അലെെപായുതേയ്ക്ക് സ്വീറ്റ് ട്വന്റി, എന്താണീ നിത്യയൗവ്വനത്തിന്റെ രഹസ്യം?


അനുശ്രീ മാധവൻ

ശക്തിയും കാർത്തികും നമുക്കിടയിൽ തന്നെ ജീവിക്കുന്നു. അവർ പ്രണയിക്കുന്നു കലഹിക്കുന്നു ഒടുവിൽ പരസ്പരം ചേർന്നു നിൽക്കുന്നു.

-

20 വർഷങ്ങൾ, അലെെപായുതേ എന്ന പ്രണയകാവ്യത്തെ ഇന്നും പ്രേക്ഷകർ നെഞ്ചിലേറ്റുന്നുവെങ്കിൽ എന്തായിരിക്കും അതിന് കാരണം? തിരക്കഥയിലെ വ്യത്യസ്തതയായിരുന്നില്ല, പ്രണയത്തെയും വിരഹത്തെയും അത്രയേറെ തീവ്രതയോടെ അവതരിപ്പിക്കാൻ മണിരത്നത്തിന് സാധിച്ചുവെന്നതാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കിയത്. മറ്റൊരു കാരണം പ്രേക്ഷകർക്ക് അവരുടെ ജീവിതത്തെ ഈ സിനിമയുമായി റിലേറ്റ് ചെയ്യാൻ സാധിച്ചു എന്നതായിരിക്കാം.

ട്രെയിനിന്റെയും എ.ആർ റഹ്മാന്റെ പാട്ടുകളുടെയും നിറങ്ങളുടെയും പി.സി ശ്രീറാമിന്റെ മനോഹരമായ ഫ്രെയ്മുകളുടെയും അകമ്പടിയോടെ കഥ പറഞ്ഞു പൂർത്തിയാക്കുമ്പോൾ പ്രേക്ഷകരിൽ ചിലരുടെയെങ്കിലും കണ്ണുകളിൽ നിന്ന് അശ്രു പൊഴിഞ്ഞിരിക്കാം.

തന്റെ സിനിമയ്ക്ക് വേണ്ടി സൂപ്പർതാരങ്ങൾക്ക് പിറകെ പോകുന്ന സ്വഭാവം മണിരത്നത്തിനില്ല. അതുകൊണ്ടു തന്നെയാണ് മാധവൻ എന്ന പുതുമുഖത്തെയും ബാലതാരത്തിൽ നിന്നും നായികയായി അരങ്ങേറ്റം കുറിച്ചതിന് ശേഷം വളരെ കുറച്ച് സിനിമകൾ മാത്രം ചെയ്ത ശാലിനിയെയും പ്രധാനകഥാപാത്രങ്ങളാക്കി പരീക്ഷണത്തിന് മുതിർന്നത്.

പ്രണയം വിവാഹത്തിന് മുൻപും ശേഷവും വ്യത്യസ്തമായിരിക്കും. ആ വ്യത്യസ്തതയെ മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിൽ ദാമ്പത്യ ജീവിതത്തിൽ താളപിഴകൾ സംഭവിച്ചേക്കാം. ​ഗൗരവകരമായ ഒരു വിഷയമാണെങ്കിലും വളരെ ലളിതമായാണ് സംവിധായകൻ അലെെപായുതേയിൽ അവതരിപ്പിച്ചത്.

എം.ബി.ബി.എസ് വിദ്യാർഥിനിയായ ശക്തിയും കാർത്തികുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന ഒരു സന്തുഷ്ട കുടുംബത്തിലെ അം​ഗമാണ് ശക്തി. എഞ്ചിനീയറിങ് ബിരുദധാ​രിയായ കാർത്തിക് അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമാണ് താമസിക്കുന്നത്. അന്നത്തെ യുവതലമുറയുടെ പ്രതിനിധിയായാണ് കാർത്തിക്, വിട്ടിൽ അയാൾ റിബലാണ്. ​ഗ്രാമത്തിലെ ഒരു വിവാഹ ചടങ്ങിനിടെയാണ് കാർത്തിയും ശക്തിയും പരിചയപ്പെടുന്നത്. കുഞ്ഞു കുഞ്ഞു വാക്ക് തർക്കങ്ങളോടെയാണ് തുടക്കം... 'യാരോ യാരോടി' എന്ന പാട്ടിന്റെ പശ്ചാത്തലത്തിലാണ് ഈ രസകരമായ രം​ഗങ്ങൾ അവതരിപ്പിച്ചത്.

Alaipayuthey 20 years of Maniratnam Movie R Madhavan Shalini AR Rahman songs scenes

Alaipayuthey 20 years of Maniratnam Movie R Madhavan Shalini AR Rahman songs scenes

പിന്നീട് അവരുടെ കൂടികാഴ്ചയ്ക്ക് നിമിത്തമാകുന്നതും ട്രെയിൻ യാത്രയാണ്. ട്രെയിനിന്റെ താളത്തിൽ മൊട്ടിട്ട ശക്തിയുടെയും കാര്‍ത്തിക്കിന്റെയും പ്രണയം ഇടയിലെപ്പോഴോ മുറിഞ്ഞ്പോയതും അവിടെ തന്നെയായിരുന്നു. ഇവരുടെ പ്രണയത്തിന്റെയും വിരഹത്തിന്റെയും തീവ്രത പ്രേക്ഷകരുമായി സംവദിച്ചത് എ.ആർ റഹ്മാൻ ചിട്ടപ്പെടുത്തിയ 'പച്ചെെ നിറമേ', 'എവനോ ഒരുവൻ', 'സ്നേഹിതനേ'... എന്നീ ​ഗാനങ്ങളിലൂടെയായിരുന്നു.

Alaipayuthey 20 years of Maniratnam Movie R Madhavan Shalini AR Rahman songs scenes

Alaipayuthey 20 years of Maniratnam Movie R Madhavan Shalini AR Rahman songs scenes

തങ്ങൾക്ക് ഒരിക്കലും പിരിഞ്ഞിരിക്കാനാകില്ല എന്ന് തിരിച്ചറിയുന്ന കാർത്തികും ശക്തിയും വിട്ടുകാരുടെ എതിർപ്പുകളെ മറികടന്ന് വിവാഹിതരാകുന്നു. പിന്നീട് മധുവിധുവിന്റെ ആഘോഷങ്ങളിലേക്കാണ് സിനിമ കൂട്ടിക്കൊണ്ടു പോകുന്നത്. 'കാതൽ സടു​ഗുടു' എന്ന ​ഗാനം കടന്നുവരുന്നതും ആ പശ്ചാത്തലത്തിലാണ്.

കാർത്തികിന്റെയും ശക്തിയുടെയും വിവാഹജീവിതത്തിൽ താളപ്പിഴകൾ സംഭവിക്കുന്നത് ശക്തിയുടെ പിതാവിന്റെ മരണത്തിന് ശേഷമാണ്. പിതാവ് സുഖമില്ലാതെ ആശുപത്രിയിൽ കിടക്കുന്ന വിവരം അമ്മയിൽ നിന്നാണ് ശക്തി അറിയുന്നത്, അതും ഒരു ട്രെയിൻ യാത്രയ്ക്കിടെ. ഈ വിവരം കാർത്തികിനെ അറിയിക്കുമ്പോൾ അയാളുടെ പ്രതികരണം രൂക്ഷമായിരുന്നു. ശക്തിയുടെ പിതാവ് തന്നെ പരസ്യമായി തല്ലിയതിന്റെ ഓർമകൾ കാർത്തികിന്റെ ഉള്ളിലെ ഈ​ഗോയെ പുറത്ത് കൊണ്ടുവരുന്നു. ഒടുവിൽ ശക്തിയുടെ സങ്കടത്തിന് മുന്നിൽ അയാൾ കീഴടങ്ങുകയാണ്. എന്നാൽ വിധി ശക്തിക്കെതിരായിരുന്നു. പിതാവിനെ കാണാനുള്ള യാത്രയിൽ ഇവരെ കാത്തിരുന്നത് അദ്ദേഹത്തിന്റെ മരണവാർത്ത പരസ്യം ചെയ്ത ഏതാനും പോസ്റ്ററുകളാണ്.

Alaipayuthey 20 years of Maniratnam Movie R Madhavan Shalini AR Rahman songs scenes

Alaipayuthey 20 years of Maniratnam Movie R Madhavan Shalini AR Rahman songs scenes

മാനസികമായി തളർന്ന ശക്തി പിന്നീട് കാർത്തികിൽ നിന്ന് മനപൂർ‍വ്വം അകലം പാലിക്കുന്നത് പോലെ ഭാവിക്കുന്നു. അവിടെ അവിടെ അവൾ ആ​ഗ്രഹിക്കുന്നത് ഒരു ഭർത്താവിൽ നിന്നുള്ള സാന്ത്വന വാക്കുകളാണ്. എന്നാൽ കാർത്തിക് അത് തിരിച്ചറിയുന്നില്ലെന്ന് മാത്രമല്ല പിതാവിനെ കാണാൻ സാധിക്കാത്തതിൽ ശക്തിക്ക് തന്നോട് വെറുപ്പാണെന്ന് അയാൾ കരുതുന്നു. അതിനിടെ തന്റെ സഹോദരി പൂർണിയുമായി കാർത്തിക് പ്രണയത്തിലാണെന്ന് കൂടി തെറ്റിദ്ധരിക്കുന്നതോടെ ശക്തി പൂർണമായും തകരുന്നു.

Alaipayuthey 20 years of Maniratnam Movie R Madhavan Shalini AR Rahman songs scenes

എന്നാൽ ഒരിക്കൽ താൻ കാരണം മുടങ്ങിപ്പോയ ശക്തിയുടെ സഹോദരി പൂർണിയുടെ വിവാഹം ശരിയാക്കുന്നതിനുള്ള നെട്ടോട്ടത്തിലായിരുന്നു കാർത്തിക്. പൂർണിയിൽ നിന്ന് ശക്തി അതറിയുന്നത് വളരെ വെെകിയാണ്. പൂർണിയുടെ വാക്കുകൾ കേട്ട ശക്തി, കുറ്റബോധം കൊണ്ടും സന്തോഷം കൊണ്ടും മതിമറന്ന് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടുന്നു. കാർത്തികിനെ കാണാനുള്ള തത്രപ്പാടിൽ അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന അവളെ കാത്തിരുന്നത് ഒരു വലിയ ദുരന്തമായിരുന്നു, വാഹനാപകടത്തിന്റെ രൂപത്തിൽ. ശക്തിക്ക് അപകടം സംഭവിച്ചതറിയാതെ അവളെ കാണാതെ വിളറിപ്പിടിച്ച് ഓടി നടക്കുന്ന കാർത്തികിന്റെ മാനസികാവസ്ഥയും ഒടുവിലെ കണ്ടുമുട്ടലുമെല്ലാം അത്രയും വെെകാരികമായാണ് സംവിധായകൻ പ്രേക്ഷകരിൽ എത്തിച്ചത്.

Alaipayuthey 20 years of Maniratnam Movie R Madhavan Shalini AR Rahman songs scenes

ആമുഖത്തിൽ പറഞ്ഞതുപോലെ തിരക്കഥയിലെ വ്യത്യസ്തതയല്ല അലെെപായുതേ എന്ന ചിത്രത്തെ വേറിട്ടുനിർത്തിയത്, അവതരണ ശെെലിയാണ്. ശക്തിയും കാർത്തികും നമുക്കിടയിൽ തന്നെ ജീവിക്കുന്നു, അവർ പ്രണയിക്കുന്നു, കലഹിക്കുന്നു ഒടുവിൽ പരസ്പരം ചേർന്നു നിൽക്കുന്നു. മണിരത്നത്തിന്റെ സംവിധാനമികവും എ.ആർ റഹ്മാന്റെ ഈണങ്ങളും പി.സി ശ്രീറാമിന്റെ ഫ്രെയ്മുകളും കാർത്തികും ശക്തിയും മാത്രമല്ല, ഈ ചിത്രത്തിലെ ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ സ്വഭാവവിശേഷതയുണ്ട്. സുകുമാരി, കെ.പി.എ.സി ലളിത, ജയസുധ, സ്വർണമല്യ, രവിപ്രകാശ്, വിവേക്, പിരമിഡ് നടരാജൻ, അരവിന്ദ് സ്വാമി, ഖുശ്ബു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlights: Alaipayuthey, 20 years of Maniratnam Movie, R Madhavan, Shalini, AR Rahman, PC Sreeram

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022

Most Commented