ടി യാമി ഗൗതമും സംവിധായകന്‍ ആദിത്യ ധറും തമ്മില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതരായത്. ഏറ്റവും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ച് അതീവ ലളിതമായാണ് വിവാഹ ചടങ്ങുകള്‍ നടത്തിയത്. വിവാഹത്തിന് ഉപയോഗിച്ച  വസ്ത്രങ്ങള്‍ പോലും പുതിയതായിരുന്നില്ല എന്നതാണ് ഏറ്റവും കൗതുകകരമായ വസ്തുത. 

ഒട്ടുമിക്ക സെലിബ്രിറ്റികളും ലക്ഷങ്ങളാണ് വസ്ത്രങ്ങള്‍ക്കായി മുടക്കുന്നത്. വിവാഹത്തിനാണെങ്കില്‍ അതിരട്ടിയാകും. അതില്‍ നിന്നെല്ലാം വ്യത്യസ്തയായിരിക്കുകയാണ് യാമി. അമ്മയുടെ പഴയ ഒരു സാരിയാണ് യാമി തന്റെ വിവാഹത്തിനായി തിരഞ്ഞെടുത്തത്. ചുവപ്പു നിറമുള്ള സാരിയില്‍ യാമി അതീവ സുന്ദരിയായിരുന്നു. മേക്കപ്പ് ചെയ്യുന്നതിനും യാമി ആരെയും ആശ്രയിച്ചില്ല. സ്വയം അണിഞ്ഞൊരുങ്ങിയാണ് താരം ചടങ്ങിലെത്തിയത്. 

'അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ ഞങ്ങളുടെ കുടുംബങ്ങളുടെ അനുഗ്രഹത്തോടെ ഇന്ന് ഞങ്ങള്‍ വിവാഹിതരായി. സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ ഏറ്റവുമടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും യാത്രയിലേക്ക് കടക്കുന്ന ഈ വേളയില്‍ നിങ്ങള്‍ ഏവരുടെയും പ്രാര്‍ഥനകളും ആശംസകളും ആഗ്രഹിക്കുന്നു'.. വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് യാമി ഗൗതവും ആദിത്യ ധറും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

'ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്' എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധര്‍. ചിത്രത്തില്‍ റോ ഏജന്റ് ആയി യാമിയും പ്രധാന വേഷത്തിലെത്തിയിരുന്നു. വിക്കി കൗശല്‍ നായകനായെത്തുന്ന ഇമ്മോര്‍ട്ടല്‍ അശ്വത്ഥാമ എന്ന ചിത്രമാണ് ആദിത്യ ഇപ്പോള്‍ സംവിധാനം ചെയ്യുന്നത്.

2009ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം 'ഉല്ലാസ ഉത്സാഹ'യിലൂടെ അഭിനയരംഗത്തേക്കെത്തിയ യാമി ഗൗതം പഞ്ചാബി, തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായെത്തിയ ഹീറോ എന്ന മലയാളം ചിത്രത്തില്‍ നായികയായത് യാമിയായിരുന്നു. ഭൂത് പോലീസ് ആണ് യാമിയുടെ പുതിയ ചിത്രം.

Content Highlights: Yami Gautam wore her mother’s saree for wedding, Yami Adithya Dhar marriage