കഷ്ടപ്പാടിന്റെ പോരാട്ടത്തിന്റെ ഫലമാണ് 'അപ്പന്‍', അതിനുള്ള പ്രതിഫലം ലഭിച്ചുകഴിഞ്ഞു; നിര്‍മാതാക്കള്‍


അനുശ്രീ മാധവന്‍ (anusreemadhavan@mpp.co.in)

സിനിമയോട് കടുത്ത താല്‍പര്യമുള്ള രണ്ടു വ്യക്തികളാണ് ഞങ്ങള്‍, അടുത്ത സുഹൃത്തുക്കളാണ്, സഹോദര സ്‌നേഹത്തിനും അപ്പുറമാണ് ഞങ്ങളുടെ ബന്ധം. അതുകൊണ്ടാണ് നല്ല സിനികള്‍ ചെയ്യണമെന്ന ഉദ്ദേശത്തോടെ പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയത്. സാഹചര്യം എത്ര പ്രതികൂലമാണെങ്കിലും സിനിമയുടെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഞങ്ങള്‍ ഒരുക്കമല്ല

Interview

ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട്

ഭിനയത്തോടുള്ള അഭിനിവേശം നിര്‍മാണരംഗത്ത് എത്തിച്ചു. ആദ്യമായി ചെയ്ത സിനിമ സാമ്പത്തികമായി വിജയിക്കുക മാത്രമല്ല. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ മികച്ച പ്രകടനം കാഴ്ചവക്കുകയും ചെയ്തു. മലയാള സിനിമയില്‍ തങ്ങളുടേതായ ഒരു പാത തെളിയിക്കുകയാണ് ജോസുകുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നീ നിര്‍മാതാക്കള്‍. ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത 'വെള്ള'മായിരുന്നു ആദ്യ ചിത്രം. ഇപ്പോള്‍ ജോസുകുട്ടി മഠത്തിലും രഞ്ജിത്ത് മണമ്പ്രക്കാട്ടും ചേര്‍ന്ന് ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ ചെയ്ത 'അപ്പന്‍' എന്ന ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടികൊണ്ടിരിക്കുന്നത്. സോണി ലീവില്‍ ഒടിടി റിലീസായി എത്തിയ ചിത്രം ഇത്രയേറെ പ്രേക്ഷക ശ്രദ്ധ നേടാന്‍ കാരണം ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും അഭിനേതാക്കളുടെ പ്രകടനവും തന്നെയാണ്. അതോടൊപ്പം തന്നെ എടുത്തുപറയേണ്ടതാണ് സാമ്പത്തിക വിജയത്തിന് അപ്പുറം നല്ല സിനിമകള്‍ ചെയ്യുക എന്ന നിര്‍മാതാക്കളുടെ നിര്‍ബന്ധ ബുദ്ധിയും. ബിജിത് ബാല സംവിധാനം ചെയ്ത് ശ്രീനാഥ് ഭാസി നായകനാകുന്ന 'പടച്ചോനേ ഇങ്ങള് കാത്തോളീ' എന്ന ചിത്രമാണ് ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ അടുത്തതായി റിലീസ് ചെയ്യുന്നത്. സിനിമയുടെ ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ മാതൃഭൂമിഡോട്ട്കോമുമായി സംവദിക്കുകയാണ് ജോസുകുട്ടി മഠത്തിലും രഞ്ജിത്ത് മണമ്പ്രക്കാട്ടും.

രഞ്ജിത്ത് മണമ്പ്രക്കാട്ട്: നിര്‍മാതാവിന്റെ പേര് കണ്ട് സിനിമയ്ക്ക് തിയേറ്ററുകളില്‍ ആളുകള്‍ തടിച്ച് കൂടുന്ന ഒരു കാലമുണ്ടായിരുന്നു മലയാള സിനിമയ്ക്ക്. അതു തിരികെ കൊണ്ടുവരണമെന്നാണ് സ്വപ്നം കാണുന്നത്-ജോസ് കുട്ടി മഠത്തില്‍: ഈലം എന്ന ഓഫ് ബീറ്റ് സിനിമ ചെയ്തായിരുന്നു തുടക്കം. ടൈനി ഹാന്റ് പ്രൊഡക്ഷന്‍ എന്ന പേര് നല്‍കുകയും ചെയ്തു. ഈ സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ ഒരുപാട് അംഗീകാരം ലഭിക്കുകയും ചെയ്തു. രണ്ടാമത്തെ ചിത്രം ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളമായിരുന്നു. വെള്ളത്തിന് ധാരാളം അംഗീകാരങ്ങള്‍ ലഭിച്ചു. ജയസൂര്യയ്ക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ഷഹബാസ് അമന് മികച്ച ഗായകനുള്ള പുരസ്‌കാരവും ലഭിച്ചു. അത് കൂടാതെ മികച്ച രണ്ടാമത്തെ സംവിധായകനുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം പ്രജേഷ് സെന്നിനെ തേടിയെത്തി. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സംയുക്ത മേനോനും മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള പുരസ്‌കാരവും ഈ ചിത്രത്തിന് നേടാനായി. പ്രേം നസീര്‍ പുരസ്‌കാരത്തില്‍ മികച്ച സംവിധായകനും സിനിമയ്ക്കും പുരസ്‌കാരം ലഭിച്ചു. ഈ അംഗീകാരങ്ങളെല്ലാം പുതുമുഖ നിര്‍മാതാക്കളായ ഞങ്ങളെ സംബന്ധിച്ച് വലിയ ഊര്‍ജമാണ് നല്‍കിയത്. വെള്ളം എന്ന സിനിമയില്‍ അഭിനയിക്കാനുള്ള കരാറില്‍ ഒപ്പു വയ്ക്കുന്ന സമയത്താണ് അദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. ആ സമയത്ത് ഞങ്ങള്‍ക്ക് തോന്നിയിരുന്നു, വെള്ളത്തിലെ അഭിനയത്തിനും ജയസൂര്യയ്ക്ക് പുരസ്‌കാരം ലഭിക്കുമെന്ന്. അത് സംഭവിച്ചപ്പോള്‍ വലിയ സന്തോഷമാണ് തോന്നിയത്.

രഞ്ജിത്ത് മാമ്പ്രക്കാട്ട്: സിനിമയോട് കടുത്ത താല്‍പര്യമുള്ള രണ്ടു വ്യക്തികളാണ് ഞങ്ങള്‍, അടുത്ത സുഹൃത്തുക്കളാണ്, സഹോദര സ്‌നേഹത്തിനും അപ്പുറമാണ് ഞങ്ങളുടെ ബന്ധം. അതുകൊണ്ടാണ് നല്ല സിനികള്‍ ചെയ്യണമെന്ന ഉദ്ദേശത്തോടെ പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയത്. സാഹചര്യം എത്ര പ്രതികൂലമാണെങ്കിലും സിനിമയുടെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഞങ്ങള്‍ ഒരുക്കമല്ല. ഞങ്ങള്‍ക്ക് സാമ്പത്തിക ലാഭം മാത്രമല്ല ലക്ഷ്യം. ഞങ്ങള്‍ തമ്മില്‍ ഒരുപാട് ചര്‍ച്ചകള്‍ ചെയ്തതിന് മാത്രമേ സിനിമ തിരഞ്ഞെടുക്കൂ. ഒരാള്‍ വേണ്ട എന്ന് പറഞ്ഞാല്‍ മറ്റാള്‍ എതിരഭിപ്രായം പറയുകയില്ല.

ജോസൂട്ടി മഠത്തില്‍: അമേരിക്കയില്‍ ജീവിക്കുന്ന വ്യക്തിയാണ് ഞാന്‍. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലാണ് അപ്പന്‍ ചിത്രീകരിച്ചത്. എനിക്ക് ആ സമയത്ത് യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. സിനിമാ ചിത്രീകരണത്തിന് ഇളവ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും എനിക്ക് നാട്ടിലേക്ക് വരാന്‍ സാധിച്ചില്ല. ആ സമയത്ത് എല്ലാ കാര്യങ്ങളും നോക്കിയത് രഞ്ജിത്തായിരുന്നു. ആര്‍ട്ടിസ്റ്റുകളെ താമസിപ്പിക്കാനുള്ള ഹോട്ടല്‍. അവരുടെ കോവിഡ് ടെസ്റ്റ്, ലൊക്കേഷന്‍ ഒരുക്കുക തുടങ്ങി ഒട്ടേറെ കടമ്പകള്‍ കടന്ന ശേഷമാണ് സിനിമ ചിത്രീകരിച്ചത്. രഞ്ജിത്ത് അത്രയേറെ ബുദ്ധിമുട്ടി. എനിക്ക് ആ സമയത്ത് മാനസികമായി പിന്തുണ നല്‍കാന്‍ മാത്രമേ സാധിച്ചുള്ളൂ.

രഞ്ജിത്ത് മാമ്പ്രക്കാട്ട്: തൊടുപുഴ പരിസരത്തായിരുന്നു ചിത്രീകരണം. കാരവന്‍ ഒന്നും അങ്ങോട്ട് പോകില്ല. റോഡില്‍ പാര്‍ക്ക് ചെയ്ത് ചെറിയ വണ്ടികള്‍ കയറ്റിയാണ് അഭിനേതാക്കളെയും മറ്റു അംഗങ്ങളെയും സെറ്റിലെത്തിക്കണം. ആറ് ഏക്കറോളം വരുന്ന ഭൂമിയില്‍ ഒറ്റപ്പെട്ട ഒരു വീടാണത്. റബ്ബര്‍ തോട്ടമാണ് ചുറ്റിലും. ചിത്രീകരണത്തിനിടെ ഇടയ്ക്കിടെ ശക്തമായ മഴയും. മഴയുടെ പശ്ചാത്തലത്തില്‍ പറയുന്ന സിനിമയായിരുന്നില്ല അത്. സിങ്ക് സൗണ്ടാണ്. അതുകൊണ്ടു തന്നെ മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളം വീഴുന്ന ശബ്ദമെല്ലാം കയറിപ്പിടിച്ചാല്‍ നന്നാകില്ല. അതുകൊണ്ടു തന്നെ മഴ തീരാന്‍ കാത്തിരിക്കേണ്ടി വന്നു. ഈ കഥയ്ക്ക് ആവശ്യമുള്ള പോലെ സെറ്റിട്ടിരുന്നു. ആ വീടിന് ഒരുപാട് മാറ്റങ്ങള്‍ വരുത്തേണ്ടി വന്നു. അതിനിടയിലാണ് മഴ വന്നത്. 30 ദിവസം പ്ലാന്‍ ചെയ്തു തുടങ്ങിയ ചിത്രീകരണം 40 ദിവസത്തിന് മുകളില്‍ പോയി. ഛായാഗ്രാഹകന്‍ പപ്പുവിന്റെ തിരിച്ചു വരവ് കൂടിയായിരുന്നു ഈ സിനിമ. രാജീവ് രവിയാണ് പപ്പുവിനെ നിര്‍ദ്ദേശിച്ചത്. പക്ഷേ ഇടയ്ക്ക് വച്ച് പപ്പുവിനു സുഖമില്ലാതെയായി. പിന്നെ വിനോദ് ഇല്ലംപള്ളി സിനിമ പൂര്‍ത്തിയാക്കിയത്. സിനിമ സോണി ലീവില്‍ സിനിമ വില്‍ക്കാന്‍ ചെന്നപ്പോള്‍ ഒരു കാര്യമേ ഞങ്ങള്‍ പറഞ്ഞുള്ളൂ, ഈ സിനിമ എടുത്താന്‍ നിങ്ങള്‍ക്ക് പിന്നീട് നിരാശ തോന്നേണ്ടി വരില്ല. അതാണ് ഞങ്ങള്‍ നല്‍കുന്ന ഉറപ്പ്. മറ്റൊന്നും പറയാനില്ല എന്ന്. സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണം അതിനുള്ള തെളിവാണ്. ഈ സിനിമ കൊണ്ട് ഇതില്‍ വര്‍ക്ക് ചെയ്ത എല്ലാവര്‍ക്കും മെച്ചമേ ഉണ്ടായിട്ടുള്ളൂ.

ജോസൂട്ടി മഠത്തില്‍: സാമ്പത്തികമായ യാതൊരു ലക്ഷ്യവും മുന്‍ നിര്‍ത്തി ചെയ്ത സിനിമയല്ല അപ്പന്‍. മജുവിന്റെ മനസ്സില്‍ വ്യക്തമായ പ്ലാന്‍ ഉണ്ടായിരുന്നു. ഈ സിനിമ എങ്ങിനെ ആയി തീരണമെന്ന്. പ്രേക്ഷകര്‍ക്ക് എന്നും ഓര്‍ത്തു വയ്ക്കാവുന്ന സിനിമ എന്നത് മാത്രമായിരുന്നു ലക്ഷ്യം. മജുവിനെ വിശ്വാസത്തിലെടുത്തു, അദ്ദേഹത്തിന്റെ വഴിയിലൂടെ എല്ലാ പിന്തുണയുമായി ഞങ്ങള്‍ നടന്നു.

രഞ്ജിത്ത് മാമ്പ്രക്കാട്ട്: സംവിധായകന്റെ മികവിനെക്കുറിച്ച് പറയാതിരിക്കാനാകില്ല. ഈ പ്രതിസന്ധികള്‍ ഓരോന്നായി വരുമ്പോള്‍ മജു വളരെയേറെ സമ്മര്‍ദം അനുഭവിച്ചിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന റിസള്‍ട്ടിന് പിന്നില്‍ മജുവിന്റെ കഠിനാധ്വാനത്തിന് വലിയ പങ്കുണ്ട്. സംവിധായകന്‍ തന്നെയാണ് ഒരു സിനിമയുടെ നട്ടെല്ല. അതോടൊപ്പം സണ്ണി വെയ്ൻ, അലന്‍സിയര്‍, പൗളി വല്‍സന്‍, അനന്യ തുടങ്ങിയ ഒരുപാട് മികച്ച ആര്‍ട്ടിസ്റ്റുകളുടെ പ്രകടനവും മികച്ച സാങ്കേതിക പ്രവര്‍ത്തകും കൂടി ഭാഗമായപ്പോള്‍ അപ്പന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഉയരെ എത്തി.

പടച്ചോനേ ഇങ്ങള് കാത്തോളീന്‍

ജോസൂട്ടി മഠത്തില്‍: കോമഡി ട്രാക്കില്‍ പോകുന്ന സിനിമയാണ് പടച്ചോനേ ഇങ്ങള് കാത്തോളീന്‍. പഴയകാലത്ത് ഒരു ഉള്‍ഗ്രാമത്തില്‍ നടക്കുന്ന രസകരമായ സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. അതില്‍ കുടുംബ ബന്ധങ്ങളെക്കുറിച്ച് പറയുന്നുണ്ട്. രാഷ്ട്രീയമുണ്ട്. സ്വിറ്റുവേഷണല്‍ കോമഡിയാണ് സിനിമയിലുടനീളം. ശ്രീനാഥ് ഭാസിയുടെ കരിയറില്‍ വഴിത്തിരിവാവും ഈ സിനിമ എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. ട്രെയ്ലര്‍ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ ഗ്രേസ് ആന്റണിയെ വലിയ പ്രശംസയാണ് ലഭിക്കുന്നത്. ഇതില്‍ മുപ്പത്തി മൂന്നോളം അഭിനേതാക്കളുണ്ട്. എല്ലാവരും മികച്ച പ്രതികരണമാണ് ലഭിച്ചത്. വളരെയേറെ പ്രതീക്ഷ നല്‍കുന്ന സിനിമയാണിത്.

രഞ്ജിത്ത് മാമ്പ്രക്കാട്ട്: ഈ സിനിമയുടെ ചിത്രീകരണ സമയത്ത് ഞങ്ങള്‍ പൂര്‍ണമായും സെറ്റിലുണ്ടായിരുന്നു. കൂടാതെ ഞങ്ങള്‍ രണ്ടുപേരും ചെറിയ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുമുണ്ട്. അഭിനയം ഞങ്ങളുടെ പാഷനാണ്. അതുകൊണ്ടു തന്നെയാണ് സിനിമാ നിര്‍മാണത്തില്‍ ഇറങ്ങിയത്. നിര്‍മാണം സമ്മര്‍ദ്ദമുള്ള ജോലിയാണെങ്കിലും അത് ഞങ്ങള്‍ ആസ്വദിക്കുന്നു. ഒരു കുടുംബം പോലെയാണ് ഞങ്ങളുടെ സെറ്റ്, വലിപ്പചെറുപ്പമില്ല.

Content Highlights: appan movie, padachone ingalu katholi, Josekutty Madathil Ranjith Manambarakkat


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented