വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും ഡിന്നറിന് ക്ഷണിച്ച സന്തോഷത്തിലാണ് ബോളിവുഡില്‍ നിന്ന് ഹോളിവുഡിലേക്ക് ചേക്കേറിയ നടി പ്രിയങ്ക ചോപ്ര. ക്വാണ്‍ടികോ പരമ്പരയിലൂടെ അമേരിക്കന്‍ ടി.വി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ പ്രിയങ്ക ശനിയാഴ്ച നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിലാണ് പങ്കെടുത്തത്. ഡിന്നറിനു ശേഷം ഇരുവര്‍ക്കുമൊപ്പമെടുത്ത ഫോട്ടോ പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. 

1989 ലെ ബേവാച്ച് എന്ന പരമ്പര അടിസ്ഥാനമാക്കി അതേ പേരില്‍ സേത് ഗോര്‍ഡണ്‍ സംവിധാന ചെയ്യുന്ന ഹോളിവുഡ് സിനിമയില്‍ അഭിനയിക്കുകയാണ് പ്രിയങ്ക ഇപ്പോള്‍.