നാടകത്തിന് കർട്ടൺ കെട്ടി കലാരംഗത്തേക്ക്, ബിജുവിന്റെ പ്രകടനം ഇനി വെള്ളിത്തിരയിൽ


ആർ.എൽ. മുകുന്ദൻ

മുപ്പതോളം പ്രാദേശിക നാടകങ്ങൾ സംവിധാനവും രചനയും നിർവഹിക്കുകയും ഒൻപത് നൃത്തനാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 

ബിജു കലാവേദി, ബിജു കലാവേദിയും ദർശനയും | ഫോട്ടോ: മാതൃഭൂമി, www.facebook.com/bijup.kalavedhi

നാടകത്തിന് കർട്ടൺ കെട്ടി കലാരംഗത്തേക്കു വന്ന ബിജു കലാവേദി(51) ഇനി തിരക്കുള്ള ചലച്ചിത്ര നടൻ. തിയേറ്ററുകളിൽ ഹൗസ് ഫുൾ ആയി ഓടിക്കൊണ്ടിരിക്കുന്ന വിപിൻ ദാസ് സംവിധാനംചെയ്ത ജയ ജയ ജയ ജയ ഹേ എന്ന ചലച്ചിത്രത്തിൽ നായികയുടെ അച്ഛൻ കഥാപാത്രത്തിലൂടെയാണ് കഴക്കൂട്ടത്തുകാരനായ ബിജു കലാവേദി ശ്രദ്ധനേടുന്നത്.

ആദ്യമായാണ് ഇതുപോലൊരു മുഴുനീളൻ കഥാപാത്രമായി വേഷമിടുന്നത്. ചലച്ചിത്ര രംഗത്തുള്ളവർ വിളിച്ച്‌ അഭിനന്ദിച്ചതിന്റെ സന്തോഷത്തിലാണ് ബിജു. ചെറുപ്പകാലം മുതൽ അഭിനയിക്കാൻ ഇഷ്ടമായിരുന്ന ബിജുവിന് എങ്ങനെയെങ്കിലും നാടകത്തിൽ എത്തിപ്പെടണമെന്നായിരുന്നു ആഗ്രഹം. നാടകത്തിൽ അഭിനയിക്കാൻ അവസരം ചോദിച്ചു, കിട്ടാത്തതിനെ തുടർന്നാണ് സ്റ്റേജ് കർട്ടൻ കെട്ടുന്നത് പഠിക്കുന്നതും 1987-ൽ പ്രൊഫഷണൽ നാടകരംഗത്തെത്തിയതും.



തിരുവനന്തപുരം നവഭാവന തിയേറ്ററിന്റെ ‘സദയം സമക്ഷം’ എന്ന നാടകത്തിലൂടെയായിരുന്നു തുടക്കം. പിന്നീട് കഴക്കൂട്ടത്ത് രശ്മി ആർട്സ് എന്നപേരിൽ ഒരു നാടകത്തിനായി സാധനങ്ങൾ വാടകയ്ക്കു നൽകുന്ന ഒരു സ്ഥാപനവും തുടങ്ങി. കേരളത്തിലെ വിവിധ നാടകസംഘങ്ങളിലായി 25-ഓളം പ്രൊഫഷണൽ നാടകങ്ങളിലെ പ്രധാന വേഷങ്ങളിൽ അഭിനയിക്കുകയും നാല് നാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. മുപ്പതോളം പ്രാദേശിക നാടകങ്ങൾ സംവിധാനവും രചനയും നിർവഹിക്കുകയും ഒൻപത് നൃത്തനാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

സംവിധായകൻ വിജയകൃഷ്‌ണന്റെ സഹസംവിധായകനായി ചലച്ചിത്ര രംഗത്ത് തുടക്കംകുറിക്കുകയും നാലു ചലച്ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ കഴക്കൂട്ടം പോലീസ് സ്റ്റേഷനു പിന്നിലായി വിളയിൽ വീട്ടിലാണ് താമസം. ഭാര്യ: സുമ. മകൻ: ഡിഗ്രി വിദ്യാർഥി ആരോമൽ.

Content Highlights: biju kalavedhi's performance in jaya jaya jaya jaya he, basil joseph and darshana rajendran


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented