ദ ഷോഷാങ്ക് റിഡംപ്ഷനിൽ നിന്നുള്ള ദൃശ്യം | https:||www.facebook.com|MorganFreeman|
ചില സിനിമകളുടെ വിധി അങ്ങനെയാണ്... തുടക്കത്തിൽ പ്രേക്ഷകർ ചവറ്റുകൂനയിലേക്ക് എറിയും. എന്നാൽ വർഷങ്ങൾ കഴിയുമ്പോൾ കുപ്പയിൽനിന്ന് പുറത്തെടുത്ത് തുടച്ച് അമ്യൂലനിധിപോലെ ആഘോഷിക്കും. അത്തരത്തിലൊരു ചിത്രമായിരുന്നു 1994-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഡ്രാമ ചലച്ചിത്രം- ദ ഷോഷാങ്ക് റിഡംപ്ഷൻ.
ചിത്രത്തിന്റെ 25-ാം വാർഷികദിനത്തിൽ ആരാധകർക്ക് നന്ദി പറയുകയാണ് നടൻ മോർഗൻ ഫ്രീമാൻ. ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞ സിനിമയെ ഇന്ന് ഏറ്റവും സ്നേഹിക്കപ്പെടുന്ന ചിത്രമാക്കി മാറ്റിയ പ്രേക്ഷകർക്ക് നന്ദി പറയുകയാണ് അദ്ദേഹം. ചിത്രത്തിലെ തനിക്കേറ്റവും പ്രിയപ്പെട്ട ദൃശ്യങ്ങൾ പങ്കുവച്ചായിരുന്നു മോർഗൻ ഫ്രീമാന്റെ കുറിപ്പ്.
സ്റ്റീഫൻ കിങ്ങിന്റെ റീറ്റ ഹേയ്വർത്ത് ആന്റ് ഷോഷാങ്ക് റിഡംപ്ഷൻ എന്ന ഹ്രസ്വനോവലിനെ ആസ്പദമാക്കി ഫ്രാങ്ക് ഡറബോണ്ട് സംവിധാനം ചെയ്ത ചിത്രമാണ് ദ ഷോഷാങ്ക് റിഡംപ്ഷൻ. 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് കഥ പുരോഗമിക്കുന്നത്. 1947-ൽ നിരപരാധിയായ ആൻഡി ഡുഫ്രെയ്ൻ എന്ന ബാങ്ക് ഉദ്യോഗസ്ഥനെ ഭാര്യയുടെ കൊലപാതകക്കുറ്റം ചുമത്തി ഇരട്ട ജീവപര്യന്തം വിധിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. മെയിനിലെ ഷൊഷാങ്ക് ജയിലിൽ തീർത്തും നിരാശനായി എത്തുന്ന ആൻഡിക്ക് ജയിൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകുന്നില്ല. ജയിലിലെ സഹഅന്തേവാസിയും അനധികൃതമായി വസ്തുക്കൾ ജയിലിലേക്ക് കടത്തുന്നയാളുമായ റെഡുമായി ഇയാൾ പരിചയം സ്ഥാപിക്കുന്നു. ആന്റിയും റെഡുമായുള്ള സൗഹൃദമാണ് ചലച്ചിത്ര ഇതിവൃത്തം. ആന്റിയായി ടിം റോബിൻസും റെഡായി മോർഗൻ ഫ്രീമാനും വേഷമിട്ടു.
It has been 26 years since #ShawshankRedemption came out in theaters and I'm still thankful to everyone who made our box...
Posted by Morgan Freeman on Wednesday, 14 October 2020
എന്നാൽ നിരൂപകർ ഈ ചിത്രത്തെ തള്ളിപ്പറഞ്ഞില്ല.അവരിൽനിന്ന് ലഭിച്ച മികച്ച പ്രതികരണങ്ങളേത്തുടർന്ന് കേബിൾ ടെലിവിഷൻ, ഹോം വീഡീയോടേപ്പ്, ഡി.വി.ഡി., ബ്ലൂ റേ തുടങ്ങിയ മാധ്യമങ്ങളിൽ ചിത്രം വൻപ്രചാരം നേടി. ഇന്ന് ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി ലോകമൊട്ടാകെ അംഗീകരിക്കപ്പെട്ട് ദേശഭാഷഭേദമില്ലാതെ നിരൂപകപ്രശംസയും നേടി ദ ഷോഷാങ്ക് റിഡംപ്ഷൻ യാത്ര തുടരുന്നു.
വാൽക്കഷ്ണം: സിനിമാപ്രേമിയാണോ നിങ്ങൾ? ആണെങ്കിൽ ഇതുവരെയും ഈ സിനിമ കണ്ടിട്ടില്ലെങ്കിൽ ഇനി വെെകരുത്.
Content Highlights: 25 years of The Shawshank Redemption, Frank Darabont, Tim Robbins, Morgan Freeman
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..