ആനപ്പാറ അച്ചാമ്മ ആനയെ കൊണ്ട് പനിനീര് തളിപ്പിച്ചതും, 'സുന്ദരി' കയറി വന്നതും ഈ വീട്ടില്‍


ലിജോ ടി.ജോർജ്

‘ഏയ് ഓട്ടോ’ സിനിമയുടെ ചിത്രീകരണത്തിനെത്തിയ മോഹൻലാൽ ചന്ദ്രനും സഹോദരിമാരായ പ്രഭാവതി, സുഭാഗ്യ എന്നിവർക്കൊപ്പം

കോഴിക്കോ‌ട്:ബാങ്കർ കൃഷ്ണപിള്ളയദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് ഇപ്പോഴും ഇരുമ്പുന്നുണ്ട് 'സുന്ദരി'യുടെ ശബ്ദം. മീനുകുട്ടിയെ കോളേജിലേക്ക് കൂട്ടാനായി എത്തുന്ന സുധിയുടെയും സുന്ദരിയുടെയും ഓരോ വരവും ഉമ്മറത്തെ ആ നീളൻ പടികളിൽ ഇരിക്കുമ്പോൾ ഇപ്പോഴും ഓർകളിൽ തെളിയും. സുധി അപമാനിതനായി പോവുമ്പോൾ മീനുകുട്ടി നിറ കണ്ണുകളോടെ നോക്കി നിന്ന ജനലും മലയാളി സിനിമ പ്രേക്ഷരുടെ മനസ്സിൽ എന്നുമുണ്ടാവും.

രണ്ടുസൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളുടെ ഫ്രെയിമുകളെ മനോഹരമാക്കിയ കഥയാണ് കോഴിക്കോട് നഗരത്തിനുള്ളിലെ ആഴ്ചവട്ടം വേലാറമ്പത്ത് പറമ്മൽ(മണ്ണാറത്ത്) തറവാടിന് പറയാനുള്ളത്.'സുന്ദരി’ കയറിവന്ന വഴി

ഗോപാലന്റെ മകൻ ചന്ദ്രൻ മുഖേനെയാണ് ഏയ് ഓട്ടോ സിനിമയുടെ നിർമാതാവ് മണിയൻപിള്ള രാജുവും സംവിധായകൻ വേണുനാഗവള്ളിയും വേലാറമ്പത്ത് പറമ്മൽ തറവാട്ടിലെത്തുന്നത്. പിന്നീട് മോഹൻലാലും രേഖയും പോലെ സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായി ഈ വീടുമാറി. അക്കാലത്ത് ഷൂട്ടിങ് കാണാൻ വീടിനും ചുറ്റും വലിയആൾക്കൂട്ടമായിരുന്നെന്ന് ചന്ദ്രന്റെ സഹോദരി സുഭാഗ്യ ഓർത്തെടുക്കുന്നു. രാത്രിപോലും നടീ-നടൻമാരെ കാണാൻ വലിയആൾക്കൂട്ടം വീടിനുചുറ്റും നിലയുറപ്പിക്കുമായിരുന്നു. ഷൂട്ടിങ് കഴിഞ്ഞുമടങ്ങുന്നതിന് മുമ്പേ കുടുംബാംഗങ്ങളെ മുഴുവൻ പരിചയപ്പെടുകയും ഒപ്പം ഫോട്ടോയുമെടുത്താണ് മോഹൻലാൽ മടങ്ങിയതെന്ന് സുഭാഗ്യ പറഞ്ഞു.

ആ മാവും അതേപടി

മീനുകുട്ടിയുടെയും സുധിയുടെയും കഥ മാത്രമല്ല ഈ വീടിന് പറയാനുള്ളത്. ആനപ്പാറ അച്ചാമ്മ ആനയെ കൊണ്ട് പനിനീര് തളിയിക്കാൻ നോക്കി പരാജയപെട്ട കഥയും ഉണ്ട് ഈ വീട്ടിൽ. ഗോഡ് ഫാദർ സിനിമയിലെ ആനപ്പാറ അച്ചാമ്മയുടെ വീടും ഇവിടെയായിരുന്നു ചിത്രീകരിച്ചത്.

‘ഗോഡ്ഫാദർ’ സിനിമയിൽ കനക അവതരിപ്പിച്ച മാലുവിനെ കാണാൻ മുകേഷും ജഗദീഷും ആനപ്പാറ അച്ചാമ്മയുടെ വീടിന്റെ മതിൽ ചാടികടന്ന് രാത്രി എത്തുന്നതും ജഗദീഷ് ഒളിച്ചിരിക്കുന്ന മാവിന്റെ ചില്ല ഒടിഞ്ഞുതാഴെ വീഴുന്നതും പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച രംഗങ്ങളാണ്. അന്നത്തെ ആ മാവും ഇന്നും ഈ തറവാടിന് മുമ്പിലുണ്ട്. ജഗതിയും ഇന്നസെന്റും നായകരായ ‘പൈപ്രദേഴ്സ്’ എന്ന ചിത്രവും ഇവിടെ ചിത്രീകരിച്ചതാണ്. നവീകരണം നടത്തി പഴയതലയെടുപ്പോടെ വീടിനെ നിലനിർത്താനുള്ള ഒരുക്കത്തിലാണ് കുടുംബാംഗങ്ങൾ.

വേലാറമ്പത്ത് പറമ്മൽ(മണ്ണാറത്ത്) തറവാട്

85 വർഷങ്ങൾക്ക് മുൻപ് ആയുർവേദ വൈദ്യനായ വേലാറമ്പത്ത് പറമ്മൽ ഗോപാലനാണ് രണ്ടുനിലകളുള്ള വേലാറമ്പത്ത് പറമ്മൽ(മണ്ണാറത്ത്) തറവാട് നിർമിച്ചത്.

താഴെ നിലയിൽ വരാന്ത, ഹാൾ,അടുക്കള കൂടാതെ മൂന്ന് മുറികൾ. മുകളിൽ മൂന്ന് മുറിയും വിശാലമായ ഹാളും . വിശാലമായ മുറ്റവും പറമ്പും തറവാടിന്റെ പ്രൗഢി കൂട്ടുന്നു.

Content Highlights: aye auto film location Mohanlal Kozhikode, god father film, comedy scene, aanappara


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented