പയ്യന്നൂര്‍ ശൈലി പഠിച്ചെടുക്കാന്‍ കഷ്ടപ്പെട്ടു, 30 ലക്ഷം പേര്‍ കണ്ടത് അത്ഭുതം- വിനീത് വാസുദേവന്‍


അനുശ്രീ മാധവന്‍ (anusreemadhavan@mpp.co.in)

വിനീത് വാസുദേവൻ, അനുരാഗ് എഞ്ചിനീയറിങ് വർക്ക്‌സ് എന്ന ഹ്രസ്വചിത്രത്തിൽ നിന്നും

കുടുംബശ്രീ മീറ്റിങ്, പ്രായമായവരുടെ കംപ്യൂട്ടര്‍ പഠനം, റില്‍സെടുക്കുന്ന പെണ്‍കുട്ടി, അവിടെ വെല്‍ഡിങ് തൊഴിലെടുക്കുന്ന ഒരു ചെറുപ്പക്കാരന്റെ പ്രണയം അങ്ങനെ ഇന്നത്തെ കാലത്തെ ഒരു സാധാരണ നാട്ടിന്‍ പുറത്തിന്റെ കാഴ്ചയുമായാണ് 'അനുരാഗ് എന്‍ജിനീയറിംഗ് വര്‍ക്സ്' എന്ന ഹ്രസ്വചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. അനുരാഗ് എന്ന ഉള്‍വലിഞ്ഞ സ്വഭാവമുള്ള ചെറുപ്പക്കാരന്റെ പ്രണയമാണ് പറയുന്നത്. സൂപ്പര്‍ ശരണ്യയിലെ അജിത് മേനോന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ വിനീത് വാസുദേവനാണ് പാവത്താനായ അനുരാഗായെത്തുന്നത്. സാധാരണ ജീവിതം സ്വപ്നം കാണുന്ന നായിക നീതുവായെത്തുന്ന അഖില ഉള്‍പ്പെടെ മറ്റു കഥാപാത്രങ്ങളെല്ലാം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നുള്ളവരാണ്. സംവിധായകന്‍ ഗിരീഷ് എ.ഡി, റീജു ജോസ് എന്നിവരാണ് ചിത്രം നിര്‍മിച്ചത്. രാഹുല്‍ കെ.ആര്‍, അഭിജിത് നായര്‍ എന്നിവരാണ് സഹ നിര്‍മാതാക്കള്‍.

തിങ്കളാഴ്ച നിശ്ചയത്തിനും ന്നാ താന്‍ കേസ് കൊടിനുംശേഷം കണ്ണൂര്‍, കാസര്‍കോടന്‍ ഗ്രാമങ്ങളിലെ രസകരമായ സംസാരശൈലിയുമായാണ് ഈ ചിത്രം ജനപ്രീതി നേടുന്നത്. കിരണ്‍ ജോസിയാണ് 'അനുരാഗ് എഞ്ചിനീയറിംഗ് വര്‍ക്ക്സ്' സംവിധാനം ചെയ്തിരിക്കുന്നത്. കിരണും ചിത്രത്തിന്റെ ഛായാഗ്രാഹകനും എഡിറ്ററുമായ ആദര്‍ശ് സദാനന്ദനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. 30 ലക്ഷത്തിലേറെ കാഴ്ചക്കാരുമായി 'അനുരാഗ് എന്‍ജിനീയറിംഗ് വര്‍ക്സ്' വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കുയാണ് നായകനായെത്തിയ വിനീത് വാസുദേവന്‍.

വെല്ലുവിളിയായിരുന്നു പയ്യന്നൂര്‍ ശൈലി

ഒരുപാട് ബുദ്ധിമുട്ടിയാണ് അവിടുത്തെ സംസാരശൈലി പഠിച്ചെടുത്തത്. സിനിമയില്‍ കാണുന്നത് പോലെ അത്ര എളുപ്പമായിരുന്നില്ല. പയ്യന്നൂര്‍ ഭാഗത്താണ് കഥ പ്ലേസ് ചെയ്യുന്നത് എന്ന് പറഞ്ഞപ്പോള്‍ തന്നെ അങ്ങനെ തന്നെ സംസാരിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. കാരണം മറ്റു അഭിനേതാക്കളെല്ലാം ആ നാട്ടുകാരാണ്. അത് തന്നെയായിരുന്നു ഞാന്‍ നേരിട്ട വെല്ലുവിളി. ഒന്നു ചെറുതായി പാളിപ്പോയാല്‍ നല്ല വിമര്‍ശനം ഏല്‍ക്കേണ്ടി വരും. ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് തന്നെ ഞാന്‍ ആ നാട്ടിലെത്തി അവിടുത്തെ ആളുകളുമായി സംസാരിക്കുകയും ഇടപഴകുകയും ചെയ്തു. കുട്ടിക്കാലം മുതല്‍ ചാക്യാര്‍ കൂത്തിന് പോകുന്ന ആളാണ് ഞാന്‍. പയ്യന്നൂര്‍ ഭാഗത്ത് നേരത്തേ പരിപാടിയ്ക്ക് പോയിട്ടുണ്ട്. ആ കാലം മുതല്‍ തന്നെ വടക്കന്‍ കേരളത്തിലെ ആളുകള്‍ സംസാരിക്കുന്നത് അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സിനിമയിലേക്ക് കൊണ്ടുവരുമ്പോള്‍ അത്രയും സൂക്ഷ്മത പുലര്‍ത്തണം. ഒരു നടന്‍ എന്ന നിലയില്‍ അതൊരു വെല്ലുവിളി തന്നെയായിരുന്നു.

പ്രാദേശികമായ സംസാരശൈലി പ്രത്യേകിച്ച് വടക്കന്‍ കേരളത്തിലെ ശൈലിയില്‍ മലയാള സിനിമയില്‍ ഈ അടുത്ത് ഒരുപാട് സിനിമകള്‍ ഇറങ്ങി. എല്ലാത്തിനും നല്ല സ്വീകാര്യതയാണ് ലഭിച്ചത്. പ്രാദേശികമായ ഹ്യൂമറുകള്‍ ആസ്വദിക്കാന്‍ സാധിക്കുന്നു എന്നത് തന്നെ വലിയ കാര്യമാണ്. വള്ളുവനാടന്‍ ശൈലിയിലായിരുന്നു അതിന് മുന്‍പ് വരേ. സിനിമ അങ്ങനെ മാറികൊണ്ടേയിരിക്കും.

30 ലക്ഷം കാഴ്ചകക്കാര്‍, എന്തോ മാജിക് സംഭവിച്ചിട്ടുണ്ട്

30 ലക്ഷം ആളുകള്‍ ഇത് കാണുമെന്നൊന്നും ഞാന്‍ കരുതിയില്ല. നേരത്തേ ഞാന്‍ അഭിനയിച്ചതും സംവിധാനം ചെയ്തതുമായ ഹ്രസ്വചിത്രങ്ങള്‍ ഇത്രയേറെ സ്വീകരിക്കപ്പെട്ടിട്ടില്ല. വൈഡായ ഷോട്ടുകളും മറ്റും ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും ഒരു ഹ്രസ്വചിത്രത്തിന്റെ എല്ലാ പരിമിതികളും ഞങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ എന്തോ മാജിക് സംഭവിച്ചുവെന്ന് വേണം കരുതാന്‍. ഇന്‍സ്റ്റാഗ്രാം റീല്‍സിന്റെ ഈ കാലത്ത് 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം ആളുകള്‍ സ്വീകരിക്കുമോ എന്ന സംശയമുണ്ടായിരുന്നു. ഞങ്ങള്‍ വിചാരിച്ചതിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പലര്‍ക്കും അവരുമായി റിലേറ്റ് ചെയ്യാന്‍ സാധിച്ചുവെന്ന് വേണം കരുതാന്‍. കാരണം സാധാരണക്കാരനായ ഒരു വ്യക്തിയുടെ സാധാരണമായ പ്രണയകഥ അവര്‍ക്കുള്ളില്‍ നിന്ന് പറയുന്ന സിനിമകള്‍ കുറവാണ്. പണ്ടുകാലത്ത് ലോഹിതദാസ്, സത്യന്‍ അന്തിക്കാട്, കമല്‍ തുടങ്ങിയ സംവിധായകര്‍ ചെയ്തിരുന്ന സിനിമകള്‍ക്ക് അവരുടെ കഥാപാത്രങ്ങള്‍ക്കുള്ള ഒരു സ്‌പേസ് ഉണ്ട്. ഉദാഹരണത്തിന് വിഗ്രഹമുണ്ടാക്കുന്നവരുടെ, മുക്കുവരുടെ, പാത്രം ഉണ്ടാക്കുന്നവരുടെ അങ്ങനെ വര്‍ക്കിങ് ക്ലാസില്‍ ഉള്‍പ്പെടുന്നവരുടെ കഥകള്‍ക്ക്. അതായിരിക്കാം 'അനുരാഗ് എന്‍ജിനീയറിംഗ് വര്‍ക്സിനും ലഭിച്ചത്. സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവര്‍ക്കെല്ലാം സിനിമ ഒരുപാട് ഇഷ്ടമായെന്ന് പറഞ്ഞു. അതാണ് ഏറ്റവും സന്തോഷം തോന്നുന്നത്.

Content Highlights: anurag engineering works short film, Vineeth Vasudevan Interview, Kiran Josey, Gireesh AD


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented