ജു വര്‍ഗീസ്, സലിം കുമാര്‍, അപ്പാനി ശരത് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ബ്ലാസ്റ്റേഴ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 

നന്ദ കുമാര്‍,മിഥുന്‍ ടി ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധനം ചെയ്യുന്നത്. ഉമ്മര്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം ഐ പിക് പ്രൊഡക്ഷന്‍സ് ന്റെ ബാനറില്‍ മിഥുന്‍ ടി ബാബു ആണ്‌ നിര്‍മാണം.

മ്യൂസിക് 4 മ്യൂസിക്കും  മനോജ് ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്ന ബ്ലാസ്റ്റര്‍സിന്റെ എഡിറ്റിംഗ് സുനീഷ്  സെബാസ്റ്റ്യനാണ്.സുനില്‍ ജോസാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. 

അമീറാ ,അഞ്ജന ,സിനോജ് കുഞ്ഞൂട്ടി ,ബീറ്റോ ഡേവിസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു ...

കേരളത്തിലെ കായലാല്‍ ചുറ്റപെട്ട് കിടക്കുന്ന ഗീതുരുത്തു  എന്നൊരു ദ്വീപും അവിടെ നാട്ടുകാര്‍ക്ക് ഒപ്പം എന്തിനും ഏതിനും കൂടെ നില്‍ക്കുന്ന നാല് ചെറുപ്പക്കാരുടെയും കഥയാണ് ബ്ലാസ്റ്റേഴ്സ് പറയുന്നത്. 


Content Highlights : Blasters Movie Aju Vargheese Salim Kumar Appani Sarath