അനുരാഗ് എഞ്ചിനീയറിങ് വര്‍ക്സ് സിനിമയ്ക്ക് വെച്ച കഥ, ബമ്പറടിച്ച സന്തോഷമെന്ന് സംവിധായകന്‍


അശ്വതി അനില്‍

ചിത്രം പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ മുപ്പത് ലക്ഷത്തിലേറെ ആളുകളാണ് ചിത്രം കണ്ടത്. പ്രേക്ഷകപ്രശംസ നേടി മുന്നേറുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ കിരണ്‍ ജോസി.

കിരൺ ജോസി

യാളോട് പോയി സിനിമയെടുക്കാന്‍ പറയൂ, നിങ്ങള്‍ ഷോര്‍ട്ട്ഫിലിമില്‍ ഒതുങ്ങേണ്ട ആളല്ല അളിയാ..! അനുരാഗ് എഞ്ചിനീയറിങ് വര്‍ക്‌സ് എന്ന ഷോര്‍ട്ട് ഫിലിമിന് കയ്യടിക്കുകയാണ് പ്രേക്ഷകര്‍. പേര് ഷോര്‍ട്ട്ഫിലിം എന്നാണെങ്കിലും സിനിമയോളമെത്തുന്ന കഥയും ഷോട്ടുകളും കൊണ്ട് യൂട്യൂബിലും ഫെയ്‌സ്ബുക്കിലും വാട്ട്‌സാപ്പ് സ്റ്റാറ്റസുകളിലും ഈ 'കുട്ടി സിനിമ' തരംഗം തീര്‍ക്കുകയാണ്. ചിത്രം പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ മുപ്പത് ലക്ഷത്തിലേറെ ആളുകളാണ് ചിത്രം കണ്ടത്. പ്രേക്ഷകപ്രശംസ നേടി മുന്നേറുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ കിരണ്‍ ജോസി. കോട്ടയം കുറുപ്പംതറ സ്വദേശിയായ കിരണിന്റെ നാലാമത്തെ ഷോര്‍ട്ട്ഫിലിമാണ് അനുരാഗ് എഞ്ചിനീയറിങ് വര്‍ക്‌സ്.

പ്രതീക്ഷിക്കാത്ത വിജയം

ചിത്രം ശ്രദ്ധിക്കപ്പെടുമെന്ന് ചെറിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇത്രയും വലിയ വിജയം ഉണ്ടാവുമെന്ന് കരുതിയിട്ടേ ഇല്ല. ഞങ്ങളുടെ ചിത്രത്തിന് ഒരാള്‍ പോലും നെഗറ്റീവ് കമന്റ് പറഞ്ഞില്ലെന്നതാണ് ഏറ്റവും സന്തോഷം. യൂട്യൂബ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളെല്ലാം കാണാറുണ്ട്. വെറും സന്തോഷം എന്ന് പറഞ്ഞൊതുക്കാന്‍ കഴിയില്ല ഇപ്പോഴത്തെ ഞങ്ങളുടെ ഫീലിനെ. അരമണിക്കൂറോളം ഉള്ള ചിത്രം, ലോങ് ഷോട്ടുകള്‍.. ആളുകള്‍ അത്രയും ക്ഷമയോടെ ഇരുന്ന് കാണുമോ എന്നൊക്കെ പേടിയുണ്ടായിരുന്നു. പക്ഷെ ചിത്രമിറങ്ങി കുറച്ച് ദിവസം കൊണ്ടുതന്നെ ആ പേടി മാറി.

Also Read

പയ്യന്നൂർ ശൈലി പഠിച്ചെടുക്കാൻ കഷ്ടപ്പെട്ടു, ...

സിനിമയ്ക്ക് വെച്ച കഥ

ഒരു ആന്തോളജി ചിത്രത്തിന്‍റെ ഭാഗമാവാന്‍ ഒരു ഓഫര്‍ ലഭിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഞാനും സുഹൃത്തും സഹ തിരക്കഥാകൃത്തുമായ ആദര്‍ശും കഥയെഴുതാന്‍ തുടങ്ങിയത്. പക്ഷെ ആന്തോളജി നടന്നില്ല. അപ്പോഴാണ് എന്നാല്‍ ഈ കഥയൊരു ഷോര്‍ട്ട് ഫിലിമാക്കി മാറ്റാമെന്ന് തീരുമാനിച്ചത്. ആദര്‍ശിന്റെ നാടാണ് ഞങ്ങളുടെ കഥയുടെ പശ്ചാത്തലം. നാട്ടിലെ പലരുടേയും കഥയും വിശേഷങ്ങളുമെല്ലാം ആദര്‍ശ് എന്നോട് മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ അവരെയൊക്കെ വെച്ച് കഥ ചെയ്താലോ എന്ന് തോന്നി. ആദര്‍ശിന്റെ നാട്ടിലുള്ള ഒരാളുടെ പേരാണ് അനുരാഗ്. സിനിമയിലെ അനുരാഗിനെ പോലെ ജീവിക്കുന്നയാളാണ് ഈ അനുരാഗും. നീതുവും അമ്മയും തുടങ്ങി കഥാപാത്രങ്ങളുടെ പശ്ചാത്തലമെല്ലാം ആദര്‍ശിന്റെ വീടിന്റെ ചുറ്റുപാടിലുമുള്ളവരാണ്. കഥാപാത്രങ്ങളെ തിരഞ്ഞെടുത്തതും ആ ഭാഗത്തുനിന്നു തന്നെ. അതില്‍ പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റുകള്‍ രണ്ടോ മൂന്നോ പേര്‍ മാത്രമേ ഉള്ളൂ.

അനുരാഗ് ഫ്രം അജിത്ത് മേനോന്‍, നീതു ഫ്രം റീല്‍സ്

സൂപ്പര്‍ ശരണ്യയില്‍ അജിത് മേനോന്‍ എന്ന ശ്രദ്ധേയമായ വേഷം ചെയ്ത വിനീത് വാസുദേവാണ് ഷോര്‍ട്ട് ഫിലിമിലെ നായകന്‍. വിനീതിനെ നേരത്തെ തന്നെ പരിചയമുണ്ടായിരുന്നു. അവസാനമായി ചിത്രത്തിലേക്കെത്തിയ താരമാണ് വിനീത്. സ്ഥിരം ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി സോഫ്റ്റ് ആയ ഒരു കഥാപാത്രം വിനീതിനെ കൊണ്ട് ചെയ്യിപ്പിച്ചാല്‍ നല്ലതായിരിക്കുമെന്ന് തോന്നി. കഥ പറഞ്ഞപ്പോള്‍ ഇഷ്ടമായി. ചിത്രത്തില്‍ വിനീത് മാത്രമാണ് പുറത്തുനിന്നുള്ള ഒരാള്‍. ബാക്കിയെല്ലാവരും കാസര്‍കോട് പയ്യന്നൂര്‍ പരിസരത്തുള്ളവരാണ്. നായികയായി അഭിനയിച്ച അഖില ഭാര്‍ഗവന്റെ റീല്‍സ് കണ്ടാണ് ചിത്രത്തിലേക്ക് വിളിച്ചത്.

അനുരാഗിന്റേയും നീതുവിന്റേയും അമ്മമാരായി അഭിനയിച്ചവര്‍ക്ക് മാത്രം മുന്‍പ് തെരുവുനാടകങ്ങളില്ലൊം അഭിനയിച്ച് പരിചയമുള്ളവരാണ്. ബാക്കി ആര്‍ക്കും അഭിനയത്തില്‍ യാതൊരു മുന്‍പരിചയവുമുണ്ടായില്ല. പക്ഷെ സീന്‍ പറഞ്ഞുകൊടുത്തപ്പോള്‍ എല്ലാവരും എത്ര അടിപൊളിയായിട്ടാണ് ചെയ്തത്. ആദ്യമായിട്ട് ക്യാമറ കാണുന്നതിന്റേയോ ആളുകള്‍ക്ക് മുന്നില്‍ അഭിനയിക്കുന്നതിന്റേയോ യാതൊരു ചമ്മലും ഇല്ലാതെയാണ് കമ്പ്യൂട്ടര്‍ ക്ലാസ്സിലെത്തുന്ന ചേച്ചിമാരെല്ലാം ചെയ്തത്. ഡയലോഗ് അവര്‍ക്ക് പറഞ്ഞുകൊടുത്ത് ചെയ്യിപ്പിച്ചതൊന്നുമല്ല. ഏകദേശം ഐഡിയ പറഞ്ഞുകൊടുത്തു, പിന്നെ അവര്‍ സ്വന്തം ശൈലിയില്‍ പറഞ്ഞു. ആ ഭാഗത്തുള്ള ആളുകള്‍ തന്നെ ആയതുകൊണ്ട് ഭാഷാശൈലി പഠിപ്പിക്കേണ്ടി വന്നിട്ടൊന്നുമില്ല. വിനീതിന് പറഞ്ഞുകൊടുക്കേണ്ടി വന്നെങ്കിലും അവന്‍ അത് എളുപ്പത്തില്‍ പഠിച്ചു.

ലൊക്കേഷന്‍ കണ്ണൂര്‍ കാസര്‍കോട് അതിര്‍ത്തി പ്രദേശം

പൂര്‍ണമായും പയ്യന്നൂര്‍, ചീമേനി, കയ്യൂര്‍ ആ ഭാഗങ്ങളിലൊക്കെയായിരുന്നു ഷൂട്ട്. ഫെബ്രുവരിയിലാണ് ചിത്രം ഷൂട്ട്. അതാണ് ഡ്രൈ ലാന്‍ഡ് കാണുന്നത്. ഒമ്പത് ദിവസത്തെ ഷൂട്ട് ആയിരുന്നു. ആദര്‍ശിന്റെ നാട് ആയതുകൊണ്ട് സ്ഥലം തേടി ഒരുപാട് അലയേണ്ടി വന്നിട്ടില്ല. നാട്ടുകാരെയൊക്കെ അറിയുന്നതുകൊണ്ട് വളരെ കംഫര്‍ട്ടബിളായി വര്‍ക്ക് ചെയ്യാന്‍ പറ്റി. ഫെബ്രുവരിയില്‍ ഷൂട്ട് പൂര്‍ത്തിയാക്കിയെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ പെട്ടന്ന് ചെയ്യാന്‍ പറ്റിയില്ല. അതാണ് പുറത്തിറക്കാന്‍ ഇത്ര ലേറ്റായത്.

ലോക്കലാണ് പക്ഷെ 'ഹൈടെക്കാണ്..'

വളരെ പ്രാദേശികമായ ഒരു കഥയാണ്. നാട്ടിന്‍പുറത്തെ കഥ എന്നൊക്കെ പറയുമ്പോള്‍ കുറേ പച്ചപ്പും ഒരു ചായക്കടേം അമ്പലവും റേഡിയോ പാട്ടും കള്ളുഷാപ്പും ഒക്കെയാണ് പൊതുവേ കാണിക്കാറുള്ളത്. ഞങ്ങള്‍ക്ക് അതൊന്നും വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ഒരു ഗ്രാമപ്രദേശത്തിന്റെ ചുറ്റുപാടും നോക്കിയാല്‍ കാണുന്ന കാഴ്ചകള്‍, കാണുന്ന ആളുകള്‍, അവരുടെ സംസാരം, അവരുടെ ചിന്ത അതൊക്കെയാണ് നമ്മുടെ സിനിമയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. അതില്‍ റീല്‍സ് ചെയ്യുന്നവരുണ്ടാകും ട്രിപ്പ് പോകുന്നവരുണ്ടാകും ലൊക്കേഷന്‍ നോക്കി യാത്ര ചെയ്യുന്നവരുണ്ടാകും... അങ്ങനെയുളള കാഴ്ചകളാണ് ഞങ്ങള്‍ പകര്‍ത്തിയത്. കഥയ്ക്കും അതൊക്കെ ആവശ്യമായിരുന്നു. ഒരു സാധാരണ ആള്‍ക്ക് കാണുമ്പോള്‍ ഇത് ഞങ്ങളുടെ വീടിനടുത്തല്ലേ, നാടല്ലേ എന്നൊക്കെ തോന്നുന്നത് അതുകൊണ്ടാണ്.

നാലാമത്തെ ഷോര്‍ട്ട് ഫിലിം, സിനിമ സ്വപ്‌നം

ഇത് എന്റെ നാലാമത്തെ ഷോര്‍ട്ട്ഫിലിമാണ്. സൂപ്പര്‍ ശരണ്യയിലും പൂവന്‍ എന്ന ചിത്രത്തിലും അസിസ്റ്റന്റ് സംവിധായകനായി ജോലി ചെയതിട്ടുണ്ട്. ഷോര്‍ട്ട്ഫിലിം കണ്ടിട്ട് ഒരുപാട് പേര് നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. സിനിമയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരുപാട് സോഷ്യല്‍ മീഡിയ പോസ്റ്റ് കണ്ടിരുന്നു. അതൊക്കെ വലിയ ആത്മവിശ്വാസമാണ് തരുന്നത്. സിനിമ സംവിധാനം ചെയ്യുകയെന്നത് ആഗ്രഹവും സ്വപ്‌നവുമാണ്. ഉടനെ ഉണ്ടാവുമോ എന്നറിയില്ല. പക്ഷെ ഉണ്ടാവും. ഇനിയങ്ങളോട്ട് പ്രേക്ഷകരുടെ പ്രതീക്ഷകളും ഉയരുമെന്നത് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്ന കാര്യമാണ്.

അനുരാഗ് എഞ്ചിനീയറിങ് വര്‍ക്‌സ്

കിരണ്‍ ജോസി സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് സംവിധായകന്‍ ഗിരീഷ് എ.ഡിയും റീജു ജോസും ചേര്‍ന്നാണ്. സഹ തിരക്കഥാകൃത്ത് കൂടിയായ ആദര്‍ശ് സദാനന്ദനാണ് ക്യാമറയും എഡിറ്റിങ്ങും. മിലന്‍ ജോണ്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നു.

Content Highlights: Anurag Engineering Works Malayalam Short Film Kiran Josey Vineeth Vasudevan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented