1-(1).jpg

കൊച്ചി: പിറന്നാള്‍ ദിനത്തില്‍ ഗാനഗന്ധര്‍വന്‍ പത്ത് ലക്ഷം രൂപയുടെ ചെക്ക് സമ്മാനിച്ചപ്പോള്‍ നടന്‍ ജയറാമിന്റെ മനസ്സ് പാഞ്ഞത് 35 കൊല്ലം പിറകോട്ട്. യേശുദാസിന്റെ പഴയൊരു ഗാനമേളയാണ് വേദി. പാട്ടിന്റെ ഇടവേളയില്‍ മിമിക്രി അവതരിപ്പിക്കുന്നത് നടന്‍ ജയറാം. ഒന്നാന്തരം കൈയടി വാങ്ങി മിമിക്രി കഴിഞ്ഞപ്പോള്‍ യേശുദാസ് തന്നെ വന്ന് ജയറാമിന്റെ കൈയിലൊരു പൊതി വച്ചു കൊടുത്തു. അതില്‍ 250 രൂപ. മിമിക്രിയുടെ പ്രതിഫലം. എന്നാല്‍, ഒരു വെറും പ്രതിഫലത്തിന്റെ എത്രയോ ഇരട്ടി മൂല്ല്യമുള്ള സമ്മാനമായിരുന്നു ജയറാമിനത്. പിന്നീട് മിമിക്രിയില്‍ നിന്ന് വളര്‍ന്ന് സിനിമയില്‍ തിരക്കുള്ള താരമായി മാറിയപ്പോഴും ഈ പഴയ പ്രതിഫലം മനസ്സില്‍ മായാതെ സൂക്ഷിച്ചിരുന്നു ജയറാം. കൊച്ചി ലേ മെറിഡന്‍ ഹോട്ടലില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ വച്ച് ജയറാം തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ എക്‌സലന്‍സ് അവാര്‍ഡിന്റെ തുകയായ പത്ത് ലക്ഷം രൂപയാണ് യേശുദാസ് ജയറാമിന് പിറന്നാള്‍ സമ്മാനമായി നല്‍കിയത്. നേരത്തെ പ്രഖ്യാപിച്ചതുപോലെ ജയറാം അവാര്‍ഡ്തുക ചടങ്ങില്‍ വച്ചു തന്നെ ചെന്നൈ ദുരിതബാധിതര്‍ക്കുവേണ്ടി സംഭാവന ചെയ്യുകയും ചെയ്തു.

യേശുദാസ് നല്‍കിയ സമ്മാനം തന്റെ അമ്പതാം പിറന്നാള്‍ ദിനത്തില്‍ നടന്ന അവാര്‍ഡ്ദാനം ഇരട്ടി മധുരമാണ് ജയറാമിന് സമ്മാനിച്ചത്. അവാര്‍ഡ്ദാനത്തിനുശേഷം ചടങ്ങില്‍ വച്ച് യേശുദാസ് തന്നെ പിറന്നാള്‍ കേക്ക് മുറിച്ച് ജയറാമിന് നല്‍കി.

കൂടുതല്‍ ചിത്രങ്ങള്‍

HAPPY BIRTHDAY APPA !!! Evergreen hero 󾍛🏼

Posted by Kalidas Jayaram on Wednesday, 9 December 2015