മിസ്സ് യു ഫ്രെഡോ...


പി.ജെ.ജോസ്‌

1978 മാർച്ച് 13-ന് ശ്വാസകോശ കാൻസർ ബാധിതനായി മരിക്കുമ്പോൾ 42 വയസ്സായിരുന്നു കസാലെയുടെ പ്രായം.

John Cazale

ഗോഡ്ഫാദറിലെ ഫ്രെഡോയെ അനശ്വരനാക്കിയ ജോൺ കസാലെയുടെ ഓർമദിനമാണ് മാർച്ച് പതിമൂന്ന്

ഏഴു വർഷം മാത്രം നീണ്ട ഹോളിവുഡ് കരിയർ. അഭിനയിച്ചത് വെറും അഞ്ച് സിനിമകൾ മാത്രം. ഇത്രയും ചുരുങ്ങിയ കാലയളവുകൊണ്ട് പ്രഗത്ഭരായ സംവിധായകരും സഹതാരങ്ങളും ലെജൻഡ് എന്ന് വിളിക്കണമെങ്കിൽ , പിൻഗാമികളായ താരങ്ങൾ അവരുടെ ആരാധനാപാത്രമായി എടുത്തു പറയണമെങ്കിൽ ആളൊരു അസാമാന്യ പ്രതിഭയായിരിക്കണം. അതാണ് അകാലത്തിൽ വിട്ടുപിരിഞ്ഞ, ഗോഡ്ഫാദറിലെ ഫ്രെഡോയെ അനശ്വരനാക്കിയ ജോൺ കസാലെ. 1978 മാർച്ച് 13-ന് ശ്വാസകോശ കാൻസർ ബാധിതനായി മരിക്കുമ്പോൾ 42 വയസ്സായിരുന്നു കസാലെയുടെ പ്രായം.

ഫ്രാൻസിസ് ഫോർഡ് കോപ്പളയുടെ ഐതിഹാസിക സിനിമ 'ദ ഗോഡ്ഫാദറിൽ' കോർലിയോണി സഹോദരൻമാരിൽ നടുക്കത്തയാളായ ഫ്രെഡോയെ അവതരിപ്പിച്ചായിരുന്നു ഹോളിവുഡിൽ കസാലെയുടെ അരങ്ങേറ്റം. സഹോദരൻമാരിൽ ദുർബലനും മനക്കട്ടിയില്ലാത്തവനുമായ ഫ്രെഡോയെ കുറ്റമറ്റ രീതിയിൽ അവതരിപ്പിച്ച കസാലെ ഹോളിവുഡിൽ തന്റേതായ സ്ഥാനം അരങ്ങേറ്റത്തിൽ തന്നെ നേടി. മൂത്തയാൾ സോണിയുടെ (ജയിംസ് കാൻ) ധൈര്യമോ ഇളയവൻ മൈക്കിളിന്റെ (അൽ പാച്ചിനോ) ബുദ്ധികൂർമ്മതയോ നേതൃശേഷിയോ ഇല്ലാത്ത അസൂയാലുവും എളുപ്പത്തിൽ വഴങ്ങുന്നവനും കുടുംബത്തിന് ബാധ്യതയുമായി മാറുന്ന ഫ്രെഡോ , മർലൻ ബ്രാൻഡോയുടെ വിറ്റോ കോർലിയോണിന്റെയും അൽ പാച്ചിനോയുടെ മൈക്കളിന്റെയുമൊക്കെ അസാധ്യ പ്രകടനങ്ങൾക്കിടയിലും ശ്രദ്ധിക്കപ്പെട്ടു.

നാടക പാരമ്പര്യവും അർപ്പണ ബോധവും അഭിനയത്തോടുള്ള ആത്മാർത്ഥയുമൊക്കെ കൈമുതലായുണ്ടായിരുന്ന കസാലെയ്ക്ക് സ്‌ക്രീനിൽ അത് പ്രകടിപ്പിക്കേണ്ട ആവശ്യമേയുള്ളായിരുന്നുള്ളൂ. ഫ്രെഡോ എന്ന ആദ്യകഥാപാത്രം തന്നെ ആരാധകരുടെ മനസ്സിൽ കസാലെയ്ക്ക് ഇടം നേടിക്കൊടുത്തു.

ഗോഡ്ഫാദറിലൂടെ കസാലെയുടെ അഭിനയ മികവ് മനസ്സിലാക്കിയ കപ്പോള, അദ്ദേഹത്തിന്റെ തന്നെ 'ദ കൺവർസേഷനിലും' (1974) താരത്തിന് അവസരം നൽകി. അതിനൊപ്പം ഗോഡ് ഫാദർ രണ്ടാം പാർട്ടിലും.

അടുത്ത സുഹൃത്തായ അൽ പാച്ചിനോയുടെ പ്രേരണയാലാണ് 'ഡോഗ് ഡേ ആഫ്റ്റർനൂണിൽ' (1975) സംവിധായകൻ സിഡ്‌നി ലുമെറ്റ്,കസാലെയ്ക്ക് അവസരം നൽകുന്നത്. ലുമെറ്റിനെ അതിശയിപ്പിക്കുന്ന പ്രകടനമാണ് കസാലെ കാഴച വച്ചത്.

രോഗബാധിതനായിരിക്കുമ്പോഴാണ് തന്റെ പങ്കാളിയായിരുന്ന മെറിൽ സ്ട്രീപ്പിനൊപ്പം 'ദ ഡീർ ഹണ്ടറി'ൽ (1978) അഭിനയിക്കുന്നത്. മൈക്കൾ ചിമിനോ സംവിധാനം ചെയ്ത ചിത്രം റിലീസാകുന്നതിനു മുമ്പു തന്നെ കസാലെ ലോകത്തോട് വിടപറഞ്ഞു.

അഭിനയിച്ച അഞ്ച് ചിത്രങ്ങളും ഓസ്‌കറിന് നാമനിർദ്ദേശം നേടിയെന്ന ബഹുമതിയും കസാലെയ്ക്കുണ്ട്. ഇതിൽ ഗോഡ്ഫാദർ സിനിമകളും ദ ഡീർ ഹണ്ടറും ഓസ്‌കർ നേടുകയും ചെയ്തു. 1970-കളിലെ അഞ്ച് ക്ലാസിക് സിനിമകളിൽ തന്റേതായ സാന്നിധ്യമറിയിച്ച് കസാലെ അകാലത്തിൽ വിടവാങ്ങിയപ്പോൾ കൂട്ടുകാരായ അൽ പാച്ചിനോയ്ക്കും റോബർട്ടോ ഡി നീറോയ്ക്കുമൊപ്പം ഹോളിവുഡിന്റെ ഉന്നതികളിൽ തലയെടുപ്പോടെ നിൽക്കേണ്ട ഒരു സ്വഭാവ നടനെയാണ് നഷ്ടമായത്.

അവലംബം...ജോണ്‍ കാസലേയുടെ സിനിമകള്‍,വിക്കിപീഡിയ

Content Highlights : American Actor john Cazale death anniversary The Godfather Films

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented