ദുൽഖർ തന്നെയാണ് ആ ഡയലോ​ഗ് ടീസറാക്കാമെന്ന് പറഞ്ഞത് -ബബിത, റിൻ | Interview


അഞ്ജയ് ദാസ്. എൻ.ടി

പ്യാലി എന്ന ചിത്രം പിറന്നതിന് പിന്നിൽ ഒരുപാട് കഷ്ടപ്പാടുകളുടേയും വെല്ലുവിളികളുടേയും ഭാ​ഗ്യത്തിന്റെയുമെല്ലാം അകമ്പടിയുണ്ട്. ആ കഥ പറയുകയാണ് ഈ ദമ്പതി സംവിധായകർ.

റിൻ, ബബിത എന്നിവർ | Photo: Special Arrangement

ഇന്റീരിയർ ഡീസൈനറായ റിന്നും ഭാര്യ ബബിതയും യാതൊരു സിനിമാ പശ്ചാത്തലവും അവകാശപ്പെടാനില്ലാതെയാണ് സിനിമയെടുക്കാനിറങ്ങിയത്. കൊച്ചിയിലെ ഇൻഫോപാർക്കിലെ ജോലി ഉപേക്ഷിച്ചാണ് ബബിത സിനിമയുടെ ലോകത്തേക്കിറങ്ങുന്നത്. പഠനകാലത്ത് ഒരു ഹ്രസ്വചിത്രം ചെയ്തതുമാത്രമായിരുന്നു മുൻപരിചയം. 2016-ൽ തുടങ്ങിയ ശ്രമം പരിപൂർണതയിലെത്തിയത് 2022-ൽ. പ്യാലി എന്ന ചിത്രം പിറന്നതിന് പിന്നിൽ ഒരുപാട് കഷ്ടപ്പാടുകളുടേയും വെല്ലുവിളികളുടേയും ഭാ​ഗ്യത്തിന്റെയുമെല്ലാം അകമ്പടിയുണ്ട്. ആ കഥ പറയുകയാണ് ഈ സംവിധായക ദമ്പതികൾ.

പ്യാലി എന്ന പേര്

പ്യാലി എന്ന പേരിലാണ് ഈ കഥ തുടങ്ങിയത്. മലയാളി ടച്ചില്ലാത്ത പേര് വേണമെന്ന് നിശ്ചയിച്ചിരുന്നു. അങ്ങനെയാണ് പ്യാലി എന്ന് പേരിട്ടത്. തുടക്കത്തിൽ പേരിനേക്കുറിച്ച് വലുതായൊന്നും ചിന്തിച്ചിരുന്നില്ല. പിന്നീടൊരിക്കൽ സം​ഗീതസംവിധായകൻ പ്രശാന്ത് പിള്ളയാണ് ഈ പേരിനെക്കുറിച്ച് വിശദമായി സംസാരിക്കുന്നത്. അദ്ദേഹമാണ് കഥയെക്കുറിച്ച് അറിഞ്ഞപ്പോൾ വലിയ അർത്ഥമുള്ള പേരാണിതെന്ന് പറഞ്ഞുതന്നത്. നോർത്തിലൊക്കെ സ്നേഹത്തോടെ ഒരു കുഞ്ഞുകപ്പിൽ ചായ തരൂ എന്ന് പറയുന്നതുപോലെ വളരെ കാവ്യാത്മകമായ പേരാണത്. അതുകൊണ്ടാണ് ആ കഥാപാത്രത്തിന്റെ സഹോദരനും മനോഹരമായി സിയ എന്ന പേരിട്ടത്.

ബാർബിയിലേക്കെത്തിയ വഴി

പ്യാലി എന്ന കഥാപാത്രത്തിനായി അഞ്ച്- ആറ് വയസുള്ള കുട്ടിയെ ആയിരുന്നു വേണ്ടിയിരുന്നത്. ഉടനീളം നല്ലപോലെ ചെയ്യാനുണ്ട്. ഒരു കാശ്മീർ സ്വദേശിയായ കുട്ടിയാണ്. കുറേ അന്വേഷിച്ചെങ്കിലും പെർഫെക്റ്റ് എന്ന രീതിയിൽ ആരെയും കിട്ടിയിരുന്നില്ല. ഒരു ദിവസം നമ്മുടെ സിനിമയുടെ നിർമാതാവായ സോഫിച്ചേച്ചിയാണ് ഒരു പരസ്യം കണ്ട് ബാർബിയെക്കുറിച്ച് പറഞ്ഞത്. അങ്ങനെ അവരെ ബന്ധപ്പെടുകയും കഥ അയച്ചുകൊടുക്കുകയും ചെയ്തു. അവർക്കത് ഇഷ്ടമാവുകയും ചെയ്യാമെന്ന് പറയുകയും ചെയ്തു.

2016 മുതൽ തുടങ്ങിയ അധ്വാനം

2016 മാർച്ച് സമയം മുതൽ ഈ ചിത്രത്തിന് പിന്നാലെയുണ്ട്. ഒരു നിർമാതാവിനെ കിട്ടാൻ തന്നെ മൂന്ന് വർഷമെടുത്തു. 2019 തുടക്കത്തിലാണ് നിർമാതാവിനെ കിട്ടിയത്. ജൂലൈ-ഓ​ഗസ്റ്റ് മാസങ്ങളിലായിരുന്നു ചിത്രീകരണം. ഇതേവർഷം അവസാനിക്കാറായപ്പോഴേക്കും ചിത്രീകരണമൊക്കെ കഴിഞ്ഞിരുന്നു. കോവിഡ് വന്നതോടെ സിനിമ വീണ്ടും നീണ്ടു. പക്ഷേ ആ കാലത്ത് പോസ്റ്റ് പ്രൊഡക്ഷനും റീ വർക്ക് ചെയ്യാനുമെല്ലാം സമയം കിട്ടി. പരമാവധി നന്നാക്കാനാണ് ഈ സമയം ഉപയോ​ഗിച്ചത്. നിർമാതാവിന്റെ ഭാ​ഗത്തുനിന്നും നല്ല പിന്തുണകിട്ടി. സ്കൂളൊക്കെ തുറന്ന് കുട്ടികൾക്കും കുടുംബങ്ങൾക്കുമൊക്കെ തീയേറ്ററിൽ വരാനുള്ള സമയത്തിനായി കാത്തിരിക്കുകയായിരുന്നു.

തുടക്കം മുതലേ വെല്ലുവിളികൾ

സിനിമ ചെയ്യാൻ തുടങ്ങിയതു മുതലേ വെല്ലുവിളികൾ തന്നെയായിരുന്നു. പ്രധാന കഥാപാത്രങ്ങൾ കുട്ടികളായതുകൊണ്ട് നിർമാതാക്കളെ കിട്ടുന്ന കാര്യത്തിൽ ശരിക്ക് ബുദ്ധിമുട്ടി. ശരിക്ക് എൻ.എഫ്. വർ​ഗീസ് പിക്ചേഴ്സിലേക്ക് എത്താനുള്ള ബുദ്ധിമുട്ടേ ഉണ്ടായിട്ടുള്ളൂ. കഥ പറയാൻ ചെല്ലുമ്പോൾ എല്ലാവർക്കും പ്രമേയം ഇഷ്ടമാവും. പക്ഷേ കുട്ടികൾ പ്രധാനവേഷത്തിൽ വരുന്നതാവുമ്പോൾ റിസ്കാണെന്ന് പലരും പറഞ്ഞ് പിന്മാറുമായിരുന്നു. 2017ലാണ് സോഫി ചേച്ചിയോട് കഥ പറയുന്നത്. പിന്നെയും ഒരുവർഷത്തിന് ശേഷമാണ് ചെയ്യാം എന്നുപറഞ്ഞത്. നിങ്ങൾ പറഞ്ഞ കഥ മനസിലുണ്ട്. അതങ്ങനെ മായാതെ നിൽക്കുന്നത് എന്തോ കാര്യമുള്ളതുകൊണ്ടായിരിക്കും. വേറെ ഒന്നിനെക്കുറിച്ചും ആലോചിക്കേണ്ട, എന്നോട് പറഞ്ഞപോലെ തന്നെ സിനിമയെടുക്കൂ എന്നാണ് അവർ പറഞ്ഞത്.

സംസ്ഥാന പുരസ്കാരവും ദുൽഖറിന്റെ പങ്കാളിത്തവും

ഷൂട്ടിങ് കഴിഞ്ഞ് ഒരു പ്രൊമോ ട്രെയിലർ ചെയ്തിട്ടുണ്ടായിരുന്നു. ശേഷം വിതരണക്കാരെ സമീപിക്കാൻ തുടങ്ങി. രണ്ട് പുതിയ ആളുകളാണ് പ്രധാന കഥാപാത്രങ്ങൾ എന്ന് പറയുമ്പോൾ നിരുത്സാഹപ്പെടുത്തിയവരുണ്ട്. സിനിമ കാണാൻ മടികാണിച്ചവരുണ്ട്. അങ്ങനെ പുതിയ ട്രെയിലർ ചെയ്യാം എന്ന ചിന്തയിൽ എഡിറ്റർ ഡോൺമാക്സിനെ സമീപിച്ചു. പ്രൊഡക്ഷൻ ഡിസൈനറായ സന്തോഷ് രാമൻ വഴിയാണ് ഡോൺമാക്സിന്റെ അടുത്തെത്തിയത്. സിനിമ കണ്ട് അദ്ദേഹമാണ് പറഞ്ഞത് ഈ സിനിമ എവിടെയെങ്കിലും കൊടുത്ത് ഇറക്കരുത്, നല്ല രീതിയിൽ തിയേറ്ററുകളിലെത്തണം എന്ന്. ദുൽഖറിനെ ബന്ധപ്പെടാം എന്ന് പറഞ്ഞതും അദ്ദേഹം തന്നെയാണ്. കുറച്ച് കാത്തിരിക്കേണ്ടിവരും എന്ന് പറഞ്ഞിരുന്നു. പിന്നെ ദുൽഖറിന്റെ കമ്പനിയിൽ നിന്നുള്ള ആളുകൾ വന്ന് പടം കാണുകയും കോ പ്രൊഡ്യൂസ് ചെയ്യാമെന്നും പറഞ്ഞു. ദുൽഖറും സിനിമ കണ്ടിരുന്നു. അതുവരെ വിതരണത്തിന്റെ കാര്യമേ ഞങ്ങൾ ആലോചിച്ചിരുന്നുള്ളൂ എന്നും പറഞ്ഞു. ഞങ്ങൾക്ക് അതൊരു അം​ഗീകരവുമായി സോഫി ചേച്ചിക്കും അതൊരു സന്തോഷമായി. ഉള്ളടക്കം കണ്ടാണ് വേഫെയറർ ഫിലിംസ് ഈ സിനിമ വിതരണത്തിനെടുത്തത്. ഞങ്ങൾക്കോ സോഫി ചേച്ചിക്കോ ദുൽ‌ഖറുമായോ വേഫെയററുമായോ വ്യക്തിപരമായ പരിചയങ്ങളൊന്നുമുണ്ടായിരുന്നില്ല.

വൈറലായ ദുൽഖർ റഫറൻസ് ഡയലോ​ഗ്

അത് സ്ക്രിപ്റ്റിൽ ഉള്ള ഡയലോ​ഗാണ്. ദുൽഖർ ഈ പ്രോജക്റ്റിലേക്ക് വന്നിട്ട് ഒരുമാസമേ ആയിട്ടുള്ളൂ. ആ സീൻ സിനിമയിലുണ്ട്. പാട്ടിനിടയിൽ വരുന്ന ഒരു തമാശരം​ഗമാണത്. ദുൽഖർ തന്നെയാണ് ടീസറും ട്രെയിലറുമെല്ലാം പോസ്റ്റ് ചെയ്യുന്നത്. ഈ സീൻ കണ്ടിട്ടല്ല ഞങ്ങളിത് കോ പ്രൊഡ്യൂസ് ചെയ്തതെന്ന് ദുൽഖർ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു സീൻ ഉള്ള കാര്യം ദുൽഖറിന് അറിയില്ലായിരുന്നു. ദുൽഖർ സിനിമ കാണുമ്പോൾ ഈ സീൻ വരുമ്പോൾ എന്ത് പറയുമെന്ന് ചെറിയ ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ ദുൽഖറിന്റെ തന്നെ നിർദേശമായിരുന്നു ആ ഡയലോ​ഗ് തന്നെ ടീസറിൽ ഉപയോ​ഗിക്കാൻ.

പുരസ്കാരങ്ങളിലേക്ക്

അവാർഡ് കിട്ടും എന്ന് ഉറപ്പൊന്നുമില്ലായിരുന്നു. പക്ഷേ എല്ലാ വിഭാ​ഗത്തിലും മത്സരിക്കും എന്ന കാര്യം ഉറപ്പായിരുന്നു. കിട്ടുമോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമായിരുന്നല്ലോ. കുട്ടികളുടെ സിനിമയായിട്ടല്ല മത്സരിച്ചത്. സെൻസർ ചെയ്തതും മത്സരത്തിന് അപേക്ഷിച്ചതുമെല്ലാം ജനറൽ കാറ്റ​ഗറിയിലായിരുന്നു. കുട്ടികളുടെ ചിത്രം എന്ന വിഭാ​ഗത്തിൽ മത്സരിപ്പിച്ചിരുന്നെങ്കിൽ കുറച്ചുകൂടി പുരസ്കാരങ്ങൾ കിട്ടിയേനെ എന്ന് ചിലർ പറഞ്ഞിരുന്നു. കുട്ടികളുടെ ചിത്രം, ജനറൽ ചിത്രം എന്ന വേർതിരിവ് വേണ്ട എന്ന തീരുമാനത്തിലാണ് അങ്ങനെ ചെയ്യാതിരുന്നത്.

പ്യാലി മറ്റുഭാഷകളിലേക്ക്

മൊഴിമാറ്റുന്ന കാര്യം അങ്ങനെ ആലോചിച്ചിരുന്നില്ല. കാരണം ഈ സിനിമയിൽ തമിഴുണ്ട്, ഹിന്ദിയുമൊക്കെയുണ്ട്. ഭാഷാ പരിമിതിയില്ലാതെ ഏത് നാട്ടുകാർക്കും കാണാൻ പറ്റുന്ന സിനിമയാണെന്നാണ് വിശ്വാസം. ഇപ്പോൾ ഡബ്ബ് ചെയ്ത് ഇറക്കുന്നില്ല. പക്ഷേ ഭാവിയിലുണ്ടാവും.

Content Highlights: Pyali Movie, Babitha and Rinn, Dulquer Salmaan, Malayalam Latest Movies

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented