നടി വിമലരാമന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് നടി തന്റെ പുതിയ ഫോട്ടോഷൂട്ടിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ടത്. 

നടി എന്നതിലുപരി നല്ലൊരു ഭരതനാട്യ നർത്തകി കൂടിയാണ് വിമല രാമൻ. ജനിച്ചതും വളർന്നതും ഓസ്ട്രേലിയയിലെ സിഡ്നിയിലാണ്.

അഞ്ചാമത്തെ വയസ്സിൽ ഭരതനാട്യം പരീശീലിക്കാൻ തുടങ്ങി. 2004 - ലെ മിസ് ഓസ്ട്രേലിയയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആസ്ട്രേലിയൻ നീന്തൽ ചാമ്പ്യൻ കൂടിയായിരുന്നു. ആറടി പൊക്കമുള്ള വിമല രാമൻ വോളിബോൾ, ബാസ്കറ്റ്ബോൾ താരം കൂടിയായിരുന്നു.

പൊയ് എന്ന് തമിഴ് ചിത്രത്തിലൂടെയാണ് വിമല അഭിനയരംഗത്തെ് അരങ്ങേറ്റം കുറിച്ചത്. സുരേഷ് ഗോപി നായകനായ ടൈമിലൂടെ മലയാള സിനിമയിലും വേഷമിട്ടു. പിന്നീട് പ്രണയകാലം, നസ്രാണി, കോളേജ് കുമാരൻ, കൽക്കട്ട ന്യൂസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പമാണ് മലയാളത്തിൽ വിമല അഭിനയിച്ച അവസാന ചിത്രം. പിന്നീട് ഇരുട്ട് എന്ന തമിഴ്ചിത്രത്തിലും പബ് ​ഗോവ എന്ന വെബ് സീരിസിലും വേഷമിട്ടു.

Content Highlights: Vimala Raman latest photo shoot