അന്നത്തെ എന്റെ ഓഡിഷൻ കണ്ടിരുന്നെങ്കിൽ മികച്ച നടിക്ക് തന്ന അവാർ‍ഡ് തിരിച്ചു വാങ്ങിയേനെ -രജിഷ വിജയൻ


അമൃത എ.യു.

രജിഷ വിജയൻ | photo: facebook/rajisha vijayan

സിനിമയിൽ വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും 'അനുരാഗ കരിക്കിൻ വെള്ള'ത്തിലേക്ക് അപ്രതീക്ഷിതമായാണ് വന്നതെന്നും രജിഷ വിജയൻ. സുഹൃത്തുക്കളുടെ സിനിമയായിരുന്നു 'അനുരാഗ കരിക്കിൻ വെള്ളം'. അതിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇതാണ് എനിക്ക് സന്തോഷം തരുന്നതെന്നും എന്റെ മേഖല എന്നുമുള്ള ബോധ്യം വന്നതെന്നും പറയുകയാണ് രജിഷ. ഏറ്റവും പുതിയ ചിത്രം 'ലൗ ഫുള്ളി യുവേഴ്സ് വേദ'യുടെ വിശേഷങ്ങളോടൊപ്പം സിനിമ ജീവിതത്തെക്കുറിച്ചും മാതൃഭൂമി ‍‍ഡോട്ട് കോമിനൊപ്പം പങ്കുവെക്കുകയായിരുന്നു താരം.

മാസ് കമ്മ്യൂണിക്കേഷൻ പഠിച്ച് നടിയായി

സഞ്ചരിച്ച വഴിയിൽ വന്ന് ചേർന്നതാണ് പലതും. ഞാൻ ഏറ്റവും കൂടുതൽ സന്തോഷമായിരിക്കുന്നിടത്ത് തന്നെയാണ് ഇപ്പോൾ എത്തിച്ചേര്‍ന്നിരിക്കുന്നത്. മാസ് കമ്മ്യൂണിക്കേഷൻ പഠിച്ചതിന് ശേഷം വി ജെ ആയി. പിന്നെയാണ് സിനിമയിലേക്ക് എത്തുന്നത്. ഒരുപാട് ആസ്വദിക്കുകയും കൂടി ചെയ്ത യാത്രയായിരുന്നു ഇത്. എന്റെ മുന്നിലുണ്ടായിരുന്ന പ്രതീക്ഷയോ പോയിന്റോ ആയിരുന്നില്ല ഒരിക്കലും സിനിമ. കുട്ടിക്കാലം മുതലേ എപ്പോഴോ ഒരു ചെറിയ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ സിനിമാ ബാക്ക്ഗ്രൗണ്ടുള്ള ആരും തന്നെ കുടുംബത്തിലുണ്ടായിരുന്നില്ല. കൂടാതെ എന്റെ മനസിൽ അത് നടക്കാത്ത കാര്യമായതുകൊണ്ട് തന്നെ സിനിമ എനിക്കൊരു സ്വപ്നമേ ആയിരുന്നില്ല.

എൻട്രൻസ് എക്സാം എഴുതി, പെട്ടെന്ന് എനിക്ക് തോന്നുകയായിരുന്നു മെഡിസിനും എൻജിനീയറിങ്ങുമല്ലാത്ത മറ്റ് എന്തെങ്കിലും പഠിക്കണമെന്ന്. അപ്പോൾ എന്റെ ഒരു കസിനാണ് മാസ് കമ്മ്യൂണിക്കേഷൺ എന്നൊരു കോഴ്സ് ഉണ്ടെന്ന് പരിചയപ്പെടുത്തുന്നത്. അങ്ങനെ അമിറ്റി യൂണിവേഴ്സിറ്റിയിൽ ചേരുകയായിരുന്നു. പഠിക്കുമ്പോൾ ആദ്യം ജേണലിസത്തിലായിരുന്നു താത്പര്യം. ഫിലിം സ്റ്റഡീസും ഇഷ്ടമായിരുന്നു. പിന്നീട് മനസ്സിലായി ഞാൻ നല്ലൊരു ജേണലിസ്റ്റ് ആകില്ലെന്ന്. കാരണം ഞാൻ എഴുതുമായിരുന്നു. പക്ഷേ എന്റെ ചായ്‌വുകളെല്ലാം എഴുത്തിൽ പ്രകടമായിരുന്നു. അത് ശരിയല്ല. അങ്ങനെയിരിക്കുമ്പോഴാണ് ആങ്കറിങ്ങിലേക്ക് എത്തുന്നത്. സൂര്യ ചാനൽ സൂര്യ മ്യൂസിക് എന്ന പുതിയൊരു ചാനൽ തുടങ്ങി. അവധിക്ക് വന്നപ്പോൾ വെറുതേ ഒരു രസത്തിനാണ് ഇന്റർവ്യൂവിന് പോയത്. അത് കിട്ടി. ഒന്നര വർഷത്തോളം വി ജെ ആയി ജോലി ചെയ്തു. വി ജെ ആയിരിക്കുമ്പോഴാണ് സിനിമയിലേക്ക് ഓഫറുകൾ വന്ന് തുടങ്ങിയത്. സിനിമയിലേക്ക് അങ്ങനെയൊരു വാതിൽ ഉണ്ടെന്ന് ഞാൻ അറിഞ്ഞത് അപ്പോഴാണ്. പക്ഷേ പുതിയൊരു കരിയറിലേക്ക് കാലെടുത്തു വെയ്ക്കുകയാണെങ്കിൽ നല്ല ഒന്നിലേക്ക് മാത്രമേ പോവുള്ളു എന്ന് തീരുമാനിച്ചിരുന്നു. അങ്ങനെ നല്ലൊരു അവസരത്തിനായി കാത്തിരിക്കുമ്പോഴാണ് 'അനുരാഗ കരിക്കിൻവെള്ളം' കിട്ടുന്നത്.

ആളുകളുടെ പ്രതികരണമാണ് ആത്മവിശ്വാസം നൽകുന്നത്

ഫ്രണ്ട്സ് ഒരു സിനിമ എടുക്കാൻ പോകുന്നുണ്ട് എന്ന് മാത്രമേ അനുരാഗ കരിക്കിൻവെള്ളത്തിന്റെ കാര്യത്തിൽ എനിക്ക് അറിയുകയുണ്ടായിരുന്നുള്ളൂ. ഏതാണ് സിനിമ എന്നോ അതിന്റെ മറ്റ് വിവരങ്ങളോ ഒന്നും ഞാൻ ചോദിച്ചിരുന്നില്ല. ആസിഫിന്റെ പെയർ ആയിട്ട് ചെയ്യാൻ ഒരു പെൺകുട്ടിയെ കിട്ടുമോ എന്ന് ഒരു ദിവസം റഹ്മാൻ എന്നോട് ചോദിക്കുകയായിരുന്നു. അങ്ങനെ എന്റെ ഫോണിൽ ഉണ്ടായിരുന്ന കുറേ കുട്ടികളുടെ ഫോട്ടോ കാണിച്ചു കൊടുത്തു. പക്ഷേ റഹ്മാന് അതൊന്നും ഇഷ്ടപ്പെട്ടില്ല. എന്നെ കളിപ്പിക്കുകയായിരുന്നു അവർ. പിന്നീട് രണ്ടാഴ്ച കഴിഞ്ഞ് എന്നോട് ചെയ്യാമോ എന്ന് ചോദിക്കുകയായിരുന്നു. അങ്ങനെ ഒരു ഓ‍ഡിഷനൊക്കെ ചെയ്തു. അതൊക്കെ കണ്ടാൽ തന്ന സ്റ്റേറ്റ് അവാർഡ് സർക്കാർ തിരികെ വാങ്ങി പോയനേ. കഥാപാത്രത്തെ എങ്ങനെ കൃത്യമായി അവതരിപ്പിക്കുമെന്നതിൽ ഭയങ്കര ടെൻഷനായിരുന്നു. അമിതമായാലും തീരെ കുറഞ്ഞാലും മോശമാകും. സിനിമയുടെ ഫസ്റ്റ് ഷോട്ടൊക്കെ കഴിഞ്ഞപ്പോഴാണ് എനിക്ക് മനസിലായത്, ഇതാണ് എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്നതെന്ന്. പിന്നീട് സിനിമ പുറത്ത് വരുമ്പോൾ ആളുകളുടെ പ്രതികരണമൊക്കെ കാണുമ്പോഴാണ് അഭിനയം എനിക്ക് സാധിക്കുമെന്നും ഇതാണ് എനിക്ക് സന്തോഷം തരുന്നതെന്നും ഞാൻ മനസിലാക്കുന്നത്.

ലൗഫുള്ളി യുവേഴ്സ് വേദ

ഇതുവരെ ചെയ്തിട്ടുള്ളതിൽ വെച്ച് വ്യത്യസ്തമായ കഥാപാത്രമാണ് വേദയുടേത്. ഉൾവലിഞ്ഞ പ്രകൃതമുള്ള, നാണക്കാരിയായ അവളുടെ ലോകത്ത് ജീവിക്കുന്ന ഒരു പാവം പെൺകുട്ടിയാണ് വേദ. ഞാനുമായി യാതൊരു വിധത്തിലും ബന്ധപ്പെടാൻ പറ്റാത്ത രീതിയിലുള്ള കഥാപാത്രമാണ്. ഒരു മുഴുനീള ക്യാമ്പസ് ചിത്രമാണിത്. 90കളാണ് കഥയുടെ പശ്ചാത്തലം. മലയാളത്തിലാദ്യമായിട്ടാണ് ഇങ്ങനെ ഒരു സിനിമ ഞാൻ ചെയ്യുന്നത്. വേദ കത്തെഴുതുന്നതാണ് ലൗഫുള്ളി യുവേഴ്സ് വേദ എന്ന്. തീർത്തും വ്യത്യസ്തമായ കഥാപാത്രമാണ് വേദ.

ആസിഫ് അലിയെ കരയിപ്പിച്ച ബ്രേക്ക് അപ്പ് സീൻ

അനുരാഗ കരിക്കിൻ വെള്ളത്തിലെ ബ്രേക്ക് അപ്പ് സീൻ ചെയ്യാനായി സാരിയൊക്കെ ഉടുത്ത് വന്നപ്പോൾ ഇതെങ്ങനെ വർക്ക് ചെയ്യുമെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. ആ സീൻ കണ്ടാൽ അറിയാം, സീൻ തുടങ്ങി കഴിഞ്ഞാൽ ആസിഫിന് ഒറ്റ ഡയലോഗ് പോലുമില്ല. ഞാനാണ് സംസാരിക്കുന്നത്. ആദ്യം നമ്മൾ ഷൂട്ട് ചെയ്യുന്നത് ആസിയുടെ ഷോട്ടാണ്. ഞാൻ ഇങ്ങനെ വന്നു നിന്ന് ഡയലോഗ് പറയുന്നു. ഡയലോഗ് പറഞ്ഞിട്ട് നോക്കുമ്പോൾ ആസിയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു. ഗ്ലിസറിനൊന്നും ഉപയോ​ഗിച്ചിട്ടുണ്ടായിരുന്നില്ല. എന്റെ കണ്ണും നിറഞ്ഞിരുന്നു. ഞങ്ങൾ അത്ര അടുപ്പമുണ്ടായിരുന്നില്ല ആ സമയത്ത്. ആസി ഒരു താരവും ഞാൻ പുതുമുഖവും ആയിരുന്നു. പിന്നീടാണ് ഞങ്ങൾ കൂട്ടായത്. സീനിനു ശേഷം ആസി എന്നോട് കരയിപ്പിച്ചു കളഞ്ഞല്ലോ എന്ന് പറഞ്ഞത് എനിക്ക് കിട്ടിയ ഒരു മൊമെന്റ് ആയിരുന്നു. ചിത്രം റിലീസായിട്ട് ആറു വർഷത്തിനു മുകളിലായി, പക്ഷേ എന്നും എനിക്ക് ഓർമ്മയുള്ള ഒരു സംഭവമാണത്. ശരിക്കും ഞാൻ എലി ആണെന്ന് തന്നെ വിശ്വസിച്ചും ആസി അഭിയാണെന്ന് തന്നെ വിശ്വസിച്ചും ചെയ്തൊരു സീനായിരുന്നു അത്. അതുകൊണ്ടുതന്നെയാവണം ഇപ്പോഴും ആൾക്കാർ ആ സീൻ പങ്കുവെച്ച് കാണുമ്പോൾ ഒരു പ്രത്യേക സന്തോഷമാണ്.

എലിയും ജൂണും ഗീതുവും

റിലേഷൻഷിപ്പ് ഡ്രാമയായിരുന്നു ജൂണും അനുരാഗ കരിക്കിൻ വെള്ളവും. ജൂൺ കാണുമ്പോൾ അതിൽ ഒരിക്കലും അനുരാഗ കരിക്കിൻ വെള്ളത്തിലെ എലി എന്ന കഥാപാത്രത്തിനെ കാണാൻ പാടില്ല എന്ന് ഉണ്ടായിരുന്നു. അനുരാഗ കരിക്കിൻ വെള്ളത്തിലെ ബ്രേക്കപ്പ് സീൻ നന്നായി ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ജൂൺ ഏറ്റെടുത്തതിനു ശേഷം റഹ്മാനുമായും അഹമ്മദുമായും സംസാരിച്ചിരുന്നു. എങ്ങനെ മാറ്റി പിടിക്കാൻ കഴിയുമെന്ന്. ജൂൺ ചെയ്യുമ്പോൾ എലിയെ ഏതെങ്കിലും രീതിയിൽ ആൾക്കാർ റിലേറ്റ് ചെയ്യുമോയെന്ന് നല്ല പേടിയായിരുന്നു. അങ്ങനെ അത്യാവശ്യം നന്നായി ശ്രമിച്ചാണ് ചെയ്തത്. സ്റ്റാൻ‍ഡ്അപ്പിലെ ഗീതുവും അങ്ങനെ തന്നെയായിരുന്നു. ഡയറക്ടർമാരുടെ ഗൈഡൻസിൽ പോയി പണിയെടുത്ത് ചെയ്തതുകൊണ്ട് തന്നെ ജൂൺ കണ്ടിട്ട് എലിയെ പോലെയുണ്ടെന്ന് ഈ ഘട്ടം വരെ ആരും എന്നോട് പറഞ്ഞിട്ടില്ല.

മാനസികമായി വളരെ ബുദ്ധിമുട്ടുണ്ടാക്കിയ കഥാപാത്രമായിരുന്നു സ്റ്റാൻഡ് അപ്പിലേത്

സ്റ്റാൻഡ് അപ്പ് എന്ന സിനിമ ചെയ്തപ്പോൾ മാനസികമായി എനിക്ക് വളരെ ബുദ്ധിമുട്ടുണ്ടായിരുന്നു. ആ കഥാപാത്രത്തിലൂടെ കടന്നു പോകുമ്പോൾ പ്രത്യേകിച്ച് ഒരു റേപ്പ് വിക്ടിമിന്റെ മാനസികാവസ്ഥയുടെ കടന്നുപോകുമ്പോൾ വളരെ ബുദ്ധിമുട്ടിയിരുന്നു. ഇതുവരെ ചെയ്ത സിനിമകളിൽ മാനസികമായി എന്നെ വേട്ടയാടിയ കഥാപാത്രമായിരുന്നു അത്. ക്യാരക്ടറായി അഭിനയിക്കുന്ന ഞാൻ ഇത്രയധികം സഹിക്കേണ്ടി വരുന്നെങ്കിൽ യഥാര്‍ഥ ജീവിതത്തിൽ സംഭവിക്കുന്ന ഒരു വ്യക്തി എന്തുമാത്രം അനുഭവിച്ചിട്ടുണ്ടാകും

Content Highlights: actor rajisha vijayan interview

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented