നുത്ത മഞ്ഞുപാളികള്‍ വകഞ്ഞു മാറ്റിതടാകത്തിന്റെ ഓളപ്പരപ്പിലൂടെ ഒഴുകിനീങ്ങുന്ന ബോട്ട്. ബോട്ടില്‍ ഒന്നുംമിണ്ടാതെ മുഖത്തോടുമുഖം നോക്കി കമലഹാസനും സറീനാ വഹാബും. പശ്ചാത്തലത്തില്‍ യേശുദാസ്വിഷാദമധുരമായി പാടുന്നു: ''സാഗരമേ ശാന്തമാക നീ സാന്ധ്യരാഗം മായുന്നിതാ, ചൈത്രദിന വധു പോകയായ് ദൂരെ യാത്രാമൊഴിയുമായ്...'' ആരംഗവും വികാരസാന്ദ്രമായആ ഗാനവുംഒഴിച്ചു നിര്‍ത്തി 'മദനോത്സവം' എന്ന സിനിമയെകുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലുമാകുമോ?
 
പടത്തില്‍ ആ പാട്ട് ഉള്‍പ്പെടുത്തേണ്ടെന്ന് തീരുമാനിച്ചതാണ് ഒരു ഘട്ടത്തില്‍ 'മദനോത്സവ'ത്തിന്റെ അണിയറ ശില്‍പ്പികള്‍. ഇഷ്ടക്കുറവു കൊണ്ടല്ല; പാട്ടിന്റെ ഭാവചാരുതയോടുംഅര്‍ത്ഥഭംഗിയോടുംപൂര്‍ണ്ണമായിനീതി പുലര്‍ത്തിക്കൊണ്ട് അത് ചിത്രീകരിക്കാന്‍ ആകുമോ എന്ന് സംവിധായകന് സംശയം. 'മദനോത്സവ'ത്തിന്റെസഹ സംവിധായകരില്‍ ഒരാളായിരുന്ന സാജന്‍ അഞ്ചല്‍(പില്‍ക്കാലത്ത് ചക്കരയുമ്മ പോലുള്ള ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകന്‍സാജന്‍) അടുത്തിടെആ കഥവിവരിച്ചുകേട്ടപ്പോള്‍അത്ഭുതം തോന്നി. ഓര്‍മ്മവന്നത്, വര്‍ഷങ്ങള്‍ക്കു മുന്‍പ് ആകാശവാണിക്ക് വേണ്ടി പ്രിയഗാനങ്ങള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കേ, 'മദനോത്സവ'ത്തിന്റെ സംവിധായകന്‍ എന്‍ ശങ്കരന്‍ നായര്‍ പറഞ്ഞുകേട്ട വാക്കുകളാണ്: ''എന്റെ സിനിമകളിലെ പാട്ടുകളില്‍ എനിക്കേറ്റവും ഇഷ്ടം ഏതെന്നു ചോദിച്ചാല്‍ പറയാന്‍ ബുദ്ധിമുട്ടാണ്. അത്രയും വിപുലമാണ് ആ ഗാനശേഖരം. പക്ഷേ ഏറ്റവും ഹൃദയസ്പര്‍ശിയായ പാട്ട് ഏതെന്നു ചോദിച്ചാല്‍ എളുപ്പംപറയാം: സാഗരമേ ശാന്തമാക നീ. ജീവിതം എത്ര ക്ഷണികമാണെന്ന് വീണ്ടും വീണ്ടും എന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു ആ പാട്ട്. ഉയര്‍ച്ചകളില്‍ അഹങ്കരിക്കാതിരിക്കാനും താഴ്ച്ചകളില്‍ പതറാതിരിക്കാനും എന്നെ പഠിപ്പിച്ച പാട്ടാണത്.''
 
ചെന്നൈയിലെ സവേരാ ഹോട്ടലിലെ ഏതോമുറിയിലിരുന്ന് സലില്‍ ചൗധരി മൂളിയപഴയൊരു ബംഗാളി ഈണത്തിനൊത്ത് (സലില്‍ദാ തന്നെ മുന്‍പ് എഴുതി ചിട്ടപ്പെടുത്തി പത്‌നിസബിതാ ചൗധരി പാടിയ ധെവ് ലെഗേച്ചേ മൊനെ ബേദുനാഎന്ന ഗാനം) സാഗരമേ ശാന്തമാകൂ എന്ന പാട്ടെഴുതുമ്പോള്‍, സംവിധായകന്‍ വിവരിച്ചു കൊടുത്തകഥാസന്ദര്‍ഭത്തിന്റെ വികാരതീവ്രത മുഴുവന്‍ ഉള്‍ക്കൊണ്ടിരുന്നുഒ എന്‍ വിയുടെ മനസ്സ്. പ്രണയബദ്ധരായി വിവാഹം കഴിച്ച രാജുവും എല്‍സയും അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണത്തെ അഭിമുഖീകരിക്കുന്നഘട്ടം. രക്താര്‍ബുദം ബാധിച്ച് മരിച്ചുകൊണ്ടിരിക്കുകയാണ് എല്‍സഎന്ന സത്യം ഡോക്ടറില്‍ നിന്ന്ഞെട്ടലോടെ അറിയുന്നു രാജു. പക്ഷേ എല്‍സക്ക് അതറിഞ്ഞുകൂടാ. ഭാര്യയെ എങ്ങനെ നേരിടുമെന്നറിയാതെ, ഹൃദയവേദനയുമായി കടലോരത്ത് ഏകനായിചെന്ന് നില്‍ക്കുകയാണ് രാജു.കടലിലെന്നപോലെ രാജുവിന്റെ മനസ്സിലും ഇരമ്പുന്നത്അസ്വസ്ഥതയുടെ അലമാലകള്‍. രാജുവിന്റെ അപ്പോഴത്തെ മാനസികാവസ്ഥ പ്രതിഫലിക്കുന്ന ഒരു പാട്ട് വേണം അവിടെ. തളര്‍ന്ന മനസ്സിന്റെ വിലാപംപോലെ പശ്ചാത്തലത്തില്‍ ഒഴുകിയെത്തുന്നപാട്ട്. അതിനൊരു ഗസലിന്റെ ഭാവമാകാം എന്ന് സലില്‍ ചൗധരിഅഭിപ്രായപ്പെട്ടപ്പോള്‍ ശങ്കരന്‍ നായര്‍ക്ക് പൂര്‍ണ സമ്മതം.
 
anantharam sangeetham undaayi
പുസ്തകം വാങ്ങാം
നിമിഷങ്ങള്‍ക്കകംസലില്‍ദായുടെഈണത്തില്‍ നിന്ന്മനോഹരമായ ഒരു ഗാനംസൃഷ്ടിക്കുന്നു ഒ എന്‍ വി. സാഗരമേ ശാന്തമാക നീ എന്ന് തുടങ്ങുന്നആദ്യവരിയില്‍തന്നെയുണ്ടായിരുന്നുഅനിവാര്യമായവിധിയെ നേരിടാന്‍ഒരുങ്ങിനില്‍ക്കുന്നരാജുവിന്റെ മനോനില. ചരണത്തിലെ'' തളിര്‍ത്തൊത്തിലാരോ പാടി തരൂ ഒരു ജന്മം കൂടി, പാതി പാടും മുന്‍പേ വീണു ഏതോ കിളിനാദം കേണു, ചൈത്ര വിപഞ്ചിക മൂകമായ്, എന്തേ മൗനസമാധിയായ്'' എന്ന വരികള്‍ഈണത്തിനൊത്ത് എഴുതിയതാണെന്ന് വിശ്വസിക്കാനാകുമോ?സിനിമക്ക് വേണ്ടി ഒ എന്‍ വി രചിച്ച ഏറ്റവും മികച്ച ഭാവഗീതങ്ങളില്‍ ഒന്ന്. അതൊഴിച്ച്മദനോത്സവത്തിലെ മറ്റെല്ലാപാട്ടുകളും മുന്നാറില്‍ വെച്ച് ചിത്രീകരിക്കാനായിരുന്നു ശങ്കരന്‍ നായരുടെ പ്ലാന്‍; കടലിനെ അഭിസംബോധന ചെയ്യുന്ന ഗാനമായതിനാല്‍'സാഗരമേ' മാത്രംകേരളത്തിലെഏതെങ്കിലും കടല്‍ത്തീരത്ത് വെച്ചും. സംവിധായകനും ക്യാമറാമാന്‍ ജെവില്യംസും കലാസംവിധായകന്‍ ആര്‍ കെ (രാധാകൃഷ്ണന്‍)യും ടാറ്റയുടെ ഉടമസ്ഥതയിലുള്ള മുന്നാറിലെ എസ്റ്റേറ്റില്‍ ദിവസങ്ങളോളംഅതിഥികളായി താമസിച്ച് ലൊക്കേഷനുകള്‍ നിശ്ചയിക്കുന്നു. പക്ഷെ പടം തുടങ്ങേണ്ടഘട്ടം എത്തിയപ്പോഴേക്കും കഥമാറി. ചിത്രീകരണാനുമതി തരാന്‍ പറ്റില്ലെന്ന്എസ്റ്റേറ്റ് ഉടമകള്‍.എങ്കില്‍ പിന്നെ കേരളത്തിനു പുറത്താകാംഷൂട്ടിങ് എന്ന്നിര്‍മ്മാതാവ്ആര്‍ എം സുബ്ബയ്യ.കൊടൈക്കനാല്‍ ലൊക്കേഷനായി നിശ്ചയിക്കപ്പെടുന്നത് അങ്ങനെയാണ്. കഥ നടക്കുന്നത് മുഴുവന്‍ ഹില്‍ സ്റ്റേഷനില്‍ആയതിനാല്‍ കടലോരത്ത് വെച്ചുള്ള ഗാനചിത്രീകരണം അചിന്ത്യം. സാഗരമേ എന്ന ഗാനം സിനിമയില്‍ നിന്ന് പാടേഒഴിവാക്കാനുള്ള നിര്‍ദേശം പൊന്തിവരുന്നത്ആ സാഹചര്യത്തിലാണ്. നീ മായും നിലാവോ, സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ എന്നീ പാട്ടുകളിലും വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചന ഉള്ളതിനാല്‍ സാഗരമേ എന്ന ഗാനത്തിന്റെ അഭാവംസിനിമയെ ബാധിക്കാന്‍ ഇടയില്ല എന്നായിരുന്നു പൊതുവേയുള്ള കാഴ്ചപ്പാട്.

 

 
വിധി ഇടപെടുന്നത് ആ ഘട്ടത്തിലാണ്. 'സാഗരമേ' എന്ന പാട്ട് ആദ്യശ്രവണ മാത്രയിലേ ഹൃദയത്തില്‍ ഏറ്റുവാങ്ങിക്കഴിഞ്ഞിരുന്നു 'മദനോത്സവ'ത്തിന്റെമറ്റ്അണിയറ പ്രവര്‍ത്തകര്‍. ഏതു വിധേനയും പാട്ട്ചിത്രീകരിച്ചേ പറ്റൂ എന്ന് അവര്‍ക്ക് നിര്‍ബന്ധം. അതിനൊരു പോംവഴി ഒടുവില്‍ സംവിധായകന്‍ തന്നെ കണ്ടെത്തിനേരത്തെ ചിത്രീകരിച്ച കുറെഷോട്ടുകള്‍ ഒരു മൊണ്ടാഷ് പോലെ പശ്ചാത്തലത്തില്‍ വിന്യസിക്കുക. മഹാബലിപുരത്ത് ഷൂട്ട് ചെയ്ത കടലിന്റെയും സൂര്യാസ്തമനത്തിന്റെയും ഒക്കെ ദൃശ്യങ്ങള്‍ ആ ഗാനരംഗത്ത് കടന്നുവന്നത് അങ്ങനെയാണ്.''അസുഖത്തെ കുറിച്ച് അറിയാത്ത എല്‍സ എങ്ങനെ പാട്ടുസീനില്‍വന്നു എന്ന് ആരും ചോദിച്ചില്ല. ചോദിച്ചാല്‍ തന്നെ ഞങ്ങള്‍ക്ക് ഉത്തരം ഉണ്ടായിരുന്നു: രാജുവിന്റെ ഓര്‍മയിലെ ദൃശ്യങ്ങളില്‍ എല്‍സ കടന്നുവരാമല്ലോ..'' സാജന്‍ ചിരിക്കുന്നു. മദനോത്സവം ഇന്ന് കാണുമ്പോഴും സാഗരമേ എന്നഗാനത്തിന്റെചിത്രീകരണം എന്തുകൊണ്ട് മറ്റുള്ളവയോളം സുന്ദരമായില്ല എന്ന സംശയത്തിനുള്ള മറുപടി കൂടിയായിരുന്നു സാജന്റെ വിശദീകരണം. പാട്ടിന്റെ സൗന്ദര്യത്തില്‍ചിത്രീകരണത്തിലെ പിഴവുകള്‍ അലിഞ്ഞ് അപ്രത്യക്ഷമായി എന്നു ചുരുക്കം.
 
 
Content Highlights: Sagarame Santhamaka Nee Evergreen Malayalam Song Madanolsavam ValentinesDay KamalHassan SalilChowdha