മരയ്ക്കാറിൽ മോഹൻലാൽ, അനി ഐ.വി ശശി
മൂന്ന് വര്‍ഷം നീണ്ട കാത്തിരുപ്പിനൊടുവില്‍ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' പ്രേക്ഷകരിലേക്കെത്താന്‍ മണിക്കൂറുകള്‍ മാത്രം. ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളില്‍ചിത്രം പ്രദര്‍ശനത്തിനെത്തുന്ന വേളയില്‍ ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്തുക്കളിലൊരാളായ അനി ഐ.വി. ശശി സംസാരിക്കുന്നു.
നല്ല ടെന്‍ഷനുണ്ട്. ചിത്രം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷ. അവര്‍ അത് എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തിലൊരു ടെന്‍ഷന്‍ സത്യമായും ഉണ്ട്. ഇന്ന് രാത്രി ഫാന്‍സ് ഷോ ഉണ്ട്, 12 മണിക്ക്. അതിന്റെ ഫലം അറിയാനുള്ള കാത്തിരിപ്പിലാണ്. ദാമോദരന്‍ മാഷ് എഴുതാനിരുന്ന ചിത്രമാണിത്. അദ്ദേഹം കുറേ പുസ്തകങ്ങള്‍ പ്രിയന്‍ സാറിന് കൊടുത്തിരുന്നു. വിവരങ്ങള്‍ ശേഖരിക്കാനായി. ആ പുസ്തകങ്ങളില്‍ പറഞ്ഞിട്ടുള്ള പൊതുവായ സംഭവങ്ങള്‍ മാത്രം എടുത്ത് അതിനെ ചുറ്റിപ്പറ്റി ഒരു ഫിക്ഷന്‍ തയ്യാറാക്കി എടുക്കുകയാണ് നമ്മള്‍ ചെയ്തത്. ബാക്കി എല്ലാം പരസ്പരവിരുദ്ധമായ കുറേ കാര്യങ്ങളായിരുന്നു. ജീവിച്ചിരുന്ന കഥാപാത്രങ്ങളാണ് ചിത്രത്തിലേറെയും അങ്ങനെ അല്ലാതെ രണ്ട് മൂന്ന് കഥാപാത്രങ്ങളെ മാത്രമാണ് ഫിക്ഷന് വേണ്ടി കൂട്ടിച്ചേര്‍ത്തത്.
കുറേ യാഥാര്‍ഥ്യവും കുറച്ച് കഥകളും കൂട്ടിച്ചേര്‍ത്താണ് മരക്കാര്‍ ഒരുങ്ങുന്നത്. പിന്നെ ചിത്രത്തിലെ കഥാപാത്രങ്ങളുടെ ഭാഷയെ ചൊല്ലിയുള്ള ആരോപണം, കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലേത് പോലെയാണ് കുഞ്ഞാലി മരക്കാര്‍ സംസാരിക്കുന്നത് എന്നൊക്കെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ അത് വെറുതേയാണ്. രണ്ടും രണ്ട് ഭാഷ തന്നെയാണ്. കിളിച്ചുണ്ടന്‍ മാമ്പഴം കണ്ടാല്‍ എനിക്ക് മനസിലാകില്ല. എന്നാല്‍ മരക്കാറിലേത് കോഴിക്കോടൊക്കെ സംസാരിക്കുന്ന ഭാഷ തന്നെയാണ്.
എന്റെ മലയാളം മോശമാണ്. ആ എനിക്ക് മരക്കാറിലെ സംഭാഷണങ്ങള്‍ മനസിലാകുന്നുണ്ടെങ്കില്‍ മലയാളി പ്രേക്ഷകര്‍ക്ക് അതൊരു വിഷയമാകുമെന്ന് തോന്നുന്നില്ല. ഒരു വടക്കന്‍ വീരഗാഥയിലെ ഭാഷ തന്നെ നോക്കാം.. അതുപോലെയാണോ അവിടെയുള്ളവര്‍ സംസാരിക്കുന്നത്. എങ്ങനെ കഥാപാത്രങ്ങള്‍ സംസാരിക്കണമെന്നുള്ളത് സിനിമ എടുക്കുന്ന ആളുടെ കാഴ്ച്ചപ്പാടിന്റെ കൂടി കാര്യമാണ്. എന്തായാലും ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇനിയിപ്പോള്‍ സമയമില്ല. സിനിമ പ്രേക്ഷകരിലേക്കെത്തുകയാണ്. അവരത് സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ ഞാനും കാത്തിരിക്കുകയാണ്.
Content Highlights: Ani IV Sasi Interview on Marakkar: Arabikadalinte Simham, Mohanlal, Priyadarshan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..