രതീഷ് പോയതോടു കൂടി സിനിമയോട് എനിക്കുള്ള ഒരു താല്‍പര്യം നഷ്ടപ്പെട്ടു. അമ്മയുടെ മീറ്റിങ്ങിന് പോകാന്‍ പോലും മടിയായി. രതീഷിന്റെ മരണം എന്നില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചത്- വര്‍ഷങ്ങള്‍ക്ക് മുന്‍പ് സത്താര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് അങ്ങനെയായിരുന്നു.
രതീഷുമായുള്ള സൗഹൃദം അത്രയും വിലപ്പെട്ടതായിരുന്നു സത്താറിന്. അദ്ദേഹത്തെ മരണം നേരത്തേ വിളിച്ചപ്പോള്‍ നിസ്സഹായനായി നോക്കി നില്‍ക്കാനേ തനിക്ക് കഴിഞ്ഞുള്ളൂവെന്ന് സത്താര്‍ പറയുന്നു.
സിനിമയില്‍ താന്‍ ചെറുവേഷങ്ങളില്‍ ഒതുങ്ങിപ്പോയത് അധ്വാനിക്കാനുള്ള മടി കൊണ്ടായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം എനിക്ക് ശേഷം സിനിമയില്‍ വന്ന നടന്‍മാരാണ്. പിന്നീട് ഇരുവരും മലയാളത്തിലെ സൂപ്പര്‍താരങ്ങളായി. അഭിനയത്തോട് ഇവര്‍ പുലര്‍ത്തിയിരുന്ന അര്‍പ്പണ ബോധമാണ് അവരെ ഉയരങ്ങളിലേക്കെത്തിച്ചത്. ഇതായിരുന്നു സത്താറിന്റെ നിരീക്ഷണം. ശരപഞ്ജരത്തില്‍ ജയനൊപ്പവും സത്താര്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ആ ചിത്രം പുറത്തിറങ്ങിയതിന് ശേഷം ജയന്‍ അന്നത്തെ യുവാക്കളുടെ ഹരമായി മാറി. ജയന്റെ വളര്‍ച്ച ആരെയും അമ്പരപ്പിക്കുന്ന ഒന്നായിരുന്നു. എന്നാല്‍ കോളിളക്കത്തിന്റെ ചിത്രീകരണത്തിനിടയില്‍ ജയന്‍ മരണപ്പെട്ട വാര്‍ത്ത കേട്ടപ്പോള്‍ തകര്‍ന്നുപോയെന്ന് പറയുകയാണ് സത്താര്‍.
തിരനോട്ടത്തില്‍ മോഹന്‍ലാലിനൊപ്പം സത്താര്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ ആദ്യ സിനിമ, എന്നാല്‍ ചിത്രം പുറത്തിറങ്ങിയില്ല. എന്നാല്‍ അന്നൊന്നും ലാല്‍ വലിയ നടനായി തീരുമെന്ന് താന്‍ കരുതിയില്ലെന്ന് സത്താര്‍ പറയുന്നു.
എഴുപതുകളിലായിരുന്നു സത്താറിന്റെ പ്രതാപകാലം. എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരില്‍ ജനിച്ച സത്താര്‍ ആലുവയിലെ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിനിമയില്‍ എത്തിയത്. 1975ല്‍ എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയാണ് സത്താറിന്റെ ആദ്യ സിനിമ.
1976-ല്‍ വിന്‍സെന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത അനാവരണം എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി. എന്നാല്‍ പിന്നീട് സ്വഭാവ നടനായും വില്ലന്‍ വേഷങ്ങളിലുമാണ് സത്താറിനെ ഏറെയും കണ്ടത്. 148 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആഷിക് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയത്തിലെ ഡി.കെ എന്ന കഥാപാത്രം സത്താറിന്റെ മികച്ച വേഷങ്ങളിലൊന്നാണ്. 2014 ല്‍ പുറത്തിറങ്ങിയ പറയാന്‍ ബാക്കിവെച്ചതായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം.
Content Highlights: Actor Sathaar passed away, talks about friend Ratheesh death, Jayan, Sarapancharam, movies, 22 Female Kottayam