അച്ഛനാണ്, ചേട്ടനും; ചിരിപ്പിച്ചും ചിന്തിപ്പിച്ചും ബ്രോ ഡാഡി| Bro Daddy Review


സംഗീതാ ലക്ഷ്മി

ബ്രോ ഡാഡി, പേരിലെ കൗതുകം നിലനിർത്തിയാണ് ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയ്ലറുമെല്ലാം പുറത്ത് വന്നതും. പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു അച്ഛന്റെയും മകന്റെയും ആത്മബന്ധത്തിന്റെ കഥയാണ്.

Bro Daddy

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം, മോഹൻലാൽ പൃഥ്വിരാജിന്റെ സംവിധാനത്തിൽ നായകനാകുന്ന രണ്ടാമത്തെ ചിത്രം, മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായെത്തുന്ന ചിത്രം... ലൂസിഫറിന്റെ വമ്പൻ വിജയത്തിന് പിന്നാലെ ഇതേ കൂട്ടുകെട്ട് ബ്രോ ഡാഡി എന്ന ചിത്രം പ്രഖ്യാപിച്ച നാൾ മുതൽ പ്രേക്ഷകർ കാത്തിരിപ്പിലായിരുന്നു.

ബ്രോ ഡാഡി, പേരിലെ കൗതുകം നിലനിർത്തിയാണ് ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയ്ലറുമെല്ലാം പുറത്ത് വന്നതും. പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു അച്ഛന്റെയും മകന്റെയും ആത്മബന്ധത്തിന്റെ കഥയാണ്. അച്ഛനെന്നതിലുപരി മകന് ഇയാൾ സഹോദരനാണ് അടുത്ത സുഹൃത്താണ്. ടൈറ്റിലിന് പിന്നിലെ മറ്റൊരു കഥ ചിത്രത്തിന്റെ കാതലായ സംഗതിയുമാണ്.

കാറ്റാടി സ്റ്റീൽ കമ്പനി ഉടമയാണ് ജോൺ കാറ്റാടി. അറിയപ്പെടുന്ന വ്യവസായി, സമ്പന്ന കുടുംബം. ജോണിനും ഭാര്യ അന്നക്കും ഒരു മകനാണ് ഉളളത്, ഈശോ ജോൺ കാറ്റാടി. ബാംഗ്ലൂരിൽ പ്രമുഖ പരസ്യ കമ്പനിയിൽ ജോലി നോക്കുകയാണ് ഈശോ. ചെറിയ പ്രായത്തിൽ വിവാഹം ചെയ്തവരാണ് ജോണും അന്നയും, ഈശോയുടെ ജനനവും പെട്ടന്നായത് കൊണ്ട് ഇവരെ സഹോദരങ്ങളെന്ന് തെറ്റിദ്ധരിക്കുന്നതും പതിവാണ്.

ജോണിന്റെ അടുത്ത സുഹൃത്താണ് കുര്യൻ. നാട്ടിൽ തന്നെ പരസ്യ കമ്പനി നടത്തുന്ന കുര്യനും ഭാര്യ എൽസിക്കും ഒരു മകളാണുള്ളത്, അന്ന. ഈ പേരിന് പിന്നിൽ ചെറിയൊരു ഫ്ലാഷ് ബാക്ക് ഉണ്ട്. ഈശോയെയും അന്നയെയും തമ്മിൽ കെട്ടിക്കാൻ രണ്ട് അമ്മമാർക്കും ആഗ്രഹം ഉണ്ടെങ്കിലും രണ്ട് പേരും പിടികൊടുക്കാതെ നടക്കുകയാണ്. എന്നാൽ പെട്ടന്നാണ് ഇവരുടെ ഈശോയുടെയും അന്നയുടെയും ജോണിന്റെയുമെല്ലാം ജീവിതത്തിൽ അപ്രതീക്ഷിത കാര്യങ്ങൾ അരങ്ങേറുന്നത്. തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് ബ്രോ ഡാഡിയുടെ കഥ നീങ്ങുന്നത്.

പൃഥ്വിരാജ് ഒരു ഫാൻബോയ് ആണെന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞ ചിത്രമായിരുന്നു ലൂസിഫർ. ആരാധകർ കാണാൻ ആഗ്രഹിച്ച മാസ് പരിവേഷമുള്ള മോഹൻലാലിനെയാണ് പൃഥ്വി ലൂസിഫറിലൂടെ നൽകിയത്. എന്നാൽ ബ്രോ ഡാഡിയിലൂടെ കുസൃതിയും കുറുമ്പുകളും നിറഞ്ഞ വിന്റേജ് മോഹൻലാലിനെയാണ് പൃഥ്വി പ്രേക്ഷകന് സമ്മാനിക്കുന്നത്. പൃഥ്വിരാജ് - മോഹൻലാൽ കോമ്പിനേഷൻ രംഗങ്ങളാണ് ചിത്രത്തിലുടനീളം ഏവരെയും രസിപ്പിപ്പിക്കുന്നതും. അച്ഛനും മകനുമായുള്ള ഇരുവരുടെയും കെമിസ്ട്രി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മോഹൻലാൽ-മീന താരകോമ്പോ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ജോൺ കാറ്റാടിയായും ഭാര്യ അന്ന ജോൺ ആയും ആ താരകോമ്പോ ബ്രോ ഡാഡിയിലൂടെ വീണ്ടും ഒന്നിക്കുകയാണ്.

കുര്യനെന്ന കഥാപാത്രമായി ലാലു അലക്സ് എത്തുമ്പോൾ ഭാര്യ എൽസയായി കനിഹയും മകൾ അന്നയായി കല്യാണിയും വേഷമിടുന്നു. ഹ്യൂമറും സെന്റിമെന്റ്സും ഇഴചേർത്തൊരുക്കിയ കുര്യൻ മാളിയേക്കൽ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തിൽ ലാലു അലക്സ് കാഴ്ച്ച വച്ചിരിക്കുന്നത്. അടുത്ത കാലത്ത് കണ്ടതിൽ വെച്ചു ലാലു അലക്സിന്റെ ഏറ്റവും നല്ല പ്രകടനമാണ് ‘ബ്രോ ഡാഡിയി’ലേത്.

ജഗദീഷ്, ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, മല്ലിക സുകുമാരൻ, ആന്റണി പെരുമ്പാവൂർ തുടങ്ങി വളരെ ചുരുക്കം താരനിരയേ ചിത്രത്തിൽ അണിനിരക്കുന്നുള്ളൂ. ദീപക് ദേവാണ് ‘ബ്രോ ഡാഡി’യുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അഭിനന്ദൻ രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കളർഫുള്ളും എനർജെറ്റിക്കുമായ ഫ്രെയ്മുകൾ ചിത്രത്തിന്റെ മൂഡ് നിലനിർത്തുന്നതിൽ പ്രധാന ഘടകങ്ങളാണ്. സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ‘ബ്രോ ഡാഡി’ നിർമ്മിച്ചിരിക്കുന്നത്.

ആദ്യ ചിത്രത്തിൽ നിന്ന് തീർത്തും വ്യത്യസ്തമായി കംപ്ലീറ്റ് ഫാമിലി എന്റർടെയ്നറായാണ് പൃഥ്വി വീണ്ടുമെത്തിയത്. കുടുംബമൊത്ത് തന്നെ ആസ്വദിക്കാവുന്നതാണ് കാറ്റാടി കുടുംബത്തിന്റെ രസക്കാഴ്ച്ചകൾ.

Content Highlights: Bro Daddy Review, Mohanlal, Prithviraj Sukumaran, Kalyani Priyadarshan, Lalu Alex, Meena, Unni mukundan, Kaniha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented