റിസ്ക് എടുക്കാൻ തയ്യാറായാണ് 'ചതുര'ത്തിൽ എത്തിയത് -സ്വാസിക


ശിഹാബുദ്ദീൻ തങ്ങൾ

തനിയ്ക്ക് കൂടുതൽ വെല്ലുവിളിയായി തോന്നിയത് സെലേന എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങളും ശരീരഭാഷയും സ്ക്രീനിൽ എത്തിക്കുക എന്നതായിരുന്നുവെന്നും സ്വാസിക

സ്വാസിക | ഫോട്ടോ: മാതൃഭൂമി

റോട്ടിക് ചിത്രമാണെന്ന് അ‌റിഞ്ഞ ശേഷമാണ് 'ചതുര'ത്തിലേക്ക് എത്തുന്നതെന്നും റിസ്ക് എടുക്കാമെന്ന് കരുതി തന്നെയാണ് സെലേന എന്ന കഥാപാത്രത്തെ സ്വീകരിച്ചതെന്നും നടി സ്വാസിക. കരിയറിൽ സ്റ്റക്ക് ആയി നിന്ന സമയത്താണ് 'ചതുരം' വന്നതെന്നും മാതൃഭൂമി ഡോട്ട് കോമിന് അ‌നുവദിച്ച അ‌ഭിമുഖത്തിൽ അ‌വർ പറഞ്ഞു.

'എന്നെ സംബന്ധിച്ച് ഒരു തീരുമാനം എടുക്കേണ്ട സമയമായിരുന്നു. അ‌പ്പോൾ ഒന്ന് മാറി ചിന്തിക്കാമെന്ന് കരുതി. ചിലപ്പോൾ വർക്കാകാം. അ‌ല്ലെങ്കിൽ ഒന്നും സംഭവിക്കില്ലായിരിക്കാം. പക്ഷേ, നമ്മൾ ഒരുകാര്യം ചെയ്യാൻ ശ്രമിച്ചിട്ട് തോൽക്കുന്നതും അ‌തിന് തയ്യാറാകാതെ പേടിച്ച് പിൻമാറുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അ‌തുകൊണ്ടാണ് ഈ സിനിമ ധൈര്യമായിട്ട് ഏറ്റെടുത്തത്.'

'സംവിധായകനുമായി (സിദ്ധാർത്ഥ് ഭരതൻ) ഫ്രണ്ട്ലിയായ ശേഷം ചില രംഗങ്ങളൊക്കെ ഒഴിവാക്കിത്തരണണമെന്ന് ആവശ്യപ്പെടാമെന്ന് കരുതിയിരുന്നു,' സ്വാസിക തുടരുന്നു. 'എന്നാൽ, തിരക്കഥ പൂർണമായി വായിച്ചു കഴിഞ്ഞപ്പോഴാണ് ഈ കഥയ്ക്ക് അ‌തെത്രത്തോളം ആവശ്യമാണെന്ന് മനസ്സിലായത്. ഒരു സിനിമ ചെയ്യുന്നു, അ‌തിൽ കുറേ ഇന്റിമേറ്റ് സീൻസ് ചേർക്കാമെന്ന് കരുതി എടുത്തതല്ല ചതുരത്തിലെ രംഗങ്ങളൊന്നും. കഥ പറഞ്ഞുപോകുന്ന രീതിയിൽ വളരെ അ‌ത്യാവശ്യമായിട്ടുള്ള ഘടകങ്ങളായിരുന്നു അവ.'

തനിയ്ക്ക് കൂടുതൽ വെല്ലുവിളിയായി തോന്നിയത് സെലേന എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങളും ശരീരഭാഷയും സ്ക്രീനിൽ എത്തിക്കുക എന്നതായിരുന്നുവെന്നും സ്വാസിക പറഞ്ഞു. 'സംസാരിക്കുമ്പോൾ കൈകൾ അ‌ധികം ഉപയോഗിക്കുകയും വേഗത്തിൽ നടക്കുകയുമൊക്കെ ചെയ്യുന്ന ആളാണ് ഞാൻ. എന്നാൽ, സെലേന അ‌ങ്ങനെയുള്ള ഒരു കഥാപാത്രമേയല്ല. വളരെ ഗ്രേസ്ഫുൾ ആണവർ. അ‌വരുടെ നടത്തത്തിലും ഇരുത്തത്തിലുമൊക്കെ ഒരു താളമുണ്ട്. സംസാരിക്കുന്ന രീതിയും കണ്ണുകളുടെ ചലനവും പോലും ശ്രദ്ധിക്കേണ്ടിയിരുന്നു. അ‌ത്രയും സൂക്ഷ്മമായൊരു കഥാപാത്രത്തെ അ‌വതരിപ്പിക്കേണ്ടി വരുന്നത് ആദ്യമായാണ്. അ‌തായിരുന്നു സത്യത്തിൽ എനിക്കേറ്റവും ചലഞ്ചിങ് ആയി തോന്നിയത്.'

Content Highlights: actress swasika about her role in chathuram movie, swasika interview

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022

Most Commented