ആ ദിവസം അച്ഛൻ പറഞ്ഞു 'സങ്കടപ്പെടരുത്', കൂടെയുണ്ടെന്ന് അമ്മയും; മീനാക്ഷി


അനുശ്രീ മാധവൻ (anusreemadhavan@mpp.co.in)

''സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയമാണ് അഡൽട്ട് കെെകാര്യം ചെയ്യുന്നത്, കുറേ നാളുകളായി ഇതുപോലൊരു പ്രൊജക്ടിനായി കാത്തിരിക്കുന്നു''- വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മീനാക്ഷി.

-

ദ്യമായി ആർത്തവ ചക്രത്തിലേക്ക് പ്രവേശിക്കുന്ന ഒരു പെൺകുട്ടിയുടെ മനസ്സു നിറയെ ആശങ്കകളായിക്കും. ഉറ്റവരുടെ കരുതലും പരിചരണവും ആവശ്യമുള്ള സമയം. ഈ സമയത്ത് അമ്മയുടെ സാന്നിധ്യമാണ് ഏറ്റവും അനിവാര്യമായതെന്ന പൊതുബോധവും സമൂഹം പേറുന്നുണ്ട്. എന്നാൽ അമ്മയ്ക്ക് പകരം കുട്ടിയുടെ അടുത്തുള്ളത് അച്ഛനാണെങ്കിലോ? അത്തരമൊരു സാഹചര്യത്തെ നമുക്ക് മുന്നിലൂടെ അവതരിപ്പിച്ച ഹ്രസ്വചത്രമാണ് ആഘോഷ് വെെഷ്ണവം സംവിധാനം ചെയ്ത അഡൽട്ട് അല്ലെങ്കിൽ ഹെർ ഫസ്റ്റ് പെയിൻ.

ബേബി മീനാക്ഷി, ബോബൻ സാമുവൽ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ കുഞ്ഞു ചിത്രം പുറത്തിറങ്ങി ഒരു മാസം പിന്നിട്ടപ്പോഴേക്കും 30 ലക്ഷത്തോളം കാഴ്ചക്കാരിലേക്ക് എത്തിചേർന്നു കഴിഞ്ഞു. അതുകൊണ്ടു തന്നെ ബാലതാരമായി ഒട്ടേറെ സിനിമകളിൽ തിളങ്ങിയ മീനാക്ഷിയെ സംബന്ധിച്ച് അഡൽട്ട് ഒരു വലിയ നാഴികക്കല്ലാണ്. തന്റെ കഥാപാത്രത്തിന് ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നത് ഇതാദ്യമായാണെന്ന് മീനാക്ഷി പറയുന്നു. ''സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയമാണ് അഡൽട്ട് കെെകാര്യം ചെയ്യുന്നത്, കുറേ നാളുകളായി ഇതുപോലൊരു പ്രൊജക്ടിനായി കാത്തിരിക്കുന്നു''- വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മീനാക്ഷി.

അച്ഛൻമാരുടെ പ്രതികരണം അതിശയിപ്പിച്ചു....

അഡൽട്ടിൽ അഭിനയിക്കാൻ തീരുമാനിച്ചപ്പോഴോ അഭിനയിച്ചു കൊണ്ടിരിന്നപ്പോഴോ ഇത്രയും വലിയ പ്രതികരണം പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്ന് ഉണ്ടാകുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. സിനിമ യൂട്യൂബിൽ റിലീസ് ചെയ്തിന് ശേഷം എനിക്ക് ധാരാളം കോളുകളും സന്ദേശങ്ങളും വന്നുകൊണ്ടിരിക്കുന്നത്. അവരിൽ അമ്മമാരേക്കാൾ കൂടുതൽ അച്ഛൻമാരായിരുന്നു. കാരണം അവരിൽ പലർക്കും സ്വന്തം ജീവിതവുമായി റിലേറ്റ് ചെയ്യാൻ പറ്റി എന്നതാണ്. എന്റെ അച്ഛനും ചോദിച്ചു, നീ വലിയ കുട്ടിയായാൽ എന്നിൽ നിന്ന് അകന്നുപോകുമോ എന്ന്. അപ്പോളാണ് മനസ്സിലായത് അഡൽറ്റിന് ഒരുപാട് ആളുകളുടെ ഹൃദയത്തിൽ സ്പർശിക്കാൻ സാധിച്ചുവെന്ന്. ഞാൻ കുറച്ച് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും എന്റെ കഥാപാത്രത്തിന് സാധാരണക്കാരുടെ ഭാ​ഗത്ത് നിന്നായാലും സിനിമാ പ്രവർത്തകരുടെ ഭാ​ഗത്ത് നിന്നായാലും ഇത്രയേറ സ്വീകാര്യത കിട്ടുന്നത് ഇതാദ്യമായാണ്.

ആ മാനസികാവസ്ഥ എനിക്കറിയാം..

ആദ്യമായി എനിക്ക് ആർത്തമുണ്ടായ സമയത്ത് എനിക്കൊപ്പം അച്ഛനും അമ്മയും ഉണ്ടായിരുന്നു. എന്നിരുന്നാലും സിനിമയിൽ കാണിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് എനിക്ക് നന്നായി അറിയാം. വല്ലാത്ത ദേഷ്യവും സങ്കടവുമായിരുന്നു അപ്പോഴെനിക്ക്.
സങ്കടപ്പെടേണ്ട, ഇതൊന്നും വലിയ കാര്യമല്ല, തികച്ചും സ്വാഭാവികമാണ് എന്ന് പറഞ്ഞ് അച്ഛൻ ആശ്വസിപ്പിച്ചു. എന്തു വന്നാലും കൂടെയുണ്ടെന്ന് അമ്മയും. അവരുടെ വാക്കുകൾ നൽകിയ ആശ്വാസം പറഞ്ഞറിയിക്കാൻ വയ്യ.

താങ്കസ് ടു ബോബൻ സാമുവൽ അങ്കിൾ....

ബോബൻ സാമുവൽ (സംവിധായകൻ ബോബൻ സാമുവൽ) അങ്കിളിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു. കാരണം അദ്ദേഹമാണ് എന്നെ ഈ ചിത്രത്തിലേക്ക് നിർദ്ദേശിക്കുന്നത്. ഞാൻ നേരത്തേ അദ്ദേഹത്തോടൊപ്പം അമീറ എന്നൊരു സിനിമ ചെയ്തിട്ടുണ്ട്. ഈ കാരക്ടർ മീനൂട്ടി ചെയ്താൽ നന്നായിരിക്കുമെന്ന് അങ്കിൾ പറഞ്ഞപ്പോൾ വലിയ സന്തോഷമായി. എന്നിൽ അദ്ദേഹത്തിന് ആത്മവിശ്വാസം ഉള്ളതുകൊണ്ടാണല്ലോ നിർദ്ദേശിച്ചത്. അതുപോലെ സംവിധായകൻ ആഘോഷ് വെെഷ്ണവത്തിനും നിർമാതാവിനും മറ്റു എല്ലാ അണിയറ പ്രവർത്തകർക്കും ചിത്രത്തെയും എന്റെ കഥാപാത്രത്തെയും ഏറ്റെടുത്ത പ്രേക്ഷകർക്കും ഞാൻ നന്ദി പറയുന്നു.

Content Highlights: Baby Meenakshi Anoop interview on adult movie, Boban Samuel, Aghosh Vyshnavam

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


07:39

കാടിനിടയിലെ വശ്യത, ഏത് വേനലിലും കുളിര്, ഇത് മലബാറിന്റെ ഊട്ടി | Kakkadampoyil | Local Route

Mar 22, 2022

Most Commented