പൃഥ്വിയും മമ്മൂട്ടിയും ഇഷ്ട നടന്മാർ, ആ​ഗ്രഹം ശോഭനയും ഉർവശിയും ചെയ്തപോലുള്ള വേഷങ്ങൾ -ഭാമ അരുൺ


സജീവൻ പൊയ്ത്തുംകടവ്

സുരാജ് വെഞ്ഞാറമ്മൂടും ഭാമയും പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാവാറായി.

ഭാമ അരുൺ | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

ലയാളസിനിമയ്ക്ക് കണ്ണൂരിൽ നിന്നൊരു താരോദയം. മൂന്ന് സിനിമയിലെ അഭിനയത്തിനുശേഷം നായികയായി എത്തുകയാണ് അഴീക്കോട് സ്വദേശിനി ഭാമ അരുൺ. പ്ലസ് വൺ വരെ സൗദി അറേബ്യയിൽ പഠിച്ചശേഷം പ്ലസ് ടുവിന് നാട്ടിലെത്തിയ ശേഷമാണ് സിനിമാലോകത്തേക്ക് ഈ 20-കാരി എത്തുന്നത്. നിരവധി പരസ്യങ്ങളിലും മോഡലായി എത്തിയിട്ടുണ്ട്.

നിദ്രാടനത്തിലൂടെ അഭിനയലോകത്ത്

രാജീവ് വൈക്കം സംവിധാനം ചെയ്ത നിദ്രാടനമാണ് ആദ്യ സിനിമ. സൗദിയിൽ പഠിക്കുമ്പോഴാണ് അഭിനേത്രിയെ ആവശ്യമുണ്ടെന്ന പരസ്യം ശ്രദ്ധയിൽപ്പെടുന്നത്. നാട്ടിൽ എത്തിയശേഷം കൊച്ചിയിൽ നടന്ന ഓഡിഷനിൽ പങ്കെടുത്തു. ഇതിലൂടെയാണ് സിനിമയിലേക്ക് വഴി തുറന്നത്. ചെറിയ വേഷമായിരുന്നെങ്കിലും കുട്ടിക്കാലം തൊട്ടുള്ള സിനിമാഭിനയമെന്ന വലിയ മോഹം നടന്ന ആവേശമായിരുന്നു. അയ്യപ്പദർശമാണ് രണ്ടാമത്തെ സിനിമ. ഇതുവരെ റിലീസായില്ല.

സ്കൂൾഡയറിയിലെ നായിക

മൂന്നാമത്തെ ചിത്രത്തിലാണ് നായികയായി എത്തുന്നത്. സ്കൂൾ ഡയറിയിൽ അഞ്ച്‌ നായികമാരിൽ ഒരാളായി അഭിനയിക്കാൻ സാധിച്ചത് മറയ്ക്കാനാവാത്ത അനുഭവമായി. ആർജയെന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കലാലയജീവിതത്തിലെ വർണക്കാഴ്ചകൾ തരുന്ന സിനിമയാണിത്. കണ്ണൂരിൽ പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് സിനിമ ചെയ്യുന്നത്. പ്ലസ് ടു വിദ്യാർഥിനിയുടെ വേഷമായിരുന്നു. അതുകൊണ്ട് അഭിനയിക്കാൻ കൂടുതലായി പറഞ്ഞുതരേണ്ടി വന്നില്ല. പിന്നീട് തമിഴ് സിനിമയിലെ നായകൻ ധനുഷിന്റെ പിതാവ് കസ്തൂരി രാജയുടെ സിനിമയിലും അഭിനയിച്ചു. തെലുഗു സിനിമയിലും ക്യാരക്ടർ റോൾ ചെയ്തിട്ടുണ്ട്.

പുതിയ ചിത്രങ്ങൾ

സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന മദനോത്സവമാണ് പുതിയ സിനിമ. സുരാജ് വെഞ്ഞാറമ്മൂടും ഭാമയും പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാവാറായി. കാസർകോട്‌, കുടക്‌ എന്നിവിടങ്ങളിലായി ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഇഷ്ടങ്ങൾ

ഏത് ലോക്കേഷനും ഇഷ്ടമാണ്. സിനിമയിലെ അണിയറ പ്രവർത്തകർ നല്ല സ്നേഹത്തോടെയാണ് പെരുമാറുന്നത്. ഉർവശി, ശോഭന എന്നിവരാണ് ഇഷ്ടനടികൾ. ഇവർ ചെയ്ത ചില സിനിമകൾ കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കാറുണ്ട്. പൃഥ്വിരാജും മമ്മൂട്ടിയുമാണ് ഇഷ്ടപ്പെട്ട നായകൻമാർ.

കുടുംബം

എറണാകുളത്ത് എം.ബി.എ. അവസാനവർഷ വിദ്യാർഥിനിയാണ്. സമയം കിട്ടുമ്പോഴൊക്കെ വീട്ടിലെത്തും.അഴീക്കോട് വൻകുളത്തുവയലിൽ ‘ഗാഥ’യിലാണ് താമസം. അച്ഛൻ അരുൺകുമാർ. സൗദിയിൽ ബിസിനസായിരുന്നു. ഇപ്പോൾ നാട്ടിൽ. അമ്മ: ലീന. സഹോദരി: ഡോ. ഗാഥ

Content Highlights: bhama arun interview, madanolsavam movie, suraj venjarammoodu heroine

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


couple

2 min

ഭാര്യ സ്വന്തം സഹോദരിയായിരുന്നു..; വൃക്ക തേടിയുള്ള അന്വേഷണത്തിൽ ഞെട്ടിച്ച് പരിശോധനാ ഫലം

Mar 20, 2023

Most Commented