'അനിമൽ സ്റ്റാർ എന്നുപറഞ്ഞ് ട്രോൾ വന്നിട്ടുണ്ട്; നാളെ വല്ല ദിനോസറിനുമൊപ്പമായിരിക്കും, പറയാൻ പറ്റില്ല'


പെപ്പെ/റീഷ്മ ദാമോദർ

"നമ്മളെക്കാളും അടിപൊളിയായിട്ട് കോഴി അഭിനയിച്ചിട്ടുണ്ടെന്ന് പറയാം. ശിവറാം ഇടയ്ക്ക് ഇത്തിരി വയലന്റാവും. അപ്പോൾ കുറച്ച് കൊത്തൊക്കെ കിട്ടും."

INTERVIEW

ആന്റണി വർ​ഗീസ് | ഫോട്ടോ: ജമേഷ് കോട്ടയ്ക്കൽ | മാതൃഭൂമി

ങ്കമാലി ഡയറീസിലൂടെ മലയാളസിനിമയിലേക്ക് കടന്നുവന്ന പെപ്പെ, ശ്രദ്ധിക്കപ്പെടുന്ന റോളുകളിലൂടെ മലയാളസിനിമയിലിടം നേടിക്കളിഞ്ഞു. ആറുവർഷത്തിനുള്ളിൽ എട്ടുസിനിമയാണ് ആന്റണി വർഗീസ് പെപ്പെയുടേതായി പുറത്തിറങ്ങിയത്. സ്വാതന്ത്ര്യം അർധരാത്രിയിൽ, ജല്ലിക്കെട്ട്, അജഗജാന്തരം എന്നിവ കൂട്ടത്തിൽ തിളക്കമുള്ളതായി. പെപ്പെയുടെ പുതുവർഷസമ്മാനമായി പൂവൻ തിയേറ്ററിലെത്തുകയാണ്

എന്താണ് പൂവനെക്കുറിച്ചുള്ള പ്രതീക്ഷകൾ

മികച്ചൊരു ഫീൽ ഗുഡ് സിനിമയായിരിക്കും പൂവൻ. ഒരു കുടുംബചിത്രമെന്നനിലയിൽ പുറത്തിറങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് വിനീത് വാസുദേവനാണ്. നിർമിക്കുന്നത് ഗിരീഷ് എ.ഡി.യും ഷെബിൻ ബക്കറും. അജഗജാന്തരം എന്ന സിനിമയുടെ എഴുത്ത് നടക്കുമ്പോഴാണ് സംവിധായകൻ വിനീത് വാസുദേവനും തിരക്കഥാകൃത്ത് വരുൺ ധാരയും വന്ന് കഥ പറയുന്നത്. നേരത്തേ ഗിരീഷ് എ.ഡി.-ഷെബിൻ ബക്കർ ടീമിന്റെ തണ്ണീർമത്തൻ ദിനങ്ങളിലേക്ക് ഒരു ഗസ്റ്റ് റോളിൽ വിളിച്ചപ്പോൾ പോവാൻപറ്റിയിരുന്നില്ല. അതിനുശേഷം അവരുടെതന്നെ സൂപ്പർ ശരണ്യയിൽ ഒരു ചെറിയറോൾ ചെയ്തിരുന്നു. നല്ല രസമാണ് ആ ടീമിനൊപ്പം ജോലിചെയ്യാൻ. കട്ട് വിളിച്ചുകഴിഞ്ഞാലുടനെ സംവിധായകൻ പാട്ടുപാടുക, ബാക്കിയുള്ളവർ കൂടെപ്പാടുക... നല്ല ഓളമായിരുന്നു ആ ഷൂട്ടിങ് സെറ്റിൽ.

ആദ്യം പന്നി, പോത്ത്, പിന്നെ ആന... ഇപ്പോഴിതാ കോഴിയും. ഈ മൃഗങ്ങളുമായുള്ള കോമ്പോ വിടാതെ പിന്തുടരുന്നുണ്ടല്ലോ

അതുശരിയാണ്. ഇപ്പോൾ തന്നെ അനിമൽ സ്റ്റാർ എന്നുപറഞ്ഞ് പലതിലും ട്രോൾ വരാറുണ്ട്. ഇത്തരം സിനിമകളും കഥകളും മനഃപൂർവം തിരഞ്ഞെടുക്കുന്നതൊന്നുമല്ല. ഇങ്ങനെ വരുന്നതാണ്. അങ്കമാലി ഡയറീസിൽ പന്നിയായിരുന്നു ഉണ്ടായിരുന്നത്. ജല്ലിക്കെട്ടിൽ പോത്ത് വന്നു, അജഗജാന്തരത്തിൽ ആന. ഇപ്പോൾ കോഴിയും. ഇനിയിപ്പോ നാളെ വല്ല ദിനോസറിനുമൊപ്പമായിരിക്കും. പറയാൻ പറ്റില്ല...

എങ്ങനെയുണ്ടായിരുന്നു കോഴിയുമൊത്തുള്ള ഷൂട്ടിങ്?

ഭയങ്കര രസമായിരുന്നു. ഒറ്റ കോഴിയായി സീനിൽ വരുന്നത് രണ്ട് കോഴികളാണ്. ശിവറാമും മണിയും. ശിവറാമാണ് പ്രധാനമായിട്ടുള്ളത്. ചില സീനുകളിൽ മണിയും അഭിനയിച്ചിട്ടുണ്ട്. ഡ്യൂപ്പായിട്ട് വേറെയും രണ്ട് കോഴികളും. നവനീതെന്ന പയ്യനാണ് ശിവറാമിന്റെ ട്രെയിനർ. അവന്റെ വീഡിയോ കണ്ടിട്ടാണ് വിനീത് വാസുദേവൻ സിനിമയിലേക്ക് വിളിക്കുന്നത്. എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് കോഴി നന്നായി അഭിനയിച്ചു. ചില ഡയലോഗുകൾ പറയുമ്പോൾ അതിനനുസരിച്ചുള്ള പ്രതികരണങ്ങൾ കോഴിയുടെ ഭാഗത്തുനിന്ന് കിട്ടിയിരുന്നു. ചിലപ്പോൾ അതൊരു നോട്ടമായിരിക്കാം. അങ്ങനെ നമ്മളെക്കാളും അടിപൊളിയായിട്ട് കോഴി അഭിനയിച്ചിട്ടുണ്ടെന്ന് പറയാം. ശിവറാം ഇടയ്ക്ക് ഇത്തിരി വയലന്റാവും. അപ്പോൾ കുറച്ച് കൊത്തൊക്കെ കിട്ടും. മണി പാവമായിരുന്നു. ഷൂട്ടിങ്ങിനിടയിലെ ഈ കൗതുകങ്ങളെല്ലാം എല്ലാവർക്കും ആസ്വദിക്കാൻ പറ്റുമെന്നാണ് വിശ്വാസം.

Content Highlights: antony varghese pepe interview, poovan movie updates, vineeth vasudevan movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented