ന്‍ഡ്രോയ്ഡ് കുഞ്ഞപ്പനായി ബിഗ് സ്‌ക്രീനിലെത്തിയത് ടി.വി. ഷോകളിലൂടെ പരിചിതനായ സൂരജ് തേലക്കാടാണെന്ന് അറിഞ്ഞതോടെ അണിയറയില്‍നിന്ന് കൂടുതല്‍ വിശേഷങ്ങള്‍ പുറത്തുവരുകയാണ്.

Sooraj 1

ക്യാമറയ്ക്കുമുന്നില്‍ മുഖം കാണിക്കാതെ നാല്‍പ്പത്തഞ്ചുദിവസമാണ് സൂരജ് അഭിനയിച്ചത്. സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തന്നെയാണ് റോബോട്ടാകാന്‍ സൂരജിനെ ക്ഷണിച്ചത്.Sooraj 2 മുംബൈയിലായിരുന്നു റോബോട്ടിന്റെ രൂപനിര്‍മാണം. ചിത്രീകരണത്തിന് മൂന്നുമാസം മുന്‍പുതന്നെ ശരീരത്തിന്റെ അളവെടുത്ത് മോള്‍ഡ് തയ്യാറാക്കി. പക്ഷേ, ഷൂട്ടിങ് ആരംഭിക്കുമ്പോഴേക്കും സൂരജ് തടിച്ചു. റോബോട്ടിനുള്ളില്‍ കയറാനായി വീണ്ടും മെലിയേണ്ടിവന്നു.

Sooraj 3റോബോട്ട് വേഷത്തിനുള്ളില്‍ വലിയ ചൂടായിരുന്നെന്ന് സൂരജ് പറയുന്നു. ''ചിത്രീകരണം തുടങ്ങി നാലുദിവസം കഴിഞ്ഞപ്പോഴേക്കും തലയില്‍ വിയര്‍പ്പിറങ്ങി ജലദോഷവും ചുമയും പിടിച്ചു. സുരാജേട്ടനാണ് പറഞ്ഞത് തലമൊട്ടയടിക്കുന്നതാകും നല്ലതെന്ന്. മുടി കളയാന്‍ മനസ്സുവന്നില്ല. എങ്കിലും കുഞ്ഞപ്പനുവേണ്ടി അങ്ങനെ ചെയ്യേണ്ടിവന്നു.

സിനിമയുടെ ക്ലൈമാക്‌സില്‍  അടിയേറ്റ് വീണപ്പോള്‍ ചുറ്റുമുള്ളവരെല്ലാം പേടിച്ച് ഓടിക്കൂടി. റോബോട്ട് വേഷത്തിനുള്ളിലായതുകൊണ്ട്  സംവിധായകന്‍ കട്ട് പറഞ്ഞത് ഞാന്‍ കേട്ടിരുന്നില്ല. നിലത്തുവീണശേഷവും അനങ്ങാതെ കിടന്നതുകണ്ട് സുരാജേട്ടനുള്‍പ്പെടെയുള്ളവര്‍ ഓടിയെത്തുകയായിരുന്നു.''

Sooraj 4

ദിവസവും ഒരുമണിക്കൂര്‍ സമയമെടുത്താണ് സൂരജ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനായത്. റോബോട്ടിന് ഇരിക്കാന്‍ പ്രത്യേക കസേരയും സഹായത്തിനൊരാളും അണിയറയിലുണ്ടായിരുന്നു.

Content Highlights: Android Kunjappan star Sooraj Thelakkad, Suraj Venjaramoodu, Soubin Shahir