മനോബാല: മനംകവർന്ന ശബ്ദവും ശരീരഭാഷയും


By സുനീഷ് ജേക്കബ് മാത്യു

1 min read
Read later
Print
Share

ചതുരംഗവേട്ട രണ്ടാംഭാഗം ചിത്രീകരണം പൂർത്തിയാക്കിയെങ്കിലും റിലീസ് ചെയ്യാൻ സാധിച്ചിട്ടില്ല.

മനോബാല, കഴിഞ്ഞ ഡിസംബറിൽ സിനിമാ സെറ്റിൽ പിറന്നാളാഘോഷിച്ച മനോബാലയ്ക്ക് കേക്ക് നൽകുന്ന സംവിധായകൻ കെ.വി. കതിർവേലു | ഫോട്ടോ: മാതൃഭൂമി

പൂർവമായ സംഭാഷണരീതിയും ശബ്ദവും പ്രത്യേക ശരീരഭാഷയുംകൊണ്ട്‌ കഥാപാത്രങ്ങളിൽ തന്റെ കൈയൊപ്പുപതിച്ച താരമാണ് മനോബാല. പോലീസുകാരനെയും കോളേജ് പ്രൊഫസറെയും നായികയുടെ അച്ഛനെയും ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഹൃദ്യമായി അവതരിപ്പിച്ചു. അങ്ങനെ തമിഴ് സിനിമയിലെ അവിസ്മരണീയമായ ഹാസ്യരംഗങ്ങളിൽ പലതിലും മനോബാലയും ഇടംനേടി.

2003-ൽ പുറത്തിറങ്ങിയ ‘ഐസ്’ എന്ന ചിത്രത്തിൽ വിവേകിനൊപ്പം അഭിനയിച്ച രംഗത്തിലെ ‘എപ്പടിയിരുന്ത നാൻ ഇപ്പടി ആയിട്ടേൻ’ ഡയലോഗ് രണ്ടുപതിറ്റാണ്ടിനുശേഷവും ഹിറ്റാണ്.

സിനിമാമോഹവുമായി ചെന്നൈയിലെത്തിയപ്പോൾ ആദ്യം സമീപിച്ചത് കോളേജ് പഠനകാലംമുതൽ പരിചയമുള്ള നടൻ ശിവകുമാറിനെയാണ്. അദ്ദേഹത്തിന്റെ സഹായത്താൽ കമൽഹാസനെ പരിചയപ്പെട്ടു. കമലിന്റെ ശുപാർശയുമായിട്ടാണ് സംവിധാനസഹായിയായി പ്രവർത്തിക്കാൻ ഭാരതിരാജയെ സമീപിച്ചത്.

ഭാരതിരാജയുടെ കീഴിൽ ഹരിശ്രീകുറിച്ചത് ‘പുതിയ വാർപ്പുകൾ’ എന്ന സിനിമയിലാണ്. ഈ ചിത്രത്തിൽത്തന്നെ അഭിനയത്തിലും തുടക്കമിട്ടു. ചെറിയ ഒരു വേഷത്തിലാണ് അഭിനയിച്ചത്.

ബാലചന്ദർ എന്നപേരിൽ മറ്റൊരു സംവിധായകനുള്ളതിനാൽ (കെ. ബാലചന്ദർ) മനോബാല എന്നപേര് സ്വീകരിച്ചു. സ്വതന്ത്രമായി സംവിധാനംചെയ്ത ആദ്യചിത്രം ‘ആകായ ഗംഗ’ വിജയമായി. ഇടയിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചെങ്കിലും സംവിധാനത്തിലാണ് ശ്രദ്ധപതിപ്പിച്ചത്. 1998-ൽ ‘നട്പുകാകെ’ ചിത്രത്തിലെ അഭിനയത്തിലൂടെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചുതുടങ്ങിയ മനോബാല 2000-നുശേഷം അഭിനയത്തിന്റെ തിരക്കിലായി. ഏതുവേഷവും തന്റേതായ ശൈലിയിലേക്കുമാറ്റി മികച്ചതാക്കാൻ മനോബാലയ്ക്ക് കഴിഞ്ഞു. ഹാസ്യരംഗങ്ങൾക്കൊപ്പം വൈകാരികപ്രാധാന്യമുള്ള സ്വഭാവവേഷങ്ങളും അഭിനയിച്ചു ഫലിപ്പിച്ചു.

അഭിനയത്തിനിടെ സിനിമാനിർമാണത്തിലേക്കും കടന്നു. ആദ്യ നിർമാണസംരംഭമായ ‘ചതുരംഗവേട്ട’ ബോക്‌സ്‌ ഓഫീസ് വിജയംനേടി. തുടർന്ന് ബോബി സിംഹയും കീർത്തി സുരേഷും പ്രധാന വേഷം അവതരിപ്പിച്ച ‘പാമ്പ് സട്ടൈ’ നിർമിച്ചു. ചതുരംഗവേട്ട രണ്ടാംഭാഗം ചിത്രീകരണം പൂർത്തിയാക്കിയെങ്കിലും റിലീസ് ചെയ്യാൻ സാധിച്ചിട്ടില്ല.

ഇതിനിടയിലും അഭിനയം തുടർന്നു. കഴിഞ്ഞ ഡിസംബറിൽ സിനിമാ സെറ്റിൽ പിറന്നാൾ ആഘോഷിച്ചതിനുശേഷം ഹൃദ്രോഗത്തിന് ചികിത്സതേടുകയായിരുന്നു. ആരോഗ്യം വീണ്ടെടുത്തുവരുമ്പോഴാണ് കരൾരോഗം പിടിമുറുക്കിയത്.

Content Highlights: actor manobala passed away, manobala movie career as actor director and producer

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
apsara theatre

4 min

അപ്‌സരയിലെ സ്‌ക്രീനിൽ നിന്ന് ഒരു മാരക ബൗൺസർ;ഓർമ്മകളുടെ തിരശ്ശീലയിൽ നിന്ന് മായ്ച്ചു കളയാനാകാത്ത കാഴ്ച

May 30, 2023


The Godfather movie Marlon Brando Al Pacino marks 50 year Francis Ford Coppola

4 min

കുടുംബബന്ധങ്ങളുടെ, കുടിപ്പകയുടെ 'ഗോഡ്ഫാദര്‍' അഞ്ച്‌ പതിറ്റാണ്ടിലേക്ക്

Feb 19, 2022


bhargavu nilayam

4 min

പഴയ ഭാർഗ്ഗവിക്കുട്ടിക്ക് ലഭിച്ചത് ആയിരം രൂപ; ചെന്നൈയിലേക്കുള്ള കാർ യാത്രയിൽ പിറന്ന ക്ലാസിക്

Apr 24, 2023

Most Commented