ലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി സിനിമയിലെത്തി 45 വര്‍ഷം തികയുകയാണ്. മമ്മൂക്കയെക്കുറിച്ച് അധികമാരും കേള്‍ക്കാത്ത  45 കാര്യങ്ങള്‍

മമ്മൂക്ക

മമ്മൂട്ടിയെ ആദ്യകാലത്ത് പലരും മമ്മൂട്ടി സാര്‍, മമ്മൂട്ടിക്ക എന്നൊക്കെ വിളിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടിയെ ആദ്യമായി മമ്മൂക്ക എന്നു വിളിച്ചത് മെയ്ക്കപ്പ്മാന്‍ ദേവസ്യയാണ്. ദേവസ്യയുടെ മകനാണ് മമ്മൂട്ടിയുടെ ഇപ്പോഴത്തെ മെയ്ക്കപ്പ്മാന്‍ ജോര്‍ജ്.

369

മമ്മൂട്ടിയുടെ എല്ലാ വണ്ടികളുടേയും നമ്പര്‍ 369 ആണ്. ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്റെ വണ്ടിയുടെ നമ്പറും 369 ആണ്. പണ്ട് മമ്മൂട്ടി ഒരു പെട്ടി വാങ്ങിച്ചു. അതിന്റെ നമ്പര്‍ ലോക്ക് ആയിരുന്നു 369. മൂന്നിന്റെ ഗുണിതങ്ങളായ ആ നമ്പര്‍ മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് വണ്ടിക്ക് മമ്മൂട്ടി 369 എന്ന നമ്പര്‍ സെലക്ട് ചെയ്തത്.

ഡബിള്‍ റോള്‍

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഡബിള്‍ റോള്‍ ചെയ്ത രണ്ടാമത്തെ നടനാണ് മമ്മൂട്ടി. 15-ല്‍ കൂടുതല്‍ സിനിമകളില്‍ മമ്മൂട്ടി ഡബിള്‍ റോള്‍ ചെയ്തിട്ടുണ്ട്. പാലേരി മാണിക്യത്തില്‍ ട്രിപ്പിള്‍ റോളും. 39 പടത്തില്‍ ഡബിള്‍ റോള്‍ ചെയ്ത പ്രേംനസീറാണ് മലയാളത്തില്‍ ഏറ്റവും അധികം ഡബിള്‍ റോള്‍ ചെയ്തത്.

മാനറിസം

മമ്മൂട്ടിക്ക് ചില രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ചില മാനറിസങ്ങള്‍ ഉണ്ട്. ഒന്ന് സീരിയസ്സായി കാര്യങ്ങള്‍ പറയുമ്പോള്‍ വലതുകൈ ചലിപ്പിക്കുക, പ്രണയരംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ കൈ പോക്കറ്റില്‍ ഇടുക തുടങ്ങിയവ. ഇതൊക്കെ മമ്മൂട്ടി കഷ്ടപ്പെട്ട് മാറ്റിയെടുത്തതാണ്.

star and style
ഈ ലക്കം സ്റ്റാര്‍
ആന്‍ഡ് സ്റ്റൈല്‍ വാങ്ങാം

മമ്മൂട്ടിയായ മോഹന്‍ലാല്‍

സോമന്‍ അമ്പാട്ട് സംവിധാനം ചെയ്ത മനസ്സറിയാതെ എന്ന മൂവിയില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. 1984-ല്‍ വന്ന ഈ പടത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര് മമ്മൂട്ടി എന്നായിരുന്നു. മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന സിനിമയില്‍ ജയറാമിന്റെ കഥാപാത്രത്തിന്റെ പേരും മമ്മൂട്ടി എന്നായിരുന്നു. മലയാളത്തില്‍ ഏറ്റവുമധികം സിനിമകളില്‍ സ്വന്തം പേരില്‍ പ്രത്യക്ഷപ്പെട്ട നടനും മമ്മൂട്ടിയാണ്.

ബാക്കി 40 വിശേഷങ്ങള്‍ വായിക്കാന്‍ ജൂലായ് ലക്കം സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ കാണുക