ഒന്ന് തൊടണമെന്ന് ആ​​ഗ്രഹം പറഞ്ഞു, ആവോ ബേട്ടിയെന്ന് ബി​ഗ് ബി; ഐശ്വര്യയുടെ ചങ്കിലാണ് ബച്ചൻ


ആദർശ് ആനന്ദ്

2010-ൽ പുറത്തിറങ്ങിയ മോഹൻലാലും അമിതാഭ് ബച്ചനും ഒന്നിച്ച കാണ്ടഹാർ സിനിമയുടെ പോസ്റ്ററിൽനിന്നു അമിതാഭ്ബച്ചന്റെ വലിയ ചിത്രം കീറിയെടുത്ത് വീട്ടിൽ കൊണ്ടുവന്നപ്പോൾ മകളുടെ ആരാധനകണ്ട് വീട്ടുകാർ അമ്പരന്നു.

ഐശ്വര്യ അമിതാഭ് ബച്ചനോടൊപ്പം | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

ഹിന്ദി എഴുതാനോ വായിക്കാനോ പോയിട്ട് പറയുന്നതുപോലും തിരിച്ചറിയാത്ത പ്രായം. അന്ന് ടി.വി.യിൽ കണ്ട ഹിന്ദി സിനിമകളിലെ ആ ഉയരമുള്ള വലിയ മനുഷ്യൻ കറുകച്ചാൽ സ്വദേശി ഐശ്വര്യയ്ക്ക് അദ്‌ഭുതമായിരുന്നു. അച്ഛൻ പറഞ്ഞപ്പോളാണ് അവൾ അറിയുന്നത്, അതാണ് അമിതാഭ് ബച്ചനെന്ന്.

ബച്ചൻജി അവളുടെ ഏറ്റവും പ്രിയപ്പെട്ട താരമായി. ഷോലെയും, നസീബും, ഡോണും കബി കബിയും ആദാലത്തുമടക്കം സൂപ്പർഹിറ്റ് സിനിമകൾ പലവട്ടം കണ്ടതോടെ ആ ഇതിഹാസത്തെ നേരിൽ കാണണമെന്നായി. മകളുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ വീട്ടുകാരും ശ്രമിച്ചു. 2010-ൽ പുറത്തിറങ്ങിയ മോഹൻലാലും അമിതാഭ് ബച്ചനും ഒന്നിച്ച കാണ്ടഹാർ സിനിമയുടെ പോസ്റ്ററിൽനിന്നു അമിതാഭ്ബച്ചന്റെ വലിയ ചിത്രം കീറിയെടുത്ത് വീട്ടിൽ കൊണ്ടുവന്നപ്പോൾ മകളുടെ ആരാധനകണ്ട് വീട്ടുകാർ അമ്പരന്നു. കേരളത്തിൽ തന്റെ ഒരു കടുത്ത ആരാധിക ഉണ്ടെന്നും നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നതായും സംവിധായകൻ പ്രിയദർശൻ വഴിയാണ് അമിതാഭ് ബച്ചൻ അറിയുന്നത്. അച്ഛൻ കളരി തിരുമ്മ് ചികിത്സകനായ മോഹനദാസക്കുറുപ്പ് മുൻമന്ത്രി കെ.സി.ജോസഫിനോടാണ് മകളുടെ ആഗ്രഹത്തെപ്പറ്റി ആദ്യം പറഞ്ഞത്. അദ്ദേഹമാണ് കാര്യം പ്രിയർദർശനെ അറിയിച്ചത്.10 വർഷം മുമ്പ്

10 വർഷം മുൻപ് തന്നെ കാണാനായി അമിതാഭ് ബച്ചൻ അവളെയും കുടുംബത്തെയും മുംബൈയിലെ തന്റെ ജനക് ബംഗ്ലാവിലേക്ക് ക്ഷണിച്ചു. ഇന്ത്യൻ സിനിമയുടെ ഇതിഹാസത്തെ നേരിൽ കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് ചമ്പക്കര ശ്രീശൈലം വീട്ടിൽ മോഹനദാസക്കുറുപ്പിന്റെയും മിനിയുടെയും മകൾ ഐശ്വര്യ. കുടുംബസമേതമാണ് ബിഗ്ബിയെ കാണാൻ മുംെെബയിലെത്തിയത്. അനുവദിച്ചിരുന്നത് ആകെ അഞ്ച് മിനിറ്റ്‌ മാത്രം. എന്നാൽ തന്റെ കുഞ്ഞ് ആരാധികയെ നേരിൽകണ്ട ബിഗ്ബി ഒന്നര മണിക്കൂറോളം ഇവർക്കൊപ്പം ചെലവഴിച്ചു. “ “ബച്ചൻജിയെ ഒന്ന് തൊടണം”.- ആഗ്രഹം പറഞ്ഞപ്പോൾ ആവോ ബേട്ടി എന്നുപറഞ്ഞ് ചേർത്തുനിർത്തി ഫോട്ടോയുമെടുത്തു.

ചങ്കാണ് ബച്ചൻ, ചങ്കിലാണ് ബച്ചൻ

അപ്പോളും ഐശ്വര്യയുടെ ആഗ്രഹങ്ങൾ തീർന്നില്ല. ഒരു സിനിമയിൽ ബച്ചൻജിക്കൊപ്പം അഭിനയിക്കണമെന്നായി. പഠിച്ചു മിടുക്കിയായി വരൂ, നമുക്ക് അഭിനയിക്കാമെന്നായി ബച്ചൻ. അദ്ദേഹത്തിന്റെ ചിത്രങ്ങൾ വെട്ടിയൊട്ടിച്ച ആൽബവും സമ്മാനിച്ച ശേഷമാണ് ഐശ്വര്യയും കുടുംബവും മടങ്ങിയത്.

ബച്ചനൊപ്പം ഒരു സിനിമ

ബിരുദവും ആനിമേഷൻ പഠനവും പൂർത്തിയാക്കിയ ഐശ്വര്യ അമിതാഭ് ബച്ചനെ ഉൾപ്പെടുത്തി ഒരു ഹിന്ദി സിനിമയുടെ തിരക്കഥയ്ക്കുള്ള ശ്രമത്തിലാണ്. കഥ ഏകദേശം പൂർത്തിയാക്കി. തിരക്കഥയുടെ ആലോചനയിലാണ്. സോഷ്യൽ മീഡിയയിൽ അമിതാഭ് ബച്ചനായി വേഷണമണിഞ്ഞ് റീൽസും ചെയ്യാറുണ്ട്. “എല്ലാ ദിവസവും അമിതാഭ് ബച്ചന്റെ പാട്ടുകൾ കേൾക്കും. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർഥിക്കും. കഥ പൂർത്തിയാകുമ്പോൾ അദ്ദേഹത്തെ ഒരിക്കൽകൂടി നേരിൽകണ്ട് സംസാരിക്കണം.”- ഐശ്വര്യയുടെ ആഗ്രഹം. സഹോദരി: ഡോ.ആര്യ എം.കുറുപ്പും അമിതാഭ് ബച്ചന്റെ ആരാധികയാണ്.

Content Highlights: amitabh bachchan's kerala fan aishwarya, kottayam native girl met amitabh bachchan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented