അന്ന് ദേവരാജൻ മാസ്റ്റർ ചോദിച്ചു, എന്താ പാട്ടുകാരനാവാതിരുന്നത്? കഷ്ടമായിപ്പോയി -അശോകൻ


അശോകൻ \ വിഷ്ണു രാമകൃഷ്ണൻ

ബാബു തിരുവല്ല ഒരുക്കുന്ന ‘മനസ്സ്’ (The Mind) എന്ന സിനിമയിലൂടെ സംഗീതസംവിധായകന്റെ വേഷമണിയുകയാണ് അശോകൻ

INTERVIEW

അശോകൻ | ഫോട്ടോ: വി.രമേഷ് | മാതൃഭൂമി

അവിസ്മരണീയമായ അഭിനയമുഹൂർത്തങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകമനസ്സിൽ കുടിയേറിയ നടനാണ് അശോകൻ. സിനിമാനടനായില്ലായിരുന്നെങ്കിൽ താനൊരു ഗായകനാകുമായിരുന്നുവെന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞിരുന്നു. അത്രത്തോളമുണ്ട്‌ അദ്ദേഹത്തിന്റെ സംഗീതപ്രേമം. അഭിനയത്തിന്റെ ഇടവേളകളിൽ പാട്ടുകൾ ആലപിച്ചും കമ്പോസ് ചെയ്തും തന്നിലെ സംഗീതപ്രേമിയെ അദ്ദേഹം മിനുക്കിക്കൊണ്ടിരുന്നു. ബാബു തിരുവല്ല ഒരുക്കുന്ന ‘മനസ്സ്’ (The Mind) എന്ന സിനിമയിലൂടെ സംഗീതസംവിധായകന്റെ വേഷമണിയുകയാണ് അശോകൻ

സംഗീതസംവിധാനം നേരത്തേ ആലോചനയിലുണ്ടായിരുന്നോ?

സംഗീതത്തോട് താത്‌പര്യമുണ്ടായിരുന്നെങ്കിലും സിനിമയിൽ പാട്ടൊരുക്കുന്നതിനെപ്പറ്റി ഗൗരവമായി ആലോചിച്ചിരുന്നില്ല. താത്‌പര്യത്തിന്റെ ഭാഗമായി കുറെ വർഷംമുമ്പ് കുറച്ച് ട്യൂണുകൾ തയ്യാറാക്കിയിരുന്നു. കോവിഡ് സമയത്ത് ആ ട്യൂണുകൾ വീണ്ടും റെക്കോഡ് ചെയ്ത് പാട്ടാക്കി യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. പാട്ടൊരുക്കാനുള്ള അവസരം രണ്ടുതവണ ലഭിച്ചെങ്കിലും നിർഭാഗ്യവശാൽ ആ സിനിമകൾ മുടങ്ങിപ്പോയി. അതിന്റെ വിഷമത്തിൽ നിൽക്കുമ്പോഴാണ് സംവിധായകൻ ബാബു തിരുവല്ല വിളിക്കുന്നത്. അഭിനയിക്കാനാണ് വിളിച്ചതെങ്കിലും പാട്ട് ചെയ്യാനുള്ള ആഗ്രഹംകൂടി അദ്ദേഹത്തോട് ഞാൻ പറഞ്ഞു. അദ്ദേഹത്തിന് താത്‌പര്യമായി. ഓഫ്ബീറ്റ് സിനിമയായതുകൊണ്ട്‌ പാട്ട് ഉദ്ദേശിച്ചിട്ടില്ലെന്നായിരുന്നു മറുപടിയെങ്കിലും ഒരു സിറ്റുവേഷൻ സിനിമയിലുണ്ടെന്ന് പറഞ്ഞപ്പോൾ ആശ്വാസമായി. ഞാൻ സംഭവിച്ചതെല്ലാം പറഞ്ഞപ്പോൾ ബാബു പാട്ട് ഉൾപ്പെടുത്താമെന്ന തീരുമാനത്തിലെത്തി. ശോകഭാവത്തിലുള്ള പാട്ടാണ്. തമ്പിസാറിന്റെ മനോഹരമായ വരികളും പി. ജയചന്ദ്രന്റെ ശബ്ദവുമാണ് പാട്ടിന്റെ പ്രധാന ഹൈലൈറ്റ്. ഏറെ ആസ്വദിച്ച് പാട്ട് ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷമുണ്ട്‌. പ്രേക്ഷകരുടെ പ്രതികരണങ്ങളും പോസിറ്റീവ് ആകുമെന്നാണ് വിശ്വാസം.

അഭിനയത്തോളംതന്നെ പ്രിയപ്പെട്ടതാണ് താങ്കൾക്ക് സംഗീതവും. വീട്ടിൽ അങ്ങനെയൊരു അന്തരീക്ഷമുണ്ടായിരുന്നോ?

അഭിനയത്തിലേക്ക് ഞാൻ അപ്രതീക്ഷിതമായി വന്നുപെട്ടതാണ്. സംഗീതം അങ്ങനെയല്ല. ചെറുപ്പം മുതലേ സംഗീതത്തോട് താത്‌പര്യമുണ്ടായിരുന്നു. അമ്മ, പാട്ടുകൾ പാടുമായിരുന്നു. പഴയ പാട്ടുകൾ കേൾക്കുക, കാണാപ്പാഠം പഠിച്ച് പാടുക ഒക്കെയായിരുന്നു അന്നത്തെ എന്റെ നേരമ്പോക്ക്. കുറച്ചുകാലം പാട്ട് പഠിക്കാനും ഭാഗ്യം ലഭിച്ചു. സ്കൂൾ വേദികളിലും ഗാനമേളകളിലുമൊക്കെ പങ്കെടുത്തിരുന്നു. സിനിമയിലെത്തിയപ്പോഴും സംഗീതത്തോടുള്ള താത്‌പര്യം വിട്ടുപോയില്ല. സമയം കിട്ടുമ്പോഴെല്ലാം ആ കഴിവിനെ മിനുക്കിയെടുക്കാൻ ഞാൻ ശ്രമിച്ചു. സിനിമാനടനായില്ലെങ്കിൽ ഒരു ഗായകനായി അറിയപ്പെടുമായിരുന്നുവെന്നത് വാസ്തവമാണ്. അത്രയ്ക്കിഷ്ടമായിരുന്നു പാട്ടിനോട്. സിനിമാഭിനയത്തിനിടയിൽ രണ്ട്‌ സിനിമകളിൽ പാടാനും ഭാഗ്യംലഭിച്ചു. അർജുനൻ മാഷുടെ സംഗീതത്തിൽ കെ.ജി. രാജശേഖരൻ സംവിധാനം ചെയ്ത ‘തൊഴിൽ അല്ലെങ്കിൽ ജയിൽ’ എന്ന സിനിമയിലും തേജസ് പെരുമണ്ണയുടെ ‘പൂനിലാവി’ലും. പാടണമെന്ന അതിയായ ആഗ്രഹത്തിന്റെ പുറത്ത് സംഭവിച്ചതാണ് ഈ പാട്ടുകൾ.

അശോകൻ ശ്രീകുമാരൻ തമ്പിക്കൊപ്പം | ഫോട്ടോ: മാതൃഭൂമി

ഒരിക്കൽ ഒരു ടി.വി. പ്രോഗ്രാമിനുവേണ്ടി ഞാൻ പാടിയ പാട്ടുകേട്ട് ദേവരാജൻ മാസ്റ്റർ പറഞ്ഞു: ‘‘എന്താ പാട്ടുകാരനാവാതിരുന്നത് ? കഷ്ടമായിപ്പോയി!’’ അദ്ദേഹത്തിന്റെ വാക്കുകൾ എന്നിൽ വലിയ സന്തോഷമാണുണ്ടാക്കിയത്. ഒരുസമയത്ത് ടി.വി. പരിപാടികളിൽ പാടുക വലിയ ഹരമായിരുന്നു. ഇപ്പോൾ പാട്ട് ഒരുക്കാനുള്ള താത്‌പര്യം വരുന്നതും ഇതിന്റെ തുടർച്ചയായിട്ടാണ്.

പുതിയ സിനിമകൾ...

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ ആണ് പുതിയ ചിത്രങ്ങളിൽ പ്രധാനപ്പെട്ടത്. മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായിട്ടാണ് ചിത്രത്തിൽ ഞാനഭിനയിക്കുന്നത്. കുറെവർഷങ്ങൾക്കുശേഷം മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാൻ സാധിച്ചത് വലിയ സന്തോഷം നൽകി.

നവാഗതനായ ഷാബു ഉസ്മാൻ കോന്നിയുടെ ‘ലൂയിസ്’, ആദിൽ മൈമൂനത്ത് അഷ്‌റഫിന്റെ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്നിവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

Content Highlights: actor ashokan interview, actor ashokan composing music for new movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented