മുന്നിലെത്തുന്ന എല്ലാസിനിമയിലും അഭിനയിക്കണമെന്ന ആഗ്രഹം എനിക്കില്ല : ഐശ്വര്യ ലക്ഷ്മി | INTERVIEW


സിറാജ് കാസിം

മലയാളദേശവും കടന്ന്‌ അന്യഭാഷകളിലേക്ക് പ്രവഹിക്കുകയാണ് ഐശ്വര്യ ലക്ഷ്മിയെന്ന നടി

ഐശ്വര്യ ലക്ഷ്മി | Photo: Mathrubhumi

നഞ്ഞുകൊതി തീരാത്തൊരു മായാനദിപോലെയാണ് ഐശ്വര്യ ലക്ഷ്മിയുടെ കഥാപാത്രങ്ങൾ വെള്ളിത്തിരയിലൂടെ ഒഴുകുന്നത്. ‘മായാനദി’യിലെ അപർണയും ‘വരത്തനി’ലെ പ്രിയയും ‘കാണെക്കാണെ’യിലെ സ്നേഹയും പോലുള്ള കഥാപാത്രങ്ങൾ പിന്നിട്ട് ‘അർച്ചന 31 നോട്ടൗട്ടി’ൽ എത്തുമ്പോഴും ആ നദി സമ്മാനിക്കുന്ന മായക്കാഴ്ചകൾ സുന്ദരമാണ്. ശക്തമായ സ്ത്രീകഥാപാത്രങ്ങളുടെ ആഴങ്ങൾ അനുഭവിപ്പിച്ച് ഐശ്വര്യ ലക്ഷ്മി സിനിമയിൽ നോട്ടൗട്ടായി തുടരുമ്പോൾ അത്‌ മലയാളവുംകടന്ന്‌ തെന്നിന്ത്യയിലെത്തന്നെ വെള്ളിനക്ഷത്രമാകുന്നുണ്ട്. അഭിനയശൈലിയിലെ ആവർത്തനങ്ങളെ ബോധപൂർവം മറികടക്കാൻ ശ്രമിക്കുന്ന നടിയെന്ന ഐശ്വര്യ ലക്ഷ്മിയുടെ മേൽവിലാസത്തിന്‌ കൈയൊപ്പിടുന്ന സിനിമയാണ് ‘അർച്ചന 31 നോട്ടൗട്ട്’. പുതിയ സിനിമ പ്രേക്ഷകരിലേക്കെത്തുമ്പോൾ വിശേഷങ്ങൾ പങ്കിടുന്നു ഐശ്വര്യ ലക്ഷ്മി...

അർച്ചനയും ചെറുപ്രായക്കാരും

അർച്ചന 31 നോട്ടൗട്ട് എന്ന സിനിമ പ്രേക്ഷകർക്ക്‌ ഒരനുഭവം സമ്മാനിക്കുമെന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. വളരെ ചെറിയ പ്രായത്തിലുള്ളവരാണ് ഈ സിനിമയുടെ അണിയറയിലുള്ളത്. ഈ സിനിമയുടെ സംവിധായകനും ഛായാഗ്രാഹകനും എഡിറ്ററുമടക്കമുള്ളവർ 25 വയസ്സിൽ താഴെയുള്ളവരാണ്. പ്രായം കുറവാണെങ്കിലും സിനിമയെക്കുറിച്ചും പറയുന്ന പ്രമേയത്തെക്കുറിച്ചും നല്ല ബോധ്യമുള്ളവരായിരുന്നു ഇവരെല്ലാം. അതിന്റെ റിസൾട്ട് ഈ സിനിമ അനുഭവിപ്പിക്കുമെന്നാണ് ഞാൻ കരുതുന്നത്.

സ്ത്രീകഥാപാത്രം ശക്തമാകണം

മലയാളത്തിൽ സ്ത്രീകേന്ദ്രിതസിനിമകൾ വളരെ കുറവാണെന്നാണ് ഞാൻ കരുതുന്നത്. പുരുഷതാരങ്ങളെ മനസ്സിൽക്കണ്ട്‌ എഴുതിയിട്ട്‌ അവരുടെ ഡേറ്റ് കിട്ടാതെവരുമ്പോൾ അത്‌ സ്ത്രീക്കുവേണ്ടി മാറ്റിയെഴുതുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ, അർച്ചന എന്ന കഥാപാത്രവും ഈ സിനിമയും സ്ത്രീയെ കണ്ടുതന്നെ എഴുതിയതാണ്. പാലക്കാട്ട് ഒരു പ്രൈമറി സ്കൂളിൽ താത്‌കാലിക അധ്യാപികയായി ജോലി ചെയ്യുന്ന കഥാപാത്രമാണ് അർച്ചന. സുഖമില്ലാത്ത അച്ഛനും സാമ്പത്തികഞെരുക്കവും ഉൾപ്പെടെ ഒട്ടേറെ പ്രശ്നങ്ങൾക്കുനടുവിലാണ് അർച്ചന ജീവിക്കുന്നത്. ശക്തമായ സ്ത്രീകഥാപാത്രമാണ് അർച്ചന എന്ന ഉത്തമബോധ്യത്തോടെയാണ് ഞാൻ ഈ സിനിമയിൽ അഭിനയിച്ചത്.

നിവിനും ടൊവിനോയും ഫഹദും

നിവിൻ പോളിക്കൊപ്പം ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന സിനിമയിലാണ് ഞാൻ ആദ്യം അഭിനയിച്ചത്. അതേവർഷംതന്നെയാണ് രണ്ടാമത്തെ സിനിമയായ ‘മായാനദി’യിൽ ടൊവിനോയ്ക്കൊപ്പം അഭിനയിച്ചത്. എന്റെ അഭിനയജീവിതത്തിലെ ആദ്യവർഷത്തിലെ രണ്ടുപേരിൽനിന്ന്‌ രണ്ടുതരത്തിലാണ് ഞാൻ അഭിനയം സംബന്ധിച്ച കാര്യങ്ങൾ പഠിച്ചത്. നിവിൻ വളരെ ഒഴുക്കുള്ള ഒരു നടനാണ്. ടൊവിനോ സംവിധായകൻ പറയുന്ന വാക്കും ഒരു നോട്ടവുംപോലും കൃത്യമായി കാച്ച്ചെയ്ത്‌ അഭിനയിക്കുന്നയാളാണ്. അഭിനയജീവിതത്തിലെ രണ്ടാംവർഷമാണ് ഞാൻ ഫഹദ് ഫാസിലിനൊപ്പം ‘വരത്തൻ’ എന്ന സിനിമയിൽ അഭിനയിച്ചത്. പൊടുന്നനെ കഥാപാത്രത്തിലേക്ക്‌ കൂടുമാറുന്നതിൽ ഫഹദ് കാണിക്കുന്ന മിടുക്ക് അപാരമാണ്. പലപ്പോഴും അതേവേഗത്തിൽ കൂടെയുള്ളവർക്ക്‌ ആ രംഗത്തിലേക്ക്‌ എത്താനാകണമെന്നില്ല.

പെട്ടെന്നുപറഞ്ഞ ‘യെസ്’

മുന്നിലെത്തുന്ന എല്ലാസിനിമയിലും അഭിനയിക്കണമെന്ന ആഗ്രഹം എനിക്കില്ല. എന്റെ കരിയറിൽ ഇതുവരെനടന്ന ഒരു കാര്യവും ഞാൻ നേരത്തേ പ്രതീക്ഷിച്ചിട്ടില്ല. മൂന്നുകഥകളാണ് കേട്ടയുടനെ ഞാൻ ‘യെസ്’ പറഞ്ഞിട്ടുള്ളത്. ആദ്യം പറഞ്ഞത് അമൽ നീരദിന്റെ ‘വരത്തൻ’ എന്ന സിനിമയുടെ കഥ കേട്ടപ്പോഴാണ്. പിന്നെ ഇപ്പോൾ ‘അർച്ചന’യും തമിഴിൽ ഇനി ചെയ്യാൻ പോകുന്ന ഒരു സിനിമയും കഥ കേട്ടയുടനെ ഞാൻ ‘യെസ്’ പറഞ്ഞ്‌ മനസ്സിലുറപ്പിച്ചതാണ്. ഒരു കഥ കേൾക്കുമ്പോൾ രണ്ടുകാര്യങ്ങളാണ് ഞാൻ നോക്കാറുള്ളത്. ആദ്യത്തേത്‌, ആ കഥ പറയുന്ന സിനിമ എനിക്ക്‌ കാണാൻതോന്നുമോ എന്നതാണ്. രണ്ടാമതായി, ആ സിനിമയുടെ അണിയറയിൽ ആരൊക്കെയാണ് പ്രവർത്തിക്കുന്നത് എന്നതാണ്.

എന്റെ പൊന്നു മാത്താ!

എന്റെ സിനിമാകരിയർ നോട്ടൗട്ടായി തുടരുമ്പോഴും മനസ്സിൽ മായാതെയുള്ളത് ആദ്യവർഷത്തെ സിനിമയായ ‘മായാനദി’യിലെ അപ്പു എന്ന അപർണയുടെ കഥാപാത്രമാണ്. ആ സിനിമയെക്കുറിച്ച്‌ ഓർമിക്കാത്ത ഒരു ദിവസംപോലുമില്ലെന്നുപറയാം. ആ സിനിമയിലെ ‘എന്റെ പൊന്നു മാത്താ’ എന്ന ഡയലോഗ് സ്റ്റിക്കർ ഒരുപാടുപേർ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. ഞാനും എന്റെ കൂട്ടുകാരുമായുള്ള സംഭാഷണത്തിൽ പലപ്പോഴും ഈ സ്റ്റിക്കർ അയക്കാറുണ്ട്.

സംവിധായകരും പാഠങ്ങളും

ഓരോ സംവിധായനും ഓരോ സ്കൂളാണ്. അവരിൽനിന്ന്‌ പഠിക്കാൻ ഏറെ കാര്യങ്ങളുണ്ടാകും. അഭിനയത്തിൽ ഒന്നിനോടും നോ പറയരുതെന്ന്‌ ഞാൻ പഠിച്ചത് മണിരത്നം സാറിൽനിന്നാണ്. എത്ര വലിയ വെല്ലുവിളിയായാലും ബുദ്ധിമുട്ടായാലും അതൊന്ന്‌ ചെയ്തുനോക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിനൊപ്പം ചെയ്ത ‘പി.എസ്. 1’ എന്ന ചിത്രം എനിക്ക്‌ വലിയൊരു പാഠമായിരുന്നു. ‘അർച്ചന’യുടെ സംവിധായകൻ അഖിൽ അനിൽകുമാറിന്‌ 24 വയസ്സേ ആയിട്ടുള്ളൂവെങ്കിലും അതിന്റെ ഇരട്ടി വയസ്സിന്റെ പക്വതയുണ്ട്‌. അഖിലിൽനിന്ന്‌ ഒരുപാടുകാര്യങ്ങൾ പഠിക്കാൻപറ്റി.

എം.ബി.ബി.എസും കോവിഡും

എം.ബി.ബി.എസുകാരിയായിട്ട്‌ ആ പ്രൊഫഷനിൽ ജോലിചെയ്യാത്തത്‌ വീട്ടിലുൾപ്പെടെ ആദ്യം കുറച്ച് പ്രശ്നമായിരുന്നു. എന്നാൽ, സിനിമചെയ്യുമ്പോൾ അതിനിടയിൽ മറ്റൊരു ജോലിചെയ്യാൻ പറ്റില്ലെന്ന്‌ എനിക്ക്‌ ബോധ്യമുണ്ടായിരുന്നു. എവിടെയാണോ നിങ്ങൾ ജോലി ചെയ്യുന്നത് അവിടെ നൂറുശതമാനം കൊടുക്കാൻ ശ്രമിക്കണം. കോവിഡ് കാലത്ത് ആശുപത്രികളിലെ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ ഡോക്ടറായിരുന്നെങ്കിൽ എനിക്കുചെയ്യാൻ പറ്റുമായിരുന്ന ചില കാര്യങ്ങളുണ്ടെന്നുതോന്നി. അതുചെയ്യാൻ പറ്റാത്തതിൽ ചെറിയ വിഷമവും തോന്നിയിരുന്നു.

ഇനിയും പുഴയൊഴുകും

അഭിനേത്രി എന്നനിലയിൽ വിജയകരമായി മുന്നോട്ടൊഴുകണമെന്നാണ് എന്റെ ആഗ്രഹം. ‘അർച്ചന’യ്ക്കുശേഷം ‘കുമാരി’ എന്ന സിനിമയാണ് വരാനിരിക്കുന്നത്. തമിഴിൽ വിജയ് സേതുപതിക്കൊപ്പം ഒരു ചിത്രവും പ്രിയ എന്ന സംവിധായികയുടെ ഒരു ചിത്രവും തെലുങ്കിൽ ‘ഗോഡ്സെ’യും വരാനുണ്ട്. നല്ല കഥാപാത്രങ്ങളും നല്ല സിനിമയുമായി മുന്നോട്ടുപോകുന്നത് നടി എന്നനിലയിൽ മികച്ച ആത്മവിശ്വാസം നൽകുന്നതാണ്‌.

Content Highlights: aishwarya lakshmi interview, archana 31 notout movie, kumari movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented