരിക്കുകയായിരുന്നു.

ഹാപ്പയിലെ സർക്കാർ സ്കൂളിൽനിന്ന് ഓഡിഷനിലൂടെയാണ് രാഹുലിനെ സിനിമയിലേക്ക് തിരഞ്ഞെടുത്തത്. ഗ്രാമീണ ഗുജറാത്തിബാലന്റെ സിനിമയോടുള്ള അഭിനിവേശമാണ് പ്രമേയം. ആറു കുട്ടികളാണ് പ്രധാനവേഷത്തിൽ. ഡിജിറ്റൽ യുഗത്തിനുമുമ്പുള്ള കാലം ഗുജറാത്തിയായ സംവിധായകന്റെ അനുഭവങ്ങളുമായി ബന്ധപ്പെട്ടതാണ്. സ്പെയിനിലെ വലഡോയിഡ് മേളയിൽ ഗോൾഡൻ സ്പിയർ ഉൾപ്പെടെ അന്താരാഷ്ട്ര അംഗീകാരങ്ങൾ സിനിമ നേടിക്കഴിഞ്ഞു.

Content Highlights: chhello show The Last Film Show child artist Rahul Koli dies of leukemia oscar nominated film


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented