Photo | https:||www.instagram.com|gopikaaudayan|
അച്ഛന്റെ ഫോട്ടോഗ്രാഫര്‍ സുഹൃത്ത് വഴിയാണ് 'കുഞ്ഞെല്‍ദോ' എന്ന സിനിമയിലേക്ക് ഗോപിക ഉദയന്‍ എത്തിയത്. നായികയെ തിരഞ്ഞുകൊണ്ടിരുന്ന സിനിമയുടെ ചീഫ് അസോസിയേറ്റ് രാജേഷിനോട് ഗോപികയെ പറ്റി പറയുന്നത് ഫോട്ടോഗ്രാഫറായ നിതീഷാണ്. പിന്നെ നാട്ടിലേക്ക് ഒഡീഷനായി നിലവില്‍ ദുബായ് സെറ്റല്‍ഡ് ആയ ഗോപിക എത്തുകയായിരുന്നു. ഫൈനല്‍ ഒഡീഷന്‍ വിനീത് ശ്രീനിവാസനാണ് നടത്തിയത്. അങ്ങനെ കുഞ്ഞെല്‍ദോയുടെ നിവേദിതയായി ഗോപിക ഉദയന്‍ മാറുകയായിരുന്നു. സിനിമയ്ക്ക് വേണ്ടി എടുത്ത പരിശ്രമങ്ങളും അനുഭവങ്ങളും മാതൃഭൂമി ഡോട്ട് കോമുമായി പങ്ക് വെയ്ക്കുകയാണ് ഗോപിക ഉദയന്‍.
നിവേദിതയായി മാറിയത് ഇങ്ങനെ
ഞാനുമായി ഒരു സാമ്യവും നിവേദിതയ്ക്കില്ല. അത് ആദ്യമേ മാത്തുചേട്ടന്‍ (മാത്തുക്കുട്ടി) പറഞ്ഞിരുന്നു. ഷൂട്ടിന് മുമ്പുള്ള പ്രീ പ്രൊഡക്ഷന്‍ സമയത്ത് തന്നെ സിനിമയെ കുറിച്ചൊരു ധാരണ കിട്ടാനായി ടീമിനൊപ്പം ചേര്‍ന്നു. പ്രീപ്രൊഡക്ഷന്‍ സമയത്ത് എഴുത്തും ഡിസ്‌ക്ഷനുമൊക്കെ ഗുണകരമായി. വളരെ നാച്ചുറലായ ഒരു പ്രോസസ്സ് ആയിരുന്നു അത്. സിനിമ ഷൂട്ടിങ് ആരംഭിച്ചു കഴിഞ്ഞപ്പോഴേക്കും പ്രീപ്രൊഡക്ഷന്‍ സമയത്തെ ചർച്ചകളൊക്കെ ശരിക്കും ഗുണം ചെയ്തു.
ചലഞ്ചിങ്ങായ കുഞ്ഞെല്‍ദോയുടെ നിവേദിത
സത്യം പറഞ്ഞാല്‍ എനിക്കൊന്നും ചിന്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലൂടെയാണ് നിവേദിത കടന്നു പോയത്. ഈ ഒരു അവസ്ഥ എങ്ങനെ അഭിനയിച്ചു ഫലിപ്പിക്കുമെന്നതിനെ കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. നിവേദിത കടന്നു പോയൊരു അവസ്ഥയില്‍ കുടുംബം, സമൂഹം എന്നിങ്ങനെ രണ്ടു ഘടകങ്ങളാണല്ലോ മുമ്പില്‍ വരിക. അത് മനസ്സിലാക്കിയാണ് പെരുമാറിയത്. ഒരു പുതുമുഖത്തിന് ലഭിക്കാവുന്ന ഏറ്റവും നല്ല കഥാപാത്രം തന്നെയായിരുന്നു നിവേദിത. സിനിമയുടെ രണ്ടാം പകുതി ഫുള്‍ കുഞ്ഞെല്‍ദോ, നിവേദിതയാണ്. ഞാന്‍ ഒന്നു പാളിയാല്‍ എല്ലാം തീരും. ആ ബോധ്യമുണ്ടായിരുന്നു. എത്ര ടേക്ക് പോയാലും സാരമില്ലെന്നാണ് ആസിഫിക്ക പറഞ്ഞത്.
സിദ്ദിഖിനെ പോലെയുള്ള പ്രതിഭകളുടെ ഒപ്പമുള്ള സ്‌ക്രീന്‍ സ്‌പേസ്
ഒരുപാട് നന്നായി അഭിനയിക്കുന്നവരുടെ ഒപ്പം നിന്നാല്‍ നമ്മള്‍ അഭിനയം പഠിക്കുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അത് സത്യമാണെന്ന് മനസിലായി. എല്ലാ കഥാപാത്രങ്ങളും അത്രയും ഇന്‍വോള്‍വ്ഡ് ആയിരുന്നു. സിദ്ദീഖ് സാറും ആസിഫ് ഇക്കയ്ക്കുമൊപ്പം ഞാന്‍ ചായ കുടിക്കുന്ന ഒരു സീന്‍ ഉണ്ട്. അതിലെ പല ഡയലോഗും ഭാവങ്ങളും ആ സ്‌പോട്ടിലുണ്ടായതാണ്. നമ്മള്‍ റിയാക്ട് ചെയ്തു പോകും. അത്രയെക്ക് നാച്ചുറലായിട്ടാണ് അവര്‍ പെഫോം ചെയ്തത്. സിനിമ കണ്ടപ്പോഴാണ് അത് ഇങ്ങനെ വന്നു അല്ലേ എന്നൊക്കെ നമ്മള്‍ക്ക് തോന്നുന്നത്.
മാത്തുക്കുട്ടി എന്ന നവാഗത സംവിധായകന്‍
മാത്തുച്ചേട്ടന്‍ പറഞ്ഞത് കുറച്ചു നാള്‍ ഞാനായിട്ട് ഇരിക്കേണ്ട എന്നാണ് പറഞ്ഞത്. റിയല്‍ ലൈഫില്‍ ഞാനൊരു ഹൈപ്പര്‍ ആക്ടീവ് ടൈപ്പാണ്. പക്ഷേ നിവേദിത എന്ന കഥാപാത്രം തീർത്തും വ്യത്യസ്തയാണ്. പറ്റുന്നത്ര നിവേദിതയുടെ മാനറിസം സെറ്റില്‍ നടക്കുമ്പോഴും ഇരിക്കുമ്പോഴും വേണമെന്ന് മാത്തുചേട്ടന്‍ പറഞ്ഞു. ഇടയ്ക്ക് ആസിഫ് ഇക്ക ഇട്ട് പാട്ടിന് ഡാന്‍സ് കളിക്കാന്‍ പോയപ്പോള്‍ എന്നെ പിടിച്ചിരുത്തി. ഇതൊക്കെ ഒരുപാട് ഹെല്‍പ്പ് ചെയ്തു. ആസിഫ് ഇക്ക കുഞ്ഞെല്‍ദോ ആയിട്ടുള്ള മാറ്റം വളരെ പെട്ടെന്നായിരുന്നു. ഞാനൊക്കെ അന്തം വിട്ടു നിന്നിട്ടുണ്ട്. എങ്ങനെ കഥാപാത്രമാകുമെന്നത് ഒരു പുതുമുഖമെന്ന നിലയ്ക്ക് എനിക്ക് ധാരണയില്ലായിരുന്നു
വീട്ടില്‍ കട്ട സപ്പോര്‍ട്ട്
ഞാന്‍ മലയാളത്തില്‍ രണ്ട് സിനിമകള്‍ മുമ്പ് ചെയ്തിരുന്നു. പക്ഷേ അതൊന്നും പൂര്‍ത്തിയായില്ല. പിന്നെ ചിലപ്പോള്‍ എനിക്കിത് പറ്റുന്ന ഫീല്‍ഡ് അല്ലെന്ന് തോന്നി പഠനവുമായി മുന്നോട്ട് പോകുമ്പോഴാണ് കുഞ്ഞെല്‍ദോയില്‍ ചാന്‍സ് കിട്ടുന്നത്. നീ ഫോട്ടോ അയ്ക്കു, ബാക്കി നമ്മള്‍ക്ക് പിന്നെ നോക്കാമെന്ന് അച്ഛനാണ് പറഞ്ഞത്. സെപ്റ്റംബറില്‍ നാട്ടിലേക്ക് വരാനിരുന്ന ഞാന്‍ സിനിമ മോഹമുള്ളത് കൊണ്ടാണ് ജൂലൈയില്‍ ഒഡീഷന് വരുന്നത്. പിന്നെ ദുബായില്‍ നിന്ന് ഇത്ര ദൂരം വന്നത് വെറുതെയാവില്ലെന്ന് തോന്നി. വീട്ടുകാരുടെ സപ്പോര്‍ട്ട് ഇല്ലാതെ ഇത് സാധിക്കില്ല.
ആസിഫ് അലി എന്ന സഹതാരം
ആസിഫ് ഇക്ക കരിയര്‍ പീക്കില്‍ നില്‍ക്കുന്ന സമയത്താണ് ഈ സിനിമ വരുന്നത്. ആസിഫ് ഇക്ക സിനിമയില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയത് കുഞ്ഞെല്‍ദോയുടെ സെറ്റിലാണ് ആഘോഷിച്ചത്. വൈറസ്, ഉയരെ, കെട്ട്യോളാണന്റെ മാലാഖ തുടങ്ങിയ സിനിമകളിലൂടെ തന്റെ റേഞ്ച് തെളിയിച്ച നടനാണ് അദ്ദേഹം. ആസിഫ് ഇക്ക സെറ്റില്‍ അച്ചടക്കമുള്ള ആളാണ്. ഷോട്ട് എടുക്കുമ്പോള്‍ സംസാരിക്കാനോ, ഫോണ്‍ ചെയ്യാനോ സമ്മതിക്കില്ല. അപ്പോഴാണ് ഇതിന്റെ പ്രാധാന്യം എനിക്ക് പോലും മനസിലാകുന്നത്. വളരെ കുറച്ച് ടിപ്‌സ് ഫോളോ ചെയ്യുന്നയാളാണ് അദ്ദേഹം. പക്ഷേ അത് സ്‌ക്രീനിലുണ്ടാക്കുന്ന എഫ്ക്ട് ചെറുതല്ല. സ്ലീവാച്ചന്‍ എന്ന കാരക്ടറില്‍ നിന്ന് 19 കാരന്‍ കുഞ്ഞെല്‍ദോയാവാനുള്ള ദൂരം ഏറെയായിരുന്നു. സത്യം പറഞ്ഞാല്‍ ഷൂട്ട് കഴിഞ്ഞപ്പോഴേക്കും ആസിഫ് ഇക്ക കോളേജ് സ്റ്റുഡന്റായി മാറി.
രസകരമായ മുഹൂര്‍ത്തങ്ങള്‍
യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതിനാല്‍ ഷൂട്ട് തുടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ഞങ്ങളും കോളേജ് വിദ്യാര്‍ത്ഥികളായി. പിന്നെ ഏറ്റവും കൂടുതല്‍ സന്തോഷം തോന്നിയത് ബര്‍ത്ത് ഡേ സെലിബ്രേഷനായിരുന്നു. സെറ്റിലായിരുന്നു വിനീതേട്ടന്റെയും പ്രൊഡ്യൂസര്‍ പ്രശോഭിന്റെയും എന്റെയും പിറന്നാള്‍. എന്റെ പിറന്നാള്‍ ദിനത്തില്‍ ആസിഫ് ഇക്ക കേക്ക് എടുത്തു എന്റെ മുഖത്ത് തേച്ച് വിഡിയോ ഒക്കെ വൈറല്‍ ആയി. ആ വീഡിയോ കണ്ട് കുറെ പിറന്നാളാശംസകള്‍ ലഭിച്ചു. ഇത്ര ആശംസകള്‍ ലഭിച്ച വേറെയൊരു പിറന്നാള്‍ ദിനമില്ല.
ഭാവി പ്രൊജ്ക്ടുകള്‍
ഇപ്പോള്‍ പ്രൊജക്ടുകള്‍ ഒന്നുമില്ല. കുഞ്ഞെല്‍ദോയുടെ സമയത്ത് ഒരു വേഷം വന്നിരുന്നു. എന്നാല്‍ കുഞ്ഞെല്‍ദോ കഴിഞ്ഞു മതിയെന്ന് തീരുമാനിക്കുകയായിരുന്നു. പുതിയ കഥയൊന്നും കേള്‍ക്കുന്നില്ല. കുഞ്ഞെല്‍ദോയുടെ വിജയത്തിന് ശേഷമേ ഞാനീ ഫീല്‍ഡില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുകയുള്ളൂ. ഇത് എനിക്ക് ഇഷ്ടപ്പെടുന്നുണ്ട്, ചെയ്യാന്‍ പറ്റുമെന്ന് തോന്നി തുടങ്ങിയിട്ടുണ്ട്. നല്ല വേഷങ്ങള്‍ക്കായി കാത്തിരിക്കുയാണ്.
Content Highlights: actress gopika udhayan interview; kunjeldho actress interview


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..