മലയാളത്തില്‍ മാത്രമാണ് താന്‍ 'ദുഃഖപുത്രി'യെന്ന് അറിയപ്പെടുന്നതെന്നും തെലുങ്കില്‍ റിബലാണെന്നും നടി ശാരദ. പുരുഷന്‍മാര്‍ക്കായി എഴുതിയ കഥാപാത്രങ്ങള്‍ പോലും താന്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും നടി പറയുന്നു.
'മലയാളത്തില്‍ ദുഃഖപുത്രി എന്ന പേര് ആരാണ് ഇട്ടതെന്നറിയില്ല,' ശാരദ പറയുന്നു. 'തെലുങ്കിലൊക്കെ അങ്ങനെ പറഞ്ഞാല്‍ ആരും സമ്മതിക്കില്ല. അവിടെ എന്റെ സ്റ്റാറ്റസേ വേറെയാണ്. എനിക്ക് അത് ഇഷ്ടവുമാണ്. അവര്‍ക്കും അതാണ് ഇഷ്ടം. പോലീസ് ഓഫീസറായൊക്കെ അഞ്ചാറ് പടങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. അവയെല്ലാം ഹിറ്റായിരുന്നു.'
ഇവര്‍ പാന്റും ഷര്‍ട്ടുമൊക്കെ ഇട്ടു വന്നാല്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമോ എന്ന് ആദ്യമൊക്കെ എല്ലാവര്‍ക്കും സംശയമായിരുന്നു. പോലീസ് ഓഫീസര്‍ ഒരു ലേഡിയാകുമ്പോഴാണ് സംശയം. പോലീസായിരിക്കുമ്പോള്‍ തന്നെ അവള്‍ വീട്ടില്‍ അമ്മയാണ്, മരുമകളാണ്, ഭാര്യയാണ്. അതുപോലെ തന്നെയല്ലേ പോലീസ് വേഷവും. അങ്ങനെ ആരും ചിന്തിക്കില്ല. പക്ഷേ, ആദ്യത്തെ പടം തന്നെ സൂപ്പര്‍ ഹിറ്റായി. അപ്പോള്‍ എല്ലാവര്‍ക്കും അംഗീകരിക്കേണ്ടിവന്നു. പിന്നീട് പുരുഷന്‍മാരെ പോലീസ് ഓഫീസറാക്കി എഴുതിയ കഥാപാത്രങ്ങള്‍ പോലും സ്ത്രീ കഥാപാത്രമായി മാറ്റി എഴുതി എന്നെക്കൊണ്ട് അഭിനയിപ്പിച്ചു' -ശാരദ വ്യക്തമാക്കി.
'വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭിനയിച്ച ചിത്രം ഇപ്പോള്‍ തിയറ്ററില്‍ കാണുക എന്നത് വലിയൊരു അനുഭവമായിരുന്നു. സ്‌ക്രീനിലുള്ളത് ഞാന്‍ തന്നെയാണോ എന്നുപോലും സംശയം തോന്നി. ഞാനും അടൂര്‍ സാറും ആദ്യമായാണ് ഒന്നിച്ച് ഈ സിനിമ കാണുന്നതും. അത് വലിയ സന്തോഷമായിരുന്നു.' അവര്‍ കൂട്ടിച്ചേര്‍ത്തു.
2019ലെ രാജ്യാന്തര ചലച്ചിത്രമേളയില്‍ മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഉര്‍വശി ശാരദ തന്റെ സുവര്‍ണകാലത്തെ ഓര്‍മകള്‍ പങ്കുവെച്ചത്. മേളയില്‍ ശാരദയെ ആദരിച്ച് അവരുടെ ചിത്രങ്ങള്‍ പ്രത്യേക വിഭാഗമായി നിറഞ്ഞസദസ്സില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ചലച്ചിത്രമേളയില്‍ 'സ്വയംവരം' സ്‌ക്രീനില്‍ കണ്ടത് വേറിട്ടൊരു അനുഭവമായിരുന്നെന്നും അവര്‍ പറഞ്ഞു. ശാരദ അഭിനയിച്ച ഈ അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രമായിരുന്നു 'ക്ലാസിക് ഉര്‍വശി ശാരദ' വിഭാഗത്തിലെ ആദ്യചിത്രം. പ്രദര്‍ശനം കാണാന്‍ ഇരുവരും എത്തിയിരുന്നു.
Content Highlights: IFFK 2019 actress sharada interview, Legendary actor Malayalam Cinema, IFFK 2019
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..