'പറഞ്ഞ വാക്ക് പാലിക്കും വിധം മണി വന്നു, ചേതനയറ്റ ആ മുഖം കാണാന്‍ പതിനായിരങ്ങളാണ് തടിച്ചു കൂടിയത്'


ഭാനുപ്രകാശ്

രണ്ടു നാള്‍ കഴിഞ്ഞ് രാത്രി അക്കാദമിയിലെത്തിയപ്പോള്‍ തിയേറ്ററിന്റെ ഫ്രന്റിലെ ഗ്ലാസ് ഡോര്‍ തകര്‍ന്നു കിടക്കുന്നു.'മണി തകര്‍ത്തതാ.. 'വാച്ച് മാന്‍ ഷാജി പറഞ്ഞു. മണിയെ അവസാനമായി കാണാന്‍ വന്ന ആള്‍ക്കൂട്ടത്തിന്റെ ബാക്കി പത്രമാണ് ആ ഗ്ലാസ് കഷ്ണങ്ങള്‍.

-

ടുവില്‍ കാണുമ്പോള്‍ മണി പോലീസ് വേഷത്തിലായിരുന്നു. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ 'പാപനാശ'ത്തിലെ പോലീസുകാരനായി (മലയാളത്തില്‍ കലാഭവന്‍ ഷാജോണ്‍ ചെയ്ത വേഷം) തൊടുപുഴയിലെ ചായക്കടയിലിരിക്കുകയായിരുന്നു മണി. കമല്‍ഹാസനെ കാണാനാണ് അന്ന് സുഹൃത്ത് അജീബ് കോമാച്ചിയും ഞാനും തൊടുപുഴയിലെത്തിയത്. ഓണക്കാലമായിയുന്നു അത്. ദേശാഭിമാനി ഓണപ്പതിപ്പിന്റെ കവര്‍ സ്റ്റോറി കമല്‍ഹാസനുമായി നടത്തിയ എന്റെ അഭിമുഖമായിരുന്നു. ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ കമലുമായി സംസാരിച്ചിരിക്കുന്നതിനിടയിലാണ് മണി അങ്ങോട്ട് കയറി വന്നത്. വര്‍ഷങ്ങളായി പരസ്പരമറിയാവുന്നവരായതുകൊണ്ടു തന്നെ സ്‌നേഹത്തോടെ ഒരു ഹസ്തദാനം.

പിന്നെ, എന്റെ കയ്യിലുണ്ടായിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പ് വാങ്ങിച്ചു. കുറെ നേരം അതിന്റെ കവര്‍ ചിത്രത്തിലേക്ക് നോക്കി മണിയിരുന്നു. അപ്പോള്‍ ആ മുഖം പ്രസന്നമായിരുന്നു. ഷോട്ട് റെഡിയായപ്പോള്‍ സംസാരത്തിനു തല്ക്കാലം ഇടവേള നല്‍കി കമലിറങ്ങി. പിന്നെ മണിയുമായിട്ടായി ഞങ്ങളുടെ സംസാരം. മണി ആ കവറിലേക്കു നോക്കിക്കൊണ്ട് പറഞ്ഞു: 'ഈ സിനിമ ഞാന്‍ എത്ര തവണ കണ്ടിട്ടുണ്ടെന്നറിയോ, 25 ല്‍ കൂടുതല്‍ ഉണ്ടാവും. ആ ഇംഗ്ലീഷ് ഡയലോഗ് കേട്ടാല്‍ ആരാ കയ്യടിച്ചു പോവാത്തത്.... എങ്ങനെ മറക്കാനാണ് ജയന്‍ സാറിനെ ' 'അങ്ങാടി'യില്‍ കൈലിയും മുറിക്കയ്യന്‍ ബനിയനുമിട്ട് നില്‍ക്കുന്ന ജയന്റെ ഫോട്ടോ ആയിരുന്നു ആഴ്ചപ്പതിപ്പിന്റെ കവര്‍.

Mathrubhumi
Read More : ''നല്ല സുഹൃത്തുക്കളെ അവര്‍ മണിച്ചേട്ടനില്‍നിന്ന് അകറ്റി, കുടുംബത്തെ കല്ലെറിഞ്ഞു...''

വേര്‍പാടിന്റെ മുപ്പതാം വര്‍ഷത്തില്‍ ജയനെക്കുറിച്ച് ആഴ്ചപ്പതിപ്പില്‍ ഞാനെഴുതിയ കവര്‍ സ്റ്റോറി. 20 പേജുള്ള ആ സ്റ്റോറി മുഴുവനായും മണി വായിച്ചു. എന്നിട്ടും അതിലെ ജയന്റെ ചിത്രങ്ങളിലേക്ക് വീണ്ടും വീണ്ടും കണ്ണു പായിച്ചു മണി പറഞ്ഞു:'എന്റെ ആരാധ്യ പുരുഷനാണ് ജയന്‍ സാര്‍. ബുള്ളറ്റിലും കുതിരപ്പുറത്തുമൊക്കെയുള്ള ആ വരവ് കണ്ടാണ് എന്റെ സിനിമാ സ്വപ്നങ്ങള്‍ ചൂട് പിടിച്ചത്.' കുറെ നേരം സംസാരിച്ച ശേഷം മണി ചോദിച്ചു. 'ഈ വീക്കിലി ഞാന്‍ എടുത്തോട്ടെ '. ജയനോടുള്ള ഇഷ്ടം കൊണ്ടാണ് മണി അത് ചോദിച്ചത്, ഞങ്ങളുടെ സംസാരം തുടര്‍ന്നു.

സംഗീത നാടക അക്കാദമിയിലെ എന്റെ ജോലിയെക്കുറിച്ചൊക്കെ വിശദമായി മണി ചോദിച്ചു.. റീജിയണല്‍ തിയേറ്ററിലെ മുകളിലത്തെ മുറിയിലാണ് ഞാന്‍ താമസിക്കുന്നതെന്നും പറഞ്ഞു. 'ഓട്ടോ ഓടിച്ചു നടക്കുന്ന കാലം മുതല്‍ എത്രയോ തവണ അക്കാദമിയില്‍ വന്നിട്ടുണ്ട്. ഇപ്പോ, ഭാനു അവിടെ ഉണ്ടല്ലോ.. ഞാന്‍ വിളിച്ചിട്ട് വരാം, ഒരിക്കല്‍...'ഷോട്ട് കഴിഞ്ഞ് കമല്‍ എത്തി. അപ്പോഴേക്കും മണിയുടെ ഷോട്ടായി. കൈയില്‍ ജയന്റെ മുഖമുള്ള ആഴ്ചപ്പതിപ്പുമായി മണി ഇറങ്ങി.. ക്യാമറയ്ക്കു മുന്നിലേക്ക് നടന്നു പോവുന്ന മണിയുടെ പോലീസുകാരന്‍..
അതോടെ ആ സീന്‍ കട്ട്.

കമലിനോട് യാത്ര പറഞ്ഞിറങ്ങുമ്പോഴും മണി ഷൂട്ടിലായിരുന്നു.ചിത്രീകരണം കഴിയും വരെ കാത്തുനില്‍ക്കാന്‍ ഞങ്ങള്‍ക്കാവുമായിരുന്നില്ല. തൊടുപുഴയോട് ഞങ്ങള്‍ യാത്രപറഞ്ഞു.
പിന്നെ നീണ്ട മാസങ്ങള്‍.. ഒരു രാത്രി, അപ്രതീക്ഷിതമായി എത്തിയ മണിയുയുടെ ഫോണ്‍.ചെന്നൈയില്‍ നിന്നാണ്.'അടുത്ത മാസം നാട്ടിലുണ്ടാകും. അക്കാദമിയിലേക്ക് വരാം. നമുക്ക് നേരില്‍ കാണാം.. സംസാരിക്കാം..'ഇത്രയൊക്കെ മണി പറഞ്ഞുള്ളൂ..

Read More : 'ഈ നഷ്ടം മായില്ല മണിച്ചേട്ടാ', ഓര്‍മപ്പൂക്കളുമായി ഇവര്‍

പറഞ്ഞ വാക്ക് പാലിക്കും വിധം മണി വന്നു..പക്ഷേ, ദിവസമോ സമയമോ ഒന്നും മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു ആവരവ്. മാര്‍ച്ച് 7 ന്റെ പകല്‍, സംഗീത നാടക അക്കാദമിയുടെ കെ ടി മുഹമ്മദ് സ്മാരക തിയേറ്ററില്‍ ചേതനയറ്റ ആ മുഖം കാണാന്‍ പതിനായിരങ്ങളാണ് തടിച്ചു കൂടിയത്, സൂചി കുത്താന്‍ ഇടമില്ലാത്ത വിധം.നാട്ടിലായിരുന്നെങ്കിലും, വേണമെങ്കില്‍ മണിയെ അവസാനമായി കാണാന്‍ എനിക്കു വരാമായിരുന്നു . പക്ഷേ, വെള്ള പുതച്ചു കിടക്കുന്ന ആ രൂപം മനസ്സില്‍ ചേര്‍ത്തു വെയ്ക്കാന്‍ തോന്നിയില്ല.

രണ്ടു നാള്‍ കഴിഞ്ഞ് രാത്രി അക്കാദമിയിലെത്തിയപ്പോള്‍ തിയേറ്ററിന്റെ ഫ്രന്റിലെ ഗ്ലാസ് ഡോര്‍ തകര്‍ന്നു കിടക്കുന്നു.'മണി തകര്‍ത്തതാ.. 'വാച്ച് മാന്‍ ഷാജി പറഞ്ഞു. മണിയെ അവസാനമായി കാണാന്‍ വന്ന ആള്‍ക്കൂട്ടത്തിന്റെ ബാക്കി പത്രമാണ് ആ ഗ്ലാസ് കഷ്ണങ്ങള്‍. ഇരുട്ടുമാത്രം കൂട്ടിനുള്ള ആ പാതിരാത്രിയില്‍, തിയേറ്ററിന് മുകളിലെ എന്റെ മുറിയിലേക്ക് കയറിയപ്പോള്‍ എവിടെ നിന്നോ മണി പറയും പോലെ... 'ഞാന്‍ വന്നിരുന്നു.. കണ്ടില്ലല്ലോ..

ഇപ്പോള്‍ ഞാന്‍ എത്രയോ മുകളിലാണ്. എപ്പോഴെങ്കിലും അവിടെ വരുമല്ലോ.. അന്ന് നമുക്ക് വീണ്ടും കാണാം'. വിയോഗത്തിന്റെ 4 വര്‍ഷങ്ങള്‍ കടന്നുപോകുമ്പോഴും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത് ജയന്റെ കവര്‍ ചിത്രമുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പും കൈയില്‍ പിടിച്ചുകൊണ്ട് കാക്കി വേഷത്തില്‍ ക്യാമറയ്ക്കു മുന്നിലേക്ക് നടന്നു പോകുന്ന മണിയുടെ രൂപമാണ്. പിറകില്‍ നിന്നുള്ള ആ ദൃശ്യം ഇന്നും മനസ്സിനെ നൊമ്പരപെടുത്തുന്നു. അതൊരു മടക്കയാത്രയായിരുന്നോ.. സൗഹൃദത്തില്‍ നിന്നും.. പിന്നെ, ജീവിതത്തില്‍ നിന്നുപോലും..

Content Highlights : Bhanuprakash about Kalabhavan Mani death

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented