മനോജിനെന്തിന് വിനീതിനോട് അസൂയ ?


രവിമേനോൻ

സർഗത്തിൽ വിനീതും മനോജ് കെ ജയനും

സൂപ്പർഹിറ്റ് ചിത്രമായ ``സർഗ്ഗ''ത്തിൽ ``സംഗീതമേ അമരസല്ലാപമേ'' എന്ന ഗാനം പാടി അഭിനയിക്കുന്ന വിനീതിനെ മുന്നിൽ നിന്നും പിന്നിൽ നിന്നുമൊക്കെ തീക്ഷ്ണമായി നോക്കുന്നുണ്ട് മനോജ് കെ ജയന്റെ കുട്ടൻ തമ്പുരാൻ; ജ്വലിക്കുന്ന കണ്ണുകളോടെ.

``ആ നോട്ടം സത്യത്തിൽ തിരക്കഥയിൽ ഇല്ലാത്തതായിരുന്നു..''--പൊട്ടിച്ചിരിച്ചുകൊണ്ട് മനോജ് പറയും. ``കഥാപാത്രത്തോടായിരുന്നില്ല എന്റെ രോഷവും പരിഭവവും; അഭിനയിച്ച നടനോടായിരുന്നു... കൂട്ടത്തിൽ ഇത്തിരി അസൂയയും. ഗാനഗന്ധർവനായ യേശുദാസിന്റെ പാട്ടിനൊത്ത് ചുണ്ടനക്കുക എന്ന എന്റെ സ്വപ്നമല്ലേ വിനീത് തട്ടിയെടുത്തുകളഞ്ഞത്. എങ്ങനെ അസൂയപ്പെടാതിരിക്കും?''

പ്രേംനസീറിനെപ്പോലെ യേശുദാസിന്റെ പാട്ടു പാടി ഒരിക്കലെങ്കിലും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുക എന്ന മോഹം ഉള്ളിൽ വെച്ചുകൊണ്ടുകൂടിയാണ് സിനിമാഭിനയത്തിന് മനോജ് ഇറങ്ങിത്തിരിച്ചത്. ``സർഗ്ഗത്തിൽ നായകതുല്യമായ വേഷത്തിൽ അഭിനയിക്കാൻ ഹരിഹരൻ സാർ ക്ഷണിച്ചപ്പോൾ ആവേശം തോന്നി. സംഗീതപ്രധാനമായ ചിത്രം. പാട്ടുകളെല്ലാം പാടുന്നതാകട്ടെ ദാസേട്ടനും. ത്രില്ലടിച്ചുപോയി ഞാൻ. പക്ഷേ അഭിനയിച്ചു തുടങ്ങിയപ്പോഴാണ് മനസ്സിലായത്, പാട്ടു മുഴുവൻ പാടുന്നത് വിനീതാണെന്ന്. വലിയ നിരാശയായിരുന്നു. ഞങ്ങളൊരുമിച്ചുള്ള ചില പാട്ടുസീനുകളിൽ എന്റെ മുഖഭാവം ശ്രദ്ധിച്ചാലറിയാം ആ ഒരൊറ്റ കാര്യത്തിന്റെ പേരിൽ വിനീതിനോട് എനിക്ക് തോന്നിയ അസൂയയുടെ ആഴം..''

മൂന്ന് പതിറ്റാണ്ടിനിപ്പുറവും (1992 ഏപ്രിൽ 10 നായിരുന്നു സർഗ്ഗത്തിന്റെ റിലീസ് ) യൂസഫലി കേച്ചേരി -- ബോംബെ രവി ടീം ഒരുക്കിയ ആ ഗാനങ്ങൾ നമ്മുടെ കാതിലും മനസ്സിലുമുണ്ട്; അടിയുറച്ച സംഗീതപ്രേമിയായ ഹരിഹരന്റെ ഹൃദയസ്പർശിയായ ചിത്രീകരണമികവോടെ. പ്രവാഹമേ, കണ്ണാടി ആദ്യമായെൻ, സംഗീതമേ, ആന്ദോളനം ദോലനം, കൃഷ്ണകൃപാ സാഗരം, രാഗസുധാരസാ (ത്യാഗരാജ കൃതി)....... യേശുദാസും ചിത്രയും ശബ്ദം പകർന്ന ഗാനശില്പങ്ങൾ.

``സർഗ്ഗ''ത്തിൽ പാടാനായില്ലെങ്കിലും മലയാളത്തിലെ പ്രശസ്തമായ ചില ഗാനരംഗങ്ങളിൽ ഗന്ധർവ ഗാനങ്ങൾക്കൊത്ത് ചുണ്ടനക്കിയും അല്ലാതെയും അഭിനയിക്കാൻ പിൽക്കാലത്ത് ഭാഗ്യമുണ്ടായി മനോജിന്. സലിൽ ചൗധരിയുടെ ഹംസഗാനമായ തുമ്പോളി കടപ്പുറത്തിലെ കാതിൽ തേന്മഴയായ്, കുടുംബസമേതത്തിലെ നീലരാവിലിന്നു നിന്റെ, സോപാനത്തിലെ താരനൂപുരം ചാർത്തി, കണ്ണൂരിലെ കടലറിയില്ല കരയറിയില്ല, പഞ്ചലോഹത്തിലെ എന്തേ മുല്ലേ പൂക്കാത്തൂ, ``അഗ്രജ''നിലെ ഉർവ്വശീ നീയൊരു വനലതയായി, അനന്തഭദ്രത്തിലെ തിര നുരയും ചുരുൾ മുടിയിൽ.....

Content Highlights: 30 years of sargam, Hariharan, Manoj K Jayan, Vineeth, sargam songs

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


innocent

3 min

ചിരി മാഞ്ഞു, കഥാപാത്രങ്ങള്‍ അനശ്വരം; ഇന്നസെന്റ് ഇനിയില്ല

Mar 26, 2023

Most Commented